നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നടന്നു തീർക്കേണ്ട വഴികൾ

നടന്നു തീർക്കേണ്ട വഴികൾ
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഒരുപാട് വഴികൾ എനിക്കു മുൻപിൽ ഉണ്ടായിരുന്നു.
എന്റെ പൂർവികർ വെട്ടിയ വഴികൾ.
വലിയ വഴികൾ. 
എളുപ്പമുള്ള വഴികൾ.
പട്ടിന്റെ പരവതാനി വിരിച്ച വഴികൾ.
സുരക്ഷിതമായ വഴികൾ. ആഗ്രഹിക്കുന്നതെന്തും നേടുവാൻ
ആ വഴികൾ തന്നെ എനിക്ക് ധാരാളമായിരുന്നു.
പക്ഷെ എനിക്ക് നിർബന്ധമുണ്ടായിരുന്നു.
സ്വന്തം വഴികളിലൂടെ
സ്വയം വെട്ടിത്തെളിച്ച വഴികളിലൂടെ സഞ്ചരിക്കണമെന്ന്.
ഈ വഴികളിലെ മുള്ളുകളും കല്ലുകളും
പതിയിരിക്കുന്ന മരണവും
അന്ധകാരവും എനിക്ക് മുന്നിൽ പ്രതിബന്ധങ്ങൾ അല്ല.
തീവ്രമായ പ്രചോദനങ്ങൾ മാത്രമാണ്.
ചുവടുകളെ പിന്നിലേക്കു വലിക്കുന്ന
രോദനങ്ങളും വെടിയൊച്ചകളും
എന്നെ ഭയപ്പെടുത്തുന്നു ...
എങ്കിലും
തളരാത്ത കാലുകളും
ഇടറാത്ത മനസ്സുമായി.
എന്റെ ചുവടുകൾ
മുന്നോട്ടു തന്നെ.
ഈ ചുവടുകൾ എനിക്കു വിധിക്കപ്പെട്ടതാണ്,
ഈ വഴികൾ
ഞാൻ നടന്നു തീർക്കേണ്ടതും.
എനിക്കു വഴി കാട്ടിയായി
എന്റെ ലക്‌ഷ്യം
അതാ അങ്ങകലെ ജ്വലിച്ചു നിൽക്കുന്നു,
ഒരു രത്‌നം പോലെ..
•••••••••••••••••••••••••••••••
സായ് ശങ്കർ 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot