Slider

മീലാദാശംസകൾ

0



"ഓ.....കൊണ്ടോട്, നടൂലൈത്ത് ബെച്ചേക്ക്,അരക്കിലോ കൊട്ടില്ലാത്ത എറച്ചിയും മാങ്ങിക്കോ...." കൂവ്വപ്പാടി തഅലീമു സ്വിബ്യാൻ മദ്രസ അങ്കണത്തിൽ 
നബിദിനത്തിന് കുറച്ച് സമ്മാനങ്ങൾ കിട്ടുമ്പോൾ കൂടെപിറപ്പിന് തുല്യരായ ചങ്ങാതിമാരുടെ കമൻറ്സാണിത്.
അവരുടെ പാട്ടും പ്രസംഗവും ഒക്കെയായി എല്ലാ പരിപാടികൾക്കും അവർ പേര് കൊടുക്കുന്നതു മുതൽ അവർ സമ്മാനം വാങ്ങുന്നത് വരെ നമ്മളും വേണം അവരുടെ കൂടെ.പരിപാടി എഴുതി കൊടുക്കാനും സഹായിക്കാനുമൊക്കെയായി. വല്യ അധികാരത്തിലാ അവരെ സഹായിക്കാൻ നമ്മളോട് കല്പിക്കുക. അതങ്ങനെയാ. ...കൂടെപിറപ്പിനെ പോലെ അവർ നമുക്കും കൂടെ നിൽക്കും. മദ്രസയുടെ അലങ്കാരം ഞങ്ങൾ ആസ്വദിക്കുമ്പോ ഇതൊക്കെ ഞങ്ങൾ ചെയ്തതാ എന്നും പറഞ്ഞ് നെഞ്ചും വിരിച്ച് നിൽക്കുമവർ. അവർ പരിപാടി അവതരിപ്പിക്കുമ്പോഴെങ്ങാനും ഏതെങ്കിലും കുട്ടികൾ ഒച്ചപ്പാടുണ്ടാക്കിയാ ആ കുട്ടിയുടെ കഷ്ടകാലംന്നു പറഞ്ഞാ മതി. കണ്ണുരുട്ടലും പേടിപ്പിക്കലുമൊക്കെ ആവും അവിടെ.അവസാനം അവർ സമ്മാനം വാങ്ങി വരുമ്പോൾ മനസ്സിൽ പെരുന്നാളാവും. എങ്കിലും തമ്മിൽ കീരിയും മൂർഖനും പോലെ അടിയാ. .. 
നല്ല സ്നേഹമുള്ള ചങ്ങാതിമാരാ അവർ. .... കാലമൊരുപാടായിട്ടും നമ്മളെയൊന്നും മറക്കാതെ എവിടെയെങ്കിലും നമ്മളെയോ നമ്മുടെ ബന്ധുക്കളെയോ ഒക്കെ കാണുമ്പോ നിങ്ങൾ കാണിക്കുന്ന സ്നേഹത്തിന് വാക്കുകളില്ല ചങ്ങാതിമാരെ നന്ദി പറയാൻ. സ്നേഹനിർഭരമായ ഓർമ്മകളോടെ എൻറെ പ്രിയ ചങ്ങാതിമാരെ മീലാദാശംസകൾ
മുനീറ ഷംസുദ്ദീൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo