തണലാണു തേടുന്നതവൾ, നിന്റെ പൗരുഷ-
ച്ചിറകിൻ സുരക്ഷിതത്വങ്ങൾ..
പ്രണയാർദ്ദ്രമാവുന്നതപ്പൊഴാണാ സ്നേഹ-
യിതൾ പൂ വിരിക്കുന്ന നിമിഷം..
കരുതലാണെന്നും പ്രിയൻ തന്നെയെപ്പൊഴും
കരുതുമെന്നുള്ള വിശ്വാസം..
അതിലാണു പെണ്മനം അവളേ തരുന്നതും,
സകലം സമർപ്പിപ്പതെന്നും.!
അവനോ, വെറും വാക്കു വീൺ വാക്കിനാലെന്നു-
മവളെ പ്രലോഭനം ചെയ്തും,
അരുതായ്കകൾക്കേറെ ക്ഷണമായ് പവിത്രമാം
പ്രണയവ്യാപാരങ്ങൾ ചെയ്‌വൂ..
കപടലോകത്തിൻ കരിമ്പടക്കെട്ടിലെ
കഥയൊന്നുമറിയാതെ വീണ്ടും
ചതിയിലേയ്ക്കാനയിക്കപ്പെടാൻ പിന്നെയും
കഴുവേറിടുന്നെന്റെ പെങ്ങൾ..
കഥയെത്ര കേട്ടുവെന്നാകിലും വീണ്ടുമാ
കപടവാഗ്ദാനങ്ങൾ കേൾക്കേ,
മധുവൂറ്റിടാൻ ജാലഭ്രമരങ്ങളെത്തവേ
മിഴിപൂട്ടി നിൽക്കുന്നുവെന്നും..
ച്ചിറകിൻ സുരക്ഷിതത്വങ്ങൾ..
പ്രണയാർദ്ദ്രമാവുന്നതപ്പൊഴാണാ സ്നേഹ-
യിതൾ പൂ വിരിക്കുന്ന നിമിഷം..
കരുതലാണെന്നും പ്രിയൻ തന്നെയെപ്പൊഴും
കരുതുമെന്നുള്ള വിശ്വാസം..
അതിലാണു പെണ്മനം അവളേ തരുന്നതും,
സകലം സമർപ്പിപ്പതെന്നും.!
അവനോ, വെറും വാക്കു വീൺ വാക്കിനാലെന്നു-
മവളെ പ്രലോഭനം ചെയ്തും,
അരുതായ്കകൾക്കേറെ ക്ഷണമായ് പവിത്രമാം
പ്രണയവ്യാപാരങ്ങൾ ചെയ്‌വൂ..
കപടലോകത്തിൻ കരിമ്പടക്കെട്ടിലെ
കഥയൊന്നുമറിയാതെ വീണ്ടും
ചതിയിലേയ്ക്കാനയിക്കപ്പെടാൻ പിന്നെയും
കഴുവേറിടുന്നെന്റെ പെങ്ങൾ..
കഥയെത്ര കേട്ടുവെന്നാകിലും വീണ്ടുമാ
കപടവാഗ്ദാനങ്ങൾ കേൾക്കേ,
മധുവൂറ്റിടാൻ ജാലഭ്രമരങ്ങളെത്തവേ
മിഴിപൂട്ടി നിൽക്കുന്നുവെന്നും..
(രതിസൗഖ്യമാഗ്രഹിച്ചാവാം മെസഞ്ജറിൽ
അവൾ നിത്യമെത്തുന്നതെന്നും
പതിയേ കൊരുക്കുമെൻ ചൂണ്ടയിൽ പെണ്ണുടൽ
വഴിതെറ്റി വീണുപോമെന്നും
ഒരുപാടുപേരുണ്ട് നവമാധ്യമങ്ങളിൽ
പുരുഷവർഗ്ഗങ്ങൾ തൻ ശാപം..)
അവൾ നിത്യമെത്തുന്നതെന്നും
പതിയേ കൊരുക്കുമെൻ ചൂണ്ടയിൽ പെണ്ണുടൽ
വഴിതെറ്റി വീണുപോമെന്നും
ഒരുപാടുപേരുണ്ട് നവമാധ്യമങ്ങളിൽ
പുരുഷവർഗ്ഗങ്ങൾ തൻ ശാപം..)
By: Hari Menon
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക