Slider

എന്തിനായിരുന്നു

0
Image may contain: 1 person, standing and outdoor

വേശ്യയാണെന്ന്
നീയറിഞ്ഞിരുന്നില്ലേ ?
രാത്രികൾക്ക്
നൊമ്പരവിലയാണെന്നതും ?
താഴിട്ട് പൂട്ടി
താക്കോൽ വലിച്ചെറിഞ്ഞു -
കളഞ്ഞൊരു മുറി
പൂപ്പൽ പിടിച്ച് ,
മാറാല കെട്ടി
ഇരുണ്ട് കിടന്നത്
തുറന്ന് വന്നത്
എന്തിനാണ് നീ ?
എന്തിനാണ്
വറ്റിയ കണ്ണിലേക്ക്,
ഹൃദയത്തിലേക്ക്
തുറിച്ച് നോക്കുന്നത് ....
പ്രാണന്റെ അണു തോറും
നീല വസന്തങ്ങൾ
പൊട്ടി വിടരുന്നത് ...
പൊടുന്നനെ പെയ്തൊരു
പെരുമഴയിലേക്കെന്നെ
വലിച്ചിറക്കി നീ
കൊണ്ടു പോകുന്നത്....
മഴ എനിക്ക് / നിനക്ക് വേണ്ടി
പിന്നെയും പിന്നെയും
ആർത്ത് പെയ്തത് ....
കോരിച്ചൊരിഞ്ഞ മഴയിലേക്ക്
മുഖമുയർത്തി നീ
വിതുമ്പിക്കരഞ്ഞത് ......
തെരുവിന്റെയോരോ
തിരിവിലും വെച്ചു നീ
തിരമാല പോലെന്നെ
വാരിപ്പുണർന്നത് ......
ഒടുവിൽ
മഴയിൽ നിന്നെന്നെ
വാരിയെടുത്ത് നീ
എന്റെ മുറിയിലേക്ക് തന്നെ
തിരിച്ച് കൊണ്ടുവന്നത് ......
ഈറനഴിച്ച് നീ
തുവർത്തി തന്നത് ...
കണ്ണെഴുതിച്ചത് ....
പൊട്ടു തൊടുവിച്ചത് ...
ബലിഷ്ഠമായ നിന്റെ മാറിലേക്ക്
എന്നെ ചാരിയിരുത്തിയത് .....
പിൻകഴുത്തിൽ
ചുറ്റിപ്പിടിച്ച് ,
മുടിക്കെട്ട് വലിച്ചഴിച്ച്,
ഇലകൊഴിഞ്ഞ് കരിഞ്ഞ -
ചില്ലകളിലൊക്കെയും
തളിർ മൊട്ടുകൾ
തഴുകി മുളപ്പിച്ചത് ......
നീ ഇതൾ വിടർത്തിയ
രതിവിസ്ഫോടനങ്ങളിൽ
ആയിരം വസന്തങ്ങൾ
അസ്ഥികളിൽ പൂത്തു ഞാൻ
തളർന്ന് മയങ്ങുമ്പോൾ
അകലെ
സൈക്യാട്രിക് വാർഡിന്റെ
ഷോക് റൂമിൽ കിടന്ന് നീ
എന്റെ പേര്
അലറി വിളിക്കുന്നത്.......
ഞാനും
നീയുമറിയാതൊരു
പെരുമഴകൂടി
പെയ്തു തോരുന്നത് .......
എന്തിനാണ് ?
എന്തിനാണ് ?
ലാലു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo