Slider

ഞാൻ കണ്ട മാലാഖ

0
Image may contain: 2 people, closeup

മൂന്ന് വർഷം മുമ്പ് ഒരു ട്രയിൻ യാത്രക്കിടയിലാണ് ഞാനാ കുഞ്ഞിനെ കാണുന്നത്......
നട്ടുച്ചയായത് കൊണ്ട് ലേഡീസ് കംമ്പാർട്ട്മെന്റ് കാലിയായിരുന്നു.എന്റെ ഓപ്പോസിറ്റ് സീറ്റിൽ അവൻ കിടക്കുകയായിരുന്നു.... ചുരുണ്ട മുടിയും സുന്ദരമായ മുഖവുമുള്ള അവൻ എന്റെ മടിയിലിരുന്ന മോനെ നോക്കി ചിരിച്ചു..... അവന്റെ ചിരിയിൽ മയങ്ങിയ എന്റെ മോൻ മടിയിൽ നിന്നും ഊർന്നിറങ്ങി അവന്റെടുത്ത് ചെന്നു... മെലിഞ്ഞിരിക്കുന്ന അവന്റെ കാലും കയ്യുമൊക്കെ പിടിച്ച് നോക്കി.... എന്നിട്ട് എന്നെ നോക്കി എന്തൊക്കെയോ ചോദിച്ചു... അവന്റെ മുഖത്ത് നോക്കിയും ചേട്ടാ എന്ന് വിളിച്ച് എന്തൊക്കെയോ പറഞ്ഞു...... അപ്പോഴും ചിരിച്ചുകൊണ്ടിരുന്ന അവന്റെ വായിലൂടെ ഉമിനീർ ഒലിച്ചെറങ്ങുന്നുണ്ടായിരുന്നു....,
അവന്റെ തൊട്ടടുത്തിരുന്ന പർദ്ദ ഇട്ട ഉമ്മയെ ഞാൻ നോക്കി.... നല്ല ഉറക്കത്തിലാണെന്ന് തോന്നുന്നു..... അപ്പോഴാണ് എന്റെ മകനും അവരെ ശ്രദ്ധിച്ചത്.... അവരെ തോണ്ടി വിളിച്ച് ചേട്ടന്റെ വായിൽ നിന്ന് ഉമിനീര് വരുന്നത് തുടച്ച് കൊടുക്കാൻ അവനറിയാവുന്ന ഭാഷയിൽ പറഞ്ഞൊപ്പിച്ചു......
ആ ഉമ്മ ചിരിച്ചു കൊണ്ടു ബാഗിൽ നിന്നും ടവലെടുത്തതും മോനത് പിടിച്ചു വാങ്ങി എനിക്കെല്ലാമറിയാമെന്ന ഭാവത്തിൽ അവന്റെ മുഖം പിടിച്ചു തുടച്ച് കൊടുത്തു...... അവനെ കൂടുതൽ ശല്യം ചെയ്യുന്നു എന്ന് തോന്നിയപ്പോ മോനെ എടുത്ത് വീണ്ടും ഞാൻ മടിയിൽ വച്ചു.... അതു കണ്ടതും അവന്റെ മുഖത്ത് അതുവരെ കണ്ട ചിരി മാഞ്ഞു പോയി.... എന്നോടെന്തൊക്കെയോ ദേഷ്യപ്പെട്ടു..... ഞാനാ ഉമ്മയോട് എന്താ കാര്യമെന്ന് ചോദിച്ചപ്പോ അവരു പറഞ്ഞു, അവന് കുട്ടിയെ പിടിച്ചു വച്ചത് ഇഷ്ടപ്പെട്ടില്ല അതാ ന്ന്.....
ചിരിച്ചു കൊണ്ട് മോനെ ഇറക്കിവിട്ട് ഞാനവരോട് ചോദിച്ചു... അവന് കളിക്കാൻ വീട്ടിലു കുട്ടികളെന്നൂ ല്ലെന്ന്.... ദേഷ്യത്തോടെ... അതോ വിഷമത്തോടെയോ??... എനിക്കു മനസ്സിലാവാത്ത ഒരു ഭാവത്തോടെ അവരു പറഞ്ഞു.... കുട്ടികളും തന്തേം തള്ളേമൊക്കെ ഉണ്ട്.. അവർക്കൊന്നും ഇവനെ വേണ്ട.... പറഞ്ഞ് നിർത്തിയപ്പോ അവരുടെ ശബ്ദം ചിലമ്പിച്ച പോലെ എനിക്കു തോന്നി..... എന്ത് പറയണമെന്നോ എന്ത് ചോദിക്കണമെന്നോ അറിയാതെ കുറച്ച് നേരം ഞാൻ മിണ്ടാതിരുന്നു....
പിന്നെ ഞാൻ ചോദിച്ചു.. ഇത് ഉമ്മാടെ കൊച്ചു മോനാണോ?
ആ മാളെ ഇന്റെ മകൾ ടെ കുട്ട്യാ...... ജനിച്ചപ്പോ തന്നെ ഓനിങ്ങനെയാ...... ഇനിക്ക് പറയാനറിയാത്ത എന്തൊക്കെയോ ഇഗ്ലീഷ് പേരാ ഓന്റെ ദീനത്തിന്...... ഡോക്ടറെ കാണിച്ചിട്ട് വര്ന്ന വഴിയാ..... ഞാൻ വീണ്ടും ചോദിച്ചു ....അവന്റെ ഉമ്മേം ബാപ്പേമൊന്നും അവനെ നോക്കൂെല്ലെ..... എന്റെ കുട്ട്യേ അവനവന്റെത് കൊള്ളൂല്ലാത്തതായിപ്പോയി... പിന്നെ ആ ചെർക്കനെ പറഞ്ഞിട്ടും കാര്യല്ലല്ലോ....
ഇവനെ തെറാപ്പി ചെയ്യാനായിട്ട് എന്നും കൊണ്ട് നടന്ന് ആശുപത്രീ ന്ന് എന്നും കാണുന്ന ഒരുത്തന്റൊപ്പം ഓളങ്ങട്ട് പോയി........
പിന്നെ ഇതെന്റെടുത്താ..... ഓന്റെ പെരേല് തന്തേം തള്ളേമൊന്നൂല്ല..... പിന്നാരാ ഇങ്ങനൊരു കുട്ടിനെ നോക്ക്ണത്.... ഓള് പോയി നാല് മാസായപ്പോ ഓൻ വേറെ കെട്ടി.... ഇതിന്റെ താഴെ വേറൊന്നൂടെ ഉണ്ട്... രണ്ടാങ്കെട്ടിലും ഒരു കുട്ടിയായി..... ഓനും കുട്ടീം എപ്പളേലും വന്ന് കണ്ടിട്ട് പോവും......
മോളെ കുറിച്ച് പിന്നെ അന്വേഷിച്ചില്ലെ എന്ന എന്റെ ചോദ്യത്തിന്ന്, എന്തിന്??? എന്ന മറുചോദ്യമായിരുന്നു മറുപടി.... ഇങ്ങനെ അനങ്ങാൻ പോലുമാവാത്ത ഇതിനെ ഇട്ടിട്ട് പോയ അവളെ കുറിച്ച് എന്തന്വോഷിക്കാനാ..... ഇതിനൊരു തുമ്മൽ വന്നാ പോലും എന്റെ ചങ്ക് പെടക്കും... പെറ്റ തള്ളയല്ലേ ഓള്... ഒള്ക്കതില്ലെങ്കി പിന്നെ എന്തിനാ അന്വോഷിക്കണേ ??? ഓനെ നോക്കാൻ എനിക്കൊരു പാടൂല്ല മോളെ... ഓന്റെ ഓരോ ഞരക്കങ്ങളും മൂളലും ശബ്ദവുമൊക്കെ എന്തിനാണെന്ന് എനിക്ക് മനസ്സിലാവും...... പത്തമ്പത് വയസ്സായി... പടച്ചോൻ കനിഞ്ഞ് എനിക്കിപ്പോ ഒരു അസുഖവും ഇല്ല..... അഞ്ച് നേരോം പടച്ചോ നോട് ചോയിക്കണതും അതെന്നാണ്.... എനിക്ക് അസുഖമൊന്നും വര്ത്തര്തേന്ന്.... അത് പറഞ്ഞപ്പോ അവരുടെ കൺകോണിലൂടെ മനസ്സിന്റെ പിടച്ചിൽ ഒലിച്ചെറങ്ങുന്നുണ്ടായിരുന്നു........
അപ്പോ എന്റെ മനസ്സിൽ അവർക്കൊരു മാലാഖയുടെ മുഖമായിരുന്നു.........
RlNNA JOJAN
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo