എഴുതിയത് :- അൻഷാദ് ഓച്ചിറ
പത്തു രൂപ ..
അവളോട് ചോദിക്കണോ..
ഒരു ക്ലാസ്സില്‍ ആണെങ്കിലും ഇതുവരെ ഒന്ന് ശരിക്കും മിണ്ടിയിട്ടു കൂടിയില്ല,,
എന്നാലും ക്ലാസ്സ് ടീച്ചര്‍ 'ബാലു സാറിന്റെ അടിയുടെ ചൂടും, കുട്ടികൾക്കിടയിൽ വെച്ചുള്ള കളിയാക്കലും ഭയന്ന് അവളോട് ചോദിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു ,

മുന്നിലത്തെ ബഞ്ചില്‍ ഏറ്റവും അറ്റത്ത് ഇരിക്കുന്നത് ..അവളാണ്..
പഠിക്കാന്‍ മിടുക്കിയാണ് , അത്യാവശ്യം കാശുള്ള വീട്ടിലെ കുട്ടിയും ,
കൂട്ടുകാർ ചിലര്‍ അവളോട് പൈസ കടം വാങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട് ..
"മടിച്ച് മടിച്ച് നിന്ന് ഒടുവില്‍ അവളോട് രണ്ടും കൽപ്പിച്ച് ഒറ്റ ചോദ്യം ..

വീണ..എനിക്കൊരു പത്തു രൂപ വേണം ..!
ഇന്നാണ് 'സ്റ്റാമ്പ് ' മേടിക്കാൻ ബാലു സാര്‍ പറഞ്ഞ അവസാന ദിവസം ,
വീട്ടീന്ന് കാശ് എടുക്കാന്‍ മറന്നു പോയി ..
നാളെ ഞാന്‍ തിരിച്ചു തന്നോളാം,

എന്റെ മുഖത്ത് നോക്കി ഒരു ചെറിയ ചിരിയും പാസാക്കി 'ബാഗിന്റെ ചെറിയ അറയിൽ നിന്നും ഒരു പത്തു രൂപ എടുത്തവൾ എനിക്ക് നീട്ടി ..
കാശ് വാങ്ങി സ്റ്റാഫ് റൂമിലേക്ക് പായുന്നതിന്റെ ഇടയ്ക്ക് അവളെ വീണ്ടും ഓർമ്മപ്പെടുത്തി...ഞാൻ നാളെ തിരിച്ചു തരാം കേട്ടോ..!

ഉമ്മാനോട് മനപൂർവം ചോദിക്കാഞ്ഞതാണ് പൈസ.
ഉപ്പ ഇല്ലാത്ത എന്നെ പഠിപ്പിക്കാന്‍ പാവം ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.
സ്കൂളിലെ ഒരോ ആവശ്യം വരുമ്പോഴും എല്ലാ കുട്ടികളും കൊടുത്തതിനു ശേഷമാണ് ഞാന്‍ പൈസ കൊടുക്കാറ്..
പക്ഷേ ഇന്ന് കുട്ടികളുടെ മുന്നില്‍ വെച്ചുള്ള സാറിന്റെ കളിയാക്കൽ ഓർത്തപ്പോൾ 'വീണ'യുടെ കൈയില്‍ നിന്നും കാശ് വാങ്ങാതെ വേറെ വഴിയില്ലായിരുന്നു,,

ക്ലാസ്സ് കഴിഞ്ഞ് വീട്ടില്‍ ചെല്ലുമ്പോള്‍ ഉമ്മ പാത്രം കഴുക്കികൊണ്ടിരിക്കുന്നു..
പതിയെ അടുത്ത് ചെന്ന് ഉമ്മായോട് ചേർന്നിരുന്ന് ഞാന്‍ പറഞ്ഞു ..

ഉമ്മാ..എനിക്ക് നാളെ ഒരു പത്തു രൂപ വേണം
സ്കൂളില്‍ നിന്ന് സ്റ്റാമ്പ് വാങ്ങിക്കാന്‍ എന്റെ കൂടെ പഠിക്കുന്ന കുട്ടിയുടെ കൈയ്യിൽ നിന്നാണ് ഞാന്‍ ഇന്ന് പൈസ വാങ്ങി കൊടുത്തത്..
നാളെ ഞാന്‍ തിരിച്ചു കൊടുക്കാമെന്ന് വാക്ക് പറഞ്ഞു ,

എന്റെ മോനെ ഉമ്മാന്റെ കൈയില്‍ എവിടുന്നാടാ പൈസ ..
ജോലിക്ക് പോകുന്ന വീട്ടില്‍ നിന്ന് കാശു ഇതുവരെ തന്നിട്ടില്ല.
പറഞ്ഞ സമയത്ത് തിരിച്ചു കൊടുക്കാന്‍ കഴിയാത്തതു കൊണ്ട് ആരും ചോദിച്ചാല്‍ തരുത്തതുമില്ല..
എന്റെ മോന്‍ വിഷമിക്കണ്ട രാവിലെ ആകുമ്പോഴേക്കും ഉമ്മ ആരൊടെങ്കിലും വാങ്ങിച്ചു തരാം ,,

ആദ്യമായിട്ടാണ് ഒരാളോട് പൈസ കടം വാങ്ങുന്നത് , അതും ക്ലാസ്സിലെ പെൺകുട്ടിയോട് . പറഞ്ഞ സമയത്ത് തിരിച്ചു കൊടുക്കാന്‍ പറ്റിയില്ലെങ്കിൽ നാണക്കേടാവും..
ഉറങ്ങാന്‍ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു ഞാന്‍ നേരം വെളുപ്പിച്ചു,,

അടുക്കളയില്‍ നിന്ന് ഉമ്മായുടെ പിറുപിറുത്തുള്ള സംസാരം കേൾക്കാം..
"പടച്ചോനെ എനിക്ക് ഇങ്ങനെയൊരു ജീവിതം നീ എന്തിനാ തന്നത് ,
എത്ര കഷ്ടപ്പാടാണെങ്കിലും എന്റെ മോനെ പഠിപ്പിക്കാനല്ലേ ഞാനീ കണ്ടവരുടെ അടുക്കള നിരങ്ങുന്നത്..
എന്നിട്ടും എന്നെകൊണ്ടതിനു കഴിയുന്നില്ലല്ലോ""
ഉമ്മായുടെ സംസാരം കേട്ടാല്‍ അറിയാം വെളുപ്പിനെ തന്നെ പല വീടുകളുടെയും മുറ്റത്ത് പോയി എനിക്ക് വേണ്ടി കൈ നീട്ടിയിട്ടും പൈസ കിട്ടിയില്ലെന്ന്..

"പതിവിലും നേരത്തെ ഞാന്‍ സ്കൂളിലേക്ക് ഒരുങ്ങിയിറങ്ങി..
സങ്കടവും ദേഷ്യവും നിറഞ്ഞ ഉമ്മാന്റെ മുഖം കാണാന്‍ വയ്യാത്തതുകൊണ്ട് വഴിയിലെത്തിയിട്ടാണ് ഉമ്മാനോട് യാത്ര പറഞ്ഞതും,,

വീണയോട് എന്തു പറയും..?
കുട്ടികളുടെ മുന്നില്‍ വെച്ച് അവളും എന്നെ കളിയാക്കുമോ...?
പൊട്ടിവന്ന സങ്കടം അടക്കിപ്പിടിച്ച് ഞാന്‍ നടന്നപ്പോഴാണ് പിറകില്‍ നിന്ന് ഉമ്മായുടെ നീട്ടിയുള്ള വിളികേൾക്കുന്നത്,,

ആരുടെയോ മുറ്റത്ത് പോയി കൈ നീട്ടി കിട്ടിയ ഒരു പത്തു രൂപായുമായി ഓടിവരുന്ന ഉമ്മാനെ കണ്ടപ്പോള്‍ എന്റെ ചങ്കൊന്ന് പിടഞ്ഞു..
കൈയില്‍ ചുരുട്ടിപ്പിടച്ച പൈസ ഉമ്മ എന്റെ നേരെ നീട്ടിയപ്പോൾ എനിക്കത് വാങ്ങിക്കാൻ തോന്നിയില്ല ..

"വേണ്ടുമ്മാ...ഉമ്മ ഈ പൈസ ആർക്കാണെന്ന് വെച്ചാല്‍ ഉമ്മ തിരിച്ചു കൊടുത്തേക്ക്..
പറഞ്ഞ സമയത്ത് കൊടുക്കാന്‍ പറ്റാതെ വരുമ്പോള്‍ അവര് ഉമ്മാനെ ചീത്ത വിളിക്കുന്നത് കേൾക്കാൻ എനിക്കു വയ്യാ..
ഉമ്മാന്റെ കണ്ണീന്ന് സങ്കടം പൊട്ടി വീഴുന്നതിനു മുന്നേ ഞാന്‍ തിരിഞ്ഞു നടന്നു.,
(ഞാൻ നാണം കെട്ടാലും എന്റെ ഉമ്മ നാണക്കേട് അനുഭവിക്കുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല )

സ്കൂളിലേക്ക് ഇനി കുറച്ച് ദൂരമേയുള്ളു ചങ്ക് പട പടേന്ന് പിടയ്ക്കുന്നുണ്ട്..
വീണയുടെ മുഖം ഓർത്തപ്പോൾ തല ചുറ്റുന്ന പോലെ ..
കുറച്ച് നേരം കുനിഞ്ഞു നിന്നിട്ട് തലയുയർത്തി നോക്കിയപ്പോള്‍ മുന്നില്‍ കണ്ടത് ' ജോണി ചേട്ടന്റെ 'ചരല് കയറ്റിയ ലോറിയാണ്,
ജോണി ചേട്ടനും കൂടെ മറ്റൊരാളും കൂടി ലോറീന്ന് ചരല് വെട്ടിയിറക്കുന്നു,,

ജോണി ചേട്ടാ..ഞാനും കൂടി സഹായിക്കട്ടെ എനിക്കൊരു പത്തു രൂപ തന്നാൽ മതി..
എന്റെ ചോദ്യം കേട്ട് ആദ്യമൊന്ന് പകച്ചെങ്കിലും .. ചിരിച്ചുകൊണ്ട് ജോണി ചേട്ടന്‍ ചോദിച്ചു ..
""നീ സ്കൂളില്‍ പോകുന്ന ചെക്കനല്ലേ നിനക്ക് എന്തിനാ കാശ് ..?
ഒരു അത്യാവശ്യം ഉണ്ടായിരുന്നു ജോണി ചേട്ടാ അതുകൊണ്ടാ ..ഞാനും കൂടി കയറിക്കോട്ടെ..

നീയാ ബാഗും ഉടുപ്പും ഊരി വെച്ചിട്ട് കയറ്..
അല്ലെങ്കില്‍ അതുമൊത്തം അഴുക്കാവും ,
ജോണി ചേട്ടന്റെ സമ്മതം കിട്ടയപ്പോഴേക്കും ഞാന്‍ ലോറിയിൽ വലിഞ്ഞു കയറി ..
"ചരലിറക്കുന്നതിന്റെ കൂടെ ഇടയ്ക്കിടെ സ്കൂളില്‍ പോകുന്ന വഴിയിലേക്ക് നോക്കുന്നത് കണ്ടിട്ടാവും 'ജോണി ചേട്ടന്‍ എന്നോട് പറഞ്ഞത് ...

ടാ..മതി ഇനി കുറച്ചുടെയല്ലാ ഉള്ളൂ അത് ഞങ്ങള്‍ തീർത്തോളാം നീ ഇറങ്ങിക്കോ.."
അടുത്തുള്ള പൈപ്പിന്റെ ചുവട്ടില്‍ പോയി കൈയും കാലും കഴുകി ഉടുപ്പുമിട്ട് വന്നപ്പോള്‍ ജോണി ചേട്ടൻ അഞ്ച് പത്തിന്റെ നോട്ട് എന്റെ നേരെ നീട്ടി ...
അയ്യോ ജോണിചേട്ടാ ഇത് ഒരുപാടുണ്ടല്ലോ എനിക്ക് പത്തു രൂപ മതി..!
സാരമില്ലെടാ ഇത് നീ ജോലി ചെയ്ത പൈസയാ..
(എന്റെ തോളില്‍ തട്ടിക്കൊണ്ട് ജോണി ചേട്ടന്‍ അത് പറയുമ്പോള്‍ ..ഉമ്മ പറയാറുള്ള പടച്ചോൻ ജോണി ചേട്ടനാണെന്ന് എനിക്ക് തോന്നി )

ആദ്യമായി അധ്വാനിച്ച് കിട്ടിയ പൈസ കൈയില്‍ അമർത്തിപ്പിടിച്ച് സ്കൂളിലേക്ക് ഓടുമ്പോള്‍ എന്റെ മനസ്സു നിറയെ 'ഉമ്മാന്റെ മുഖമായിരുന്നു..
പത്തു രൂപ 'വീണയ്ക്ക് കൊടുക്കണം , ബാക്കി കാശ് എന്റെ ഉമ്മാക്കും..
ഉമ്മ അറിഞ്ഞാല്‍ വഴക്ക് പറയും എന്നാലും സാരമില്ല ഉമ്മാക്ക് വലിയ സന്തോഷമാകും"

ഞാന്‍ സ്കൂളില്‍ എത്തിയപ്പോഴേക്കും 'ബെല്ലടിച്ചിരുന്നു..
ഓടി ക്ലാസ്സില്‍ കയറി കൈയ്യില്‍ ചുരുട്ടിപ്പിടിച്ച നോട്ടുകളിൽ നിന്നും 'പത്തു രൂപ എടുത്ത് 'വീണയ്ക്ക് കൊടുത്തപ്പോൾ എന്നോട് തന്നെ എനിക്കൊരു അഭിമാനം തോന്നിയോ..?
തോന്നി ..ശരിക്കും തോന്നി

ബാലു സർ ക്ലാസ്സിലേക്ക് വന്ന് പഠിപ്പിച്ച് തുടങ്ങി ..
"എല്ലാവരും പുസ്തകം എടുക്ക്...
നമ്മളിന്ന് പഠിക്കാന്‍ പോകുന്നത് "അഭിമാനം അധ്വാനിയാക്കിയവന്റെ ' കഥയാണ്...
അത് പറഞ്ഞപ്പോള്‍ 'വീണ ' എന്നെ ഒളിഞ്ഞൊന്ന് നോക്കിയോ..?

അന്ന് ആദ്യമായി പുസ്തകം ഇല്ലാതെ ക്ലാസ്സില്‍ ഇരിക്കുന്നതിൽ എനിക്ക് വിഷമം തോന്നിയില്ല..
ബാലു സർ "അഭിമാനം അധ്വാനിയാക്കിയവന്റെ പാഠം പഠിപ്പിക്കുമ്പോൾ..
"എന്റെ അധ്വാനത്തിന്റെ വിയർപ്പ് പുരണ്ട നാല് 'പത്തു രൂപ' നോട്ടുകൾ എന്റെ ഇടനെഞ്ചിൽ മിടിക്കുന്നുണ്ടായിരുന്നു...,,,

അൻഷാദ് ഓച്ചിറ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക