Slider

സാരി കഥ

0

"അമ്മച്ചീ..... ഞാൻ നാളെ കോളജിൽ പോകൂല്ല... "
"എന്തുട്ടാ പെണ്ണ് പറയണേ... നാളെയല്ലേ ഓണം സെലിബ്രസ്റ്റൻ.... പഠിക്കാൻ ഒന്നുമില്ലലോ.... "
"അമ്മേ.... അതല്ല കാര്യം..... "
"പിന്നെ കോളജിൽ നാളെ സാരിയെടുത്തുകൊണ്ടു ചെല്ലാൻ ആണ് കൽപ്പന... സീനിയേഴ്സ് ആയി പോയി... അല്ലങ്കിൽ കാണിച്ചു കൊടുത്തേനെ.... ""
""ജൂനിയർ ആണെങ്കിൽ എല്ലാം കാണിച്ചേനെ... ""
""അമ്മച്ചീ... എനിക്ക് ദേഷ്യം വരുന്നുണ്ട്.... ""
""നീ നാളെ സാരിയെടുത്തുകൊണ്ട് പൊയ്ക്കോ... അല്ലെങ്കിൽ അടുത്ത ദിവസം മോങ്ങിക്കൊണ്ട് ഇങ്ങോട്ടു വരരുത്... ""
""പറഞ്ഞത് ശരിയണല്ലോ... അമ്മേ... നിക് സാരിയെടുക്കാൻ അറിയില്ല.... ""
""ഒരു ദിവസത്തെ കാര്യമല്ലേ... ഞാൻ ശരിയാക്കി തരാം... ""
ഭാഗ്യം അമ്മ സമ്മതിച്ചു... ആ തലവേദന പോയി... ഇനിയിപ്പോൾ കുഴപ്പമില്ല... ഈശ്വര ആദ്യമായി സാരിയെടുക്കുന്നത് മിന്നിച്ചേക്കണം... അല്ലെങ്കിൽ അവർ മിന്നിക്കും.
രാത്രിമുഴുവൻ ആദ്യമായി സാരിയെടുക്കാൻ പോകുന്നതിന്റെ പേടിയാണ്... ആലംബയാൽ... പിന്നെ നോക്കേണ്ട.... ശിവര്ത്രി മണപ്പുറത് ഉത്സവത്തിന് കൊടിയിങ്ങിയാലും... അവൻ എന്റെ തലയിൽ നിന്നും പോകില്ല... ഒരുവിധം നേരം വെളുത്തു... കാലത് തന്നെ എല്ലാ പരിപാടിയും തീർത്തു സാരിയെടുക്കാൻ ചടങ്ങിലേക്ക് കടന്നു... വലിയ റിസ്ക് ഇല്ലാതെ അമ്മ സാരിയെടുപ്പിച്ചു... പണി പാളിയെന്ന തോന്നുന്നത്.... നടക്കാൻ പറ്റുന്നില്ല... ഒരുകണക്കിന് ബസ്റ്റോപ്പിൽ എത്തി... അവിടെത്തിയപ്പോൾ എന്താ കഥ.... ഇന്നുവരെ വെറുതെപോലും നോക്കിയിട്ടില്ലാത്തവൻ പോലും എന്നേ നോക്കി കമന്റ് അടിക്കുന്നു...
സത്യം പറയമലോ... കുറച്ചു അഭിമാനം തോന്നി.... അത്രയും പേരുടെ മുൻപിൽ ഞാൻ... ഓഹ്... ഓർക്കാനും വയ്യ...എനിക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്.... ആ എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ... സന്തോഷംകൊണ്ട് തുള്ളിച്ചാടാമായിരുന്നു... അപ്പോൾ തന്നെ ബസും വന്നു... ബസിൽ കയറിയപ്പോൾ കോളജിലെ മിക്കവാറും ചെക്കന്മാർ ഉണ്ടായിരുന്നു.... അപ്പോൾ നീതു എന്റെയടുത് വന്നത്...
""മോളെ.. നീ ഇന്ന് ചെത്തിലാണാലോ.... ""
നൈസ്ആയിട് കണ്ണടച്ചു കാണിച്ചു...അപ്പോൾ ആണ് രണ്ടു സിറ്റ് വെറുതെയിരിക്കുന്നത് കണ്ടത്...
""വാ.. അവിടെയിരികം... ""
""എടി ചതിക്കല്ലേ... അവിടെയിരുന്നാൽ ആ ഡ്രൈവർ കാണിച്ചു കൂട്ടുന്നത് മുഴുവൻ നമ്മൾ കാണേണ്ടി വരും... ""
""എന്ന ഇവിടെ നില്കുന്നതായിരിക്കും നല്ലത്... ""
ആ നിൽപ് അധികം നില്കേണ്ടിവന്നില്ല.. പുറകില്നിനും കമന്റ്....
""എടാ... ആ കൊച്ചുങ്ങൾ എന്തായിരിക്കാതെ... ""
""എനിക്ക് തോനുന്നു... മൂലകുരുവിന്റെ അസുഖം കാണും.. ""
വേറെയൊന്നും കേൾക്കേണ്ടി വന്നില്ല... വെട്ടിയിട്ട വാഴപോലെ ഞങ്ങൾ അവിടെയിരുന്നു.... കോംപ്ലിറ് അഹങ്കാരവും പോയിക്കിട്ടി.... ഒരുകണക്കിന് കോളജ് എത്തി.. അവർ എഴുനേൽക്കും മുൻപ് ഞങ്ങൾ കോളജിന്റെ അകത്തേക്കു ഒറ്റ ഓട്ടം... പി ടി ഉഷ തോൽക്കും.... ആ ഓട്ടം ഒളിമ്പിസിൽ ഓടിയാൽ ഇന്ത്യക്കു ഒരു ഗോൾഡ് മെഡൽ കിട്ടുമായിരുന്നു.. പറഞ്ഞിട് എന്താ യോഗം വേണ്ടേ...
അടിപൊളി പരിപാടികൾ ആയിരുന്നു... അതിനിടക് പ്രിൻസിപ്പാൾ വന്നു... എന്നെ വിളിച്ചുകൊണ്ട്...
""മോളെ ഇപ്പോ മോളെക്കണ്ടാൽ പാടത്തു കോലം കെട്ടിയപോലെയുണ്ട് ""
ഞാൻ ഒന്നു എന്നേ നോക്കി... ശരിയാണ്.. കോലം അങ്ങനെയാണ്..
""മേഡം... സാരിയെടുക്കാൻ അറിയില്ല... ഒന്നു സഹായിക്കുമോ.... ""
""ഓഫീസിൽ വാ... ""
നല്ല തങ്കപ്പെട്ട മേഡം.. ഇതിനയനാല്ലോ ഇത്രയും കാലം... കാണ്ടാമൃഗം എന്ന് വിളിച്ചത്... സങ്കടം വന്നു...
അങ്ങനെ ശരി ശരിയാകുമ്പോൾ അടിപൊളി സംഭവം നടന്നത്... സാരിയുടെ ഒരു തല ഞാൻ ഉയർത്തിപിടിച്ചിരിക്കുകയായിരുന്നു.. അപ്പോളാണ് ഒരു ചേട്ടൻ റൂമിലേക്കു കയറിയത്... ഞാൻ നോക്കിയപ്പോൾ പന്തം കണ്ടാ പെരുച്ചാഴിയെപ്പോലെ മിഴിച്ചു നില്കുന്നു.. പിന്നെയൊരു പോകും... കുട്ടത്തിൽ വാതിൽ പുള്ളിയടച്ചു... ഈശ്വര ഈ ബുദ്ധി എനിക്ക് നേരത്തെ തോന്നിയില്ല... ഇത് ദാസനെയും പറഞ്ഞിട്ടു കാര്യമില്ല....
പിന്നെയങ്ങോട് എന്നേ കണ്ടാൽ ആ ചേട്ടന് ഒരു ആക്കിയ ചിരിയാണ്..എനിക്ക് അതു കാണുമ്പോള് നാണംവന്നിട്ടു വയ്യ . എന്തായാലും അതിനു ഒന് ഞാൻ മുട്ടൻ പണികൊടുത്തു... ഓനെ പ്രമിച്ചു കെട്ടി രണ്ടു പിള്ളേരുടെ അച്ഛനാക്കി.. എന്നെ ജീവിതകാലം മുഴുവൻ പോറ്റേണ്ടി വന്നു... പാവം ഇതിലും നല്ല പണി വേറെയുണ്ടോ.....
രചനാ :ശരത് ചാലക്ക

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo