പെണ്ണ് കാണാൻ വന്ന ചെക്കന്റെ മുഖത്ത് നോക്കി വിവാഹത്തിന് ശേഷവും ജോലിക്ക് പോകണം എന്ന് പറഞ്ഞ ഞാൻ എല്ലാവരുടെയും മുന്നിൽ അഹങ്കാരിയും തന്റേടിയുമായി.....
കൂടെ വന്നവരുടെ പിറുപിറുക്കൽ എന്നെ ലവലേശം കുലുക്കിയില്ല.... തീരുമാനത്തിൽ ഉറച്ചു നിന്ന എന്നെ ചെക്കന്റെ കൂടെ വന്ന സ്ത്രീകൾ ഒരുമാതിരി നോക്കി...
ഒരു പുഞ്ചിരിയോടെയും അതിലേറെ ആത്മവിശ്വാസത്തോടെയും ഞാനവരെ നോക്കി '....
പറ്റില്ലെനിക്ക്.... ആദർശങ്ങളെ മുറുകെ പിടിക്കുവാൻ.....
ഒരു ഭാര്യ ആകുന്നതിനു മുൻപേ ഞാനൊരു മകളാണ്...
മക്കളെ പഠിപ്പിച്ച് വലിയവരാക്കണം എന്ന ആഗ്രഹത്താൽ പട്ടിണി കിടന്നും മുണ്ട് മുറുക്കിയുടുത്തും വിദ്യാഭ്യാസകച്ചവടത്തിനു മുന്നിൽ പഴകിയ നോട്ടുകളുമായി നിന്ന മാതാപിതാക്കളെ മറക്കാൻ കഴിയില്ലെനിക്ക്....
മെറിറ്റ് സീറ്റ് കിട്ടിയാൽ തന്നെയും ഒരു കോഴ്സ് പൂർത്തിയാക്കാൻ വേണ്ടി വരുന്ന പണം ആവശ്യമുള്ളപ്പോൾ അതെത്തിച്ചു തരിക എന്ന കടമ ഭംഗിയായി നിർവ്വഹിച്ച എന്റെ മാതാപിതാക്കളെ മറക്കാനും, കിട്ടിയ റാങ്കുകളിൽ നേടിയെടുത്ത സമ്മാനങ്ങൾ ആ പണിയെടുത്തു തഴമ്പിച്ച കൈകളിൽ ഏൽപ്പിക്കുമ്പോൾ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പിയ കണ്ണുകൾ കണ്ടില്ലെന്നു നടിക്കാനും, കോളേജിലെ വിശേഷ ദിവസങ്ങളിൽ തന്റെ മകൾ മറ്റുള്ളവരുടെ മുന്നിൽ മോശമാകരുതെന്ന ചിന്തയാൽ പഴയ തുടുത്ത് പുതിയ കുപ്പായങ്ങളുമായി വരുന്ന അച്ഛനെ നിഷ്പ്രയാസം തള്ളിക്കളയാനും, പഠിച്ചിറങ്ങി ഡിഗ്രി കയ്യിൽ കിട്ടിയപ്പോൾ എന്റെ മകളാ എന്ന് പറഞ്ഞ് അഭിമാനത്തോടെ ചേർത്ത് പിടിച്ച് സന്തോഷിക്കുന്ന മാതാപിതാക്കളെ ഒഴിവാക്കാനും ഒരു മകളെന്ന നിലയിൽ ഒരിക്കലും കഴിയില്ലെനിക്ക് ....

ജോലിക്ക് പോയി ശമ്പളം വാങ്ങുന്ന ഭാര്യ ഭർത്താവിനെ അനുസരിക്കാതെ തോന്നിവാസത്തോടെ ജീവിക്കും എന്ന് കേൾക്കുന്നത് ഒന്ന് കാതോർക്കാം..പക്ഷേ.. ന്യായവാദങ്ങളുടെ പിന്നാലെ പോകുന്നതിനു മുമ്പ് പറയട്ടെ....
ജോലിക്കാരനായ ഭർത്താവിനോട് ഒരു നൂറ് രൂപ ചോദിച്ചാൽ ആയിരമായിരം ചോദ്യങ്ങൾ തിരിച്ചു ചോദിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്.....
ഒന്ന് തലവേദന വന്ന് ആശുപത്രിയിൽ പോകാൻ നേരം പോലും കാശ് ചിലവാകുന്നതോർത്ത് പിറുപിറുക്കുന്ന ആണുങ്ങളെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട് അടുക്കളയിലെ സാധനങ്ങൾ തീർന്നാൽ ഭാര്യ ഒറ്റയ്ക്ക് കഴിച്ച് തീർത്ത പോലെ പെരുമാറുന്നവർ കുറവല്ല...
മറ്റുള്ളവരുടെ മുന്നിൽ വച്ച് ഭാര്യയെ വീട്ടിൽ കയറിയിരുന്ന് വെറുതെ ഭക്ഷണം കഴിക്കുന്നു എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്....
ജോലിയെടുത്താൽ കിട്ടുന്ന പണത്തിന്റെ പങ്ക് അവളുടെ സ്വന്തം വീട്ടിൽ കൊടുക്കാൻ വിലക്കുകൾ ഉണ്ടെങ്കിലും കൊടുത്തില്ലെങ്കിലും ആ അച്ഛനമ്മമാർക്ക് പരാതിയോ പരിഭവമോ ഉണ്ടാവില്ല... കാരണം തങ്ങൾ നേടികൊടുത്ത വിദ്യാഭ്യാസത്തിൽ തങ്ങളുടെ മകൾ ജോലി ചെയ്ത് ഭർത്താവിനെയും കുടുംബത്തെയും അധികം ബുദ്ധിമുട്ടിക്കാതെ ജീവിക്കുന്നുണ്ടല്ലോ അല്ലെങ്കിൽ അതിലൂടെ ഭർത്താവിനെ സഹായിക്കുന്നുണ്ടല്ലോ എന്ന സന്തോഷവും നാളെ ഒരു വേള തന്റെ മകൾ തനിച്ചായാൽ പോലും മറ്റുള്ളവരുടെ മുന്നിൽ കരുണക്കു വേണ്ടി കാത്തു നിൽക്കേണ്ടി വരില്ലല്ലോ എന്ന ആശ്വാസം മാത്രമേ ഉണ്ടാകൂ ആ മാതാപിതാക്കൾക്ക്............

NB : ജോലിയുളതിന്റെ പേരിൽ തന്നിഷ്ടം കാണിക്കുന്ന പെൺകുട്ടികൾ ഉണ്ടാകാം.. ഇല്ലെന്ന് പറയില്ല.... പക്ഷേ ഇത്... ഈ വാക്കുകൾ സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന് എന്നെ പോലെ പഞ്ചപാവങ്ങളായ പെൺകുട്ടികൾക്ക് വേണ്ടി മാത്രമാണ്
:D
ഫെമിനിസ്റ്റായി കാണില്ലെന്ന് ബിശ്വസിക്കണു...

ചാരു

charu is right:she will always be right
ReplyDeleteLykd ur attitude.. keep going..
ReplyDeleteകല്യാണത്തിന് ശേഷം ജോലിക്ക് പോകുന്നതിനോട് എതിർപ്പില്ല ..പക്ഷേ ഒരു ആലോചന വരുമ്പോൾ ചിലപ്പോൾ പ്രായമായ അച്ഛനമ്മമാരെ നോക്കാൻ വേണ്ടിയാകും ആ വ്യക്തി കല്യാണം കഴിക്കുന്നത് ...അങ്ങനെ നോക്കുമ്പോൾ അദ്ദേഹത്തിന് മാതാപിതാക്കളോടുള്ള സ്നേഹമോ ...ആ സ്ത്രീക്ക് കുടുമ്പത്തോടുള്ള സ്നേഹമോ ഇതിൽ കുഴപ്പം ...മനുഷ്യൻ പരസ്പരം മനസ്സിലാക്കിയാൽ തീരാവുന്ന പ്രേശ്നമേ ഇതിലുള്ളു ...

ReplyDeleteYou should appoint a maid or home nurse to take care of your ailing parents.. not get married.
Deleteഈ പറയുന്നതു തന്നെയാണു ഫെമിനിസം കുഞ്ഞേ..... :)
ReplyDeleteKutty etha caste
ReplyDeleteകഥയുടെ ബാക്കി എന്തായി കൊച്ചെ? ജോലി കിട്ടി ഒരു തന്റേടനുമായി മംഗലം കഴിഞ്ഞെന്നു വിശ്വസിക്കട്ടെ?
ReplyDeleteപ്രായമായ പരന്റ്സിനെ നോക്കാൻ എന്തിനാണ് മാഷെ കല്യാണം കഴിക്കുന്നേ, ഒരു ഹോം നഴ്സിനെയും വീട്ടിലെ കാര്യം നോക്കാൻ ഒരു ജോലിക്കാരിയെയും വച്ചാൽ പോരെ? അതിനു ഒരു എഡ്യൂക്കേറ്റഡ് പെണ്ണിന്റെ ലൈഫ് വേസ്റ്റ് ആക്കണോ? ഓ അപ്പോൾ ശമ്പളം കൊടുക്കണമല്ലോ അല്ലെ?
ReplyDelete