കനത്ത ഇരുട്ടിനെ അരിച്ചു വന്ന ഇന്നലെകളുടെ നിലാവെളിച്ചങ്ങൾ എന്തോ എന്നോടു പറയുന്നുണ്ട്...
തെക്കുവശത്തെ വാഴത്തോപ്പിൽ പാറി നടക്കുന്ന മിന്നാമിന്നുകളുടെ നുറുങ്ങുവെളിച്ചം പറയാത്ത ഏതോ കഥയുടെ ഓർമ്മകളായി അലഞ്ഞു തിരിയുന്നുമുണ്ട്...
അങ്ങകലെ പറയാനാവാത്ത നിന്റെ സാന്ത്വന വാക്കുകൾ ഒരു തേങ്ങലായി കാറ്റിൽ പിടയുന്നുമുണ്ട് ...
നടന്നു വന്ന വഴികളിൽ മാഞ്ഞു പോയ കാല്പാടുകൾ വെറുതെ തിരഞ്ഞ്...
പിരിഞ്ഞു പോയ നിഴലുകളുടെ ഓർമ്മകളിൽ ഞാൻ വീണ്ടും എന്റെ നെഞ്ചിലേ നെരിപ്പോട് കത്തിക്കുകയാണ്...
മറവികൾ ഊതിക്കത്തിക്കുമ്പോൾ തിളങ്ങുന്ന കനലുകൾ ആ ഓർമ്മകളായി തിളങ്ങുന്നുമുണ്ട്..
തരുവാൻ ഒന്നുമില്ല എനിക്ക്..
പരിഹാസങ്ങളും , പരിഭവങ്ങളും , കണ്ണുനീരുകളും , നിറച്ച ഈ അക്ഷരങ്ങളല്ലാതേ...
...ഞാനല്ലാതെ ഒന്നും....!!

...പ്രേം...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക