
പേറ്റുനോവറിഞ്ഞോരു ഉണ്ണിക്കു
ജന്മമേകിടാൻ നെഞ്ചോടു ചേർത്ത്
ആവോളം സ്നേഹം നൽകിടാൻ
കുഞ്ഞിളം ചുണ്ടിൽ വിരിയും
പുഞ്ചിരികണ്ട് നിറുകയിൽ ഉമ്മ
വെച്ചിടാൻ കൊഞ്ചിയുള്ള
അമ്മേയെന്ന വിളികേട്ടിടാൻ
കൊതിയേറെയുണ്ടെങ്കിലും
തളിർക്കാതെ, പൂക്കാതെ, കായ്ക്കാതെ
വെറുമൊരു പാഴ്‌ചെടിയായ് എൻ ജന്മം
ഋതുവറിയാതെ ഋതുഭേദങ്ങളില്ലാതെ
വെറുമൊരു ശിലപോലെ
ശില്പി അറിയാത്ത കൃഷ്ണശിലപോലെ
വെറുമൊരു പാഴ്ജന്മമായി ഞാൻ
By: Valsala Rajan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക