Slider

######മഹേഷിന്റെ പ്രതികരണം######

0

ഈ കഥ (സംഭവം) നടക്കുന്നത് കാലിഫോർണിയയിലോ ചെക്കോസ്ലോവാക്യയിലോ അല്ല കേരളത്തിലെ ഒരു മനോഹരഗ്രാമത്തിൽ ആണ് കഥാനായകന്റെ പേര് മിഷ്ടർ മഹേഷ്. മഹേഷിന്റെ കൗമാരകാലത്താണീ സംഭവം നടക്കുന്നത് ആ സമയത് അവൻ പത്താംതരത്തിൽ പഠിക്കുന്നു.
ഏതൊരു കൗമാരക്കാരനെയും പോലെ ഹോർമോണിന്റെ പ്രവർത്തന൦ അവനെയും ബാധിച്ചു നല്ല ചന്തമുള്ള പെൺകുട്ടികളെ കണ്ടാൽ നോക്കാനും പ്രേമിക്കാനും ഒരു തോന്നൽ പക്ഷെ സൗന്ദര്യക്കുറവ് നൽകിയ അപകർഷതാബോധം കൊണ്ട് അവനു തരുണീമണികളോട് സംസാരിക്കാൻ ഒരു താൽപര്യക്കുറവ്
അപ്പോഴാണ്‌ അവന്റെ വീടിനു ഒരു കിലോമീറ്റര് അപ്പുറത്തു നിന്നും വരുന്ന ബിൻസി എന്ന റോമൻ കത്തോലിക്ക പെൺകുട്ടിയെ അവൻ ശ്രദ്ധിച്ചത്. ഹോർമോണിന്റെ പ്രവർത്തനമോ അതോ കണ്ണിന്റെ പ്രശ്നമോ എന്നറിയില്ല അത്രയും കാലം കാണാത്ത അതീവ സൗന്ദര്യം അവളിൽ കാണപ്പെട്ടു.
അവളെ പറ്റിപ്പറയുകയാണെങ്കിൽ നല്ല ക്യൂട്ടിക്കുറ പൗഡറിന്റെ നിറവും മണവും, കണ്മഷി എഴുതിയ കരിനീല കണ്ണുകൾ, ഏതോ പഴം പോലെയുള്ള ചുണ്ടുകൾ, മൂക്കാണെങ്കിൽ പിന്നെ പറയണ്ട. പക്ഷെ അവനെ ഏറ്റവും ആകർഷിച്ചത് അവളുടെ അളകങ്ങൾ ആയിരുന്നു. നല്ല കറുത്ത് നീണ്ടു ഹിപ്പിന്റെ (മലയാളത്തിൽ പറഞ്ഞാൽ അശ്ലീലമായാലോ) താഴെ വരെ എത്തിനിൽക്കുന്ന മുടി. ആ മുടി മെടഞ്ഞിട്ടു ഒരു ചുവന്ന റോസാപ്പൂവ് അതിൽ ചൂടി താളത്തിൽ മുടിയാട്ടി അവൾ നടക്കുമ്പോൾ അവന്റെ ഹൃദയവും കൂടെ ആടും.
ആയിടയ്ക്ക് നമ്മുടെ നായകൻ വായിച്ച ഒരു വടക്കൻ വീര കഥയിൽ കുളത്തിൽ വെച്ച് ചന്തു (സങ്കൽപം) ഉണ്ണിയാർച്ചയുടെ മുടിച്ചുരുളിൽ ഒളിക്കുന്ന ഒരു ഭാഗമുണ്ടായിരുന്നു. അത് അവന്റെ പ്രേമിക്കാനുള്ള അഭിനിവേശം വർധിപ്പിച്ചു.
പക്ഷെ അവന്റെ അപകർഷതാബോധം ഒരു വാക്കും അവളോട് മിണ്ടാൻ സമ്മതിച്ചില്ല. അതിനാൽ ഈ കാര്യങ്ങളെല്ലാം തന്നെ ആത്മാർത്ഥ സുഹൃത്ത് രമേഷിനോട് പറഞ്ഞു. ഇത് കേട്ട മനസ്സലിഞ്ഞ രമേഷ് അവളെ വീഴ്ത്താൻ ഒരു പ്ലാൻ ഇട്ടു. സ്കൂളിലെ പത്താം ക്‌ളാസ് പ്രവർത്തിക്കുന്നത് കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയിലാണ് അങ്ങോട്ടു കയറാൻ കുറച്ചു സ്റ്റെപ്പുകൾ ഉണ്ട്. അവിടെ വെച്ച് 'ബിൻസി കയറിവരുമ്പോൾ മഹേഷിനെ രമേഷ് ചെറുതായി ഒന്ന് തള്ളി അവളുടെ ദേഹത്തിടും അപ്പോൾ മഹേഷ് അവളോട് സോറി പറഞ്ഞു സംസാരം തുടങ്ങി അത് പ്രേമമായി മാറ്റണം' അതായിരുന്നു പ്ലാൻ. (ആൻ ഐഡിയ ക്യാൻ ചേഞ്ച് യുവർ ലൈഫ്).
അങ്ങനെ പ്ലാൻ ചെയ്ത ദിവസം വന്നു. ബിൻസി വരുന്നതിനു മുൻപ് പടികളുടെ മുകളിൽ മഹേഷും ചങ്കു ബ്രോയും കൂടി കാത്തുനിന്നു. അവൾ പടികയറി വന്നു സുഹൃത്ത് മഹേഷിനെ തള്ളി അവൻ ബിൻസിയുടെ ദേഹത്ത് വീണു, പക്ഷെ തള്ളലിന്റെ സ്പീഡ് കൂടിയൊന്നൊരു സംശയം നല്ല ശക്തിയിൽ മഹേഷ് ബിൻസിയുടെ ദേഹത്തും ബിൻസി പടികളിലൂടെ താഴോട്ടും വീണു. വീഴ്ചയിൽ അവളുടെ ആർത്തനാദം കേട്ടു അമ്മച്ചിയെ കൈയോടിഞ്ഞേ. അതുകേട്ട മഹേഷിന്റെ മനസ്സിൽ ബിൻസിയുടെ കട്ട ആങ്ങളമാരുടെ രൂപം തെളിഞ്ഞു വന്നു. പിന്നെ മഹേഷ് അവിടെ നിന്നില്ല ഉസൈൻ ബോൾട്ടിനെ മനസ്സിൽ ധ്യാനിച്ച് ഒരു എം മ്യാരക ഓട്ടമങ്ങോടി.
സ്കൂൾ ഗ്രൗണ്ടിന്റെ അറ്റത്താണ് അതുനിന്നതു മഹേഷിന്റെ മനസ്സിൽ കടുത്ത കുറ്റബോധം തോന്നാൻ തുടങ്ങി അതുകൊണ്ടു അവൻ ചെയ്യുന്നതെല്ലാം യാന്ത്രികമായി. കുറച്ചു നേരം ഗ്രൗണ്ടിന് പുറത്തുള്ള നെല്ലിമരത്തിന്റെ ചോട്ടിൽ ഇരുന്നു മനസിനെ കൂൾ ആക്കി അരമണിക്കൂറിനു ശേഷം മഹേഷ് തിരിച്ചു ക്ലാസ്സിലേക്ക് പോയി. മറ്റുകുട്ടികൾ അവനെ ഒരു കുറ്റവാളിയെ എന്നപോലെ പോലെ നോക്കി ( ക്ലിഷേ ) അപ്പോഴേക്കും ബിൻസിയെ ചങ്കുബ്രോ രമേഷ് പൊക്കിയെടുത്തു ടീച്ചർ മാരെയും കൂട്ടി ആശുപത്രിയിൽ എത്തിച്ചിരുന്നു.
ആ സംഭവത്തിനു ശേഷമാണ് യഥാർത്ഥ ട്വിസ്റ്റ് നടന്നത്. രമേഷിന്റെ സമയോചിത ഇടപെടലും ആശുപത്രിയിൽ എത്തിക്കാനുള്ള ഉത്സാഹവും കണ്ടതിനു ശേഷം ബിൻസിക്ക് രമേശിനോട് ഒരു മതിമോഹം അഥവാ അനുരാഗം തുടങ്ങി.
അതറിഞ്ഞു ഉന്മാദചിത്തനായ മഹേഷ് ദർബാർ രാഗത്തിൽ ഒരു കീർത്തനം പാടി 'സബാറോം കി സിന്ദഗീ ജോ കബിനഹി ഖത്തം ഹോ ജാത്തി ഹേ'
.....ശുഭം.....

By
Jithesh Nambiar

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo