Slider

നാട്ടിൽ

0
നാട്ടിൽ
..............
നാളികേരത്തിന്റെ നാട്ടിൽ
കറി കരക്കാൻ ഒരു മുറി
തേങ്ങയില്ലാത്ത വീട്ടിൽ
തെങ്ങുകയറ്റക്കാരനെയും
പ്രതീക്ഷിച്ച് ഞാനിരുന്നു.!
ഞാൻ കൊണ്ടുവന്ന വിദേശ
അത്തറും, മിഠായികളുമായി .
ഒപ്പം തടി ചൂടാക്കാൻ ഒരു കുപ്പിയും.!"
ദൈവം കനിഞ്ഞേക്കാം.,
കല്പകവൃക്ഷവും കനിഞ്ഞിരിക്കുന്നു.
അതിൽ കയറുന്നവന്റെ കനിവിനായ്
കാണിക്ക എത്ര നല്കിയാലും
കനിയുന്ന ലക്ഷണമില്ല!
ഭാര്യയുടെ ശകാരം കേട്ട്
തിരിച്ചു പോകാനുള്ള ടിക്കറ്റിലേക്ക്
ഞാനൊന്ന് നോക്കി.
മാന്ത്രികനായ എനിക്ക്,
മന്ത്രം കൊണ്ട് തേങ്ങയിടാൻ
കഴിയില്ലല്ലോ?
യന്ത്രം കൊണ്ടാവാം.!
ഞാനതിനായ് ഒരു യന്ത്രം വാങ്ങാൻ
അങ്ങാടിയിലേക്ക്
പോകാൻ ഒരുങ്ങുകയാണ്.
പ്രവാസിയുടെ ഒരു പ്രയാസമേ ....!
" .......................
അസീസ് അറക്കൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo