Slider

ഒരു ഭർത്താവിന്റെ നൊമ്പരം

0

മുഖപുസ്തകത്തിലെ നല്ല ബന്ധങ്ങൾക്ക് മാത്രം വില കല്പിക്കുന്ന എനിക്ക് ഇങ്ങനെയൊരു അനുഭവകഥ എഴുതുന്നതിൽ വിഷമമില്ലാതില്ല......
എങ്കിലും തെറ്റുകൾ ആവർത്തിക്കപ്പെടുന്ന മുഖപുസ്തക ബന്ധങ്ങളിൽ ഒരാൾക്കെങ്കിലും തിരിച്ചറിവുണ്ടാകാൻ ഈ കഥ ഉപകാര പെടുമെന്ന വിശ്വാസത്തോടെ......
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇൻബോക്സിലേക്ക് വരുന്ന മെസ്സേജുകളെ ഞാൻ സ്നേഹപൂർവ്വം വിലക്കിയ ഒരു പോസ്റ്റ് എഴുതിയിരുന്നു.... ഭൂരിഭാഗ o കൂട്ടുകാരും അനുകൂല പ്രതികരണവുമായി വന്നപ്പോൾ, ഒരാൾ മാത്രമായിരുന്നു അതിനെതിരെ പ്രതികരിച്ചത് സ്ത്രീകളോട് മൊത്തം അമർഷമായിരുന്നു അയാളുടെ വാക്കുകളിൽ.... അതിന്റെ നിചസ്ഥിതി അറിയാനായിട്ടാണ് ഞാൻ അയാളെ പരിചയപെട്ടത്....
അദ്ദേഹത്തിന്റെ ജീവിതാനുഭവംസമ്മതത്തോട് കൂടി ഞാനിവിടെ എഴുതുകയാണ്....
പാവപെട്ട ഒരു കുടുംബത്തിലാണ് അജയ് ജനിച്ചത്. അച്ഛന് അമ്മയെ കൂടാതെ അമ്മയുടെ അനിയത്തിയുമായുള്ള ബന്ധത്തിൽ 2 സഹോദരങ്ങൾ, അങ്ങനെ അവർ 5 പേർ ,സ്വന്തം കൂടപിറപ്പുകളെ പോലെയാണ് അജയ് അവരേയും സ്നേഹിച്ചത്. അച്ഛൻ വീട്ടിൽ ഇടയ്ക്കിടെ വന്നു പോകാറുള്ള അതിഥി മാത്രമായിരുന്നു അയാൾക്ക്, ഒരുമിഠായി വാങ്ങി കൊടുത്ത ഓർമ്മ പോലും ഇല്ല.... സഹോദരിയുടെ കല്യാണം വരെ അച്ഛൻ ആ വീട്ടിൽ വന്നും പോയുമിരുന്നു.. പിന്നീട് അച്ഛൻ എന്ന സത്യം ഒരോർമ്മ മാത്രമായി..
അമ്മ ഒരു പാട് കഷ്ടപെട്ടാണ് ആ നാലംഗ കുടുംബം കഴിഞ്ഞിരുന്നത്.... അടുത്തുള്ള മലയിൽ പോയ് കൊണ്ടുവരുന്ന വിറക് ടൗണിൽ വിറ്റാണ് ആ കുടുംബത്തെ പുലർത്തിയിരുന്നത്... അമ്മയ്ക്ക് സഹായിയായി ഒപ്പം മൂത്ത മകനായ അജയ് യും ഉണ്ടായിരുന്നു.അങ്ങനെ ബാല്യത്തിലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വന്ന അജയ് പത്രങ്ങൾ വിറ്റും, ചില്ലറ പണികൾ ചെയ്തും അമ്മയ്ക്ക് ഒരു സഹായമാകുകയായിരുന്നു.. സ്കൂൾ പ0നം എന്നത് വല്ലപ്പോഴും ചെയ്യാറുള്ള ഒരു കടമ മാത്രമായിരുന്നു ആ യാൾക്ക്, പോകാനോ, പഠിക്കാനോ ആരും നിർബന്ധിച്ചില്ല എന്നതാണ് സത്യം. എന്നാലും എങ്ങനെയൊക്കെയോ പത്താം ക്ലാസ്സ് പാസ്സായത് കൂടി പഠനം എന്ന സമസ്യയക്ക് തിരശീല വീണു.
അങ്ങനെയിരിക്കെയാണ് അയാളുടെ അച്ഛന്റെ കൂട്ടുകാരനായ , അപ്പച്ചനേയും അമ്മച്ചിയേയും നോക്കാൻ വേണ്ടി അമേരിക്കയുള്ള അവരുടെ മക്കൾ ഒരു ക്രിസ്ത്യൻ ഫാമിലിയിലേക്ക്. അയാളെ ചുമതലപ്പെടുത്തിയത്.
അയാളെ ദത്തെടുത്തത് എന്ന് വേണം പറയാൻ.. ശമ്പളം മില്ലാതെ അന്നത്തെ ദിവസം കഴിഞ്ഞുകൂടാനുള്ള ഭക്ഷണം മാത്രമായിരുന്നു പ്രതിഫലം.രാവിലെ 5.3o ന് എഴുന്നേറ്റാൽ വീടുപണിയും, കഴിഞ്ഞ് വേണം റബ്ബർ വെട്ടാൻ പോകാൻ. ശരിക്കും പറഞ്ഞാൽ ഒരു ജയിലിലകപെട്ടത് പോലെയായിരുന്നു അവിടുത്തെ ജീവിതം. ആഴ്ചയിൽ അമ്മച്ചിയുടെ കൂടെയുള്ള പള്ളിയിൽ പോക്ക് മാത്രമായിരുന്നു ഏക ആശ്വാസം... തന്റെ പ്രായത്തിലുള്ള കുട്ടികൾ കളിക്കുമ്പോൾ എത്രയോ പ്രാവശ്യം അമ്മച്ചി കാണാതെ ഒളിഞ്ഞു നോക്കിയിട്ടുണ്ട്....
അവിടുന്ന് രക്ഷ പെടണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് അപ്പച്ചന്റെ മരണം. പിന്നെയെല്ലാം ഒരു യാന്ത്രികമെന്ന വണ്ണം നോക്കി കാണാനേ അയാൾക്ക് കഴിഞ്ഞുള്ളു. തനിച്ചായ അമ്മച്ചിയെ ഒറ്റയ്ക്ക് വിട്ടു പോകാൻ എന്തോ മനസ്സു വന്നില്ല. അപ്പോഴാണ് അയാൾക്ക് കൂട്ടായി അവിടെയൊരു ആട്ടിൻ കുട്ടിയെ വാങ്ങിയത് ,പിന്നെ അതായിരുന്നു അയാളുടെ ജീവിതത്തിലെ സന്തോഷവും സങ്കടവും, ജോലിഭാരം കൂടിയെങ്കിലും അതിന്റെ സാന്നിദ്ധ്യം അയാൾക്ക് സന്തോഷകരമായിരുന്നു.. അങ്ങനെ യത് രണ്ടായി, നാലായി പെരുകി ആടുകളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നത് കൊണ്ട് അമ്മച്ചി അതുങ്ങളെയൊക്കെ വിറ്റു. പിന്നേയും ആ വലിയ വീട്ടിൽ ഒറ്റപെടൽ എത്ര പണിയെടുത്താലും അമ്മച്ചിയുടെ കുറ്റം പറച്ചിൽ മാത്രം
വർഷങ്ങൾ കടന്നു പോയി , അന്ന് അയാൾക്ക് 24 വയസ്സ് അമ്മച്ചിയുടെ മൂത്ത മകൻ അമേരിക്കയിൽ നിന്നും വന്ന സമയത്ത് അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം.
എടാ.. നിനക്ക് ഒരു പെണ്ണ് കെട്ടിയാലെന്താ?
എന്തു മറുപടി പറയണമെന്നറിയാതെ അമ്പരന്നു പോയ നിമിഷം, പിന്നെ എല്ലാം തകൃതിയായി നടക്കുകയായിരുന്നു. അച്ഛായന്റെ പേരിലുള്ള ഓർഫനേജിലെ സിസ്റ്ററിന്റെ അനിയത്തിയെ അയാൾക്ക്‌ വേണ്ടി അലോചിച്ചപ്പോൾ ശരിയേത്, തെറ്റേത് എന്ന് പോലും അറിയാൻ പറ്റാത്ത അവസ്ഥ. പിന്നെ എല്ലാം ആരോ പിന്നിൽ നിന്ന് തള്ളി വിടുന്ന പോലെയാണ് അയാൾക്ക്തോന്നിയത്.
അങ്ങനെയാണ് അയാൾജൂലിയെ കാണുന്നത്.
ഒരു നേരത്തെ ആഹാരത്തിന് വകയില്ലെന്നറിഞ്ഞപ്പോൾ, കൂടാതെ രണ്ടാനച്ഛന്റെ പീ0നവും കൂടി കേട്ടപ്പോൾ അയാൾക്കെന്തോ അവളോട് ഇഷ്ടം തോന്നി..
അങ്ങനെ അച്ഛായന്മാരുടെ നിർബന്ധത്തോടെ, അയാളുടെ വീട്ടുകാരുടെ സമ്മതമില്ലാതെ കുടുംബ പള്ളിയിൽ വെച്ച് സ്നാന പെട്ട് ക്രിസ്ത്യൻ മതം സ്വീകരിച്ച് അവളെ അയാൾ സ്വന്തമാക്കി.
കല്യാണം കഴിഞ്ഞ് ആദ്യരാത്രി ഭാര്യയുടെ വീട്ടിലായിരുന്നു, ഷാള് കൊണ്ട് മറച്ച മുറിയിൽ വികാരമെന്തന്നറിയാതെ, പുറത്ത് ടി വി യിലുള്ള ഇന്ത്യാ പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന്റെ ഫൈനൽ ആസ്വദിച്ച രാത്രി..
കുറച്ച് ദിവസങ്ങൾക്ക് ശേഷം ഭാര്യയേയും കൂട്ടി അയാൾ അമ്മച്ചിയുടെ വീട്ടിലേക്ക് തിരിച്ചു വന്നു. ഒരു ചായ ഇടാൻ പോലും. അറിയാൻ പാടില്ലാത്ത, ശ്രമിക്കാതിരുന്ന അവളെ അമ്മച്ചിയുടെ പ്രാക്കിൽ നിന്ന് എത്രയോ പ്രാവശ്യം ,അയാൾ ഉണ്ടാക്കി അവൾ ഉണ്ടാക്കിയതെന്ന് പറഞ്ഞദിവസങ്ങൾ..
അവളും, അമ്മച്ചിയും ഒരു തരത്തിലും യോജിച്ചുപോകാതെ,ഇവൾ ശരിയാവില്ലടാ എന്ന അമ്മച്ചിയുടെ പരാതിയും, അവളുടെ പരിഭവവും അയാൾക്ക് സഹിക്കേണ്ടി വന്നു. അവളുടെ എല്ലാ ഇഷ്ടങ്ങൾക്കും അയാൾ കൂട്ട് നിൽക്കേണ്ടി വന്നു. അങ്ങനെയാണ് ആ വീട്ടിലെ താമസം മതിയാക്കി അയാൾ ഭാര്യയ്ക്കാപ്പം വാടക വീട്ടിലേക്ക് താമസം മാറിയത്.
അപ്പോഴാണ് അവൾ അമ്മയാകാൻ പോകുന്നു എന്ന സന്തോഷ വാർത്ത അവർ അറിയുന്നത്, ആരുമില്ലാതിരുന്ന തനിക്ക് ഒരു അവകാശി അയാളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. അയാളെ വളെ ഒരു പാട് സ്നേഹിച്ചു ആഗ്രഹിച്ച സ്ഥലങ്ങളിലൊക്കെ കൊണ്ടുപോയി.. അങ്ങനയങ്ങനെ എല്ലാ ആവശ്യങ്ങളും നിറവേറ്റി.
അപ്പോഴാണ് മോന്റെ ജനനം. പ്രസവിച്ചു കിടക്കുന്ന അവളേയും മോനേയും ക ണ്ടപ്പോൾ എന്തിനന്നറിയാതെ കണ്ണു നിറഞ്ഞ നിമിഷങ്ങൾ.. ഒറ്റ പെട്ടവന്റെ നിസ്സഹയാവസ്ഥ, എല്ലാത്തിനും ദൈവം' കൂടെ ഉണ്ടെന്നറിഞ്ഞ നാളുകൾ.
അങ്ങനെയാണ് ജീവിത പ്രാരാബ്ധങ്ങൾ കൂടിയപ്പോൾ അയാൾ ദുബൈയിലേക്ക് വിമാനം കയറിയത്.ആ പഴയ വീട്ടിൽ അവളു മകനും തനിച്ച് ,മരുഭൂമിയിൽ കിടന്ന് കഷ്ടപെടുന്ന പൈസയിൽ നിന്ന് ഒരു ചില്ലി കാശുപോലും ചിലവാക്കാതെയാണ് അയാൾ ഭാര്യയുടേയും, മകന്റേയും ചിലവിനായി അയച്ചത്.
അപ്പോഴാണ് ഒരു മൊബൈൽഫോൺ വാങ്ങാനുള്ള ആഗ്രഹം അവൾ അയാളോട് പറയുന്നത് അതായിരിക്കും അവരുടെ ജീവിതം തകർക്കുന്നത് എന്ന് അയാൾ സ്വപ്നേ പി കരുതിയിട്ടുണ്ടാവില്ല.
ഫെയ്സ് ബുക്കും, വാട്ട്സ് അപ്പ് അക്കൗണ്ടും തുടങ്ങിയ അവൾ സൗഹൃദത്തിന്റെ അതിർ വരമ്പുകൾ ലംഘിക്കുകയായിരുന്നു. മിക്കവാറും അയാൾ വിളിക്കുമ്പോഴോക്കെ അവഗണന, രാത്രി ഏറെ വൈകിയിട്ടും ഓൺലൈനിൽ കാണുന്നതിനെ കുറിച്ച് ചോദിച്ചാലുള്ള ദേഷ്യപെടൽ ഇതൊക്കെ അയാളെ അസ്വസ്തനാക്കി. എങ്കിലും അവളെ അവിശ്വസിച്ചില്ല.
അപ്പോഴാണ് അതു വരെ അയാളോട് പിണങ്ങിയിരുന്ന അനിയന്റെ കോൾ വന്നത്, ഏട്ടത്തിയുടെ പോക്ക് അത്ര ശരിയല്ല, ഒന്ന് ഉപദേശിക്കണം എന്നതായിരുന്നു അവന്റെ ആവശ്യം, അതേപ്പറ്റി അവളോട് ചോദിച്ചപ്പോൾ, അവനെ കുറ്റപെടുത്താനാണ് അവൾ മിടുക്ക് കാട്ടിയത്. അവളുടെ സഹോദരനെ വിളിച്ചു ചോദിച്ചപ്പോഴും അയാളുടെ വാക്കുകൾ വിശ്വസിക്കാതിരിക്കാൻ കഴിഞ്ഞില്ല.. സ്വന്തം പെങ്ങളെ കുറിച്ച് ഒരു സഹോദരന്റെ വാക്കുകൾ....
എല്ലാം അയാൾ അറിഞ്ഞു എന്ന് മനസ്സിലാക്കിയ പോഴായിരിക്കണം അന്നവൾ അയാളോട് കുറ്റം ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.... കൈയ്യിലെ ഞരമ്പ് മുറിച്ച് ആശുപത്രിയിൽ അഡ്മിറ്റായപ്പോഴാണ് ,അയാൾ ആ സത്യം അറിയുന്നത് അയാളാറി യാതെ രണ്ട് അബോർഷൻ നടന്ന കാര്യം, മൂന്നാമതൊരെണ്ണം വയറ്റിൽ...
വിശ്വസിക്കാനാവാതെ അയാൾ അതിനുത്തരവാദിയായ തന്റെ സുഹൃത്തിനെ വിളിപ്പോൾ ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് അയാളിൽ നിന്നും അറിയാൻ കഴിഞ്ഞത്..... അവൾ വിളിച്ചിട്ടാണത്രേ അയാൾ പോയത്,....
മൂന്ന് വർഷങ്ങൾക്ക് ശേഷം അന്നയാൾ നാട്ടിൽ പോയപ്പോൾ ആ കുഞ്ഞിന് സ്വന്തം അമ്മയോടുള്ള മനോഭാവം ,അയാളെ ഡൈവേഴ്സ് എന്ന തീരുമാനത്തിലെത്തിച്ചു.. അയാൾക്ക് എല്ലാം മറക്കാൻ കഴിഞ്ഞങ്കിലും, അമ്മയുടേയും, കാമുകന്റേയും കാമകേളികൾ ആ കുഞ്ഞിന്റെ മനസ്സിൽ എത്രത്തോളം സ്വാധീനിച്ചുണ്ടാകണം? ആ അമ്മയെ വേണ്ട എന്നആ മകന്റെ തീരുമാനത്തിലെത്താൻ.........
സ്ത്രീധനം വാങ്ങാതെ കല്യാണം കഴിച്ചിട്ടും, മോചനത്തിനായി അയാൾ പണം നൽകി, എവിടെയെങ്കിലും പോയി രക്ഷപെടട്ടേ എന്ന് കരുതി. പിന്നെയും അവൾ ആ പണത്തിൽ നിന്ന് മെ ബൈൽ ഫോൺ വാങ്ങുകയാണുണ്ടായത്.വീണ്ടും തെറ്റുകളിലേക്കുള്ള ആവർത്തനം....
ഇന്ന് അയാൾക്ക് തുണ ആ പൊന്നു മോനാണ്, അവനെ പഠിപ്പിച്ച് ഒരു നിലയിൽ എത്തിക്കണം, അയാളുടെ നിരപരാധിത്വം കുഞ്ഞിനെ പറഞ്ഞ് ബോധ്യപെടുത്തണം. ഒരിക്കലും അവന്റെ കണ്ണുനീർ നിറയാൻ ഇടവരുതാതെ നോക്കണം,
അയാൾ പറഞ്ഞ് നിർത്തുമ്പോൾ എന്നിലെ മാതൃത്വം മരവിച്ചു പോയ നിമിഷങ്ങളായിരുന്നു.
ആ അച്ഛനും, മകനും നന്മകൾ മാത്രം വരത്തണേ എന്ന പ്രാർത്ഥനയോടെ..... ഇനി ഒരാൾക്കും ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടാവാതിരിക്കട്ടെ......
പത്മിനി നാരായണൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo