പിരിയുവാൻ വയ്യെനിക്കെന്നുമേ
പിടിതരാതെ അകലുന്നു നിൻ മിഴികൾ
വിടപറയുന്നതെൻ മൊഴികൾമാത്രം
പൊരിയുവാനാവില്ലെന്നെൻ മിഴികളും.
തിരികെ വരുമെന്ന് ചൊല്ലിയന്നു
തിരിതെളിയാത്ത നാളമായി ഞാനിരിപ്പൂ..
ഒരു നുള്ളു സിന്ദൂരം ചാർത്തിയെൻ
സന്ധ്യയെ ധന്യമായി തീർത്തുവെങ്കിൽ..
നിനയാത്ത നേരത്തു
വഴിവക്കിൽ വന്നെൻ കരതലം
പാടെ ഗ്രഹിച്ചുവെങ്കിൽ...
തളിരിട്ട സ്വപ്നങ്ങളത്രയും
ഒരുമിച്ചു ചിക്കിചിനച്ചുവെങ്കിൽ
നീറുന്നൊരിടനെഞ്ചിൻ താളമായി നീ
മാറുവാൻ ഞാനിനി
എന്തു വേണം ?
തളരുവാൻ വയ്യെനിക്കിന്നുനിൻ
താങ്ങും തോളുകൾ അന്യമായി തീർന്നുവല്ലോ
നാളെ നിൻ പേരക്കിടാങ്ങൾതൻ ചുണ്ടിലെ മുത്തശ്ശിക്കഥയായി ഞാൻ മാഞ്ഞുപോകും
എങ്കിലും കാലങ്ങളോളം ഞാൻ കാത്തിരിക്കാം
കാലന്റെ കൈയിൽ പെടുംവരെ......
പിടിതരാതെ അകലുന്നു നിൻ മിഴികൾ
വിടപറയുന്നതെൻ മൊഴികൾമാത്രം
പൊരിയുവാനാവില്ലെന്നെൻ മിഴികളും.
തിരികെ വരുമെന്ന് ചൊല്ലിയന്നു
തിരിതെളിയാത്ത നാളമായി ഞാനിരിപ്പൂ..
ഒരു നുള്ളു സിന്ദൂരം ചാർത്തിയെൻ
സന്ധ്യയെ ധന്യമായി തീർത്തുവെങ്കിൽ..
നിനയാത്ത നേരത്തു
വഴിവക്കിൽ വന്നെൻ കരതലം
പാടെ ഗ്രഹിച്ചുവെങ്കിൽ...
തളിരിട്ട സ്വപ്നങ്ങളത്രയും
ഒരുമിച്ചു ചിക്കിചിനച്ചുവെങ്കിൽ
നീറുന്നൊരിടനെഞ്ചിൻ താളമായി നീ
മാറുവാൻ ഞാനിനി
എന്തു വേണം ?
തളരുവാൻ വയ്യെനിക്കിന്നുനിൻ
താങ്ങും തോളുകൾ അന്യമായി തീർന്നുവല്ലോ
നാളെ നിൻ പേരക്കിടാങ്ങൾതൻ ചുണ്ടിലെ മുത്തശ്ശിക്കഥയായി ഞാൻ മാഞ്ഞുപോകും
എങ്കിലും കാലങ്ങളോളം ഞാൻ കാത്തിരിക്കാം
കാലന്റെ കൈയിൽ പെടുംവരെ......
രഞ്ജുഷ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക