വയനാട്ടിലെ ഇടയ്ക്കൽ ഗുഹ ..
വളരെ മനോഹരമാണെന്നാണ് കേട്ടിട്ടുള്ളത് , എന്നെങ്കിലും ഒരിക്കൽ അവിടെ പോകണം എന്നുള്ളത് വലിയൊരാഗ്രഹമാരുന്നു. എന്നെങ്കിലും ടൂറിന് വയനാട്ടിൽ പോകാൻ പറ്റിയാൽ തീർച്ചയായും ഇടക്കൽ പോകുമെന്ന് മനസ്സിൽ ഉറപ്പിച്ച് നടക്കുന്ന സമയത്താണ്
ബ്രില്യൻ സ് കോളേജിൽ അധ്യാപകനായി ജോലി കിട്ടിയത്.
അങ്ങനെ അധ്യാപനവുമായി നാട്ടിൽ നടക്കുന്ന സമയത്താണ് അജിത്ത് സാറിന്റെ വിളി വന്നത്,"ഇനി രണ്ടാഴ്ച വയനാട്ടിൽ ആണ് ക്ലാസ്സ് എടുക്കേണ്ടത്്" സാർ പറഞ്ഞു. എനിക്ക് വളരെ അധികം സന്തോഷം തോന്നി , കാരണം മറ്റൊന്നുമല്ല എന്നെ വളരെ അധികം മോഹിപ്പിച്ച ഇടയ്ക്കൽ .. എന്നെ മാടി വിളിക്കുക ആയിരുന്നു.
"ശരിസാർ" എന്നു സന്തോഷത്തോടെ മറുപടി പറഞ്ഞപ്പോൾ പോകേണ്ട സമയവും മറ്റ് കാര്യങ്ങളും അജിത്ത് സാർ പറഞ്ഞു. വയനാട് നല്ലൊരു അനുഭവം ആയിരിക്കും എന്ന് കൂടി പറഞ്ഞപ്പോ എത്രയും വേഗം എനിക്ക് അവിടെ എത്തിയാൽ മതിയെന്നായി.....

അങ്ങനെ ആ ദിവസം വന്നു. ഞാനും ( ബില്യൻസിലെ മറ്റൊര് അദ്ധ്യാപകനും ആത്മ സുഹൃത്തുമായ സജേഷിനുമൊപ്പം കായംകുളത്ത് നിന്നും മനോഹരമായ ഒരു A/C Air busil കയറി നയന മനോഹരമായ വയനാട്ടിലേക്ക്
യാത്രയായി. ഞങ്ങളും സീനിയർ അദ്ധ്യാപകരും ഉൾപ്പെട്ട ആ യാത്ര ജീവിതത്തിൽ മറക്കാൻ ആവാത്ത ഒരു സംഭവം തന്നെയായിരുന്നു.
അങ്ങനെ രാവിലെ 6.30 നു ഞങ്ങൾ അവിടെ എത്തി. വായിച്ചും കേട്ടും വയനാടിനെ പറ്റി അറിഞ്ഞിട്ടുണ്ടെങ്കിലും അതിലും മനോഹരമായിരുന്നു വയനാട്.
പ്രഭാതത്തിലെ മഞ്ഞ് തുള്ളികൾ കൊണ്ട് മൂടി നിൽക്കുന്ന മരച്ചില്ലകളും, പുക്കളും ,നനുത്ത തണുപ്പും ,എങ്ങ് നിന്നോ വീശിയടിക്കുന്ന മഞ്ഞ് കാറ്റും വയനാടിനെ കൂടുതൽ സുന്ദരിയാക്കിയിരുന്നു.
അങ്ങനെ ഞങ്ങൾ വയനാട്ടിൽ ക്ലാസുകൾ എടുത്ത് തുടങ്ങി. ആ നാട് പോലെ തന്നെ നല്ലവരായിരുന്നു അവിടുത്തെ കുട്ടികളും നാട്ടുകാരും. ക്ലാസുകൾ അങ്ങനെ നന്നായി പോകുന്ന സമയത്താണ് ഇടയ്ക്കൽ പോവുന്ന കാര്യം സജേഷിനോട് പറഞ്ഞത് , കാര്യങ്ങൾ കേട്ടപ്പോ മൂപ്പർക്കും സന്തോഷം.
അങ്ങനെ ഒരു ദിവസം ക്ലാസ് കഴിഞ്ഞ് ഞങ്ങൾ രണ്ട് പേരും അമ്പലവയലിൽ നിന്നും വണ്ടി കയറി ഇടയക്കൽ എത്തി. ബസ് ഇറങ്ങിയ സ്ഥലത്ത് നിന്നും കുറേ ദൂരം ഉണ്ടായിരുന്നു മുകളിലേക്ക് നടക്കാൻ ... അങ്ങനെ നടന്ന് മുകളിലേക്ക് പോകുന്ന സമയത്താണ് ഒരു കാഴ്ച ഞങ്ങൾ കണ്ടത്, വളരെ പ്രായമുള്ള ഒരു സ്ത്രീ കരിമ്പ് വിൽക്കുന്നു.. ഒരു 75 വയസ്സുള്ള അവരെ കണ്ടപ്പോ പാവം തോന്നി. പ്രകൃതമായ രൂപവും ചുക്കി ചുളിഞ്ഞ കയ്യും, പാറി പറന്ന മുടിയും ദൈന്യതയാർന്ന കണ്ണൂകളുമായിരുന്നു അവർക്ക്.. ഒരു നേരത്തെ ആഹാരത്തിന് വേണ്ടിയാണല്ലോ ഇവർ ഇത് വിൽക്കുന്നത് എന്നോർത്തപ്പോൾ അവരുടെ പക്കൽ നിന്നും കരിമ്പ് വാങ്ങിക്കാതിരിക്കാൻ കഴിഞ്ഞില്ല.
പണവും കൊടുത്ത് ഞങ്ങൾ വീണ്ടും നടന്ന് തുടങ്ങിയപ്പോൾ അവർ ഞങ്ങൾക്ക് മനോഹരമായ ഒരു ചിരി സമ്മാനിച്ചു , എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മനോഹരമായ ചിരി.......
ഞങ്ങൾ ഇടയ്ക്കൽ ലക്ഷ്യമാക്കി യാത്ര തുടർന്നു. ഫോട്ടോ എടുക്കാൻ ഒട്ടും താൽപര്യം ഇല്ലാത്ത ആൾക്കാർ ആയത് കൊണ്ട് എല്ലായിടത്തും ,നിന്നും ഇരുന്നും ഫോട്ടോ എടുത്തായിരുന്നു ഞങ്ങളുടെ നടപ്പ് .നാട്ടിലെത്തി കൂട്ടുകാരെ മുഴുവൻ ഇത് കാണിക്കണം അതായിരുന്നു ലക്ഷ്യം. മുകളിൽ എത്തുന്നതിന് മുൻപായി ഒരു വളവും അതിന്റെ അടുത്തായി ഒരു ഐസ് ക്രീം പാർലറും ഞങ്ങളടെ ശ്രദ്ധയിൽ പെട്ടു അതിന് തൊട്ട് താഴെയായി പുരാതന രീതിയിൽ മുളകൊണ്ട് നിർമ്മിച്ച ഒരു പാർക്കും് ... ഒരോ ഐസ് ക്രീമും വാങ്ങി പാർക്കിൽ ചെന്നു , ചുറ്റും പരാതിയപ്പോൾ ഞങ്ങൾക്ക് പറ്റിയ ഒരു തടി ബഞ്ച് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു അതിൽ ഇരുന്ന് ഞങ്ങൾ വയനാടിനെ പറ്റി കുറേ സംസാരിച്ചു... അവിടെ ഉണ്ടായിരുന്ന പക്ഷികൾ വളരെ മനോഹരമായിരുന്നു. കുറേ നാൾ കഴിഞ്ഞ് കുട്ടുകാരുമായി ഇവിടം വരെ വീണ്ടും വരണമെന്നും ഞങ്ങൾ തീരുമാനിച്ചു .. ഈ സംസാരത്തിനിടയിൽ സമയം പൊയ്കൊണ്ടേ ഇരുന്നു.. ഞങ്ങളുടെ മുൻപിൽ കൂടി ആൾക്കാർ ഇടയക്കൽ ഗുഹയിലേക്ക് പോകുകയും കണ്ടവർ മടങ്ങി വരുകയും ചെയ്ത് കൊണ്ടേ ഇരുന്നു......
പെട്ടന്ന് രണ്ട് പേർ ഞങ്ങളോട് സമയം ചോദിച്ചു , സമയം പറഞ്ഞ് കൊടുത്ത് അടുത്ത് കണ്ട കപ്പലണ്ടി വിൽപ്പനക്കാരന്റെ അടുത്തേക്ക് ഞങ്ങൾ നീങ്ങവേ സമയം ചോദിച്ച് വന്നവർ ധൃതിയിൽ ഇടയ്ക്കൽ ഗുഹ ലക്ഷ്യമാക്കി നടന്ന് നീങ്ങുന്നത് കണ്ടു...
ഇടയ്ൽ ഗുഹയുടെ ചരിത്രപരമായ പ്രത്യേകതയേ പറ്റി അവനോട് കുറച്ച് നേരം കൂടെ സംസാരിച്ചിട്ട് ഞങ്ങളും മുകളിലേക്ക് കയറുവാൻ വേണ്ടി താഴെയുള്ള സെക്യരിറ്റി ഗേറ്റിന് അടുത്തെത്തി ..
അതു വരെ ആൾക്കാർ ഒരു കുഴപ്പവും കൂടതെ കടന്ന് പോയ്കൊണ്ടിരുന്ന അവിടെ വെച്ച് ഞങ്ങളെ മാത്രം സെക്യൂരിറ്റികാർ തടഞ്ഞു..
ഞാൻ ദേഷ്യത്തോടെ എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ അതിലൊരാൾ ഒരു ബോർഡിലേക്ക് കൈ ചൂണ്ടി...
അതിൽ ഇങ്ങനെ എഴുതിയിരുന്നു " 4 മണിക്ക് ശേഷം പ്രവേശനം അനുവദിക്കുന്നതല്ല" കുറേ നേരം സംസാരിച്ചിട്ടും ആ തടിയൻമാർ ഞങ്ങളെ കയറ്റി വിട്ടില്ല.. കൂട്ട് കാരൻ ഉരുണ്ട കണ്ണ് കൊണ്ട് എന്നെ രൂക്ഷമായി ഒരു നോട്ടം നോക്കി , ഞാനത് കണ്ടില്ലെന്ന് നടിച്ചു.
തിരിച്ച് നടക്കുമ്പോൾ വെറുതെ ഒന്ന് തിരിഞ്ഞ് നോക്കി ,ഞങ്ങളോട് സമയം തിരക്കിയവർ ഇടയ്ക്കൽ ഗുഹ ലക്ഷ്യമാക്കി അപ്പോൾ നടന്ന് നീങ്ങുന്നുണ്ടായിരുന്നു..
അങ്ങനെ ആ മോഹം നടന്നില്ല പിറ്റേ ദിവസം ഞങ്ങൾ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

രണ്ട് മാസത്തിനു ശേഷം വയനാട്ടിൽ വീണ്ടും ക്ലാസ് കിട്ടി. ഇത്തവണ എന്ത് സംഭവിച്ചാലും ഇടയ്ക്കലിൽ പോകും എന്ന് ഞാൻ തീർച്ചപ്പെടുത്തിയിരുന്നു . വയനാട്ടിലെ മാനേജർ സിജോ സാറിനോട് കാര്യം പറഞ്ഞപ്പൊ പുള്ളിയും പ്രോൽസാഹിപ്പിച്ചു .. അങ്ങനെ രാവിലത്തെ ക്ലാസ് കഴിഞ്ഞ് സുനിൽലേട്ടൻ എന്ന് ഞാൻ വിളിക്കുന്ന സുനിൽ സാറിനോടൊപ്പം ഇടയക്കൽ ലക്ഷ്യമാക്കി വെച്ച് പിടിച്ചു..
പതിവ് പോലെ അമ്പലവയൽ എത്തി ... ഇനി താമസിച്ച് കൂടാ എന്നുള്ളത് കൊണ്ട് ഓട്ടോയിൽ ആയിരുന്നു യാത്ര. ഓട്ടോയിൽ കയറിയ ഉടൻ സിജോ സാറിന്റെ കോൾ വന്നു " ധൈര്യമായി പോയിട്ട് വരാൻ പറഞ്ഞു" .
അങ്ങനെ ഞങ്ങൾ ഇടയ്ക്കൽ എത്തി.
ഇത്തവണ കരിമ്പ് വിൽക്കുന്ന സ്ത്രീയുടെ ദൈന്യത ഞാൻ കണ്ടില്ല..
സുനിലേട്ടൻ ദാഹിക്കുന്നു എന്ന് പറഞ്ഞിട്ട് ഐസ് ക്രീം കടയോ ക്ഷീണിച്ചു എന്ന് പറഞ്ഞിട്ട് പാർക്കോ ഞാൻ കണ്ടില്ല... കപ്പലണ്ടികാരനെ കണ്ട ഭാവവും കാണിക്കാതെ ഞങ്ങൾ ഗേറ്റിനടുത്ത് എത്തി. ആ തടിയൻമാർ അപ്പോഴും അവിടെ ഉണ്ടായിരുന്നു . അവൻമാരെ ഒരു വിജയിയേ പോലെ നോക്കി അകത്തേക്ക് കടക്കാൻ തുടങ്ങിയപ്പോൾ സിജോ സാറിന്റെ കോൾ വന്നു. ഇത്തവണ വളരെ സന്തോഷത്തോടെ സുനിലേട്ടനെ ഒന്നു നോക്കി ചിരിച്ച് വിജയിയെ പോലെ ഞാൻ ഫോണെടുത്തപ്പോൾ അങ്ങേ തലയ്ക്കൽ സിജോ സാറിന്റെ നിലവിളി ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.,
"അയ്യോ സാറേ .... എന്നെ വണ്ടി ഇടിച്ചേ...... .." ഓടി വായോ. തലയിൽ ഒരിടി വെട്ടിയത് പോലെ തോന്നി
പിന്നെ എങ്ങനാണെന്ന് അറിയില്ല അര മണിക്കൂർ കൊണ്ട് ഞങ്ങൾ കൽപ്പറ്റ ആശുപത്രിയിൽ എത്തി., അവിടെ ചെന്നപ്പോ കാലിലും തലയിലും ഒരു പൊതിക്കെട്ട്മായി സിജോ സാർ ഉണ്ടായിരുന്നു.
അങ്ങനെ അത്തവണത്തെ പോക്കിലും ഇടയ്ക്കൽ എന്നെ പറ്റിച്ചു.....

സാമാന്യം എല്ലാരും അറിഞ്ഞത് കൊണ്ടാണോ പേടി കൊണ്ടാണോ എന്നറിയില്ല പിന്നെ രണ്ട് മൂന്ന് തവണ വയനാട്ടിൽ പോയെങ്കിലും ഇടയ്ക്കൽ പോകാൻ ഞാൻ ശ്രമിച്ചില്ല..
എന്നിരുന്നാലും ഇടയ്ക്കൽ എന്നെ മോഹിപ്പിച്ച് കൊണ്ടേ ഇരുന്നു. ആയിടയ്ക്കാണ് കൂടെ തന്നെ ജോലി ചെയ്യുന്ന ആമീൻ സാർ എനിക്ക് ഇടയ്ക്കൽ ഗുഹയിലേക്ക് പോകാൻ പറ്റാത്ത കാര്യം അറിഞ്ഞത്.. സംഭവം അറിഞ്ഞപ്പൊ കക്ഷി പറഞ്ഞു സാറിനെ ഞാൻ കൊണ്ടു പോകാം . ഇത് കേട്ട സിജോ സാർ തലയും തടവി ചോദിച്ചു .......അത് വേണോ ?. പക്ഷെ ധൈര്യശാലിയായ അമീൻ സാർ അത് ഒരു പ്രസ്റ്റീജ് ഇഷ്യു ആയി ഏറ്റെടുത്തു.
ഇത്തവണ , വളരെ തന്ത്രപരമായി ഞങ്ങൾ തയാറെടുത്തു .ഒരു ഓഫ് ഡേ അതിരാവിലെ ഞങ്ങൾ പുറപ്പെട്ടു..
പോകുന്ന വഴിക്ക് അമീൻ സാർ വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു. കൂടുതലും കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ പറ്റിയാണ് സംസാരം.. ഞാനാണെങ്കിൽ അതൊന്നും ശ്രദ്ധിക്കാതെ എങ്ങനെയെങ്കിലും ഒന്ന് ഇടയയ്ക്കൽ കയറി പറ്റണം എന്ന ആലോചനയാൽ ഇരിക്കുകയാണ്. അങ്ങനെ ഞങ്ങൾ ഇടയ്ക്കൽ എത്തി.
ഇനി ആർക്ക് എന്ത് പറ്റിയാലും ഇടയ്ക്കൽ പോയിരിക്കും എന്ന ചിന്തയോടെ ഞങ്ങൾ കയറ്റം കയറാൻ തുടങ്ങി. ഇത്തവണയും ഞാൻ കരിമ്പ് കരിയേയും ഐസ് ക്രീം കാരനേയും കപ്പലണ്ടികാരനേയും കണ്ട ഭാവം കാണിച്ചില്ല., പാർക്കിലേക്ക് ഞാൻ നോക്കാനേ പോയില്ല.,,,
അവസാനം ഞങ്ങൾ ഗേറ്റിന്റെ അടുത്തെത്തി . രാവിലെ ആയത് കൊണ്ടാണോ എന്നറിയില്ല തിരക്കില്ലായിരുന്നു എന്ത് കൊണ്ടൊ എനിക്കത് ആശ്വാസമായി തോന്നി.
നോക്കുമ്പോൾ തടിമാടൻമാർ അവിടെ തന്നെയുണ്ട്. അവൻമാരെ പുച്ഛഭാവത്തിൽ നോക്കി ഞങ്ങൾ ഗെയ്റ്റ് കടക്കാൻ തുടങ്ങി.
ശെടാ..' അവൻമാർ വീണ്ടും ഞങ്ങളെ തടഞ്ഞു. ഇത്തവണ എന്റെ കൺട്രോൾ പോയി ...ഞാൻ അവരോട് പൊട്ടി തെറിച്ചു ,പെട്ടന്ന് കൂട്ടത്തിൽ ഏറ്റവും തടിച്ച ആൾ എന്റ അടുക്കലേക്ക് നടന്ന് വന്നു. ,ഞാനോർത്തു അയാൾ എന്നെ തല്ലാൻ വന്നതാണെന്ന്.,.. എന്റെ അടുത്ത് വന്ന അയാൾ വലത് വശത്ത് തൂക്കിയിട്ടിരിക്കുന്ന ഒരു ബോർഡിലേക്ക് കൈ ചൂണ്ടി. അതിൽ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു..

"തിങ്കളാഴ്ച പ്രവേശനം ഇല്ല "
തിരിച്ച് നടക്കുമ്പോൾ അമീൻ സാറിന് പറയാൻ ഒന്നുമില്ലായിരുന്നു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക