രണ്ടുദിവസമായി ഞാനാകെ ബുദ്ധിമുട്ടിലാണ്.. കാരണം എനിക്കിഷ്‌ടമില്ലാത്ത ഒരുത്തി എന്റെ വീട്ടിൽ കേറിക്കൂടിയേക്കുവാ. ഇനി അവളെ പറഞ്ഞുവിടാതെ എനിക്ക് സമാധാനം ഉണ്ടാവില്ല.. നാശം പിടിക്കാൻ വന്നോളും ഇടയ്ക്കിടെ. എന്തുചെയ്യും ഈ മാരണത്തിനെ സഹിക്കത്തനെ.
കഴിഞ്ഞ ഒരാഴ്ചയായി എന്റെ വീടിന്റെ പരിസരത്തും അയൽപക്കത്തും കിടന്നു കറങ്ങു വാരുന്നവൾ. മിനിഞ്ഞാന്ന് സന്ധ്യയ്ക്ക് അനുവാദംപോലും ചോദിക്കാതെ വീടിനുള്ളിൽ കയറി അധികാരപൂർവം എന്നെയൊരു കെട്ടിപിടിക്കൽ .. ഹാച്ചി... എന്നുപറഞ്ഞു ഞാൻ പേടിപ്പിച്ചു നോക്കി.. അപ്പോൾ അവളെന്നോട് കൂടുതൽ അടുത്തു. എന്റെ തലയിലും. കണ്ണിലും.. മൂക്കിലും ശരിരം മൊത്തമായി ചൂടുള്ള ചുംബനം പകർന്നു..
വേണ്ടപെണ്ണേ...നീയിപ്പോ പ്പോ എനിക്ക് സമയമില്ല നിന്നെ സ്നേഹിക്കാനും, നിനക്ക് വേണ്ട ശിശ്രുഷ ചെയ്യാനും. തന്നെയല്ല നിന്നെ എനിക്ക് അത്ര ഇഷ്‌ടവുമല്ല.
അതുകേട്ട താമസം അവളെന്നെ ഉറുമ്പടക്കം പുണർന്നു.. എന്തൊരു കുളിരാണ് അവളെനിക്ക് തന്നേ. എന്തായാലും അവൾ എന്നെ ത്തേടി വന്നതല്ലേ.. രണ്ടുദിവസം നിൽക്കാൻ ഇഷ്‌ടമില്ലാതെക്കിലും ഞാൻ സമ്മതിച്ചു.. ഒരു കണ്ടിഷനും വെച്ചു. നീയെന്നെ മാത്രമേ സ്‌നേഹിക്കാവു.. ഈ വീട്ടിലെ മറ്റാരെയും നീ നോക്കാൻ പോലും പാടില്ല..അവൾക്ക് സമ്മതം..
അങ്ങനെ വന്ന ഇവൾ ഇന്ന് മൂന്ന് ദിവസമായിട്ടും പോകാൻ കൂട്ടാക്കുന്നില്ല.. അപ്പോൾ ഞാനവളെ തന്ത്രത്തിൽ ഒരു സ്ഥലത്തേയ്ക്ക് കൊണ്ടുപോയി. സ്ഥലം കണ്ടതും അവൾക്ക് മനസ്സിലായി. എന്നെ ഉപേക്ഷിക്കാനുള്ള പുറപ്പാടന്ന്. അവൾ ഒരു പാവത്താനായികൂടി 103% ചൂടിലേക്ക് എന്നെ ഉയർത്തി.
ഇവളെ വച്ചോണ്ടിരുന്നതിനു വഴക്ക് പറഞ്ഞദ്ദേഹം അവളുടെ മർമ്മത്തു തന്നെയൊരു കുത്തുകൊടുത്തു. അവൾ പതിയെ എന്നോട് വിടപറയാൻ തുടങ്ങി.. അതിന്റെ വിഷമത്തിലാണോന്നറിയില്ല എനിക്കൊന്നു കിടക്കണം . മുടിപുതച്ച്.
ഇനി ഉടനെന്നും വരില്ലെന്ന് പറഞ്ഞവൾ പോകാനൊരുങ്ങുന്നു.. എന്നോടൊപ്പം ഉണ്ടാരുന്ന എന്റെ "പനി "മോളേ... എനിക്കാശ്വാസം തന്നാണല്ലോ നീ പോകുന്നത്. നിനക്ക് നന്ദി....... പനിമോളേ.. നന്ദി.... !!!

*************************************
ജോളി വർഗീസ്സ്.
ജോളി വർഗീസ്സ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക