Slider

പ്രേത വിചാരണ

0
പ്രേത വിചാരണ.
പതിവുപോലെ രാമൻനായര് രാവിലെ എഴുന്നേറ്റ് കുളിച്ച് ഭംഗിയായി ഒരു കുറിയൊക്കെ വരച്ച് പത്രം നോക്കി അക്കാഡമി ഹാളിലെ അറിയിപ്പുകണ്ട് കോരിത്തരിച്ചു.
ഭാര്യക്ക് മീൻ വാങ്ങാനുള്ള കാശ് അഡ്വാൻസായി കൊടുത്ത് ഒരു പിൻവിളിക്കുള്ള അവസരം മുൻകൂട്ടി തടഞ്ഞ് വെച്ചുപിടിച്ചു.
ഒറ്റ വെട്ടിന് ഒരു മരത്തടി നെടുകേ പിളർക്കയും വൈകുന്നേരത്തോടെ വിജയകരമായിക്കൂട്ടിച്ചേർക്കയും ചെയ്ത ആളാണ് മുഖ്യാഥിത്ഥി.
ഏകദേശം 11 മണിയോടെ പ്രസംഗം തുടങ്ങി രാമൻനായര് മുൻ സീറ്റിൽ തന്നെ സ്ഥാനം പിടിച്ചു,
പണ്ടെങ്ങോ കണ്ട പഞ്ചവടിപ്പാലം സിനിമയിലെ ശ്രീനിവാസ കഥാപാത്രത്തെ പോലെ രാമൻ നായർക്കും പ്രസംഗം ഒരു ഉത്തേജനമാണ്.
ആദ്യത്തെ ഒന്നു രണ്ടു മര്യാദ രാമൻമാർ പ്രസംഗം ചുരുക്കി പരിസ്ഥിതി സ്നേഹികൾ കാണാതെ മരം വെട്ടുകാരനെ വേഗം പറഞ്ഞു വിടാൻ നോക്കുമ്പോഴാണ് രാമൻ നായരുടെ കണ്ണിലുണ്ണിയായ പ്രാസംഗികൻ മൈക്കെടുത്തത്.
അക്ഷരങ്ങളുടെ ഉൽഭവമായ ശബ്ദത്തിൽ നിന്നു തന്നെ തുടങ്ങി ബുംബാങ്ങ് എന്നും ഓംകാരമെന്നും ഭാഷക്കനനുസരിച്ച് പറയുന്നതിൽക്കൂടി ഭാഷയും ലിപികളിലേക്കെത്തിയപ്പോഴേക്കും മരം വെട്ടുകാരൻ കസേരയിലിരുന്ന് പുളയുവാൻ തുടങ്ങി.
രാമൻ നായര് രണ്ടും കണ്ടും കേട്ടുമാസ്വദിച്ച് ലഡുകൾ പൊട്ടിച്ചു കൊണ്ടേയിരുന്നു.
പക്ഷെ പ്രാസംഗികൻ മലയാളത്തിലെ മരിച്ചു പോയ കവികളെയെല്ലാം നാട്ടിലെ ചില തറവാടുകളിൽ നടക്കുന്ന ആട്ടത്തിന് പ്രേതാത്മക്കളെപേരു ചൊല്ലി വിളിച്ച് ആഗ്രഹ പൂർത്തികരണം നടത്തുന്ന പോലെ ഓരോരുത്തരേ വിളിക്കുന്തോറും വെപ്രാളത്തോടെയിരിക്കുന്ന മരം വെട്ടുകാരനെ അവഗണിച്ചു.
അങ്ങിനെ പതിനൊന്നരക്കു തുടങ്ങിയ പ്രസംഗം ഒരു മണിയായപ്പോൾ ഉള്ളൂർ, കുമാരനാശാൻ തുടങ്ങിയവരിലേക്ക് എത്തി.
ഇനിയും ബാക്കി കിടക്കുന്ന മരിച്ചു പോയ കവികളെയോർത്തും തൻ്റെ ദുശ്ശിലം മാറ്റി തന്ന പ്രാസിംഗികന് നന്ദി പറഞ്ഞും രാമൻനായര് മുങ്ങി.
അതും ഇത്തരം പ്രേത വിചാരണക്ക് ഇനിയില്ലെന്ന് ആയിരം വട്ടം മനസ്സിലുരുവിട്ട്.
അപ്പോഴും അയാൾ പ്രസംഗിക്കുകയായിരുന്നു.
പാവം മരം വെട്ടുകാരൻ
"തന്നതില്ല പരനുള്ളു കാട്ടുവാൻ
ഒന്നുമേനരനുപായ മീശ്വരൻ "
എന്ന കവിതയുടെ അർത്ഥവ്യാപ്തിയിൽ
അന്തം വിട്ടിരിക്കുകയായിരുന്നു.
ബാബു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo