Slider

മന്ദാരപൂക്കൾ

0

മഴ തോർന്ന പുലർക്കാലങ്ങളിൽ കൈകോർത്തു നടക്കാൻ വരുന്നോ... ?
മാണിക്യചെമ്പഴുക്കയിലെ മഴത്തുള്ളികളെ ചുംബനങ്ങളാൽ കവർന്നെടുക്കാം...
തൊടിയിലെ പുല്ലുകളിൽ ഒളിച്ചിരിക്കുന്ന മഞ്ഞുത്തുള്ളികളെ പാദങ്ങൾ കൊണ്ട് തട്ടിത്തെറുപ്പിക്കാം.
മഴയുടെ കുസൃതിയോർത്ത് ചിരിച്ചു കൊണ്ട് നിൽക്കുന്ന തൊട്ടാവാടി പെണ്ണിനെ വിരൽത്തുമ്പുകൊണ്ടൊന്ന് തൊടാം... നാണിച്ചു മിഴി കൂമ്പുന്ന അവളെ നോക്കി പൊട്ടി ചിരിക്കാം...
വേലിപ്പടർപ്പിലെ കണ്ണുനീർച്ചെടികളിലെ തണുത്ത തുള്ളികളാൽ കണ്ണെഴുതാം...
പൂത്തുനിൽക്കുന്ന കൊന്നച്ചെടിയെ പതിയെ ഒന്നുലക്കാം... മരം പെയ്യുന്ന മഴത്തുള്ളികളെ ചിരിയോടെ പുണരാം...
കുളത്തിലേക്കു കാൽ നീട്ടിയിരിക്കുമ്പോൾ കാൽവെള്ളയിൽ ഇക്കിളി കൂട്ടുന്ന പരൽമീനുകളോട് പരിഭവം പറയാം...
ചെറു കല്ലുകൾ എറിഞ്ഞ് വെള്ളത്തിൽ ഓളങ്ങൾ തീർക്കാം...
ആമ്പൽപൂക്കൾ കൊണ്ട് മാല തീർക്കാം...
കൃഷ്ണത്തുളസിച്ചെടിയെ സാക്ഷി നിര്‍ത്തി വരണ്യമാല്യമായ് കഴുത്തിലണിയാം...
മന്ദാരപൂക്കൾ കണ്ണിറുക്കുമ്പോൾ നിശാഗന്ധികളായ് ഉണരാം... 😉
**********************************************
റിതു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo