Slider

എന്തു ബന്ധം ?

0

അവിടെ ഒരമ്മ തൻ മകന്റെ രോദനം സഹിക്കാതെ
പതിനാലാം നിലയിൽ സാഹസികം മരിച്ചുവത്രേ.
മകൻ തനിച്ചായ്
അവിടെ വേറൊരമ്മ തൻ മകളെ
നാലുപേർക്ക് നാലായിരം രൂപക്ക്
കാഴ്ചവച്ചുവത്രേ.
മകൾ തനിച്ചായി
അവിടെ ഒരച്ഛൻ തൻ മകനെ കടിക്കാൻ വന്ന
നായിൽ നിന്നും രക്ഷിച്ച്
സ്വയം കടി ഏറ്റുവാങ്ങിയത്രേ.
മകൻ രക്ഷപെട്ടു.
അവിടെ വേറൊരച്ഛൻ തൻ മകളെ ഒരു കുപ്പി ക്കായ് നായ്ക്കൾക്ക്
മുന്നിൽ ഇട്ടു കൊടുത്തുവത്രേ.
മകൾ നഷ്ടപ്പെട്ടു.
അവിടെ ഒരു ഭാര്യ തൻ പ്രിയനെ യും മകളെയും വെട്ടി നുറുക്കി പെട്ടിയിലാക്കാൻ കത്തി കൊടുത്തു വിട്ടുവത്രേ.
മകൾ മരിച്ചു.
അവിടെ വേറൊരു ഭാര്യ തൻ പ്രിയനേയും മകളേയും പിരിയുവാൻ വയ്യാതെ കട്ടിൽ കിടക്കയിൽ ദിനമെണ്ണി കഴിയുന്നുവത്രേ
അവർ തനിച്ചായി.
അവിടൊരു ഭർത്താവ് തൻ പ്രിയയെ താലി അറുക്കാൻ കഴുത്തറുത്തുവത്രേ.
ഭാര്യ ഒരോർമ്മ
അവിടെ വേറൊരു ഭർത്താവ് തൻ പ്രിയയോടൊപ്പം നാളുകൾ പോരാതെ തൻ ഹൃദയം മുറിച്ചുനൽകിയത്രേ.
ഭർത്താവ് ഒരോർമ്മ
അവിടൊരു കാമുകൻ തൻ കാമുകിയോടൊപ്പമുള്ള
സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി, പടർത്തി ,രസിച്ചുവത്രേ
കാമുകി ഒരോർമ്മ
അവിടെ വേറൊരു കാമുകൻ തൻ കാമുകിയെ തൊട്ടവനെ തട്ടിയത്രേ
കാമുകൻ ജയിലിൽ
അവിടൊരു കാമുകി തൻ കാമുകൻ വീട്ടിൽ കൊണ്ടാക്കി വേറൊരു കാമുകനൊപ്പം പോയി അത്രേ.
കാമുകൻ ശശി
അവിടെ വേറൊരു കാമുകി തൻ കാമുകനെ കെട്ടാൻ വേണ്ടി കിണറ്റിൽ ചാടിയത്രെ
കാമുകൻ പെട്ടു.
By
sk Tvpm
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo