Slider

താരക പ്രണയം

0


താരകസുന്ദരി നിന്നോമൽ പ്രണയം ചന്ദ്രക്കലയോടോ
നിൻ കാമുകൻ ചന്ദ്രനിൽവിടരും രാഗം...
നീ പാടും അനുരാഗം നീ പാടും അനുരാഗം....
പാൽനിലാ രാത്രിയിൽ നിൻ പ്രണയസല്ലാപം
കാർമേഘം നാണത്താൽ മറച്ചു...
സല്ലാപനിമിഷത്തിൻ അന്ത്യയാമങ്ങളിൽ
ശശാങ്കനകന്നു പോകും ദൂരേ മറഞ്ഞ് പോകും.....
വിരഹത്താൽ അകലുന്ന ചന്ദ്രന്റെ പൊൻമുഖം....
ദു:ഖത്താൽ ഇരുണ്ടു പോകും..
നിൻ ദൂതുമായ് പോകുന്ന കാർമുകിലപ്പോൾ
സ്വാന്തന തംബുരു മീട്ടും.......
വാർമുകിൽ പാടുന്ന പ്രണയഗാനത്തിൽ നീ
വിരഹത്തിൻ ശ്രുതി ചേർക്കും..
പൂർണ്ണനായെത്തുന്ന ചന്ദ്രൻ നിൻമാറിൽ
പ്രണയത്തിൻ നഖചിത്രമെഴുതും....
ആ രതി സാരത്തിൻ അന്ത്യയാമത്തിൽ നീ
എല്ലാം മറന്നുപാടും... സ്വയം മറന്നുറങ്ങും....
ബെന്നി ടി ജെ
14/11/2016
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo