Slider

വരിക സഹജരെ. (കവിത )

0

മണ്ണിൻെറ മണമുള്ള മക്കളെ കൊല്ലാൻ
കാട്ടാള നീതിയായ് സർക്കാരിറങ്ങി.!
പെണ്ണിൻെറ പാവാട കെട്ടഴിച്ചിട്ടവർ
പെൺ പെരുമ പാടി നൃത്തം ചവിട്ടി.
കാടിൻെറ മക്കൾക്കായ് ശബ്ദിച്ചയെന്നെ,
കാട്ടാള നീതികൊണ്ടടിച്ചൊതുക്കി.!
പട്ടിണി മാറാത്ത പാവം ജനത്തിൻെറ
തൊട്ടിലായ് മാറിയതാണെൻെറ കുറ്റം.
ഞെട്ടറ്റു വീഴുന്ന ബാല്യ , കൗമാരങ്ങൾതൻ
താങ്ങായി മാറിയതാണെൻെറ കുറ്റം.!
അക്ഷരങ്ങൾക്കഗ്നിച്ചിറകു മുളപ്പിച്ച്
ആദിവാസികൾക്കത്താണിയായതു കുറ്റം.!
നക്സലായ് മാറിഞാൻ.മാവേയായി.
പേരറിയാത്ത പലതും,പലതുമായി.!
എനിക്കായൊരുങ്ങി തടവറ യൊന്ന്
തനിക്കായ് മറ്റൊന്നുമില്ലെന്നു സർക്കാർ.!
ആയിരം നാവുള്ളൊരനന്തനെ പൂട്ടാൻ
ആവാതെ വന്നല്ലോ പിന്നീടവർക്ക്.
അടിച്ചമർത്തപ്പെടുന്നവൻ വേദന
അധികാര വർഗ്ഗം അറിയുകില്ല.!
കൈകാൽ വിലങ്ങിട്ടു പൂട്ടുന്നിവർ
പിന്നെ നാവുകൾ കൊത്തി അരിയുന്നിവർ.!
വിട്ടു മാറാത്തയീ വിപ്ളവ ചിന്തകൾ
തട്ടി മാറ്റി കൊണ്ട് പോകുന്നിവർ
കുടണം കൂട്ടരെ നമ്മളിവർക്കായ്
സൗഹൃദ കൂട്ടായ്മ എന്നുമെന്നും.
ഊതിക്കെടുത്തിയാൽ കെട്ടുപോകുന്നൊരു
മൺ ചരാതല്ലെന്നറിയിക്കണം.!
കത്തിച്ചു കാട്ടുക പന്തങ്ങളായിരം
വിത്തോത്തൻ മാരുടെ കൺമുന്നിലായ്.
തുറക്കാതെ വയ്യല്ലോ കണ്ണകൾ നമ്മൾ തൻ
നേരെ ഒരു നാൾ ഇരവെങ്കിലും.!
അതുവരെ നമ്മൾക്കു പോരാടിടാം
ആദി വാസികൾക്കാശ്രയം കിട്ടും വരെ.!!
*********************************************
അസീസ് അറക്കൽ.
********************************************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo