Slider

ഒരു മുറമുണ്ടാക്കിയ പൊല്ലാപ്പ്

0

അച്ചടക്കത്തിന് വളരെ പ്രാധാന്യം കൊടുക്കുന്ന സ്കൂളിലായിരുന്നു എന്റെ പ്ലസ് ടു പഠനം.. .
കണക്കു സർ തകർത്തു കണക്കു പഠിപ്പിക്കുന്നു. ഞാനും, കൂരിയും, കൊഞ്ചും, കാറ്റും, മനുവും ആണ് ബാക്ക് ബെഞ്ചേഴ്‌സ് .
ഈ കൂരിയും, കൊഞ്ചും , കാറ്റുമൊക്കെ കൂട്ടുകാരുടെ വട്ടപ്പേരാണ്. ആ സ്കൂളിലെ ഏറ്റവും മാന്യമഹാ വിദ്യാർത്ഥികൾ ..ഞങ്ങളെ പറ്റി ഞങ്ങളല്ലാതെ വേറെ ആരും പറയാൻ ഇല്ലാത്തോണ്ടാ ഞാൻ ഇത് എടുത്തു പറയുന്നത്.
പെണ്ണുങ്ങളുടെ പുറകിലത്തെ ബെഞ്ചിൽ ആണ് മാന്യന്മാരായ ഞങ്ങളുടെ ഇരുപ്പു. മാന്യതക്കുള്ള അവാർഡെന്നപോലെ ഞങ്ങളെ മിക്കപ്പോഴും ബാക്ക് ബെഞ്ചിലും ക്ലാസിനു പുറത്തിറക്കി നിർത്തിയുമൊക്കെ അദ്ധ്യാപകർ ആദരിച്ചിരുന്ന കാലം .
പറഞ്ഞു വന്നതെന്താണെന്നു വച്ചാൽ ,കണക്കു സാറിന്റെ കണക്ക് ക്ലാസ്..അങ്ങേരുടെ പഠിപ്പിക്കൽ കടുവാ ചാക്കോയെക്കാളും ഭയാനകം.."ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന മട്ട് ഇങ്ങേർക്കും ഉണ്ട് " ഈ ലസാഗു,ഉസാഘ ഒക്കെ ഇമ്പോസിഷൻ എഴുതി പഠിച്ചത് എന്തിന് വേണ്ടിയായിരുന്നു എന്ന് ഇപ്പോഴും അറിയില്ല..
കണക്കു സർ കണക്കിന്റെ അന്തരാളങ്ങളിലേക്ക് ഊളിയിട്ട് പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ,
പിൻ സീറ്റിലിരുന്ന എന്റെ ശ്രദ്ധ മുഴുവൻ മുൻസീറ്റിലിരിക്കുന്ന ക്ലാരയുടെ പിൻ വശത്തായിരുന്നു .
അവളുടെ ചുരിദാറിന്റെ ഇറക്കി വെട്ടിയ കഴുത്തിന്റെ പുറകുവശത്തിന്റെ അന്തരാളങ്ങൾ ആദ്യം കണ്ട ഊളയായ കാറ്റാണ് അതെന്നെ ചൂണ്ടി കാണിച്ചത്.
മുറം പോലെ അതങ്ങു നീണ്ടുനിവർന്നു കിടക്കുകയാണ്.
കണക്കു ക്ലാസ്സിൽ സ്ഥിരം കൂർക്കം വലിക്കാർ ആയ കൂരിയും, കൊഞ്ചും, കാറ്റുമൊക്കെ അന്നാദ്യമായി ഒരുപോള കണ്ണിമ വെട്ടാതെ മുറത്തിന്റെ ഭംഗി നോക്കി ആസ്വദിച്ചിരിക്കുന്നു.
അയ്യേ ! വൃത്തിക്കെട്ടവന്മാർ ..എനിക്ക് എന്റെ കൂട്ടുകാരോട് അറപ്പും വെറുപ്പും പുച്ഛവും തോന്നി . ഇതൊന്നും അവന്മാരോട് ചോദിക്കണ്ടാ ട്ടോ. ഒക്കെ കള്ളന്മാരാ ... വേണേൽ ഞാനും വെള്ളമിറക്കി നോക്കിയിരുന്നതാണെന്നൊക്കെ വെച്ചു കാച്ചി കളയും... 🙂😉
പാവം കുട്ടി ..എനിക്ക്‌ വല്ലാത്ത കഷ്‌ടം തോന്നി .തുണി മേടിക്കാൻ പൈസ തികഞ്ഞു കാണില്ല .
എന്റെ മനസ്സിലെ പൗര ബോധം സടകുടഞ്ഞു എണീറ്റു . കയ്യിലിരുന്ന ഒരു അഞ്ചു രൂപ നാണയം ഞാൻ ആ മുറത്തിലോട്ടു ഇട്ടു കൊടുത്തു . അപ്പോഴത്തെ ആവേശത്തിന് സ്ഥലവും പരിസരവും ഒന്നും ഞാൻ ചിന്തിച്ചില്ല . നാണയം അവളുടെ ബെറ്റികോട്ടിനടിയിലോട്ടു ഊർന്നിറങ്ങിയപ്പോൾ അവളൊന്നു ഞെട്ടി. ആ ഞെട്ടലിൽ കൂടെ ഞാനും ഞെട്ടി ..ഒരു മൂന്നാലു ഞെട്ടൽ ...
അപ്പോഴാണ് ആക്ക്രാന്തത്തിൽ ,സോറി അനവസരത്തിൽ ഞാൻ ചെയ്ത പുണ്യപ്രവർത്തിയുടെ വരും വരായ്കയെ കുറിച്ച് ചിന്തിച്ചത്. അവളൊന്നു ഒച്ചവെച്ചാൽ ...ഒന്ന് ഉറക്ക കൂവിയാൽ ..
എന്റെ ചന്തി അടിയുടെ പൂരപ്പറമ്പ് ആകും ..വീട്ടുകാരെ വിളിച്ചു കൊണ്ട് വരേണ്ടി വരിക, മാന നഷ്‌ടം , ശാരീരിക പീഡനം മനസ്സാകെ നീറാൻ തുടങ്ങി. ഭയം കൊണ്ട് ശരീരം കുഴയുന്ന പോലൊരവസ്ഥ.. 😭😭
എന്നാലവൾ എന്നെ തീർത്തും ഞെട്ടിച്ചു കളഞ്ഞു . അവളൊരക്ഷരം മിണ്ടുകയോ ഒന്നനങ്ങുകയോ പിന്തിരിഞ്ഞു നോക്കുകയോ ചെയ്തില്ല. ഞാനാകെ കൺഫ്യൂഷനിലായി .
ഇനി ഞാൻ പൈസ ഇട്ടില്ലേ .
സ്കൂൾ വിട്ടു പോകുമ്പോൾ കടയിൽ നിന്നും തേൻ മിട്ടായി മേടിക്കാനുള്ള പൈസ ആണ് . വെറുതെ കളയാൻ പറ്റില്ലല്ലോ . കഷടപ്പെട്ടു വീട്ടിൽ നിന്ന് അടിച്ചു മാറ്റിയതാ .
പിന്നൊന്നും ചിന്തിച്ചില്ല , മുറത്തിലൊന്നു പരതി നോക്കിയത് മാത്രം ഓർമയുണ്ട് . പിന്നെ എല്ലാം പുക പോലെ ആയിരുന്നു .
ഒരു പ്ലസ് ടു പെണ്ണിന്റെ കൈക്കു ഇത്ര ചൂടുണ്ടന്നറിഞ്ഞതും ,മനസ്സാ വാചാ അറിയാത്ത തെറ്റിന് ശിക്ഷ കിട്ടുന്നതും അന്നാദ്യമായാണ്
പാവം ഞാൻ 😭😭😭😭😭
അന്നത്തോടെ ഒരു പാഠം പഠിച്ചു . പുണ്യം ചെയ്യരുത് പണി കിട്ടും.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo