അവൻ എന്നെ പ്രേമിച്ചു ചതിച്ചു എന്നു പറഞ്ഞ് വിഷമിച്ചിരിക്കുന്ന പെൺകൊടിമാരെ... ഞാനൊന്നു പറഞ്ഞോട്ടെ..
ഒരുത്തൻ വന്നു പുറകേ നടന്നു അല്ലെങ്കിൽ കുറെ മെസേജ് അയച്ചു പരിചയപ്പെട്ടു പ്രണയത്തിലേക്ക് വീഴുന്നതിന് മുമ്പ് നിങ്ങൾ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ അവനാരാണ് അവന്റെ അവസ്ഥ എന്താണെന്ന്. ഉണ്ടാവില്ല. അതു കാരണം ആണല്ലോ തേച്ചിട്ട് പോവാൻ നിന്നു കൊടുത്തത്.
തേച്ചിട്ടുണ്ടെങ്കിൽ ഉറപ്പാണ് അവൻ നിങ്ങളെക്കാളും സൗന്ദര്യം ഉണ്ടായിരിക്കും. നിങ്ങളെക്കാൾ പണമുണ്ടായിരിക്കും. നിങ്ങളെക്കാൾ വലിയ വീട്ടിലെ ആളായിരിക്കും. ഇതൊക്കെ ഉണ്ടെങ്കിൽ അവനെ പ്രേമിക്കാൻ നൂറു പെൺകുട്ടികൾ വേറെ ഉണ്ടായിരിക്കും. അതിൽ പലരും നിങ്ങളെക്കാൾ മേൻമയുള്ളവരുമായിരിക്കും. പിന്നെ എങ്ങനെ തേക്കാൻ മനസ്സുവരാതിരിക്കും.
അതൊക്കെ പോട്ടെ ഇനി ഞാൻ പറയാൻ വന്നതു പറയാം.
സൽമാൻ ഖാന്റെ ബോഡിയും രൺവീർ കപൂറിന്റെ മുഖവുമുള്ള ചെക്കൻമാരെ മാത്രം പ്രേമിക്കാൻ നടക്കുന്ന നിങ്ങൾ ഒരു പാട് സൗന്ദര്യമില്ലാത്ത, ഒരു പാട് പൈസ ഇല്ലാത്ത, ഒരു വലിയ ജോലി ഇല്ലാത്ത എന്നെ പോലുള്ളവരുടെ മനസ്സ് ഒന്നു കാണാൻ ശ്രമിച്ചിട്ടുണ്ടോ.. ഞങ്ങളെ പോലുള്ളവർ പ്രേമിച്ച വെണ്ണിനെ ചതിച്ചു എന്ന് കേട്ടിട്ടുണ്ടോ..
ഒരു പെണ്ണിന്റെ പുറകെ നടക്കാനും അവളോട് നിന്നെ ഇഷ്ടമാണ് എന്നു മുഖത്തു നോക്കാതെ പറയാനും ഞങ്ങൾക്കും ഒരു പാട് ആഗ്രഹമുണ്ട്. നിങ്ങൾക്ക് പണമോ സൗന്ദര്യമോ ഒന്നും ഇല്ലെങ്കിലും തിരിച്ച് ഇഷ്ടമാണ് എന്ന് പറഞ്ഞു നോക്കൂ.. പിന്നെ ഞങ്ങളുടെ മനസ്സിലെ ദേവത തന്നെ ആയിരിക്കും നിങ്ങൾ .അമ്പലത്തിലും ഉത്സവപ്പറമ്പിലും ഒക്കെ ആണ് സാധാരണ ഞങ്ങൾക്ക് ഒക്കെ പ്രേമിക്കാൻ ഇഷ്ടം. അല്ലാതെ ആളില്ലാത്ത പാർക്കോ ബീച്ചിന്റെ സൈ ഡോ ഒന്നുമല്ല.സത്യം പറഞ്ഞാ നിങ്ങളുടെ കൈയിലു തന്നെ ഒന്നു തൊടാൻ വിറക്കുന്ന ഞങ്ങൾക്ക് നിങ്ങളുടെ കവിളിൽ ഒരു ഉമ്മ തരാൻ കഴിഞ്ഞാൽ തന്നെ അതു വലിയ ഒരു സംഭവമായിരിക്കും.
വീട്ടുകാർ എതിർക്കുമ്പോ ചങ്കൂറ്റത്തോടെ അവരുടെ മുന്നിൽ വന്നു നിന്നു ഇവളെന്റെ പെണ്ണാണ് എന്നു പറഞ്ഞു വിളിച്ചിറക്കി കൊണ്ടുവരാൻ ഞങ്ങൾക്ക് ഒരു ധൈര്യക്കുറവും ഉണ്ടാവില്ല. കാരണം സ്നേഹിച്ചാ ചങ്ക് പറിച്ചു തരാനെ ഞങ്ങളിൽ ഏറെ പേർക്കും കഴിയൂ.
ഇനി കല്യാണം കഴിഞ്ഞു എന്നു തന്നെ ഇരിക്കട്ടെ.. നാലാളുടെ മുന്നിൽ കൂടി അഭിമാനത്തോടെ യും സന്തോഷത്തോ ടെ യും നിങ്ങളെ എവിടേക്ക് കൂട്ടികൊണ്ടുപോവാനും യാതൊരു മടിയും ഉണ്ടാവില്ല. ഒരു കുഞ്ഞു ഉണ്ടാവാൻ പോവാണ് എന്നറിയുമ്പോ നിറകണ്ണുമായ് ചേർത്തു പിടിച്ച് വയറിൽ ഒരുമ്മ സ്നേഹത്തോടെ തരാനും, വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോൾ, ചെറിയ ചെറിയ പ്രശ്നങ്ങളിൽ പെട്ടു മനസ്സു വേദനിക്കുമ്പോ സാരല്യ ഏട്ടാ.. ഒക്കെ ശരിയാവും എന്നൊരു വാക്കു പറഞ്ഞാ മതി. ഞങ്ങളുടെ പ്രശ്നങ്ങൾ ഒക്കെ ആ ഒറ്റവാക്കിൽ തീരും. അത്യാവശ്യ സമയത്ത് പൈസ ഇല്ലാതാവുമ്പോ കൈയിലുള്ള ഒരു വള ഒന്നു ഊരി തന്നാ മതി. പകരം രണ്ടു വളകൾ പിന്നീട് നിങ്ങടെ കൈയിൽ എത്തിയിട്ടുണ്ടാവും.ജനിച്ചപ്പോ മുതൽ പ്രശ്നങ്ങൾക്ക് നടുവിൽ വളർന്നതു കാരണം അത്ര പെട്ടെന്നൊന്നും ജീവിതത്തിൽ ഞങ്ങൾ തളരുകയുമില്ല.
ഒരു പെണ്ണിനെയും പ്രണയിച്ചു വഞ്ചിക്കാൻ ഞങ്ങളെ പോലുള്ളവർക്ക് സാധിക്കില്ല കാരണം ഒരു പെണ്ണും കാണാത്ത ഞങ്ങളുടെ മനസ്സ് ഒരു പെണ്ണിന്റെ സ്നേഹത്തിനു വേണ്ടി എപ്പോഴും കൊതിക്കുന്നതായിരിക്കും. നാട്ടിൽ പുറത്ത് ജനിച്ചതുകൊണ്ട് സ്ത്രീകളുടെ ഇടയിൽ വളർന്നു വന്നവരായിരിക്കും. അതു കൊണ്ട് ഞങ്ങൾക്ക് സ്ത്രീകളുടെ മനസ്സ് നല്ലപോലെ അറിയാൻ പറ്റും.പ്രേമത്തിൽ മാത്രം അല്ല ഒരു കാര്യത്തിലും ഞങ്ങൾ നിങ്ങളെ ചതിക്കില്ല.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക