Slider

ക്രൈം സ്റ്റോറി PART:2

0

രണ്ടുദിവസങ്ങൾക്കു ശേഷം ....
പുലരിയുടെ ആദിനം ഞെട്ടിപ്പിക്കുന്ന വാർത്തയുമായാണ് കേരളം ഉണർന്നത്.
രമ്യ വധക്കേസ് പ്രതി ച്ചാമി അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു...
#FLASHNEWS
കേസിന്റെ നാൾവഴികൾ
=-=-=-=-=-=-=-=-=-=-=-=-=-=
കേരളം: കോളിളക്കം സൃഷ്ടിച്ച രമ്യ വധക്കേസിലെ പ്രതിയായിരുന്നു ച്ചാമി അജ്ഞാതന്റെ വെടിയേറ്റുമരിച്ചു.
2011 ഫെബ്രുവരി ഒന്നിന് ട്രെയിൻ യാത്രയ്ക്കിടെയാണ് രമ്യ കൊല്ലപ്പെട്ടത്‌. എറണാകുളത്തു നിന്നും ഷൊർണൂർക്ക് പോകുകയായിരുന്നു തീവണ്ടിയിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് രമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ച്ചാമി എന്നയാൾ രമ്യയെ ട്രെയിനിൽ നിന്നും പുറത്തേയ്ക്ക് തള്ളിയിട്ട് അതിക്രൂരമായ ബലാത്സംഗത്തിനു വിധേയയാക്കുകയായിരുന്നു.
വീഴ്ചയുടെയും അതിക്രമത്തിന്റെയും ഭാഗമായി രമ്യ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു.
വർഷങ്ങൾ നീണ്ടുനിന്നകേസ്.തൃശൂർ അതിവേഗകോടതി വധശിക്ഷ വിധിക്കുകയും ചെയ്‌തിരുന്നു.കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയിൽ ച്ചാമി ഹർജി നല്‌കി. വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിയായിരുന്നു റദ്ദാക്കിയത്.ഏഴു വര്‍ഷം കഠിന തടവ് മാത്രമാക്കി ശിക്ഷ ചുരുക്കുകുയായിരുന്നു.
ഇന്നലെ ശിക്ഷയുടെ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുകയായിരുന്നു.തമിഴ്‌നാട് മധുരയിലെ തിരുട്ടുഗ്രാമത്തിൽ വെച്ചാണ് വെടിയേറ്റ് മരിക്കുന്നത്.മൂന്ന് ബുള്ളറ്റ്‌സ്സ് നെഞ്ചിൽ തറഞ്ഞുകയറിയത് .
കേസ്സുമായി ബന്ധപ്പെട്ടു ആരെയുംഅറെസ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.
കേരളത്തിൽ നിന്നും കാണാതായ മൂന്നുകുട്ടികളെ അറസ്റ്റുചെയ്തു വെങ്കിലും. അവർക്കതിൽ ബന്ധമില്ലന്നു എസ്‌പി ദത്തൻ അറിയിച്ചു...
രണ്ടുദിവസങ്ങൾക്കു മുൻപ് നടന്ന സംഭവങ്ങൾ...
"സാർ കുട്ടികളെ വർക്കല റെയിൽവേ സ്റ്റേഷൻ പരിധിയിൽ കണ്ടതായി റിപ്പോർട്ടുണ്ട്."
റെയിൽവേ സ്റ്റേഷനിലെ cctv ഫുട്ടേജ് പരിശോധിച്ചതിൽ കുട്ടികൾ തമിഴ്നാട്ടിലേയ്ക്ക് പോയതായി സ്ഥിതീകരിച്ചു.
"സാർ എന്തിനാണവർ തമിഴ്നാട്ടിലേയ്ക്ക് പോയിട്ടുണ്ടാവുക.?"
"ലക്ഷ്യത്തിലേയ്‌ക്കുള്ള യാത്രയിലാണവർ.
നൊമ്പരങ്ങളുടെ ജീവിതം കണ്ടുമരവിച്ച മനസ്സുകളിലിപ്പോൾ അഗ്നിയുടെ കനൽമാത്രം.
ടോണി, നമുക്കൊരു യാത്രപോകണം‌.
പോകുന്നവഴിയിൽ വിശദമായി കാര്യങ്ങൾപറയാം.
ഈയാത്ര നമ്മൾ മാത്രമറിഞ്ഞാൽ മതി.
"ഓക്കെ സാർ,എപ്പോൾ പുറപ്പെടണം"
"ഇപ്പോൾ തന്നെ, നമുക്കുമുന്നിൽ സമയമില്ല."
പുറപ്പെടാൻ ബ്ലാക്ക്കളർ സ്കോർപ്പിയോ സ്റ്റാർട്ടുചെയ്‌തു . തിരുവനന്തപുരത്തു നിന്നും തമിഴ്നാട് ലക്ഷ്യമാക്കി ഫോര്ത് ഗിയർമാറി...
"സാർ ഒന്നും പറഞ്ഞില്ല."
" മധുരയിലേയ്ക്കാണ് നമ്മുടെയാത്ര."
"എന്തിന്.?
സാർ എനിക്കൊന്നും മനസ്സിലാകുന്നില്ല,"
"കുട്ടികളുടെ ഫേസ്ബുക്ക് പേജ്പരിശോധിച്ചതിൽ അവരുടെ യാത്രയെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നു.നമ്മുടെ മനസ്സ് കടന്നുപോകുന്ന ചിന്തകളിലൂടെയാണ് പലപ്പോഴും ബ്ലോഗുകളായി എഴുതി ചേർക്കുക.അവർകുറിച്ചിട്ടുള്ള വാക്കുകൾ.
നീതി നിഷേധിക്കപ്പെട്ട അമ്മയുടെ കണ്ണുനീരിനു വേണ്ടി.
നാളെയൊരു പെങ്ങൾക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കാൻ.നിയമവ്യവസ്ഥയുടെ പരാജയങ്ങൾക്കെതിരെ.
(തിന്മയെ ഭസ്മമാക്കാൻ ഞങ്ങൾഅഗ്നിയാകുന്നു)
അവിടെ എന്റെ സംശയം ബലപ്പെട്ടു.അവർകടന്ന വഴിയും ഇങ്ങനെയായിരുന്നല്ലോ.
തുടർന്നുള്ള അന്വേഷണത്തിൽ.
അവർ ആഡ് ചെയ്‌തിട്ടുള്ള പോസ്റ്റുകൾ.
ഷെയർ ചെയ്‌ത പോസ്റ്റുകളല്ലാം ശ്രദ്ധിച്ചു.അതിൽ നിന്നുമാണ്
കേരളത്തെ കോളിളക്കം സൃഷ്‌ടിച്ച കേസ്സിലെപ്രതി ച്ചാമിയെയാണ് ടാർഗറ്റ് ചെയ്തിരിക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിച്ചത്.തുടർന്നുള്ള അന്വേഷണത്തിൽ ച്ചാമി പുറത്തിറങ്ങുന്നു
എന്നു അറിയുവാൻ സാധിച്ചു.
Iലക്ഷ്യത്തിലേയ്ക്കവർ അടുത്തുകൊണ്ടിരിക്കുകയാണ് ."
നീതി കിട്ടാത്തവരുടെ പ്രതികാരാഗ്‌നി
ലോകത്തിനു കാട്ടികൊടുക്കാൻ.
പെൺമക്കൾ നഷ്ടമായ അമ്മമാരുടെ കണ്ണുനീരിനു വേണ്ടി.
അവർ അഗ്‌നിയാകും."
"സാർ .അവൻ ചാവേണ്ടവനാണ്."
"എസ്,എങ്കിലും
കുട്ടികൾക്കൊരു ജീവിതമുണ്ട്
അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബമുണ്ട്.
അതിൽനിന്നും പിന്തിരിപ്പിക്കണം.
സമൂഹത്തിനു വേണ്ടി പലതും ചെയ്യാൻ കഴിയും.അവരെപോലെയുള്ള
ചെറുപ്പക്കാർ നമ്മുടെ നാടിനാവശ്യമാണ്"
"നമ്മുടെ നിയമവ്യവസ്ഥയോട് പുച്ഛംതോന്നുന്നു സാർ.ഈ ചെറുപ്പക്കാരെയാണല്ലോ നമ്മൾ സംശയിച്ചത്.
അവർക്കെന്റെ ബിഗ്‌ സല്യൂട്ട്."
"ഒന്നിനും പ്രതികരിക്കാൻ തയ്യാറാകാത്ത ജനങ്ങൾക്കിടയിൽ നിന്നും മൂന്നുചെറുപ്പക്കാർ മുന്നോട്ടുവരേണ്ടി വന്നു.
അവരെയാണ് ഐഎസ്ഐ എന്ന് മുദ്രകുത്താൻ ശ്രമിച്ചത് .
അവർക്കൊന്നും സംഭവിക്കാൻ പാടില്ല,
ച്ചാമിയുടെ താവളം മധുരയിലുള്ള തിരുട്ടുഗ്രാമമാണ്.കൊള്ളക്കാരുടെയും കൊലപാതകികളുടെയും ഗ്രാമം.
ച്ചാമിയുടെ കേസ്ഫയലിൽ നിന്നും താവളത്തെ കുറിച്ച് കുട്ടികൾ മനസ്സിലാക്കിയിട്ടുണ്ട്.
ആ പരിസരത്തെവിടെയെങ്കിലും അവരുണ്ടാകും.
"തീർച്ചയായും നമ്മൾ കണ്ടെത്തിയിരിക്കും."
മധുര ഹോട്ടൽ കേന്ദ്രീകരിച്ചു അന്വേഷണം നടത്തി.അവിടെ നിന്നും ഒരു വിവരവും ലഭിച്ചിരുന്നില്ല.
സമയം കടന്നുപൊയ്ക്കൊണ്ടിയിരുന്നു.
വളവ് തിരിഞ്ഞു മുന്നിലേയ്ക്ക് നീങ്ങി.
കിലോമീറ്റർ വ്യത്യാസം മാത്രം തിരിട്ടുഗ്രാമത്തിലേയ്ക്കു എത്താൻ. ‌
സൈഡിലേയ്‌ക്ക്‌ വണ്ടി ഒതുക്കിനിർത്തി.
"ടോണി ഇവിടെനിന്നും കിലോമീറ്റർ ഡിസ്റ്റൻസ് മാത്രമാണ് തിരുട്ടുഗ്രാമത്തിലേയ്ക്ക് .നമ്മുക്കൊരു ചായകുടിച്ചിട്ടാകാം, കൂട്ടത്തിൽ ഹോട്ടലുകൾ,റൂമുകൾ അടുത്ത് ഏതൊക്കെയെന്നു അന്വേഷിക്കുകയും ചെയ്യാം."
"ശരിയാ സാർ,എന്തെങ്കിലും വിവരം.
കിട്ടാതിരിക്കില്ല."
"അണ്ണൈ വണക്കം, രണ്ട് റ്റീ"
"ഇപ്പോൾ തരാം സാർ"
"മലയാളിയാണ് അല്ലെ,"
"അല്ല സാർ .എൻ ഊര് മധുര പക്കം താ.കേരളാവില് കൊഞ്ചം നാൾ വേലപാത്തിരിക്ക്".
"ഒക്കെ,അണ്ണൈ ഇവിടെ തങ്ങാൻ പറ്റിയ ഹോട്ടൽ വല്ലോം പക്കത്തിൽ യിര്ക്കാ."
"നല്ല ഹോട്ടൽ എല്ലാം മധുര സിറ്റിയിൽ മറ്റും തായിര്ക്ക്.ഇവിടെ ചെറിയ റൂമുകൾ കെടയ്ക്കും.കൊഞ്ചം അപ്പടി ഇപ്പടിതായിരിക്കും."
"അത് പറുവായില്ല അണ്ണൈ,ഒരുനാളേയ്ക്ക് താനെ."
"ശരി സാർ,
ഡേ മുരകാ ഈ സാറൻമാർക്ക്‌ റൂമുകൾ കാട്ടിക്കൊട്,എൻ പയ്യനാ സാർ മുരുകൻ."
"നന്ദി അണ്ണൈ,
മുരുകാ ഈ ഫോട്ടോയിൽ കാണുന്ന തമ്പിമാരെ പാത്ത്‌യിര്ക്കാ ".
"സാർ തെരിയും,ഇവിടെ പക്കം തായിര്ക്ക്."
" റൂം എന്തപ്പക്കം കാട്ടിത്തരാൻ മുടിയുമാ,"
"സാർ ഇതു താ റൂം."
"എൻ ഊര്പ്പക്കം താ ഈ തമ്പിമാരുടെ വീട്.കൊഞ്ചം പേസ്സണം,മുരുകൻ തമ്പിമാരെ കൂപ്പിട്."
"അണ്ണൈ വാതിൽ തുറക്ക്."
അകത്തുനിന്നും ഭയന്ന സ്വരത്തിൽ ശബ്ദംപുറത്തേയ്‌ക്കുവന്നു.
"ആരാണ്?."
"ഞാൻ മുരുകനാ അണ്ണൈ."
വാതിലിന്റെ വിടവിലൂടെ ഒരുനിഴല്
കതക് ലക്ഷ്യമാക്കി വന്നു.
ദത്തനും,ടോണിയും സൈഡിലേയ്‌ക്ക് മാറിനിന്നത് വീക്ഷിച്ചു.
വാതിലിന്റെ താഴ്താഴ്ത്തിയതും.
വാതിൽ തള്ളി ദത്തൻ അകത്തേയ്ക്കു കയറി.
"പ്രതികരിക്കാൻ നില്ക്കരുത് നിങ്ങളെയൊന്നും ചെയ്യാൻ വന്നതല്ല.മൂന്നുപേരുംസൈഡിലേയ്‌ക്ക്‌ മാറിനില്ക്കു."
"ആരാ നിങ്ങള്,നിങ്ങൾക്കെന്താ വേണ്ടത്.?
നസീർ വിറയാർന്ന സ്വരത്തിൽ ചോദിച്ചു.
"ഞാൻ ആരാണെന്നു പറയാം,
നിങ്ങളോട് സൗഹൃദ സംഭാഷണം മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു.എന്നോട് സഹകരിക്കുക.ടോണി വാതിൽ കുറ്റിയിടു."
"ഓക്കെ സാർ."
"നസീർ,മുജീബ്,പ്രവീൺ.അല്ലെ."
"അതെ."
"എന്നെ പരിചയപ്പെടുത്താം.
നിങ്ങളുടെ തിരോധാനത്തെ കുറിച്ചു അന്വേഷിക്കാൻ ഏൽപ്പിച്ച പോലീസ് ഉദ്യോഗസ്ഥനാണ്.എസ്പി ദത്തൻ........
നിങ്ങളുടെ ഓരോ ചുവടു വെയ്പ്പിന് പിന്നിലും നമ്മുടെ ചുവടുകൾ കൂടെയുണ്ടായിരുന്നു.
നാളത്തെ ലക്ഷ്യവും,നിങ്ങളുടെ ഫുള്ള് ഹിസ്റ്ററി അറിഞ്ഞുകൊണ്ട് തന്നെയാണ് നിങ്ങളുടെ മുന്നിൽ ഞാനിപ്പോൾ നില്ക്കുന്നത്."
"സാർ നാളെത്തെ ഒരുദിവസം ഞങ്ങൾക്ക് വിട്ടുതരിക."
നസീറിന്റെ വാക്കുകളിലൂടെ നീതി നിഷേധിക്കപ്പെട്ടവന്റെ മനസ്സും,എല്ലാം നഷ്ടമാക്കിയ നിയമത്തോടുള്ള വെല്ലുവിളിയായിരുന്നു .
"നിയമത്തിനോട് പുച്ഛം മാത്രമാണ് സാർ."സ്വന്തം പെങ്ങൾക്കുപ്പോലുംനീതി കിട്ടാത്തതിന്റെ രോഷംഅമർഷവും മുജീബിന്റെ വാക്കുകളിൽ ജ്വലിച്ചു നിന്നു.
"ഞങ്ങൾക്ക് വേണ്ടിയല്ല സാർ,നീറിയ മനസ്സുമായി ജീവിക്കുന്ന അമ്മമാർക്കുവേണ്ടി ഞങ്ങൾക്കത് ചെയ്യണം ."
പട്ടിയെ പോലെ പീഡിപ്പിച്ചു ചാലിൽ ഉപേക്ഷിച്ച സ്വന്തം അമ്മയുടെ മരവിച്ച ശരീരംകണ്ട പ്രവീണിന്റെ വാക്കുകളിലൂടെ അഗ്‌നിയുടെ കനലായിരുന്നു.
"എല്ലാം എനിക്കറിയാം,നിങ്ങൾകടന്നുവന്ന വഴികൾ, നിങ്ങൾ അനുഭവിച്ച വേദനകൾ,
നിങ്ങളുടെയുള്ളിലെ അഗ്നി,
ഇവിടെ ഒരുച്ചാമി ഇല്ലാതായത്
കൊണ്ട് ഒന്നും മാറില്ല,
നൂറു ച്ചാമിമാർ വീണ്ടും ജനിക്കും.
സമൂഹത്തിനുവേണ്ടി പലതും ചെയ്യാൻ നിങ്ങൾക്ക് കഴിയും.തൂലിക പടവാളായി എടുക്കു .അവനെപ്പോലുള്ളവരെ കൊന്ന് നിങ്ങൾ എറിഞ്ഞുതീരേണ്ടവരല്ല."
പ്രതികരിക്കാതെ നിശബ്ദതയോട്
കൂടിയവർ എല്ലാം കേട്ടു.
"ടോണി വണ്ടിയിറക്കു.ഇപ്പോൾത്തന്നെ നമുക്ക് പുറപ്പെടണം."അവിടെനിന്നും അവരെയും കൂട്ടി കേരത്തിലേയ്ക്ക് ദത്തനും സംഘവും യാത്രയായി.
നമ്മുടെ നിയമവ്യവസ്ഥയിൽ കുറ്റവാളിയെ എങ്ങനെ ശിക്ഷിക്കപ്പെടും എന്നതിനേക്കാളും കുറ്റവാളി രക്ഷപ്പെടാനുള്ള പഴുതുകലാണ് കൂടുതൽ.
കാലഹരണപ്പെട്ട നിയമങ്ങൾമാറ്റിയെഴുതപ്പെടണം. കൊടും കുറ്റവാളികൾ എത്രയും പെട്ടന്ന് തന്നെ ശിക്ഷിക്കപ്പെടണം, ആ ശിക്ഷ ഓരോകുറ്റവാളിയും ഭയപ്പെടുന്നതാവുകയും വേണം.
ഓരോ കുറ്റവാളികളും ഭയക്കണം ച്ചാമിയുടെ കൊലപാതകം .നിങ്ങൾ നിയമത്തിന് മുന്നിൽ നിന്നും രക്ഷപ്പെട്ടേക്കാം പുറത്തു നിങ്ങളെകാത്ത്‌ ഒരു അജ്ഞാതൻ ഉണ്ടാകും....
ടീവിയിൽ ന്യൂസ് കാണുന്നതിനിടയിൽ ദത്തൻ തന്റെ പേഴ്‌സണൽ റിവോൾവറിൽ ഒഴിഞ്ഞു കിടന്ന ഹോളിൽ മൂന്നു തിരകൾ നിറച്ചു സിലിണ്ടർ കറക്കി മുന്നോട്ടു ലക്ഷ്യം വെച്ചു.അപ്പോൾ ടീവിയിൽ ഒരു'അമ്മ കരഞ്ഞു കൊണ്ട് നഷ്ടമായ മകളുടെ പേര് വിളിക്കുന്നുണ്ട്"നിഷ"....
തുടരും...
ശരൺ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo