
കാണുമോ തമ്മിലെന്നെങ്കിലും നമ്മളീ
കാലം കഴിയ്ക്കും ചുവരിന്നുമപ്പുറം?
കാലം കഴിയ്ക്കും ചുവരിന്നുമപ്പുറം?
വാക്കുകള്‍ കൊണ്ടു നാം സൌഹൃദപ്പാതകള്
വാചാലമായി തുറന്നിട്ടു നിത്യവും
വാചാലമായി തുറന്നിട്ടു നിത്യവും
കാണുന്നു തങ്ങളില്‍ തമ്മില്‍ മനസ്സിന്റെ
കാണാച്ചുവരില് വരച്ചിട്ട ചിത്രമായ്..
കാണാച്ചുവരില് വരച്ചിട്ട ചിത്രമായ്..
എത്രയടുത്താണ് നമ്മളീ വീഥിയില്‍
അത്രമേലിഷ്ടമായെന്നാലദൃശ്യരായ്..
അത്രമേലിഷ്ടമായെന്നാലദൃശ്യരായ്..
സങ്കടപ്പാതി ഞാന്‍ പങ്കിട്ടെടുക്കുന്നു,
സന്തോഷമൊക്കെ പകരുന്നു നിത്യവും.
സന്തോഷമൊക്കെ പകരുന്നു നിത്യവും.
രൂപങ്ങളില്ല, നമുക്കെങ്കിലെന്തിനീ
രൂപങ്ങളല്ലയോ വാക്കുകള്‍ വേദിയില്‍
രൂപങ്ങളല്ലയോ വാക്കുകള്‍ വേദിയില്‍
എങ്കിലുമീ മുഖപ്പുസ്തകം വിട്ടു നീ
എന്നെങ്കിലും വരും വാക്കുകള്‍ക്കിപ്പുറം
അന്ന് നാം പക്ഷെ തിരിച്ചറിഞ്ഞേക്കില്ല-
റിഞ്ഞാലുമിവ്വിധമുള്ളും തുറക്കില്ല..
എന്നെങ്കിലും വരും വാക്കുകള്‍ക്കിപ്പുറം
അന്ന് നാം പക്ഷെ തിരിച്ചറിഞ്ഞേക്കില്ല-
റിഞ്ഞാലുമിവ്വിധമുള്ളും തുറക്കില്ല..
By: HariMenon
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക