Slider

നഷ്ടബാല്യങ്ങള്‍

0
Image may contain: 1 person

തിരുവണ്ണൂർ രാജശ്രീ
കവിത.
'നഷ്ടബാല്യങ്ങള്‍ '
_______________________
കുട്ടികൾക്കീക്കാലം കഷ്ടകാലം
കുട്ടിത്തമില്ലാത്ത നഷ്ടകാലം ...
കുഞ്ഞുതലച്ചുമടെന്തു ഭാരം!
കളിക്കുവാനായില്ലവർക്കു നേരം....
സ്കൂളിലും, വീട്ടിലും ട്യൂഷനുണ്ടേ
സംഗീതപാഠവും വേറെയുണ്ടേ..
ചിത്രം വരയ്ക്കണം വീണയും മീട്ടണം
ചാനലിൽ കേറീട്ടുനാട്യങ്ങള്‍ കാട്ടണം....
മമ്മിതൻ ഗര്‍വ്വവും താതന്റെയന്തസ്സും
നമ്മുടെ കൈയിലെന്നോര്‍ക്കണമെപ്പഴും..
തീര്‍ന്നില്ലാ ദുരിതങ്ങള്‍ ചുറ്റിലും ചൂഷകര്‍ തങ്ങളെകാക്കണമവരെ ചെറുക്കണം....
പൂത്തുമ്പിക്കൂട്ടത്തിൻ പിന്നാലെ പായുമ്പോൾ
പൂതത്തെ കണ്ടു ഞാൻ കണ്ടത്തിൽ വീണതും..
പാടത്തെച്ചേറിലുരുണ്ടു പിരണ്ടതും
പുളേളാത്തി വന്നെന്റെ നാവോറു പാട്യേതും....
മാവേലെറിഞ്ഞതും പുളിമാങ്ങ തിന്നതും മിന്നാമിനുങ്ങുകൾ ക്രിസ്മസ്ട്രീ തീർത്തതും..
തേക്കുപാട്ടിന്റെ മധുരമാമീണങ്ങൾ
താരാട്ടുപാട്ടുകളായിരുന്നു....
എന്നുടെ ബാല്യകഥകള്‍ ഞാന്‍ ചൊല്ലവേ
ഏറെ വിഷാദംമിഴിയിൽ കണ്ടു..
നഷ്ടങ്ങള്‍ നല്കി വളര്‍ത്തുമീ കുഞ്ഞുങ്ങള്‍
നാളെയീ നാടിന്റെ വാഗ്ദാനമല്ലയോ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo