Slider

ഓട്ടോഗ്രാഫ്

0

ഒരു കല്യാണം .അതും ഈ 29മത്തെ വയസ്സില്‍.എന്തെ വൈകിയത് എന്ന് ചോദിച്ചാല്‍ എടുത്തു പറയാന്‍ ഒരു കാരണവും ഇല്ല.. വൈകിയാണെങ്കിലും നല്ല ബുദ്ധി ഉദിച്ചല്ലോ എന്ന് ഉമ്മയും സന്തോഷിച്ചു..
എഫ് ബിയില്‍ അയ്യായിരം സുഹൃത്തുക്കള്‍ ഉണ്ട്.. എല്ലാവരെയും ക്ഷണിച്ചു.. നാട്ടുകാരെയും,ബന്ധുക്കളെയും ക്ഷണിച്ചു.. ഇനി കല്യാണത്തിന് ആഴ്ചകള്‍ മാത്രം ബാക്കി...
""ഡാ കൊച്ചൂ.. പെയിന്‍റ് അടിക്കാന്‍ പണിക്കാര്‍ വന്നിട്ടുണ്ട്.. നീ നിന്റെ മുറിയിലെ ആ പഴയ സാധനങ്ങള്‍ ഒഴിവാക്ക്കുകയോ,കത്തിക്കുകയോ ചെയ്തേക്ക്‌"" ഉമ്മയാണ്.. എല്ലാവരും എന്നെ കൊച്ചു എന്നാണു വിളിക്കാറ്.. ഒത്തിരി വളര്‍ന്നെങ്കിലും ആ പേരിനു മാത്രം ഇന്നും മാറ്റം വന്നിട്ടില്ല..
റൂമില്‍ റാക്കിനു മുകളിലുള്ള പഴയ സാധനങ്ങള്‍ മുഴുവന്‍ ഞാന്‍ വലിച്ചു പുറത്തേക്കിട്ടു..കീറിപ്പറിഞ്ഞ പഴയ പ്ലാസ്റ്റിക് സഞ്ചിയില്‍ നിന്നും പുറത്തു ചാടിയ ഒരു ഓട്ടോഗ്രാഫ് അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിച്ചത്.. അനിയത്തി[പ്രാവ് എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനും,ശാലിനിയും ഒരുമിച്ചു നില്‍ക്കുന്ന പടമുള്ള പുറംചട്ട... ഒരു കൌതുകത്തോടെ ഞാന്‍ അത് കയ്യിലെടുത്തു.. ഓര്‍മ്മകള്‍ നിലക്കാതിരിക്കാന്‍ വേണ്ടിയാണ് ഓട്ടോഗ്രാഫ് എഴുതുന്നത്‌.. അതിലും ചിതലരിച്ചു തുടങ്ങിയിരിക്കുന്നു..
ഓരോ താളുകള്‍ മറിക്കുമ്പോഴും പഴയ ഓരോ മുഖങ്ങള്‍ ഓര്‍മ്മയിലേക്ക് വന്നു... പഴയ സ്കൂള്‍ ജീവിതം ഓര്‍ത്തപ്പോള്‍ അറിയാതെ ചുണ്ടില്‍ ഒരു ചിരി വിരിഞ്ഞു...എന്നാല്‍ അവസാന പേജില്‍ പാതി ചിതലരിച്ച അവളുടെ വാക്കുകള്‍ കണ്ടപ്പോള്‍ ആ ചിരി മാഞ്ഞു...
""നീ ഈ ഓട്ടോഗ്രാഫ് ആദ്യം എഴുതാന്‍ തന്നത് എനിക്കാണ്..പക്ഷെ ഞാന്‍ എഴുതുന്നത്‌ അവസാന പേജിലാണ്.. അവസാനം വരെ എന്നെ മറക്കാതിരിക്കാന്‍... god bless you kochu....
കണ്ണില്‍ നിന്നും രണ്ടിറ്റു കണ്ണ് നീര്‍ കവിളില്‍ ചാടി ആത്മഹത്യ ചെയ്തു.. ഹൃദയത്തില്‍ എവിടെയോ ഒരു വിങ്ങല്‍.. ഉമ്മറത്തുള്ള ചാര് കസേരയില്‍ ഞാന്‍ തളര്‍ന്നിരുന്നു..മറവിയുടെ ചിതലരിക്കാത്ത ഓര്‍മ്മകള്‍ ഭൂതകാലത്തിലേക്ക് പാഞ്ഞു.. മനോഹരമായ ആ സ്കൂള്‍ ജീവിതത്തിലേക്ക്....
"സുജാത" അതായിരുന്നു അവളുടെ പേര്.. ആരോടും മിണ്ടാതെ..കൂട്ടുകാരികള്‍ ഇല്ലാതെ തന്നിലേക്ക് സ്വയം ഒതുങ്ങി കൂടിയവള്‍.. അവള്‍ മിണ്ടുന്നത് തന്നെ അപൂര്‍വമാണ്.. അവള്‍ ചിരിക്കുന്നത് അന്ന് വരെ ഞാന്‍ കണ്ടിട്ടില്ല.. ഒരേ ക്ലാസ്സില്‍ ആയിട്ട് പോലും ഒന്ന് പരിചയപ്പെട്ടിട്ട് പോലുമില്ല.... അഹങ്കാരി എന്നായിരുന്നു അവളുടെ വിളിപ്പേര്..എനിക്കും ആ അഹങ്കാരിയെ ഇഷ്ട്ടമായിരുന്നില്ല..അത് കൊണ്ട് തന്നെ അവള്‍ക്കു ഞാനും,എനിക്ക് അവളും ആരുമായിരുന്നില്ല..
ഒരു രണ്ടാം ശനി.. അന്ന് സ്കൂള്‍ അവധി ആയിരുന്നു.. പക്ഷെ പോര്‍ഷന്‍ തീരാന്‍ ബാക്കി ഉണ്ടായിരുന്നത് കൊണ്ട് sindhu ടീച്ചര്‍ അന്ന് സ്പെഷല്‍ ക്ലാസ് വച്ചിരുന്നു.. ബസ്സിറങ്ങി സ്കൂളിലേക്ക് ഒരു കിലോമീറ്ററോളം നടക്കണം.. ആകെയുള്ള ഒരു ബുക്ക്‌ അരയില്‍ തിരുകി ഞാന്‍ വലിഞ്ഞു നടക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി മഴ പെയ്തു...കനത്ത മഴ... ഇട വഴിയില്‍ വീടുകളൊന്നും ഇല്ലാത്തത് കൊണ്ട് ഓട്ടം തന്നെ ശരണം...
കനത്ത മഴയത് സ്കൂള്‍ ലക്ഷ്യമാക്കി ഓടുന്നതിനിടയിലാണ് ഞാന്‍ അവളെ കണ്ടത്.. കുട ചൂടി നടന്നു പോവുന്ന സുജാത... ഒരേ ക്ലാസ്സില്‍ രണ്ടു വര്ഷം ഒരുമിച്ചു പഠിച്ചിട്ടും ഒരക്ഷരം മിണ്ടാത്തവല്‍ കുടയിലേക്ക്‌ ക്ഷണിക്കും എന്ന് എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല...
""മഴ നനയണ്ട ..കുടയിലേക്ക്‌ കയറിക്കോളൂ"" ങേ!! ഞാന്‍ അത്ഭുതത്തോടെ അവളെ നോക്കി... ഒരു നിമിഷം മടിച്ചു നിന്നെങ്കിലും മഴ കൂടി കൂടി വരുന്നതിനാല്‍ അവളുടെ കുടയിലേക്ക്‌ കയറി.
ഒരു കുടക്കീഴില്‍ തൊട്ടുരുമ്മി ഞങ്ങള്‍ രണ്ടു പേര്‍... എന്റെ ഹൃദയം പട പടാ മിടിച്ചു.. അവളുടെ മുടിയില്‍ ചൂടിയ ചെമ്പക പൂവിന്റെ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറി..മഴത്തുള്ളികള്‍ കുടയില്‍ വന്നു പതിക്കുന്ന ശബ്ദം ഒഴിച്ചാല്‍ കുടക്കുള്ളില്‍ മൌനം തളം കെട്ടി നിന്ന്..ആ ചെറിയ കുടകീഴില്‍ രണ്ടു പേര്‍ക്ക് നില്‍ക്കാനുള്ള സൗകര്യം ഇല്ലായിരുന്നു... അത് കൊണ്ട് തന്നെ ഞാന്‍ നനയാതിരിക്കാന്‍ എന്റെ ഭാഗത്തേക്ക് അവള്‍ കുട കൂടുതല്‍ ചെരിച്ചു.. അവളുടെ വലതു ഭാഗം മുഴുവന്‍ മഴ നനഞ്ഞു...
റോഡിലെ ഒരു വെള്ള കുഴിയില്‍ തട്ടി അവള്‍ ഒന്ന് തെന്നി .. വീഴും മുമ്പ് അവളെ ഞാന്‍ രണ്ടു കൈ കൊണ്ടും താങ്ങി.. അവള്‍ നന്ദിയോടെ എന്നെ ഒന്ന് നോക്കി.. ഹോ...
സ്കൂള്‍ എത്തും വരെ ഞങ്ങള്‍ ഒന്നും മിണ്ടിയില്ല...അന്ന് രാത്രി എന്റെ മുറിയില്‍ നിറയെ ചെമ്പകത്തിന്റെ മണമായിരുന്നു.. കാരണം മനസ്സു മുഴുവന്‍.അവളുടെ ഓര്‍മ്മകള്‍ ആയിരുന്നു.. പ്രണയത്തിന്റെ പടുകുഴിയിലേക്ക് ഞാന്‍ കാലിടറി വീഴുകയാണ് എന്ന് എനിക്ക് മനസ്സിലായി..
വെള്ളയും നീലയും യുനിഫോരം അണിഞ്ഞു അസ്സംബ്ലിക് വരി നില്‍ക്കുമ്പോള്‍ പെണ്‍കുട്ടികളുടെ മൂന്നാമത്തെ വരിയില്‍ നാലാമത് നില്‍ക്കുന്ന അവളെ തന്നെ നോക്കി നില്‍ക്കുമ്പോള്‍ ചുട്ടു പൊള്ളുന്ന വെയിലിന്റെ കാഠിന്യം ഞാന്‍ അറിഞ്ഞിരുന്നില്ല..
അധ്യാപകര്‍ ക്ലാസ് എടുക്കുമ്പോള്‍ സമനില തെറ്റിയ മന്നസ്സിന്റെ പ്രേരണയില്‍ വഴിതെറ്റുന്ന എന്റെ ദ്രിഷ്ട്ടികള്‍ പലപ്പോഴും അവളില്‍ ഉടക്കി നിന്ന്...
എന്നാല്‍ അവള്‍ അവളിലേക്ക്‌ തന്നെ ഉള്‍വലിഞ്ഞു പഠനത്തില്‍ മാത്രം ശ്രദ്ദിച്ചു... എന്റെ പ്രണയം oneway യിലൂടെ തകര്തോടി...
ഒരു ദിവസം അവള്‍ എന്റെ അടുത്ത് വന്നു ചോദിച്ചു.. "ഖസാകിന്റെ ഇതിഹാസം കയ്യില്‍ ഉണ്ടോ???"" ഞാന്‍ സംശയത്തോടെ അവളെ നോക്കി.. ഉപ്പ ചെന്നെയില്‍ നിന്നും വന്നപ്പോള്‍ എനിക്ക് തന്നതാണ് ov വിജയന്‍റെ ഖസാകിന്റെ ഇതിഹാസം... ഇത് ഇവള്‍ എങ്ങനെ അറിഞ്ഞു...
എന്തായലും ആ പുസ്തകം ഞാന്‍ അവള്‍ക്കു നല്‍കി... അവള്‍ നല്ല ഒരു വായനക്കാരി ആയിരുന്നു.. അത് കൊണ്ട് തന്നെ അവള്‍ക്കു വേണ്ടി ഞാന്‍ നാട്ടിലെ ലൈബ്രറിയില്‍ ചേര്‍ന്ന്... ഞങ്ങള്‍ തമ്മില്‍ പുസ്തക കൈമാറ്റങ്ങള്‍ നടന്നു.. ഇടക്കെപ്പോഴോ പുസ്തകത്തിന്റെ കൂടെ ഞാനെന്റെ ഹൃദയവും അവള്‍ക്കു കൈമാറി...
ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി.. ആ സ്കൂളില്‍ അവള്‍ മിണ്ടുന്ന ഏക വ്യക്തി ഞാന്‍ മാത്രമായി.. ഞങ്ങളെ കുറിച്ച് മറ്റു കുട്ടികള്‍ പല അപവാദങ്ങളും പറഞ്ഞെങ്കിലും ഞങ്ങള്‍ അതിനു ചെവി കൊടുത്തില്ല....
മനസ്സില്‍ പ്രണയം ബിയര്‍ പോലെ നുരഞ്ഞു പൊന്തുകയാണ്.. ഇനിയും പറഞ്ഞില്ലെങ്കില്‍ പ്രാന്ത് പിടിച്ചു പോവും.. ഒരു ദിവസം ഉച്ചയൂണും കഴിഞ്ഞു അവള്‍ പാലമര ചുവട്ടില്‍ ഇരിക്കുമ്പോള്‍ അവളുടെ അടുത്തേക്ക് ചെന്ന്.. അവളുടെ മുഖതെക്ക് നോക്കാതെ ഞാന്‍ പറഞ്ഞു.. "" സുജാത എനിക്ക് നിന്നെ ഒരു പാട് ഇഷ്ട്ടമാണ്... really i love you..."" അവള്‍ എങ്ങനെ പ്രതികരിക്കും എന്ന് അറിയാത്തത് കൊണ്ട് തന്നെ അവളുടെ മുഖത്തേക്ക് നോക്കാന്‍ ഞാന്‍ ഭയന്ന്.. കുറച്ചു നേരത്തെ നിശബ്ദത... ഞാന്‍ നോക്കിയപ്പോള്‍ അവള്‍ കരയുകയാണ്..
ഏയ്‌ സുജാ കരയാതെ ..നിനക്ക് ഇഷ്ട്ടമില്ലെങ്കില്‍ ഞാന്‍ വിട്ട്.. പ്ലീസ് കരയരുത്... അവള്‍ കണ്ണീര്‍ തുടച്ചു... "" കൊച്ചുവിനു അറിയുമോ എന്റെ ജീവിതത്തെ കുറിച്ച്...ഞാന്‍ ആരോടും മിണ്ടാത്തത് എന്താണ് എന്നറിയാമോ.. എല്ലാവരും എന്നെ അഹങ്കാരി എന്ന് വിളിക്കുന്നു...
എനിക്ക് അച്ഛനില്ല. മരിച്ചു പോയതല്ല... എവിടെ എന്നറിയില്ല.. ആരെയെങ്കിലും കല്യാണം കഴിച്ചു സുഖമായി കഴിയുന്നുണ്ടാവും... ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഞാന്‍ കാണുന്നതാ.. അമ്മയും അച്ഛനും തമ്മിലുള്ള വഴക്ക്.. കാരണം എന്താ എന്നറിയാമോ.. നീ ഇപ്പൊ പറഞ്ഞ ഈ പ്രണയം തന്നെ...
എന്റെ അമ്മ ഒരു നായര്‍ സ്ത്രീ ആയിരുന്നു.. അച്ഛന്‍ ഒരു ക്രിസ്ത്യനും.. കോളേജില്‍ പഠിക്കുന്ന കാലത്ത് വീട്ട്‌കാരെ ധിക്കരിച്ചു പ്രണയിച്ചു കല്യാണം കഴിച്ചതാ... കല്യാണത്തിന് മുമ്പുള്ള സുഖവും സന്തോഷവും അവര്‍ക്ക് കല്യാണം കഴിഞ്ഞപ്പോള്‍ കിട്ടി കാണില്ല... ഞാന്‍ ജനിച്ചതോടെയാണ് പ്രശ്നങ്ങള്‍ കൂടിയത്... എന്നെ നായര്‍ ആയി വളര്‍ത്തണമെന്ന് അമ്മയും ക്രിസ്ത്യന്‍ ആക്കണമെന്ന് അച്ഛനും... ഒടുവില്‍ എനിക്ക് അമ്മ സുജാത എന്ന പേര് വച്ചതോടെ അച്ഛന്‍ പിണങ്ങി പോയി.. പിന്നീട് ഒന്ന് രണ്ടു പ്രാവശ്യം കൂടി അച്ഛന്‍ വന്നിരുന്നു അമ്മയോട് വഴക്കിടാന്‍ വേണ്ടി മാത്രം.... പിന്നീട് ഇത് വരെ അച്ഛനെ ഞാന്‍ കണ്ടിട്ടില്ല...
ഒരു പാട് കഷ്ട്ടപ്പെട്ടിട്ടാ കൊച്ചൂ എന്റെ അമ്മ എന്നെ വളര്‍ത്തുന്നത്... ഒരു പാട് കാശുള്ള വീട്ടില്‍ ആയിരുന്നു അമ്മ ജീവിച്ചത്.. പാവം ഇപ്പോള്‍ എനിക്ക് വേണ്ടി വയ്യാത്ത കാലും വച്ച് റോഡു പണിക്കും,ഫാക്ട്ടരിയിലും എല്ലാം കൂലി പണിക്കു പോവുകയാണ്.. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.. എന്തിനു അന്യന്റെ അടുക്കളയില്‍ എച്ചില് കഴുകാന്‍ വരെ ആ പാവം പോവുന്നു... എല്ലാം എനിക്ക് വേണ്ടി... ഇനി നീപറ ഞാന്‍ എങ്ങനെ നിന്നെ പ്രണയിക്കും .. മറ്റുള്ളവരോട് മിണ്ടാന്‍ പോലും എനിക്ക് പേടിയാ കൊച്ചു.. അല്ലാതെ ഞാന്‍ അഹങ്കാരി ആയിട്ടല്ല...
എനിക്ക് ഓര്‍മ്മ വച്ചപ്പോള്‍ അമ്മ എന്നെ ആദ്യം പഠിപ്പിച്ചത് ആരെയും പ്രണയിക്കരുത് എന്നാണ്...ഇപ്പോള്‍ മനസ്സില്‍ ഒരു ചിന്ത മാത്രമേ ഉള്ളൂ നന്നായി പഠിക്കണം..നല്ല ഒരു ജോലി നേടണം..എന്റെ അമ്മയെ പോന്നു പോലെ നോക്കണം... അതിനു വേണ്ടി എന്റെ എല്ലാ മോഹങ്ങളും ഞാന്‍ ഉപേക്ഷിക്കുകയാണ്.... എന്റെ അമ്മ ഇപ്പോള്‍ ജീവിക്കുന്നത് എനിക്ക് വേണ്ടിയാണ്.. ഞാന്‍ ജീവിക്കുന്നത് എന്റെ അമ്മക്ക് വേണ്ടിയും....
ഞാന്‍ അവളെ അത്ഭുതത്തോടെ നോക്കുകയാണ്.. ഒരു പത്താം ക്ലാസ്സുകാരി എത്ര പ്രാക്റ്റിക്കല്‍ ആയിട്ടാണ് സംസാരിക്കുന്നത്... അവളുടെ മൌനത്തിനു പിന്നില്‍ ഇത്ര വലിയ കഥ ഉണ്ടെന്നു ഞാന്‍ അപ്പോഴാണ്‌..മനസ്സിലാക്കിയത്...അവളോട്‌ എനിക്ക് എന്തെന്നില്ലാത്ത ബഹുമാനം തോന്നി...
""എന്താ മണവാളാ മണവാട്ടിയെ കിനാവ്‌ കാണുകയോ???
ഞാന്‍ ചിന്തയില്‍ നിന്നും ഞെട്ടി ഉണര്‍ന്നു,,,അയലത്തെ വീട്ടിലെ പയ്യനാണ്. ഞാന്‍ ഒന്ന് പുഞ്ചിരിച്ചു.. പിന്നെ ഓട്ടോഗ്രാഫില്‍ അവള്‍ എഴുതി തന്ന ലാന്‍ഡ് ഫോണ്‍ നമ്പരില്‍ വിളിച്ചു.. അവളുടെ അയലത്തെ വീട്ടിലെ നമ്പര്‍ ആയിരുന്നു അത്... സുജാതയെ കുറിച്ച്ചോ ദിച്ചപ്പോള്‍ അവള്‍ ഇപ്പോള്‍ NSS കോളേജില്‍ ലക്ചറര്‍ ആണ് എന്നാ മറുപടിയാണ് കിട്ടിയത്...
ബൈക്കില്‍ NSS കൊളെജിലെ കയറ്റം കയറുമ്പോഴും മനസ്സില്‍ അവളുടെ പത്താം ക്ലാസിലെ മുഖമായിരുന്നു.. വര്ഷം ഒരുപാട് കഴിഞ്ഞു മറന്നിരുക്കുമോ ആവൊ????
കോളേജു വരാന്തയിലൂടെ പ്യൂണിന്റെ കൂടെ അവളുടെ ക്ലാസ് റൂമിലേക്ക്‌ ഞാന്‍ നടന്നു... ഒരു നിമിഷം ഞാന്‍ അവളെ കണ്ടു.. എന്റെ സുജാതയെ.. വര്‍ഷങ്ങള്‍ക്കു ശേഷം.. അവള്‍ പഴയതിലും കൂടുതല്‍ സുന്ദരി ആയിരിക്കുന്നു..അന്നത്തെ പോലെ തന്നെ ഇപ്പോഴും അവളുടെ മുടിയില്‍ ഒരു ചെമ്പക പൂ ഉണ്ട്.. മുഖത്ത് ഒരു കട്ടി കണ്ണടയും
ഒരു കാലത്ത് പ്രണയത്തെ വെറുത്തവള്‍ എത്ര മനോഹരമായിട്ടാണ് പ്രണയത്തെ കുറിച്ച് ക്ലാസ് എടുക്കുന്നത്.. റോമിയോ ജൂലിയെറ്റ് പ്രണയത്തെ കുറിച്ച് അവള്‍ ക്ലാസ് എടുക്കുമ്പോള്‍ കുട്ടികള്‍ മുഴുവന്‍ ആകാംക്ഷയോടെ അവളെ തന്നെ നോക്കിയിരിക്കുകയാണ്.. പെട്ടെന്ന് അവള്‍ എന്നെ കണ്ടു.. അവള്‍ പുറത്തേക്കു വന്നു...
""ആരാണ് മനസ്സിലായില്ല...""ഒരു നിമിഷം ഞാന്‍ എന്ത് പറയണം എന്നറിയാതെ നിന്ന്.. അവള്‍ എന്റെ കണ്ണുകളിലേക്കു തന്നെ നോക്കുകയാണ്... അവള്‍ക്കു എന്നെ മനസ്സിലായി "" ഡാ കൊച്ചൂ...അവള്‍ എന്റെ മുടിയില്‍ പിടിച്ചു വലിച്ചു .. പിന്നെ നെഞ്ചില്‍ പതിയെ ഇടിച്ചു.. അവളുടെ മുഖം നിറയെ പൂത്തിരി കത്തിച്ച സന്തോഷമായിരുന്നു..കുട്ടികള്‍ അവളെ തന്നെ അമ്പരന്നു നോക്കുകയാണ്... ""ഡാ ഇത്രയും കാലം എവിടെയായിരുന്നു നീ .. ഒരു കൊണ്ട്ടാക്റ്റ് പോലും ഇല്ലല്ലോ..
കുറെ നേരം ഞങ്ങള്‍ സംസാരിച്ചിരുന്നു.. അവള്‍ക്കു മൂന്നു പിള്ളേര്‍ ഉണ്ട്.. ഭര്‍ത്താവ് ഇങ്കം ടാക്സ് ഓഫീസര്‍... സന്തുഷ്ട്ട കുടുംബം... ഞാന്‍ അവള്‍ക്കു നേരെ എന്റെ കല്യാണ കുറി നീട്ടി... അവള്‍ അത് തുറന്നു നോക്കി... "" ഡാ പഠിക്കുന്ന കാലത്ത് എല്ലാത്തിലും മുന്നിലായിരുന്ന നീ കല്യാണ കാര്യത്തില്‍ മാത്രം എങ്ങനെ പിറകോട്ടു പോയി....ഞാന്‍ ഒന്ന് പുഞ്ചിരിച്ചു..
അവളോട് യാത്ര പറഞ്ഞു കോളേജു വരാന്തയിലൂടെ തിരിച്ചു പോരുന്നതിനിടയില്‍ ഞാന്‍ അവളെ ഒന്ന് തിരിഞ്ഞു നോക്കി...എന്നെ തന്നെ നോക്കി നില്‍ക്കുന്ന അവളുടെ കണ്ണുകളില്‍ പണ്ട് സ്വീകരിക്കാതെ പോയ പ്രണയത്തിന്റെ നഷ്ട്ട ബോധം ഉണ്ടായിരുന്നോ???????????
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo