എണ്ണിയത്
തുന്നിക്കെട്ടിയ
മുറിവ് പാടുകളായിരുന്നു.
തുന്നിക്കെട്ടിയ
മുറിവ് പാടുകളായിരുന്നു.
ഒന്നാമൻ കാണിച്ചത്
ഏഴ് മുറിവ് പാടുകളായിരുന്നു.
രണ്ടാമൻ ഒമ്പത്
മൂന്നാമൻ പതിനൊന്ന്
നാലാമൻ പതിനാല് .
ഏഴ് മുറിവ് പാടുകളായിരുന്നു.
രണ്ടാമൻ ഒമ്പത്
മൂന്നാമൻ പതിനൊന്ന്
നാലാമൻ പതിനാല് .
ഓരോ മുറിവ് പാടുകൾക്കും
പോയന്റ്
വ്യത്യസ്തമായിരുന്നു .
തലയിലേതിന്
മൂന്ന് പോയന്റ്
കഴുത്തിലേതിന്
രണ്ട് പോയന്റ്
മുതുകിലേതിന്
ഒരു പോയന്റ്.
പോയന്റ്
വ്യത്യസ്തമായിരുന്നു .
തലയിലേതിന്
മൂന്ന് പോയന്റ്
കഴുത്തിലേതിന്
രണ്ട് പോയന്റ്
മുതുകിലേതിന്
ഒരു പോയന്റ്.
മുപ്പത്തിരണ്ട്
പോയന്റുകളുമായ്
ഒന്നാമതെത്തിയിട്ടും
മുഹമ്മദ് കൃഷ്ണയെന്ന
യുവ നേതാവ്
പേരിലെ
വ്യക്തതയില്ലായ്മയാൽ
അയോഗ്യനാക്കപ്പെട്ട്
പുറത്തേക്ക് നടക്കുന്നു.
പോയന്റുകളുമായ്
ഒന്നാമതെത്തിയിട്ടും
മുഹമ്മദ് കൃഷ്ണയെന്ന
യുവ നേതാവ്
പേരിലെ
വ്യക്തതയില്ലായ്മയാൽ
അയോഗ്യനാക്കപ്പെട്ട്
പുറത്തേക്ക് നടക്കുന്നു.
വ്യക്തമായ പേരുമായ്
'സ്രാങ്ക് ' സ്ഥാനാർത്ഥിയാവുന്നു
'സ്രാങ്ക് ' സ്ഥാനാർത്ഥിയാവുന്നു
വിശന്ന് കരഞ്ഞവന്റെ
കണ്ണീര് കണ്ട്
ഹൃദയം മുറിഞ്ഞവൻ
തുന്നിക്കെട്ടാത്ത
മുറിവുകളുമായ്,
ഒരു പൊട്ടൻ ചിരിയും
ചിരിച്ച്,
മൂകമിരുപ്പുണ്ടായിരുന്നു
പിൻബഞ്ചുകളിലെവിടെയോ
കണ്ണീര് കണ്ട്
ഹൃദയം മുറിഞ്ഞവൻ
തുന്നിക്കെട്ടാത്ത
മുറിവുകളുമായ്,
ഒരു പൊട്ടൻ ചിരിയും
ചിരിച്ച്,
മൂകമിരുപ്പുണ്ടായിരുന്നു
പിൻബഞ്ചുകളിലെവിടെയോ
ലാലു,
സ്രാങ്ക് - പുറമേ ബഹുമാനിക്കപ്പെടുന്ന ക്വട്ടേഷൻ, മയക്കുമരുന്ന് മാഫിയ തലവൻ, പുതുപ്പണക്കാരൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക