Slider

മാളുട്ടിയുടെ ചക്കര ഉമ്മ

0

അമ്മേ മീനുട്ടിക്കു വയ്യമ്മേ .വല്ലാതെ തണുക്കുന്നു കൈയും കാലും വയറും ഒക്കെ ചൂടാ,
അന്നാലോരിക്കെ അങ്ങനെ വന്നപ്പോ മീനുട്ടിയോടു അമ്മ പറഞ്ഞില്ലേ എനിച്ചു പനിയാന്നു.എനിച്ചു ഇപ്പളും പനിയാമ്മേ..
അന്ന് അമ്മ എന്തോ മരുന്ന് തന്നു മീനുട്ടിയെ പുതപിച്ചു കിടന്നൊന്ന് പറഞ്ഞല്ലോ ..ഇപ്പോഴും എനിച്ചു തണുക്കാ ഒന്നുല്യാ പുതചാന്‍ ..ഇനി മീനുട്ടിക്കു ഒരിക്കലും അമ്മേ കാണാന്‍ പറ്റില്ലേ? ..
ഇത്ര ദിവച്ചായി അമ്മേ കണ്ടിട്ട് ..അന്ന് മീനുട്ടി അമ്പലത്തില്‍ ആനയെ കാണാന്‍ പോണം എന്ന് വാച്ചി പിടിച്ചു കരഞ്ഞു പഞ്ഞോണ്ടല്ലേ മോളുട്ടിയെ ആ ചോരക്കണ്ണന്‍ പിടിച്ചോണ്ട് വന്നെ ..അന്ന് അമ്മേ കാണാഞ്ഞപ്പോ ഞാന്‍ ഒത്തിരി കരഞ്ഞു ..
.
.അപ്പോഴാ അവനെ കണ്ടത് ..എനിച്ചു പേടിയാ ആദ്യം തോന്നിയെ ,പിന്നെ അമ്മേടെ അടുത്തോട്ടു കൊണ്ടോവാം എന്ന് പഞ്ഞപ്പോ ഞാന്‍ പോന്നതാ ,,അയാള് ദുഷ്ടനാ അമ്മേടെ അടുത്ത് കൊണ്ടോന്നില്ല.
ഒരു വണ്ടിലിട്ടു ഇവിടെ കൊണ്ടൊന്നു ,
ഞാന്‍ കരഞ്ഞമ്മേ കാണണം എന്ന് പറഞ്ഞപ്പോ കുറെ തുണി വായില് വച്ച് തന്നു ..എനിട്ട്‌ മീനുട്ടിയുടെ രണ്ടു കൈയും കെട്ടി മീനുട്ടിക്കു ശ്വാസം കിട്ടീല്ല അമ്മേ .
കൈയും വേദനിച്ചു ..അന്ന് മുയുവന്‍ അയാള് കേട്ടിവച്ചമ്മേ ..മോള് പേടിച്ചു ഒരു മൂലയ്ക്ക് ഇരുന്നു ഉറങ്ങി പോയി ..
വെളിചായപ്പോ അയാള് വന്നു ഒരു ചവിട്ടു തന്നമ്മേ മോള് വേദനിച്ചു ഞെട്ടി ഉണര്‍ന്നു അയാള് വായിലെ തുണി മാറ്റി,കൈയിലെ കെട്ടും അഴിച്ചു .
അപ്പൊ മോള് അയളെ നോക്കിയപോ അയാള് പറയാ മോള് സുന്ദരിയാ നല്ല ഭംഗിയുണ്ടെന്നു...
എന്നിട്ട് വേറെ ആളോട് പറയാ മോള്‍ക്ക്‌ ഇത്ര ഭംഗി
ഉണ്ടായാല്‍ പോലീസ് പിടിക്കുന്ന്
,അതെന്തിന്നാ പൊലിചു പിടിക്കുന്നെന്നു മോള് ഓര്‍ത്തു .പിന്നെ മോള്‍ക്ക്‌ മനച്ചിലായെ അവരു കള്ളന്മാരാ
..കുട്ടികളെ തട്ടിക്കൊണ്ടു വരുന്നതാ ജോലി ..
ഞാന്‍ നോക്കിയപ്പോ കുറെ ചേച്ചിയുംചേട്ടനും കുഞ്ഞു വാവയും ഒക്കെ ഉണ്ട്.
.പഷേ നമ്മുടെ പച്ചുവിനേം ..കിച്ചു ചേട്ടനേം .അമ്മുചെച്ചിം പോലെ ഒരു രസോം ഇല്ല കാണാന്‍ ..അകെ വൃത്തികേടാ അവരുടെ മേത്ത്..കുളിചാരിലെന്ന്
തോന്നുന്നു..
പെട്ടെന്ന് ആ ചോരകണ്ണന്റെ കൂടെ ഉള്ള ആളു വന്നു ഒരു കൈകൊണ്ടു എന്നെ പൊക്കി എടുത്തമ്മേ .
,മോള്‍ക്ക്‌ നന്നായി നൊന്തു,മോള് അമ്മേന്നു വിളിച്ചു
.എന്നാലും പിന്നെ മോള് പെട്ടെന്ന് വായടച്ചമ്മേ.
അല്ലേല്‍ മോള്‍ടെ വായില് തുണി വചൂലെ ..
മോളെ എടുത്തോണ്ട് പോയി വലിയൊരു സ്ഥലത്ത് കൊണ്ട് നിര്‍ത്തി നോക്കിയപ്പോ അയാളെ പോലെ കുറെ ആളുണ്ടായിരുന്നു മോള്‍ക്ക്‌ പേടിയായി ..
ചോരകണ്ണന്‍ കണ്ണോണ്ട് എന്തോ കാട്ടിയപ്പോ അയാള് അവിടെ കത്തികൊണ്ടിരുന്ന വിറകു കൊള്ളി എടുത്തു മോള്‍ടെ കയ്യില്‍ വച്ചു..
.അമ്മേന്നു വിളിച്ചു മോള് ഉറക്കെ കരഞ്ഞു .അയാള് മോള്‍ടെ ഉടുപ്പ് പൊക്കി കാലിലും
വയറിലും ..മുഖത്തും അതോണ്ട് കുത്തി ..മോള് വേദന എടുത്തു കാറി കരഞ്ഞമ്മേ .
.പിന്നെ മോള്‍ക്ക്‌ ഒന്നും ഓര്‍മ്മ വന്നില്ല ..ഉറങ്ങി പോയി .പിന്നെ കണ്ണ് തുറന്നപ്പോ മണ്ണില് കിടക്കാ ..മോള്‍ടെ മേല് മുയുവന്‍ മണ്ണായി..
കൈയും .ഒക്കെ പൊള്ളി ഇരിക്കുവായിരുന്നു ..കരഞ്ഞു കരഞ്ഞു മോള്‍ക്ക്‌ വയ്യാതായി .
.പിന്നേം മോള് പേടിച്ചു അമ്മ കണ്ടാല്‍ മോള്‍ടെ ഉടുപ്പില് മണ്ണാക്കി എന്ന് പറഞ്ഞു മോളെ അടിക്കില്ലേ
അടിക്കല്ലേ മോള്‍ക്ക്‌ പിന്നേം വേദനിച്ചും..ഞാന്‍ അല്ല അയാളാ മോളെ മണ്ണില്‍ കൊണ്ട് ഇട്ടത് .
.അന്നൊന്നും മോള്‍ക്ക്‌ ഒന്നും കയിചാന്‍ തന്നില്ല ..വെശന്നു മോള് കരഞ്ഞു പിന്നേം ഉറങ്ങി ..
പ്പിന്നേം വെളിച്ചയപ്പോ അയാള് എന്നോട് ആ ചേട്ടന്മാരുടെ ..ചേച്ചിമാരുടെം കൂടെ
ചെല്ലാന്‍ പറഞ്ഞു ..വയ്യഞ്ഞിട്ടും കരയാതെ മോള് അവരോടൊപ്പം നടന്നു പോയി ..
പൊള്ളിയത് മോള്‍ക്ക്‌ അപ്പോഴും വേദനിച്ചു നോകിയപ്പോ അതില് ഈച്ച വന്നു ഇരുന്നതാ ..മോള് പേടിച്ചു, അന്ന് മുറ്റത്ത്‌ വീണു മുട്ടില്‍ ചോരവന്നു, മീനുട്ടി മണ്ണില്‍ കളിച്ചപ്പോ ,ഈച്ച വന്നു
ഇരുന്നപ്പോ ,അമ്മ മീനുട്ടിയെചീത്ത പഞ്ഞില്ലേ .
ഈച്ച വന്ന മുറി പഴുക്കും ..ഡോട്ടരുടെ അടുത്ത് പോവും ,കാല് മുറിച്ചും എന്നൊക്കെ ..അതോര്‍ത്തപ്പോ മോള്‍ക്ക്‌ പേടിയായി .ഡോക്കിട്ടരെ. മോള്‍ക്ക്‌പേടിയല്ലേ
അവരോടൊപ്പം പോയപ്പോ മോള്‍ക്ക്‌ പിന്നേം വയ്യാതായി ..റോട്ടിലൂടെയാ പോയെ മീനുട്ടിയുടെ കാലില് ചെരുപ്പ്
ഇല്ലായിരുന്നു കാല് പൊള്ളി മീനുട്ടി പിന്നേം കരഞ്ഞു
അപ്പൊ കൂടെ ഉള്ള ചേട്ടന്‍ തലയ്ക്കു ഒരടി തന്നു .
കിചുചേട്ടനെ പോലെ അല്ല അമ്മേ ആ ചേട്ടന്‍ എന്നെ അന്ന് ഒരുപാടു തല്ലി ദുഷ്ടനാ . ആ ചേട്ടന്‍ പറയാ
.ഞാന്‍ എല്ലാവരുടേം മുന്നില് പോയി കൈ നീട്ടാന്‍ .അപ്പൊ അവരു പൈച്ച തരുന്ന്..
പേടിച്ചിട്ടു ഞാന്‍ അതുപോലെ ചെയ്തു ..ആരും തന്നില്ല പിന്നെ ഒരാള് വന്നു ഒരു പൈച്ച തന്നു ഞാന്‍ ആ ചേട്ടന് കൊടുത്തു അത്
അപ്പൊ ചെവി പിടിച്ചു തിരിച്ചിട്ടു പറയാ ഏതാണോടി കിട്ടിയേന്ന്..എന്നിട് മോള്‍ടെ ഉടുപ്പ് വലിച്ചു കീറി .
.
അമ്മ മോളെ തല്ലല്ലേ ട്ടോ മോളല്ല ഉടുപ്പ് കീറിയെ ആ ദുഷ്ടനാ....
അന്ന് മോള് വിശന്നപോ പൈപ്പില്‍ പോയി
വെള്ളം കുടിച്ചു ..മോളെ ചീത്ത പറയല്ലേ അമ്മേ വിശന്നിട്ടാ,വയറു വേദനിച്ചിട്ടാ മോളങ്ങനെ ചെയ്തെ.
.അവിടെന്നു മോള് വരുമ്പോള്‍ ഒരു പട്ടി വന്നു ഞാന്‍ പേടിച്ചു പോയി .കാല് വേദനിച്ചിട്ടും മീനുട്ടി
ഓടി..
അന്ന് വയ്നേരം മോള്‍ക്ക്‌ ഏഴു പൈസ കിട്ടി .അതും കൊണ്ട് ചെന്നപ്പോ ആ ചോരകണ്ണന്‍ എന്നെ ചവിട്ടി ദൂരെ എറിഞ്ഞു ..
എന്നിട്ട് പറയാ നീ ഇങ്ങനെ ആയതോണ്ടാ ഒന്നും കിട്ടാത്തെ എന്നും പറഞ്ഞു
അവിടെ ഇരുന്ന ചൂലിന്നു ഈര്‍ക്കല എടുത്തോണ്ട് വന്നു മോള്‍ടെ കണ്ണില്‍ കുത്തി ..
മോള് കാറികരഞ്ഞമ്മേ .മാളുട്ടിക്കു,ചാച്ചം കിട്ടീല്ലമ്മെ കണ്ണിന്നു ചോര വന്നു..
അമ്മ മോളുട്ടിക്കു കണ്ണെഴുതി വാലിട്ടു തരാറില്ലേ..
ആപ്പോ മീനുട്ടി ഓടും ..പിടിച്ചു നിര്‍ത്തി
എഴുതിക്കുമ്പോള്‍ അമ്മ പറയില്ലേ മോള്‍ടെ കണ്ണ് നല്ല ഭംഗി ഉണ്ടാകാനാ എഴുതുന്നെ എന്ന് ..ഇനി അമ്മ എഴുതണ്ട ട്ടൊ മോള്‍ക്ക്‌ ഭംഗി ഉണ്ടാകില്ല .
.ആ കണ്ണ് മോള്‍ക്ക്‌ കാണാനേ ഇല്ല
ഇപ്പോ ,രണ്ടു പുറത്തും അമ്മകേട്ടി വയ്ക്കാറുള്ള മുടിയും എപ്പോ ഇല്ലഅതും അയാള് മുറിച്ചു
നമ്മുടെ വീടിനു അടുത്തുള്ള കുട്ടുന്റെ മുടി പോലെ ഉണ്ട് ഇപ്പോ ഒട്ടും ഭംഗി ഇല്ല ,
,അവനെ കണ്ടു ഞാന്‍ ചിരിക്കുമ്പോ അമ്മ എന്നെ വഴക്ക്
പറയാറില്ലേ ആരെയും കളി ആക്കരുതെന്നും പഞ്ഞു..
ഇനി മോളേം എല്ലാരും കളിയാക്കും
.ഇന്നലെ മോളെ കൊണ്ടുപോയത് തിവണ്ടി പോകുന്ന സ്ഥലത്താ ഏതോ തിവണ്ടിയില്‍മോളെ കയറ്റി മോള്‍ക്ക്‌ പേടിയാ തിവണ്ടി ..എന്തൊരു ഒച്ചയാ അവിടെ
വണ്ടി ഓടുമ്പോള്‍ അതില് വേഗം നടക്കാന്‍ പറഞ്ഞു, തിവണ്ടി കുലുങ്ങുമ്പോള്‍ മോള്‍ക്ക്‌ പിന്നേം പേടിയായി പതുക്കെ പതുക്കെ നടന്നു .
.
അതില് ഒരു അമ്മ ഒരു ചേട്ടന് വായില് ചോറ് വച്ച് കൊടുക്കുന്നു കണ്ടു.
മോള്‍ക്ക്‌ അതു കണ്ടപ്പോ കൊതി ആയി ,മീനുട്ടിയുടെ വായിലും അമ്മ ചോറ് തരാറണ്ടായിരുന്നല്ലോ..അപ്പോ മീനുട്ടി ഓടും ..മോളെ പിടിച്ചു നിര്‍ത്തി അമ്മ മാമം തരും വയറു നിറഞ്ഞുന്നു പറഞ്ഞാലും പിന്നേം
പിന്നേം തരും .
ഇനി അമ്മ തന്നാല്‍ മോള് പറയില്ല ട്ടൊ ,ഇപ്പോ മോള്‍ക്ക്‌ നല്ലോണ്ണം വിശകുന്നുണ്ട് ..
അപ്പോഴാ തിവണ്ടി എവിടെയോ നിര്‍ത്തി ..അങ്ങോട്ട്‌ കയറിയ കറുത്ത കോട്ടിട്ട ഒരാള് മോളെ പിടിച്ചു വലിച്ചു ഇറക്കി
പോ നാശം ഓരോന്ന് കയറി വന്നോളുന്നു പറഞ്ഞു ,
ഇന്നലെ മോള്‍ക്ക്‌ നാറുന്ന പോലെ തോന്നി ..അപ്പൊ മോള് പൈപ്പിന് ചുവട്ടില്‍ പോയി ഇരുന്നു ..വെള്ളം കുറെ നേരം തലയില്‍ വീണു ..നല്ല രസമുണ്ടായിരുന്നു .
വെള്ളം തലയില്‍ ഒഴിച്ച് കളിക്കുമ്പോ വടി എടുത്തു വരാന്‍ അമ്മ ഇല്ലാലോ ..
പിന്നെ ചോരക്കണ്ണന്‍ ദൂരേന്നു വരുന്ന കണ്ടപ്പോഴാ മോള് ഓടിയേ ..തലയൊന്നും തുടച്ചില്ല ..ഒരുതുനി കച്ചനോം ഇല്ലായിരുന്നു തുടക്കാന്‍ ഇല്ലേല്‍ മോള് തുടചേനെ.
അപ്പൊ തുടങ്ങിയതാ മോള് തുമ്മാന്‍ ..കണ്ണിന്നും .മൂക്കിനും വെള്ളം വരുന്നുണ്ടായിരുന്നു ..
മോളിപ്പോ ഇവിടെ കിടക്കാ ..നമ്മുടെ വീട്ടില്‍ കാല്തടക്കുന്ന ഒരു സാധനം ഇല്ലെ അതിലാ മോള് കിടക്കുന്നെ.
.നാളെ നമ്മളിവിടെന്നു എങ്ങോട്ടോ പോകുവാന്നു ചോരക്കണ്ണന്‍ പറയുന്നേ കേട്ടു..അമ്മ ഇല്ലാതെ പോകാന്‍ മോള്‍ക്ക്‌ ഇഷ്ടല്ല ..
അച്ഛന്‍ ബോമ്മയും..മിട്ടായിയും കൊണ്ട് മോളെ കാണാന്‍ വരുമ്പോള്‍, മോളെ കണ്ടില്ലേല്‍അമ്മക്ക് വഴക്ക് കിട്ടും ഇല്ലെ
..
മോള് വരും കളിയ്ക്കാന്‍ പോയിരിക്കുവാന്നു പറഞ്ഞാമതി അമ്മയെ വഴക്ക് പറയുന്നേ മാളുട്ടിക്ക് ഇഷ്ടല്ല.
.കിച്ചുചേട്ടനോടും .പച്ചുവിനോടും അമ്മുച്ചേച്ചിയോടും
പറയണം മോള് കളിക്കാന്‍ വരും എന്ന് ...
.മാളുട്ടിക്കു ഉറക്കം വരുന്നമ്മേ ..ഉറക്കത്തില് എങ്കിലും ഇപ്പോ അമ്മയെ കാണാലോ ..അമ്മയുടെ കൂടെ കിടക്കാലോ ആതോണ്ട് മാളുട്ടിക്കും ഉറങ്ങുന്നതാ എപ്പോ ഇഷ്ടം
.ഉറങ്ങാന്‍ പോകുമ്പോ അമ്മ മാളുട്ടിയോട് എന്തോ പറഞ്ഞു ഉമ്മ തരാറുണ്ടല്ലോ....
...അ......ഗുച് നൈറ്റ്‌ എന്നല്ലേ...അതന്നെ......അമ്മക്ക് മാളുട്ടിയുടെ ചക്കര ഉമ്മ...
.(jayasree sasikumar)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo