
ഹായ്..
ഹായ്..
സുഖാണോ,
m, നിനക്കോ?
അതേയ് ഒരു കാര്യം ചോദിക്കട്ടേ..
ചോദിക്കൂ..
ഗ്രൂപ്പിൽ ചില ആളുകൾക്കു മാത്രം ലൈക്ക് കിട്ടുന്നതെന്താ.?
അത് അവരുടെ കഥകൾ നല്ലതാവുന്നതുകൊണ്ടാവും.
ചില പ്രത്യേക ആളുകൾക്കു മാത്രം എല്ലാ ചവറിനും നല്ല കമൻ്റുകൾ കിട്ടുന്നു.
അത് അവരുടെ വായനക്കാരോടുള്ള സമീപനം കാരണമാണ്, നിങ്ങളെ വായനക്കാർ വായിക്കുമ്പോൾ വായനക്കാരെ നിങ്ങളും വായിക്കണം.
ഞാനും വായിച്ച് കമൻ്റിടാറുണ്ടല്ലോ..?
അങ്ങിനെയല്ല കമൻ്റിലും ആത്മാത്ഥതയുണ്ട്, രചനകൾ വായിച്ച് മനസ്സിൽ തട്ടും വിധം കമൻ്റിടണം. അവർ മറക്കാതിരിക്കാൻ.
എന്നാലും അത് ശരിയല്ല, അവരേ ഗ്രൂപ്പ് പ്രത്യേകം പരിഗണിക്കുന്നുണ്ട് ഞാൻ ഗ്രൂപ്പ് വിടാൻ പോവുകയാണ്.
ശരി ഗ്രൂപ്പ് വിട്ടോളൂ, ചേരുമ്പോൾ പൈസ വല്ലതും കൊടുത്തിരുന്നോ..?
ഇല്ല,
ഇപ്പോ നാലാള് അറിയുന്ന ആളായോ ?
ഉവ്വ് കുറേ സുഹൃത്തുക്കളായി.
എങ്കിൽ വിട്ടോളു.
മം,
നിങ്ങളെ വായിക്കാൻ വേണ്ടി വായനക്കാർക്ക് എന്തെങ്കിലും കൊടുക്കാറുണ്ടോ..?
ഇല്ല.
നിങ്ങളുടെ രചന 100 പേർ വായിച്ചാൽ ആ നൂറു പേർക്കും നിങ്ങൾ ഓർത്തുവെച്ച് കമൻ്റു ചെയ്യാറുണ്ടോ?
ഇല്ല.
അപ്പോ ഗ്രൂപ്പിലെ വായനക്കാരാണ് ആശ്രയം അല്ലേ.?
അത് ശരിയല്ല. എന്നെ കുറേ പേർക്ക് ഇഷ്ടമാണ്.
നിങ്ങൾ FB യിലെ രാജാവോ റാണിയോ ആണോ?
ഒരുമാതിരി സംസാരിക്കരുത്,
സമചിത്തതയോടെ കേൾക്കാൻ പറ്റുമെങ്കിൽ ചില കാര്യങ്ങൾ പറയാം.
ഉം. പറ
ജോലിയുണ്ടോ ?
ഉണ്ട്
കുട്ടികൾ ?
മൂന്ന്,
സാധാരണ എത്ര മണിക്കൂർ ഇവിടെ ചിലവഴിക്കും?
മൂന്ന്, ചിലപ്പോൾ നാല് ജോലിക്കിടയിലും നോക്കും.
ഉം നല്ലത് കേട്ടോളു,
വേഗം പറ പണിയുണ്ട്.
നിങ്ങളുടെ കഴിവും അറിവും മാർക്ക് ചെയ്യപ്പെടുന്ന സ്ഥലമാണ് ഇവിടം, അഹങ്കാരവും അധിഷേപവും ആരും വെച്ചുപൊറുപ്പിക്കാത്ത ഇടം. എല്ലാവരും തുല്യരാണ് ഇവിടെ നിങ്ങൾ അവരിൽ ഒരാളായി മാറിയാൽ വായനക്കാരുണ്ടാവും.ഏതെങ്കിലും ഒരു ഗ്രൂപ്പിൽ ചേർന്ന് അവിടെയുള്ളവരുടെ പ്രോൽസാഹനം കൊണ്ട് വളർന്നു എഴുതി തെളിഞ്ഞതിനു ശേഷം സുഹൃദ് ബന്ധങ്ങൾ വികസിപ്പിച്ച് തന്നെ ആളാക്കിയ ഗ്രൂപ്പിനെ കുറ്റം പറയുന്ന രീതിയാണ് ഇപ്പോൾ കണ്ടു വരുന്നത്. തനിക്ക് ഓശന പാടുന്നവരുടെ വാഴ്ത്തുക്കളിൽ താനേതോ സംഭവമാണെന്നു കരുതി വശായ പഴയ നിഴൽ യുദ്ധക്കാരനായി മാറുന്നു ചിലർ.അവരിൽ ഒരാളാകാതെ കാര്യങ്ങൾ കൺ തുറന്നു കണ്ട് ഇന്നലെകളിൽ ആദ്യ പോസ്റ്റുകളിലെ കൊതിയോടെയുള്ള കാത്തിരുപ്പ് ഓർത്തുനോക്കു..
ഞാനും ഇതും തമ്മിൽ ഒരു ബന്ധവുമില്ല. എനിക്ക് കൂടുതൽ ലൈക്ക് കിട്ടണം അതിനൊരു മാർഗ്ഗം പറഞ്ഞു താ.
പൈസയുണ്ടോ കയ്യിൽ 50,000 താ..
എന്തിനാ..
ബംഗാളികളെ ഏർപ്പാടാക്കാം.
അപ്പോ മലയാളികൾ വായിക്കില്ലേ..?
മലയാളികളോട്
മലയാളം തിരിച്ചു പറയാത്തിടത്തോളം കാലം ബംഗാളി ശരണം,
അവിടെ കുട്ടിച്ചോറായത് എത്ര ഉപകാരമായി.
മലയാളം തിരിച്ചു പറയാത്തിടത്തോളം കാലം ബംഗാളി ശരണം,
അവിടെ കുട്ടിച്ചോറായത് എത്ര ഉപകാരമായി.
അതൊന്നുമല്ല ഇവിടെ പ്രശ്നം ഗ്രൂപ്പ് ചില പ്രത്യേക വ്യക്തികളെ കൂടുതൽ പ്രോൽസാഹിപ്പിക്കുന്നു.
ഒരു പണിയുമില്ലാതിരിക്കുന്ന ചിലർ മുഴുവൻ സമയവും ആക്ടീവായി എല്ലാവർക്കും കമൻറും ലൈക്കും ചെയ്ത് ശ്രദ്ധ പിടിച്ചു പറ്റുന്നതിന് ഗ്രൂപ്പിനെ കുറ്റം പറയുന്നത് എന്തിനാ അസൂയ നന്നല്ല.
നിങ്ങളോട് ഇതു പറഞ്ഞ എന്നെ തല്ലാൻ ആളില്ലാഞ്ഞിട്ടാ..
അതേ അതിൻ്റെ കുറവു തന്നെയാണെന്ന് ഇതൊക്കെ കാണുമ്പോൾ
എനിക്കും തോന്നുന്നു.
പുരയുടെ തൂണിനെയെങ്കിലും പേടി വേണം.
എനിക്കും തോന്നുന്നു.
പുരയുടെ തൂണിനെയെങ്കിലും പേടി വേണം.
ദുഷ്ടാ..
എന്തോ...
ശുഭം.
ബാബു തുയ്യം
9/12 / 17.
9/12 / 17.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക