Slider

കുടുംബമെന്ന യാഥാർഥ്യം എത്ര സത്യമാണ്

0
വ്യത്യസ്ത സാഹചര്യങ്ങളിൽ ജനിച്ചുവളർന്ന രണ്ടുവ്യക്തികൾ ഒന്നുചേരുന്നതോടെ പുതിയൊരു കുടുംബം പിറവിയെടുക്കുന്നു.
ഒരുപാടു പ്രതീക്ഷകളോടെയുള്ള ആദ്യ ദിനത്തിൽ തുടങ്ങി ഇണങ്ങിയും പിണങ്ങിയും ഉള്ള പുതിയ ജീവിതത്തിലേക്ക് പരസ്പര സ്നേഹത്തിന്റെ പ്രതീകമായി വന്നുചേരുന്ന കുഞ്ഞുമുഖങ്ങൾ കൂടിയാവുമ്പോൾ ജീവിതത്തിനു മറ്റൊരു ഭാവം കൂടി ഉണ്ടാകുന്നു.അവരുടെ വളർച്ചക്കിടയിൽ പരസ്പര വിശ്വാസത്തിന്റെ ബഹുമാനത്തിന്റെ നിറങ്ങൾ കൂടി ചേർന്നാൽ ദാമ്പത്യമെന്ന ക്യാൻവാസ് നീലാകാശത്തു കാണുന്ന മഴവില്ലു പോലെ മനോഹരമാകുന്നു.
കൗമാരത്തിലെത്തിയ മക്കൾ അച്ഛനമ്മമാരുടെ പിണക്കത്തിന് പോലും മധ്യസ്ഥം വഹിച്ചുകളയും.ഒരു അമ്മയായതിന്റെ അല്ലെങ്കിൽ അച്ഛനായതിന്റെ സുഖം ശരിക്കും അപ്പോഴാണ് നമ്മൾ അനുഭവിക്കുക.
ഒടുവിൽ വിശ്രമജീവിതം നയിക്കുന്ന കാലയളവിൽ ഒന്നിച്ചിരുന്നു വീണ്ടും കഴിഞ്ഞതൊക്കെ ഓർത്തെടുക്കുമ്പോൾ ജീവിതമെന്ന പാഠപുസ്തകം ഒരു സത്യമാണെന്നും നന്നായി വായിച്ചെടുക്കാൻ കഴിഞ്ഞ താളുകളായിരുന്നു അവയെന്നും തിരിച്ചറിയുന്ന നിമിഷം മരണമെന്ന മറ്റൊരു മഹാസത്യത്തെ സ്വീകരിക്കാൻ തയാറെടുക്കാം.
ഒരായുഷ്കാലം മുഴുവൻ കൂടെയുണ്ടായിരുന്ന പങ്കാളിയോടും സ്നേഹിച്ചും ശിക്ഷിച്ചും സുഖസൗകര്യങ്ങൾ നൽകി വളർത്തിയെടുത്ത മക്കളോടും വിടപറയാം.
"കുടുംബമെന്നത് സത്യമാണ്.... സ്നേഹമാണ്..... വിശ്വാസമാണ്..... പരസ്പരമുള്ള ബഹുമാനമാണ്..... ഞാനും നീയും എന്നത് മാറി നമ്മളാകുന്ന പ്രതിഭാസമാണ്"....... 
ഗൗരികല്യാണി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo