Slider

തമിഴ് നാട്ടിൽ ഒരു മഞ്ഞുകാലത്ത്

0

ഗിയർ ഡൗൺ ചെയ്ത് ബ്രേക്കിൽ കാൽ തലോടി ഞാൻ വണി സ്ലോ ചെയ്തു,
നല്ല മഞ്ഞാണ്
എതിരെ വന്ന വാഹനങ്ങളുടെ ലെെറ്റ് വളരെ മങ്ങിയാണ് കാണുന്നത്,
റോഡിലെ കുഴികൾ കണ്ടുപിടിക്കാൻ ഞാൻ ഏറെ പ്രയാസപ്പെട്ടു ,
ഈ കൊടും തണുപ്പുപോലും അറിയാതെ പിറകിലിരിക്കുന്ന അവന്റെ നിശ്വാസത്തിലെ നീരാവി എന്റെ കഴുത്തിൽ തട്ടുന്നത് ഞാനറിഞ്ഞു.
പൊതുവെ ചെയിൻ സ്മോകറായ എനിക്ക് വലിക്കാതെയുള്ള കഴിഞ്ഞ മൂന്നുമണിക്കൂറുകൾ വളരെ പ്രയാസമുള്ളതായിരുന്നു,
ഞാൻ ബെെക് സെെഡാക്കി നിർത്തി,
പോക്കറ്റിൽ നിന്നും സിഗരറ്റ് പെട്ടി എടുത്തു,
ഞെണുത്ത സിഗരറ്റ് കയിൽ പിടിച്ച് ഞാൻ വണ്ടിയിൽ വച്ച തീപ്പെട്ടിക്കായ് പരതി,
അപ്പൊളും അവൻ അക്ഷമനായ് അതിനെക്കാൾ നിസ്സഹായനായ് നിന്നു,
എങ്കിലും ഈ തണുപ്പൊന്നും അവനെ ഏശിയതെയില്ല..
''വിഷമിക്കണ്ട,
മാക്സിമം ഒരു ഒന്നര മണിനേരം പോണം,
ടെെമിന് വന്ത് ചേരും അവിടെ നീ..''
സിഗരറ്റ് പാതിയിൽ നിലത്തിട്ട് ചവുട്ടി ഞെരിച്ച് ഞാൻ പാതി തമിഴിൽ പറഞ്ഞു.
ഉള്ളിലെ പുക ഊതിക്കളഞ്ഞ് ഞാൻ വണ്ടി സ്റ്റാർട്ടാക്കുമ്പോൾ ആ മുഖത്ത് പ്രതീക്ഷയുടെ ഒരു തിളക്കം കാണാമായിരുന്നു..
ആ മുഖത്ത്ഇങ്ങനൊരു ഭാവം ആദ്യമായാണ് ഞാൻ കണ്ടത്
ഒന്നരവർഷം മുൻപാണ് ഞാനിയാളെ ആദ്യമായ് കാണുന്നത്,
അന്ന് ഞാൻ കമ്പനിയിൽ ജോയിൻ ചെയ്യാനെത്തിയതായിരുന്നു,
മാനേജർ ആർ .തങ്കരാജ് ഇയാളെയെനിക്ക് കാര്യമായി പരിചയപ്പെടുത്തുമ്പൊഴെ എനിക്കെന്തൊ അൽഭുതമായിരുന്നു,
''ഒരു മൾട്ടീനാഷണൽ കമ്പനി മാനെജർ അതിന്റെ ചെന്നെെ പ്ലാന്റിന്റെ മാർക്കറ്റിങ് ഹെഡ് ആയിവന്ന എനിക്ക് അവിടുത്തെ ഒരു സാധാ സെക്യൂരിറ്റിയെ പരിചയപെടുത്തുകയോ..?''
''മാരിയെ തനിക്ക് വഴിയെ മനസിലായ്ക്കൊള്ളും '' തങ്കരാജ് പറഞ്ഞിരുന്നു,
പിന്നീടങ്ങോട്ട് മാരി എന്ന ഈ ചെറുപ്പക്കാരന്റെ ജീവിതകഥ ഒരു പേമാരിയായ് എന്നിലേക്ക് പെയ്തിറങ്ങുകയായിരുന്നു..
കുടുംബം നോക്കാൻ ഇരുപതാം വയസിൽ എഞ്ചിനിയറിങ് പഠനം നിർത്തി പണിക്കിറങ്ങിയ മാരി,
പകൽ ഇവിടെയും രാത്രി തൊട്ടഠുത്തുള്ള മോൾഡിങ്ങ് കമ്പനിയിൽ പ്രൊഡക്ഷൻ വേലയും ചെയ്യുന്ന മാരി,
ഞായറാഴ്ചകളിൽ കമ്പനി ജീവനക്കാരുടെ മക്കൾക്ക് ട്യൂഷനെടുക്കുന്ന മാരി,
തന്റെ തുച്ഛവരുമാനത്തിൽ ഒരുഭാഗം മറ്റുള്ളവർക്ക് മാറ്റിവെക്കുന്ന മാരി,
കേട്ടറിഞ്ഞ കഥകളല്ല തൊട്ടറിഞ്ഞ സത്യമായിരുന്നു അവൻ..
നാളെ അവന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ നടക്കുന്ന ഒരുദിവസമാണ്,
രാവിലെ പത്തരമണിക്ക് വെല്ലൂർ മെഡിക്കൽ കോളെജിൽ നിന്നും എംബിബിഎസ് പഠനം പൂർത്തിയാക്കി ഇറങ്ങുകയാണ് സഹോദരി മഹാലക്ഷ്മി,
അവൻ ജീവനും ജീവീവിതവും പണയംവച്ച് നേടിയെടുത്ത് സ്വപ്നം,
മറ്റൊന്ന് വെെകുന്നേരം ഏഴ്മണിക്ക് അതേ മെഡിക്കൽ കോളേജിൽ അമ്മയുടെ കിഡ്നി മാറ്റി വയ്ക്കൽ ശസ്ത്രക്രീയ.
രണ്ടും ഒരെ ദിവസം ഒരെ സ്ഥലത്ത്..
അവന്റെ സ്വനങ്ങളിലേക്ക് വണ്ടി ഒാടിച്ച് വന്നവനാണ് ഞാൻ,
ചെന്നെെ_വെല്ലൂർ ഒരു രാത്രി യാത്ര,
ഹെൽമെറ്റില്ലാതെ, ജാക്കറ്റോ െയ്ൻ കോട്ടോ ഇല്ലാതെ കൊടും തണംപ്പിനെ മുറിച്ചു കീറി എന്റെ ബുള്ളറ്റ് ചീറി പാഞ്ഞു..
രാവിലെ നേരത്തെ തന്നെ മെഡിക്കൽ കോളെജിൽ എത്തി ,
അമ്മയെയും മഹാലക്ഷ്മിയെയും കണ്ടു,
ബിരുദദാന ചടങ്ങിൽ ഞങ്ങൾ പങ്കെടുത്തു,
അവിടുന്ന് ഉടനെ വരാമെന്ന് പറഞ്ഞ് അവനെങ്ങോട്ടോ പോയി,
വെെകുന്നേരമായിട്ടും മാരിയെ കണ്ടില്ല,
അമ്മയെ ഓപറേഷൻ തിയറ്ററിലെക്ക് കൊണ്ടുപോയപ്പഴും അവൻ വന്നില്ല,
ഞാൻ ഓപറേഷൻ തിയറ്ററിനുമുന്ന
ിൽ തനിയെ ഇരുന്നു,
പണ്ടിതുപോലൊരു ഓപ്പറേഷൻ തീയറ്ററിൽ നഷ്ടപ്പെട്ടതാണ് എനിക്കെന്റെ അമ്മയെ,
രാത്രി ഏറെ വെെകി തിയറ്ററിനുള്ളിലേക്ക് ഡോക്ടർമാർ പലരും വന്നുകൊണ്ടിരുന്നു,
നഴ്സുമാർ പരക്കം പായുന്നുണ്ടായിരുന്നു,
ഒടുവിൽ ആശങ്കകൾക്ക് വിരാമമിട്ട് വെള്ളത്തുണിയൽ മൂടിയ ഒരു ശരീരം പുറത്തേക്കെടുത്തു,
ഹൃദയം തകർന്നു,
വേറൊരു അമ്മയെ കൂടി എനിക്ക് നഷ്ടമായി,
ഒന്ന് പൊട്ടി കരയാൻ തോന്നിയെനിക്ക്,
''അമ്മ സുഖമായിരിക്കുന്നു,
ഓപ്പറേഷൻ സമയത്ത് ഓവർ ബ്ലീഡിങ് , ഡോണർ മരിച്ചു, ''
മലയാളിയായ ഡോക്ടർ അതും പറഞ്ഞ് നടന്നു പോയി,
ഞാൻ ആ വെള്ളത്തുണി നീക്കി ആ മുഖത്തേക്കു നോക്കി പകച്ചു പോയി..
മാരി..
രാഹുൽ രാജൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo