ഞാനെന്തു ചെയ്യണംന്ന് പറയൂ സാന്ദ്ര"
എന്റെ നെഞ്ചിൽ തല ചായ്ച്ച് കിടക്കുന്ന അവൾ മെല്ലെ തല ഉയർത്തി
ഷിവാസ് റീഗൽ ഒഴിച്ച് വെച്ച ഗ്ലാസിലെ ഐസ് ക്യൂബ് പതിയെ അലിയുന്നുണ്ടായിരുന്നു.
അവൾ ആ ഗ്ലാസെടുത്ത് എന്റെ ചുണ്ടിനോട് ചേർത്ത് പിടിച്ചു.
ഞാനാ ഗ്ലാസിൽ നിന്നും
ഒരു കവിൾ മദ്യം വായിലെടുത്തു.
സാന്ദ്രഅവളുടെ ചുണ്ടുകൾ കൊണ്ട് എന്റെ ചുണ്ടുകളെകവർന്ന് വായിലിരിക്കുന്ന മദ്യത്തെ വലിച്ചു കുടിച്ചു.
ഞാനും അവളുടെ വായിൽ മദ്യം ഒഴിച്ച് ഇതുപോലെ തന്നെയാണ് ചെയ്യാറ്.
ശരിക്കു പറഞ്ഞാൽ ഞാനാണ് അവൾക്കിത് പഠിപ്പിച്ചു കൊടുത്തത്.
" എനിക്കാ ബെൻസ് വേണം.'
മദ്യം ഇറക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
" ശരി. അതിനെന്താ എന്റെ കാർഡുമായി നീ ഷോറൂമിൽ പോയ്ക്കോളൂ. പർച്ചേസ് കഴിഞ്ഞ് രാത്രി ഇനി വന്നാൽ മതി."
നീ വന്നിട്ട് ഞാൻ ഇന്ന് ഇന്ത്യയിലേക്ക് പോകും"
"നാളെരാത്രി തന്നെ നീ തിരിച്ചെത്തുല്ലെ ?"
സിൻ ഒന്നിലെ കുറച്ചു സംഭാഷണമാണ് നിങ്ങൾ കേട്ടത്
ദുബായിലെ പാം ഐലന്റിലെ c ബ്ലോക്കിലെ 5-ാം നിലയിലെ 17-ാം നമ്പർ മുറിയിലിരുന്ന് റിയൽ എസ്റ്റേറ്റ് രംഗത്തെ യുവതുർക്കിയായ ഷായും
കാമുകിയും നടത്തിയ കിന്നാരം
സാന്ദ്ര ബോളിവുഡിലെ പ്രശസ്തയായ നടി.
അവളോടൊപ്പം ഒരു ദിവസം കിടക്ക പങ്കിടാൻ കൊതിക്കാത്തവരാരാണ്.?
എല്ലാവരെയും കൊതിപ്പിച്ചു ഒഴിഞ്ഞുമാറി കളിക്കുന്ന സാന്ദ്രയെ ദുബായിലെ ഡിസർട്ട് ഡ്രൈവിങ്ങിലെ ഒരാക്സിഡന്റിലാണ് ഷാ കണ്ടുമുട്ടുന്നത്.
മറ്റൊരു സിനിമാക്കഥ പോലെ പിന്നിട് അവർ ഒന്നാകുകയായിരുന്നു. ചങ്ങനാശ്ശേരി അച്ചായത്തി കുട്ടി സാന്ദ്ര.!
വായനക്കാരെ ,
സീൻ ഒന്ന് കഴിയുന്നു
ഇനി സീൻ രണ്ട്.
ദുബൈ റാഷിദ് ഹോസ്പിറ്റലിന്റെ
മോർച്ചറി തുറന്ന് സാന്ദ്രയുടെ മൃതദേഹം കാണുന്ന ഷാ!
ആ മൃതദേഹത്തിന്റെ മുഖത്തു നിന്നും അന്തരീക്ഷത്തിലേക്ക് ഒരു വൈറ്റ് ബെൻസ് അതിവേഗതയിൽ പറക്കുന്നു. റഡാറുകൾ മിന്നിമറിയുന്നു.
കാറിനുള്ളിൽ സാന്ദ്ര.
പെട്ടെന്നാകാർ ഡിവൈഡറിൽ ഇടിച്ചു മുകളിലേക്കുയർന്ന് നിലത്തു വന്നിട്ടിച്ചു പലതവണ മറിഞ്ഞു മറിഞ്ഞു പോകുന്നു.
പോലീസും, ഫയർഫോഴ്സും ആ oബുലൻസും സാന്ദ്രയെ കാറിൽ നിന്നും വലിചെടുക്കുന്നു.
തല പൊട്ടി പിളർന്നു രക്തം ചീറ്റുന്നു
എല്ലാവരും താങ്ങി സാന്ദ്രയെ ആംബുലൻസിൽ കയറ്റുന്നു!
സീൻ മൂന്ന്
ദില്ലിയിലെ കൊന്നാട്ട് പ്ലാസിലെ ഷറട്ടോൺ ഹോട്ടലിലെ ലോബിയിൽ
ഷാ ചില ഉന്നത വ്യക്തികളുമായ് തമാശകൾ പറഞ്ഞിരിക്കുന്നു
നേരിയ ശബ്ദത്തിൽ ഷായുടെ മോeബൽ ശബ്ദിച്ചു
ഫോൺ ചെവിയോടടുപ്പിച്ചു.
മുന്നിലിരിക്കുന്നവരോടൊന്നും പറയാതെ ഷാറൂമിലെത്തി
ബാഗുമായി പുറത്തിറങ്ങി
ഹോട്ടൽ വാതിലിൽ കാത്തുനിന്ന കാറിൽ കയറി ഷാ പോയി.
സിൻ നാല്:
വീണ്ടും റാഷിദ് ആശുപത്രിയുടെ മോർച്ചറി
ഷായും ഒത്തിരി സുഹൃത്തുക്കളും കൂടി നിലക്കുന്നു.
'ഒരു ശവപ്പെട്ടി ആംബുലൻസിൽ കയറ്റുന്നു ചിലർ
നിറഞ്ഞ കണ്ണുമായ് ഷാ.
പിന്നെ ചിലരെയും '
സീൻ അഞ്ച് :-
ബുർജ് ഖലീഫയിലെ _ 42-ാം നിലയിലെ സ്യൂട്ട്.!
സാന്ദ്രയും മറ്റു ചിലരും ബലപ്രയോഗത്തിലാണ്
സാന്ദ്രയെ കീഴ്പ്പെടുത്താൻ അവർ രണ്ടു പേർക്കുമാകുന്നില്ല.
രണ്ടു പേരേയും അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന സാന്ദ്ര
ഒടുവിൽ ബീർ ബോട്ടിലെടുത്ത് ഒരുത്തന്റെ താടിയെല്ലിന് ആഞ്ഞടിക്കുന്നു.
സ്യൂട്ടിന്റെ മുറി വിട്ടിറങ്ങുന്ന സാന്ദ്ര .
കൊടുങ്കാറ്റ് പോലെ പുറത്തേക്ക്,
അവളുടെ കാറിനരികിലേക്ക് ...''
........................
സീൻ ആറ് :-
ജയിലിന്റെ അഴികളിൽ പിടിച്ചു നില്കുന്ന ഷാ
ദുഃഖ സാന്ദ്രഭാവം മുഖത്ത് .
സീൻ ഏഴ് :-
സ്യൂട്ടിലേക് കടന്നു ചെല്ലുന്ന ഷാ
ഡോർബെല്ല് അമർത്തുന്നു.
ഒരാൾ വന്ന് കതക് തുറക്കുന്നു '
ഷാ അകത്ത് കടക്കുന്നു.
അകത്ത് രണ്ടു യുവാക്കളോടൊപ്പം
സുന്ദരികൾ
ഷാ പോക്കറ്റിൽ നിന്നും റിവോൾവർ എടുത്തു
രണ്ടു പേരെയും വെടിവെച്ചു കൊന്നു.
സീൻ എട്ട്:-
ദൂരെ മരുഭൂമി.
ആ മരുഭൂമിയുടെ അങ്ങേയറ്റത്ത് സൂര്യൻ ഉദിച്ചുയരുന്നു.
വിജനമായ മരുഭൂമിക്ക് മേലെ
സൂര്യനെ നോക്കി പറക്കുന്ന ഒരു കഴുകൻ.!
...........................
അസീസ് അറക്കൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക