എട്ടാം ക്ലാസിലേക്കു പുതിയ അഡ്മിഷൻ ....അതുവരെ ക്ലാസ്സിലെ ഞങ്ങൾ ആൺപിള്ളേരുടെ ആരാധന മൂർത്തികളായ അഞ്ജലി ശിവനെയും ആതിര കെ എസ് നെയും കൊച്ചിയിലേക്കും കൊയിലാണ്ടിയിലേക്കും തട്ടി തെറിപ്പിച്ചു കൊണ്ടാണ് അവൾ ക്ലാസ്സിലേക്ക് കാലെടുത്തു വച്ചത് .....
നല്ല വെളുത്ത നിറം ബോബ് ചെയ്ത മുടി കണ്മഷി അധികം കലരാത്ത പൂച്ച കണ്ണുകൾ ചിരിക്കുമ്പോൾ മുല്ല മുട്ട് പോലെത്തെ കീരി പല്ലുകൾ ഇതൊക്കെയാണ് മേഘ മറിയം തോമസ് .....
നന്നായിട്ടു പഠിക്കും അമ്മ സ്കൂൾ ടീച്ചർ ആണ് സ്ഥലം മാറ്റം കിട്ടി വന്നതാണ് മുമ്പ് അവൾ ഇംഗ്ലീഷ് മിഡിയത്തിലാണ് പഠിച്ചത് ഇവിടെ അടുത്ത് ഇംഗ്ലീഷ് മീഡിയം ഇല്ലാത്തതുകൊണ്ടാണ് ഞങ്ങളുടെ സ്കൂളിൽ ചേർന്നത്..

ക്ലാസ്സിലെ ആൺ കുട്ടികളെല്ലാം അവളുടെ വരവിൽ വളരെയധികം സംതൃപ്തരാണ് ...പെണ്കുട്ടികൾക്കെല്ലാം അവളോട് അസൂയയും കുശുമ്പും പിന്നെ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തൊക്കെയോ ഉണ്ട് ...
പ്രതേകിച്ചു പഴയ സൗന്ദര്യ ധാമങ്ങളായ അഞ്ജലി ശിവനും ആതിര കെ എസ് നും .... അല്ലേലും ഈ പെണ്ണുങ്ങൾ അങ്ങനെയാ കഴിവും സൗന്ദര്യമുള്ളവരെ ഒട്ടും ബഹുമാനിക്കല്ലല്ലോ ....
മേഘ വന്നതിന്റെ മാറ്റം ഏറ്റവും കൂടുതൽ അനുഭവിച്ചത് ഞങ്ങൾ ആൺകുട്ടികൾ ഇരിക്കുന്ന ഡസ്‌ക്കുകൾ ആയിരുന്നു ....
ബ്ലേഡ് കൊണ്ട് വൃത്തിയായി
ഡസ്‌ക്ക് ചുരണ്ടി വൃത്താകൃതിയിലാക്കി എന്നിട്ടു പേനകൊണ്ടോ സ്‌കെച്ചു കൊണ്ടോ തന്റെയും തന്റെ ക്ലാസ്സിലെ പ്രണയിനിയുടെയും പേരെഴുതി വക്കുക എന്ന് ഞങ്ങൾ ആൺകുട്ടികളുടെ അന്നത്തെ ഒരു ഹോബിയായിരുന്നു ....
മേഘയുടെ വരവോടു കൂടി ഡസ്ക്കിലുള്ള പെൺകുട്ടികളുടെ പേരിനു മാറ്റം വരുകയും തൽസ്ഥാനത്തു എല്ലാ ഡസ്‌ക്കുകളിലും മേഘ മറിയം തോമസ് എന്ന നാമം പ്രത്യക്ഷപ്പെടുകയും ചെയ്തു ...
ഇതിൽ ഏറ്റവും വിപ്ലവകരമായ മാറ്റം

ഞങ്ങളുടെ ബഞ്ചിലാർന്നു
രഞ്ജിത് മേഘ ,സുധി മേഘ
ഡെന്നി മേഘ ,അബ്‌ദുൾ ഖാദർ മേഘ എങ്ങനെ പോകും ആ മാറ്റം ....
ഒരിക്കൽ ടീച്ചറില്ലാത്ത ഒരു ഒഴിവു പിരിയഡിൽ മേഘക്കു ഒരു ബോധക്ഷയം സംഭവിച്ചു എല്ലാവരും അന്ധാളിച്ചു പോയി ...ആൺകുട്ടികളിൽ ചിലർ സ്റ്റാഫ്‌റൂമിലേക്കു ടീച്ചറെ വിളിക്കാൻ ഓടി ...
ടീച്ചർ വന്നു ഭാഗ്യത്തിന് ഒന്നും ഉണ്ടായില്ല കുറച്ചു വെള്ളം കുടിച്ചപ്പോ ശാരിയ്യായി ഉറക്കമൊഴിച്ചു പഠിച്ചത് ആണ് കാരണം ...എല്ലാം കഴിഞ്ഞു ടീച്ചർ കുട്ടികളോട് എല്ലാവരോടും അവരവരുടെ സീറ്റിൽ പോയിരിക്കാൻ പറഞ്ഞു ...അപ്പോഴാണ് ഞങ്ങൾ അത് ശ്രദ്ധിച്ചത് അബ്‌ദുൾ ഖാദറിനെ ക്ലാസ്സിൽ കാണുന്നില്ല ...
ടീച്ചറെ അബ്‌ദുൾ ഖാദറിനെ കാണുന്നില്ല ...
ങേ അവനെവിടെ പോയി ..
ടീച്ചറെ വിളിക്കാൻ സ്റ്റാഫ് റൂമിലേക്ക് പോയവരിൽ അവനും ഉണ്ടായിരിന്നു എന്ന് ചിലർ പറഞ്ഞപ്പോഴേക്കും ...
അബ്‌ദുൾ ഖാദർ ക്ലാസിന്റെ വാതിലിൽ പ്രത്യക്ഷപ്പെട്ടു ...
നീ എവിടർന്നെടാ ടീച്ചർ ചോദിച്ചു ...
അപ്പോഴാണ് അവന്റെ വലതു കയ്യിലെ സോഡാ ഞങ്ങൾ കണ്ടത് ...ടീച്ചർ അവനെ ക്ലാസ്സിൽ കയറ്റി എന്നിട്ടു സോഡാ വാങ്ങി മേഘക്കു കൊടുത്തു ....മേഘ അതു വാങ്ങി കുടിക്കുമ്പോൾ അബ്‌ദുൾ ഖാദറിന്റെ മുഖത്ത് ഒരായിരം പൂത്തിരി കത്തുകയും ഞങ്ങളുടെ ഹൃദയത്തിൽ ഒരായിരം വെടിയുണ്ടകൾ തറക്കുകയും ഉണ്ടായി ....
അബ്‌ദുൾ ഖാദറിന്റെ സോഡാ പ്രേമത്തിൽ ഞങ്ങൾ ഒട്ടും സംതൃപ്തരായില്ല ....
അങ്ങനെയിരിക്കെ ക്ലാസ് ലീഡർ തിരെഞ്ഞെടുപ്പ് വന്നു .. മേഘയും അഞ്ജലി ശിവനുമാണ് ക്ലാസ്സിൽ മാറ്റുരക്കുന്നത് ....
ആൺകുട്ടികൾ മൊത്തം ഇപ്പൊ തന്നെ മേഘയെ ക്ലാസ് ലീഡറായി ഉറപ്പിച്ചു കഴിഞ്ഞു... ഇനി ഒരു മത്സരത്തിന്റെ ആവശ്യമില്ല കാരണം ക്ലാസ്സിൽ 29 ബോയ്സും 25 ഗേൾസുമാണ് ആകെ ഉള്ളത് അപ്പോഴും മേഘക്കു നാല് വോട്ടിന്റെ ഭൂരിപക്ഷം ഉണ്ട് ....പിന്നെ മേഘക്കു വേണ്ടി വേണമെങ്കിൽ കള്ള വോട്ടു കുത്താനും റെഡിയെന്നു അബ്‌ദുൾ ഖാദറും ഗാങ്ങും ...പക്ഷെ ഇതൊന്നുമല്ല ഞങ്ങളെ തളർത്തി കളഞ്ഞത്
ഞങ്ങൾ ബോയ്സ് ഇത്രയധികം അവൾക്കു വേണ്ടി ചെയ്തിട്ടു മേഘ ഞങ്ങളിൽ ഒരാളോട് പോലും ഇതു വരെ സംസാരിച്ചിട്ടില്ല അതു ഞങ്ങൾക്കു വല്ലാത്ത വേദന നൽകിയിരുന്നു ...
അങ്ങനെ ക്ലാസ് ലീഡറായി മേഘ തന്നെ ജയിച്ചു ...പിന്നെ പയ്യെ പയ്യെ ആണ്കുട്ടികളോട് സൗഹൃദമായി ...പിന്നെ പെൺകുട്ടികൾക്കും അവളെ ജീവനായി ക്ലാസ്സാകെ ഒരു പ്രതേക ഊർജമായി കളിചിരിയ്യായി അങ്ങനെ പോയിക്കൊണ്ടിരുന്നു ....ഇടക്ക് അവളെ കാണുമ്പോൾ മുടി ബോബ് ആയതു കൊണ്ട് ഇന്ദിരാഗാന്ധിയുടെ പുനർജന്മമാണോന്ന് വരെ തോന്നിയിട്ടുണ്ട് ....
ഇതിനിടെ അബ്‌ദുൾ ഖാദറും ഞാനും ഉൾപ്പെടെ കുറേപേർ അവളോട് പ്രണയാഭ്യർഥന നടത്തി ...അവൾ ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറി .....
ഇങ്ങനെ ആ വർഷം കഴിഞ്ഞു
ഒൻപതാം ക്ലാസ്സിൽ എത്തിയപ്പോൾ അവളുടെ അമ്മക്ക് വീണ്ടും ട്രാൻസ്ഫെർ ആയി ഒരു സുപ്രഭാതത്തിൽ ഞങ്ങളോട് എല്ലാവരോടും ഒരു വാക്കു പോലും പറയാതെ അവൾ പോയി ....

Aneesh. p. t
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക