നിൻ മിഴി മലരിൽ ...
ഒരു നീർ മണിയായ്....
ഞാൻ വരും ..
ഓർമ്മകളുടെ തീരത്തുനിന്നും ...
തീരാത്ത ..
സ്വപ്നലോകത്തുനിന്നും ..
ഒരു മഞ്ഞുമഴയായ് ..
തഴുകി വരും . ..
അന്നെന്റെ ഉള്ളിൽ
പൂവിടും സന്ധ്യകൾ ...
നീയാം നിലാവിൽ മുങ്ങും ..
നീർ മാതളപ്പുവായ് നിന്റെ കിനാവിൽ
പൂത്തു നിൽക്കും...
ഞാൻ
തഴുകി നിൽക്കും.
മെല്ലെ നിന്റെ തേങ്ങൽ ഒടുക്കാൻ ഒരു കാറ്റായ് നിന്നിടാം
പിന്നേ നിന്റെ മനസിലെ മായിക ദിപമായ് മാറിടാം.
Rajeev.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക