Slider

സിസ്റര്‍ മരിയ ഗോരെത്തിയുടെ പുസ്തകങ്ങള്‍

0

ആ വാഹനത്തിലേക്ക് കയറുമ്പോഴും സിസ്റര്‍ മരിയ ഗോരെത്തിയുടെ മനസ്സില്‍ അവര്‍ വായിച്ച പുസ്തകങ്ങളുടെ താളുകള്‍ തന്നെയാണ് തെളിഞ്ഞു നിന്നത്.പുറകിലത്തെ സീറ്റില്‍ ഒതുങ്ങി ഇരുന്നപ്പോള്‍ അവര്‍ നെറ്റിയില്‍ കുരിശു വരച്ചു.വാഹനം പതിയെ മുന്നോട്ട് നീങ്ങിയപ്പോള്‍ അവരുടെ മനസ്സില്‍ നിറഞ്ഞു നിന്നത് മഠത്തിലെ അവരുടെ മുറിയിലെ ചെറിയ പുസ്തക ഷെല്‍ഫുകള്‍ തന്നെ ആയിരുന്നു.വാഹനം മുന്നോട്ട് നീങ്ങിയപ്പോള്‍ അവര്‍ പുറത്തേക്കു നോക്കി.പുസ്തക താളുകള്‍ പുറക്കോട്ടു മറിയുന്നത് പോലെ കാഴ്ചകളും മറയുകയാണ്.
ഡോക്ടര്‍ സിസ്റര്‍ മരിയ ഗോരെത്തി.വെളുത്ത മുഖവും വട്ട കണ്ണടയും.വെളുത്ത ശിരോ വസ്ത്രത്തില്‍ നെറ്റിയുടെ മുകളിലായി ചെറിയ ചുവന്ന കുരിശ്.മെഡിക്കല്‍ ബിരുദം നേടി ആതുര സേവനം ജീവിത ചര്യ ആക്കി മാറ്റിയ കന്യാസ്ത്രീ.അലിവുള്ള സ്വരത്തില്‍ രോഗികളോടു വിവരങ്ങള്‍ ചോദിക്കുമ്പോള്‍ നരച്ച മുടി ശിരോ വസ്ത്രത്തില്‍ നിന്ന് പതിയെ പുറത്തു ചാടും..കാറ്റില്‍ അ വെള്ളി മുടിയിഴകള്‍ പാറും.അപ്പോള്‍ രോഗികള്‍ അവരെ ഒരു മാലാഖയെ നോക്കുന്നത് പോലെ നോക്കും.
വിശ്രമ സമയങ്ങളില്‍ സിസ്റര്‍ ധാരാളം പുസ്തകങ്ങള്‍ വായിച്ചു കൂട്ടി.പുസ്തകങ്ങള്‍ ആയിരുന്നു സിസ്റ്ററുടെ കൂട്ടുകാര്‍.വെള്ളച്ചാട്ടങ്ങള്‍ കൊണ്ട് പ്രശസ്തമായ ടൂറിസ്റ്റ് ഗ്രാമത്തിനു സമീപത്തെ പട്ടണത്തിലെ ഹോസ്പിറ്റലിന്റെ സൂപ്രണ്ട് ആണ് സിസ്റര്‍. ..ആറു മാസം കൂടി കഴിഞ്ഞാല്‍ ഹോസ്പിറ്റല്‍ സേവനത്തില്‍ നിന്ന് ഒഴിവാക്കാം എന്ന് മദര്‍ സുപ്പീരിയര്‍ പറഞ്ഞിട്ടുണ്ട്.അതിനു ശേഷം പ്രാര്ഥ്നയും വായനയും ഒക്കെ ആയി ഒരു ജീവിതം സിസ്റര്‍ ഗോരെത്തി സ്വപ്നം കണ്ടിരുന്നു.
പക്ഷെ എത്ര പെട്ടെന്നാണ് ജീവിതം മാറി മറിയുന്നത്.നമ്മള്‍ പോലും അറിയാതെ,ഒരിയ്ക്കലും നടക്കില്ല എന്നു കരുതുന്ന സംഭവങ്ങള്‍ ഒരു ദിവസം സംഭവിക്കുന്നു.നമ്മുടെ ജീവിതം അപ്പാടെ മാറി മറിയുന്നു.എഡ്വേര്ഡ് ലോറസിന്റെ ‘ദി എസ്സെന്സ്. ഓഫ് കവോസ്( essence of chaos) എന്നാ പുസ്തകത്തില്‍ പറഞ്ഞ കാര്യം സിസ്റര്‍ വണ്ടിയില്‍ ഇരുന്നു ഓര്‍മ്മിച്ചു.
മിനിഞ്ഞാന്നു രാത്രി ആയിരുന്നു സംഭവങ്ങളുടെ തുടക്കം.നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ പോലീസ് ജീപ്പ് .ഒരു പട്ടി കുറുകെ ചാടിയപ്പോള്‍ സ്ലോ ചെയ്തു.അപ്പോള്‍ റോഡില്‍ പതിച്ച പ്രകാശത്തില്‍ ഒരു ചോദ്യ ചിഹനത്തിന്റെ ആകൃതിയില്‍ കറുത്ത ചോര മറുവശത്തെ പൊന്തയില്‍ നിന്നും ഒഴുകി വരുന്നത് അവര്‍ കണ്ടു.പൊന്തയില്‍ നിന്നു റോഡിലേക്കുള്ള നീണ്ടു കിടന്ന കാലുകളില്‍ കൊലുസ്സ് ഉണ്ടായിരുന്നു..അപ്പോള്‍ സിസ്റര്‍ തന്റെ വളര്ത്തു പൂച്ചയെ മടിയില്‍ ഇരുത്തി തടവി കൊണ്ട് മേഴ്സി ഗുണ്ടര്‍സന്‍ എന്ന മദാമ്മ എഴുതിയ ‘മേഴ്സി കില്ല്:എ മിസ്റ്ററി (ദയാവധം:ഒരു ദുരൂഹത)‘ എന്ന പുസ്തകം വായിച്ചു കൊണ്ട് മുറിയില്‍ കിടക്കുകയായിരുന്നു..
‘രേവതി രവികുമാര്‍ ‘ എന്ന പേര്‍ ചോര ഉണങ്ങിയ കോളേജ് ഐഡന്റിൊറ്റി കാര്‍ഡില്‍ നിന്നും അവര്ക്ക് കിട്ടി.കൂട്ട ബലാല്സംഗത്തിനു ശേഷം ,ഓടുന്ന വാഹനത്തില്‍ നിന്നു വലിച്ചെറിഞ്ഞതാണ്.’റിയല്‍ റേപ് റിയല്‍ പെയിന്‍’ എന്ന പട്രീഷ എസ്റ്റീലിന്റെണ പുസ്തകത്തില്‍ ബലാല്സംഗം ചെയുന്നവരുടെ മാനസികാവസ്ഥവിവരിക്കുന്നുണ്ട്.പ്രവചിക്കാനാകാത്ത ക്രൂരത ചെയ്യിക്കുന്ന അബോധ മനസ്സിന്റെ കളികള്‍...ഡാന്സ് പഠിക്കുവാന്‍ വേണ്ടി കോളെജിലേക്ക് പോയ കുട്ടി എങ്ങേനയാണ്‌ ആ ടൂറിസ്റ്റ് സ്ഥലത്ത് വന്നത്??
ഹോസ്പിറ്റലില്‍ നിന്നു വിളി വരുമ്പോള്‍ സിസ്റര്‍ മരിയ മെഴ്സി ഗുണ്ടര്സെ്ന്റെ പുസ്തകം പാതിയാക്കിയിരുന്നു.ഹോസ്പിറ്റല്‍ മുഴുവന്‍ പോലീസ്,ചാനല്‍ പട...ഏതോ മന്ത്രി പ്രമുഖന്റെത മകന്‍ പ്രതികളുടെ ചെയ്തവരുടെ കൂട്ടത്തില്‍ ഉണ്ടെന്ന് അഭ്യൂഹം...മാധ്യമങ്ങള്ക്ക് വിവരം കൊടുക്കണം..
..
കുറ്റവാളികളെ പോലീസ് വെള്ള ചാട്ടത്തിനു സമീപത്തു നിന്ന് പിടികൂടി.മദ്യപിച്ചു ലക്ക് കെട്ട മൂന്നു പേര്‍ .നാട്ടുകാര്‍ കൈകാര്യം ചെയ്തത് കൊണ്ട് അവശ നിലയില്‍ അവരെയും ആ ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നു.
സിസ്റര്‍ മരിയ ചെല്ലുമ്പോ ആ കുട്ടിയെ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു.ആന്തരിക അവയവങ്ങള്ക്ക് മുറിവ്.അതിനെക്കാള്‍ ഉപരി. ഞെട്ടിക്കുന്നത് റോഡിലേക്ക് തെറിച്ചു വീണപ്പോള്‍ തലച്ചോറിന് സംഭവിച്ച അനോക്സിക്ക് ബ്രയിന്‍ ഇഞ്ചുറി ആയിരുന്നു.ഏറെ നേരം ചോര വാര്‍ന്നു ശരീരത്തിന്റെ ചലനങ്ങള്‍ നിയന്ത്രിക്കുന്ന കോശങ്ങള്‍ നശിച്ചിരിക്കുന്നു.ഒരു പാതി ഇപ്പോഴേ ചലനം നഷ്ടപ്പെട്ടിരിക്കുന്നു .ഇനി ജീവിതകാലം മുഴുവന്‍ അവള്‍ ചലനരഹിതയായി ആശുപത്രികിടക്കയില്‍...
‘ചെയ്യാവുന്നതെല്ലാം ചെയ്തു’ എന്ന പതിവ് വാചകം ഉരുവിട്ടു സിസ്റര്‍ ചാനല്‍ മൈക്കുകളുടെ മുന്നില്‍ നിന്നും രക്ഷപെട്ടു.ശേഷിച്ച രാത്രി വീണ്ടും മെഴ്സി ഗുണ്ടഴ്സന്റെ പുസ്തകത്തില്‍ മുഴുകി.പുലര്‍ച്ചെ അത് പൂര്‍ത്തിയാക്കി.
രാവിലെ തന്നെ അവര്‍ ഐ.സി.യു.വില്‍ എത്തി.രേവതി കോമയില്‍ തന്നെ ആയിരുന്നു. കൂടെയുള്ള പുതിയതായി ജോയിന്‍ ചെയ്ത നഴ്സിനെ കൊണ്ട് ‘മെഥോക്സി അംഫിറ്റമൈന്‍’ എന്ന മരുന്ന് കുത്തിവയ്പിച്ചതിനു ശേഷം സിസ്റര്‍ ഗോരെത്തി അവളെ നോക്കി നിന്നു.അവള്‍ ഉറക്കം തുടരുകയാണ്.ക്രൂരമായ ആ അ രാത്രി മറന്നു അവള്‍ ഉറങ്ങട്ടെ.രാഷ്ട്രീയ ഗുണ്ടകള്‍ അവള്‍ ഒരിയ്ക്കലും വായ് തുറക്കാതിരിക്കാന്‍ ഇനിയും അവളെ ഉപദ്രവിക്കാതിരിക്കട്ടെ.
“ഈ മരുന്ന് കൂടുതല്‍ നേരം ഉറങ്ങാന്‍ സഹായിക്കും..വേദന കുറയ്ക്കും..”ഡോക്ടര്‍ മരിയ ഗോരെത്തി സംശയം ചോദിച്ച നഴ്സിന് പറഞു
കൊടുത്തു.അതിനു ശേഷം അവര്‍ പ്രതികളെ കിടത്തിയ മുറിയില്‍ എത്തി.
“ഇവിടെ മേതോക്സി വേണ്ടേ..ഡോക്ടര്‍..” പുതിയ ട്രെയിനി നഴ്സ് ചോദിച്ചു.
“വേണ്ട.ഇവിടെ നമ്മള്‍ പാവുലോണ്‍ ബ്രോമൈഡ് എന്ന മരുന്ന് കൊടുക്കും.ആന്തരിക അവയവയങ്ങള്‍ കീറി മുറിഞ രേവതിക്ക് കൊടുത്ത മരുന്ന് ഇവര്‍ക്ക് പറ്റില്ല.നാട്ടുകാരുടെ മര്‍ദനം മൂലം ഉണ്ടായ പുറം ചതവ് മാത്രമേ ഇവര്ക്ക് ഉള്ളു.”
“അത് കൊണ്ട് അളവു കൂട്ടാം അല്ലെ...250 മില്ലി മതിയോ ഡോക്ടര്‍ ..നഴ്സ് ചോദിച്ചു.
“അത് മതി...”ഡോക്ടര്‍ പറഞ്ഞു.അവര്‍ പ്രതികളായ യുവാക്കളെയും കരുണാ പൂര്വ്വം നോക്കി.
“ഡോക്ടര്‍ ഇറങ്ങാം.കോടതി എത്തിയിരിക്കുന്നു.”
അടുത്തിരുന്ന വനിതാ പോലീസുകാരിയുടെ ശബ്ദം ചിന്തകളില്‍ നിന്ന് സിസ്റ്ററെ ഉണര്ത്തി .
സിസ്റര്‍ പോലീസ് ജീപ്പില്‍ നിന്ന് പുറത്തിറങ്ങി.ഫ്ലാഷുകള്‍ തുടരെ മിന്നി.ദയാ വധത്തിനു ഉപയോഗിക്കുന്ന മെഥോക്സി അംഫിറ്റമൈന്‍ എന്ന മരുന്ന് ഉപയോഗിച്ച് രേവതി എന്ന ക്രൂര പീഡനത്തിനു ഇരയായ പെണ്കസട്ടിയെ മരണത്തിനു വിട്ടു കൊടുത്ത ശേഷം പോലീസില്‍ കീഴടങ്ങിയ ഡോക്ടര്‍.അതും ഒരു കന്യാസ്ത്രീ...
വികാര രഹിതമായ മുഖത്തോടെ സിസ്റര്‍ വിചാരണയെ നേരിടാന്‍ കോടതിക്കുളിലേയ്ക്ക് നടന്നു.അപ്പോള്‍ ദൂരെ കന്യാസ്ത്രീ മഠത്തിലെ സിസ്റര്‍ മരിയ ഗോരെത്തിയുടെ ടേബിളില്‍ അവര്‍ വായിച്ച ഗുണ്ടര്സന്റെ പുസ്തകം പാതി തുറന്നു വച്ച നിലയില്‍ ഇരിക്കുന്നുണ്ടായിരുന്നു.അതില്‍ മേതോക്സി ആംഫിറ്റമൈന്‍ ദയാവധത്തിനു ഉപയോഗിക്കുന്ന രീതി വിശദീകരിച്ചിരുന്നു.
അപ്പോള്‍ മുറിയില്‍ കടന്ന സിസ്റ്ററുടെ പൂച്ച ഒരു പല്ലിയെ പിടിക്കാന്‍ പുസ്തക ഷെല്ഫിലേക്ക് ചാടി കയറി.അതില്‍ നിന്ന് "ഡെത്ത് പെനാല്റ്റി ഇന്‍ അമേരിക്ക" എന്ന പുസ്തകം താഴെ വീണു.അതിന്റെ താളുകള്‍ കാറ്റില്‍ പറന്നു നിശ്ചലമായി..ഒടുവില്‍ മറിഞ്ഞു വീണ താളില്‍ ചുവന്ന അക്ഷരത്തില്‍ പാവുലോണ്‍ ബ്രോമൈഡ് എന്ന ഡ്രഗിനെ കുറിച്ച് ഉള്ള ഭാഗം അടയാളപെടുത്തിയിരുന്നു.
പാവ്ലോണ്‍ ബ്രോമൈഡ്:വധ ശിക്ഷക്ക് വേണ്ടി ഉപയോഗിച്ചു കൊണ്ടിരുന്ന മരുന്ന്.അനുവദിക്കപ്പെട്ട അളവ് 50മില്ലിഗ്രാം.അതില്‍ കൂടുതല്‍ ആയാല്‍ മരണം വൈകും.ആന്തരിക അവയവങ്ങളിലെ പുറം ഭാഗതെക്ക് ഉള്ള രക്ത സഞ്ചാരം നിലച്ചു,അതില്‍ പാടുകള്‍ വീണു അവ പൊട്ടാന്‍ തുടങ്ങും.അതിനു ശേഷം ,ശ്വസന സംവിധാനവും തകരാറിലാവും.ഒച്ചിന്റെ വേഗതിയില്‍ മനുഷ്യ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ ആവാത്ത വേദന അനുഭവിച്ചു കൊണ്ടുള്ള അതി ഭീകരമായ മരണമായിരിക്കും ഫലം.
(അവസാനിച്ചു)

by: Anish Francis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo