
(ഇത് എല്ലാ മദ്യപാനികൾക്കുമായി സമർപ്പിക്കുന്നു.. )
മദ്യപകൂട്ടങ്ങളെ കണ്ടപ്പൊകലികേറി
ഒന്നങ്ങുകൊടുത്താലോ-
വീഴണം വാഴച്ചോട്ടിൽ..
ഒന്നങ്ങുകൊടുത്താലോ-
വീഴണം വാഴച്ചോട്ടിൽ..
മദ്യമോകുടിയല്ല കുളിയാണെല്ലാവരും കാലത്തെതുടങ്ങിയ
കോപ്രായമാണുപോലും..
കോപ്രായമാണുപോലും..
വെഗിളിപിടിച്ചുള്ള ഇളിഭ്യനുണ്ടുക്കുടെ
വളിപ്പ് പറയുന്നു ഇളിച്ചുകാട്ടിടുന്നു.
വളിപ്പ് പറയുന്നു ഇളിച്ചുകാട്ടിടുന്നു.
കൂട്ടത്തിൽ ഗായകനാം കൊച്ചാപ്പി -
ചേട്ടൻ ശബ്‌ദം പാട്ടായികേട്ടിടുന്നു
ആടുന്നുടെല്ലാവരും ..
ചേട്ടൻ ശബ്‌ദം പാട്ടായികേട്ടിടുന്നു
ആടുന്നുടെല്ലാവരും ..
ബോധത്തിൽ താളമില്ല
താളത്തിൽ ബോധമില്ല
അടിച്ചുതകർക്കുന്നു
മേശക്കാലിളകുന്നു ..
താളത്തിൽ ബോധമില്ല
അടിച്ചുതകർക്കുന്നു
മേശക്കാലിളകുന്നു ..
വിദ്യയിൽ സമ്പന്നനാം കുറുപ്പു -
സാറുമപ്പോൾ കുഴഞ്ഞുപറയുന്നു
പാ..ഴ.. ഴാ.. കൊച്ചാപ്പി നീ..
സാറുമപ്പോൾ കുഴഞ്ഞുപറയുന്നു
പാ..ഴ.. ഴാ.. കൊച്ചാപ്പി നീ..
സഭയിൽ സമ്പന്നനാം
സർക്കാരുദ്യോഗക്കാരൻ
കീശയിൽ പരതുന്നു ആയിരമെടുക്കുന്നു..
സർക്കാരുദ്യോഗക്കാരൻ
കീശയിൽ പരതുന്നു ആയിരമെടുക്കുന്നു..
വാലുപോലുള്ളവന്റെ നേരെയാ -
രൂപനീട്ടി ഗമയിൽ പറയുന്നു
വാങ്ങേടാ ഫുൾള്ളൊന്നൂടി..
രൂപനീട്ടി ഗമയിൽ പറയുന്നു
വാങ്ങേടാ ഫുൾള്ളൊന്നൂടി..
കൂട്ടത്തിൽ സാധുവായ വാസു -
കൊച്ചേട്ടനപ്പോൾ നിറഞ്ഞുചിരിക്കുന്നു,
തലയും കുലുക്കുന്നു...
കൊച്ചേട്ടനപ്പോൾ നിറഞ്ഞുചിരിക്കുന്നു,
തലയും കുലുക്കുന്നു...
സഭയിൽ അടിപിടി കൂട്ടബഹളങ്ങളും
അലറി പറയുന്നു
എടുക്കെടാ.. സോഡാകുപ്പി.
അലറി പറയുന്നു
എടുക്കെടാ.. സോഡാകുപ്പി.
പിന്നെപറഞ്ഞതൊന്നും പറയാൻ
കൊള്ളില്ലന്നേയ്..
അതിനാൽ പറയില്ല..
ചെവി പൊത്തിക്കോ വേണേൽ... !!!
കൊള്ളില്ലന്നേയ്..
അതിനാൽ പറയില്ല..
ചെവി പൊത്തിക്കോ വേണേൽ... !!!
------------------------------------------------------
ജോളി വർഗീസ്സ്
ജോളി വർഗീസ്സ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക