Slider

ആ പേർഷ്യൻ പെൺകുട്ടിയെ ഞാൻ പ്രണയിച്ചിരുന്നു (ഭാഗം - രണ്ട് )

0

വളരെ നിരാശയോട് കൂടിയാണ് പിറ്റേ ദിവസം രാവിലെ ഓഫിസിൽ ചെന്നത് , എങ്കിലും ഒരത്ഭുതം സംഭിക്കുമോ എന്നു ആലോചിക്കാതെയുമിരുന്നില്ല.
അല്ല, പ്രതീക്ഷകൾ അസ്തമിക്കുമ്പോഴാണല്ലോ , പലരും അത്ഭുതങ്ങളിൽ വിശ്വസിക്കുന്നത്.
ആ അത്ഭുതമായി ആ പാർസി പെൺകുട്ടി വരുമെന്ന് മനസ്സു മെല്ലെ മന്ത്രിച്ച പോലെ എങ്കിലും ബുദ്ധി വിശ്വസിക്കുവാൻ കൂട്ടാക്കിയില്ല.
അതെ ചിലപ്പോൾ, ഭാഗ്യം പടിവാതിലിൽ വന്നു മുട്ടിയിട്ടും കുറ നേരം വാതിൽ തുറക്കാതെയിരുന്നിട്ട് അവസാനം തുറക്കുമ്പോൾ, മനസ്സു കൊതിച്ച ആ കാര്യം മുന്നിൽ നിൽക്കുവാണേൽ എന്തായിരിക്കും അവസ്ഥ. വർണ്ണിക്കുവാൻ സാധ്യമല്ലാലെ.....
നിങ്ങൾക്കതിശയമെന്നവണ്ണം എന്റെ മനസ്സ് ആ അത്ഭുതം കൊതിക്കുമ്പോഴും , ആ അത്ഭുതം മണിക്കൂറുകൾക്കു മുന്നമേ തന്നെ ഇൻബോക്സിൽ കിടപ്പുണ്ടായിരുന്നുവെന്നു കുറച്ച് കഴിഞ്ഞു ഓഫിസിലെ ഒരു കാര്യത്തിന് മെയിൽ തുറന്നപ്പോഴാണ് കണ്ടത്
അതാ എന്റെ പേർഷ്യൻ സുന്ദരി എനിക്കു മെയിൽ അയച്ചിരിക്കുന്നു
രണ്ടേ രണ്ടു വരി......... " hi jijo, How are you? its me Nadira, remember me?
ഞാൻ അവളുടെ ഇമെയിൽ ഐഡി എഴുതിയെടുത്തതിൽ തെറ്റുപറ്റിയെങ്കിലും അവൾ വളരെ ശ്രദ്ധാപൂർവ്വം എഴുതിയെടുത്തിരുന്നു
ഇനി അവളും എന്റെ ഇമെയിൽ ഐഡി തെറ്റായാണ് എഴുതിയിരുന്നതെങ്കിൽ ... ഒരിക്കലും ഇങ്ങനെയൊരു വാക്കുകൾ നിങ്ങൾക്കായി എഴുതുവാൻ സാധിക്കില്ലായിരുന്നു അവളെന്ന ആ പാർസി പെൺകുട്ടിയെ ഒരിക്കലും അറിയുവാൻ സാധിക്കില്ലായിരുന്നു.
കഴിഞ്ഞ ദിവസം ഞാൻ അവൾക്കു മെയിൽ അയച്ചുവെന്നും , അതു തിരികെ വന്നു എന്നും , അത്ഭുതം പ്രതീക്ഷിരുന്നപ്പോൾ നിന്റെ മെയിൽ കണ്ടുവെന്നും പറഞ്ഞു അവൾക്ക് മറുപടി അയച്ചു
പിന്നെ അതൊരു തുടക്കമായിരുന്നു
ഇനി നിങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്ന അവൾ അവളുടെ പേര് ...ഞാൻ അവളെ നാദിറ എന്നു വിളിക്കട്ടെ (ശരിക്കുമുള്ള പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കുന്നില്ല)
അവൾ അന്ന് BSc. ജനറ്റിക് എഞ്ചിനീറിങ് പഠിക്കുവായിരുന്നു. ഇറാനിലെ ഒരു പ്രഖ്യാതമായ ഒരു തീർഥാടന കേന്ദ്രമായ ഒരു പട്ടണത്തിലായിരുന്നു അവളുടെ വീട് ....
മെയിലുകളിലൂടെ ഞങ്ങൾ നല്ല സുഹ്യത്തുക്കളായി , ആ സമയത്ത് ഒരു ദിവസം പോലും മെയിൽ അയക്കാതിരുന്നിട്ടില്ല.. വളരെ മനോഹരമായി ഇംഗ്ലീഷ് ഏഴുമായിരുന്ന അവൾക്കു സാഹിത്യ ഭാഷയിൽ തന്നെ ഞാനും മനോഹരമായി മറുപടികൾ കൊടുക്കുവാൻ ശ്രമിച്ചിരുന്നു. എന്റെ വാക്കുകളിൽ എന്റെ സ്വഭാവം വായിച്ചെടുത്തുവെന്നു ഒരിക്കൽ അവൾ പറയുകയുണ്ടായി
അതു അവൾക്ക് വളരെ ഇഷ്ടവുമായിരുന്നു ...അവൾ പറയുമായിരുന്നു , ജിജോ നിന്റെ വരികൾ പോലെ എനിക്കെഴുതുവാൻ സാധിച്ചിരുന്നുവെങ്കിൽ, അപ്പോൾ ഞാൻ പറയും ,
അല്ലയോ , പേർഷ്യൻ കുമാരി, നിന്റെ വാക്കുകൾ എന്നെ അതിശയിപ്പിക്കുന്നു, അതിലാതെ ഒരു സുഖവുമെനിക്കില്ല. ആ വാക്കുകളിൽ ഞാനും നിന്നെ കാണുന്നു. അതേ നിന്റെ വരികളിൽ നിന്റെ മുഖമുണ്ട് ...അതു ഞാൻ മനസ്സിൽ വരച്ചോട്ടെ ...
മാസങ്ങൾ കടന്നു പോയി ...ഇതു വരെ ഞങ്ങൾ പരസ്പരം കണ്ടിട്ടില്ല , ശബ്ദം കേട്ടിട്ടില്ല , വാക്കുകൾ മാത്രം ,,,,എഴുതിക്കുറിച്ച വരികൾ മാത്രം ഞങ്ങളെ അടുപ്പിച്ചു.... വീണ്ടും ദിവസങ്ങൾ, ആഴ്ചകൾ ...രണ്ട് പേരും ഇതുവരെ കാണണമെന്നോ, ശബ്ദം കേൾക്കണമെന്നോ പറഞ്ഞിട്ടില്ല ..... ഇതു വരെ ഇഷ്ടമാണെന്നു തുറന്നു പറഞ്ഞിട്ടുമില്ല ....
ഇറാൻ എന്ന ആ രാജ്യത്തിലെ അസ്വാതന്ത്ര്യം എത്രമാത്രം, അവിടുത്തെ ആളുകൾ വെറുക്കുന്നുവെന്നു ഇവളുടെ വാക്കുകളിൽ എനിക്കു കാണാമായിരുന്നു.... കൂട്ടിൽ നിന്നു സ്വാതന്ത്ര്യം കിട്ടി പറന്നു നടക്കുന്ന ഒരു പക്ഷിയെ പോലെയാണവളെന്നു എനിക്കു തോന്നിച്ചു.... ആ വാക്കുകൾ ...തമാശകൾ , ചിരികൾ , ആകാംഷകൾ , കാത്തിരിപ്പുകൾ
അവൾ ക്ലാസ്സ് കഴിഞ്ഞാൽ നേരെ ഓടുന്നത് യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടർ ലാബിലേക്കായിരുന്നു , അവളുടെ പ്രിയ കൂട്ടുകാരനായ എനിക്കു മെയിൽ അയക്കാൻ ... ഏതെങ്കിലും കാരണവശാൽ എനിക്കു മെയിൽ അയക്കുവാൻ സാധിച്ചില്ല എങ്കിൽ , നീണ്ട ഒരു വരികൾ കിട്ടുമായിരുന്നു ..നിന്റെ നാദിറയെ നീ മറന്നോ ...
അതേ ചില മണിക്കൂറുകൾ കാണാതിരുന്നപ്പോൾ ..... അത്രക്ക് എന്നെ കൊതിച്ചുവെങ്കിൽ ...എന്നോടുള്ള ഇഷ്ടം എത്രമാത്രമുണ്ടെന്നു ഞാൻ ഊഹിച്ചു , ഒരു പെണ്ണിന് ഒരാളെ ഇഷ്ടപ്പെട്ടാൽ ഹ്യദയം പറിച്ച് തരുമെന്ന് പിന്നീടെനിക്ക് മനസ്സിലായി...
നാദിറയില്ലാതെ....അവളുടെ വാക്കുകളില്ലാതെ പറ്റില്ലെന്നായി ... എന്നാൽ പ്രണയത്തെ കുറിച്ച് അന്നേരം ചിന്തിച്ചിരുന്നില്ല.... വല്ലാത്ത ഒരിഷ്ടം ...അതിനാണോ പ്രണയം എന്നു പറയുന്നത് ...അല്ല , പ്രണയവും ഇഷ്ടവും തമ്മിൽ വിത്യാസവുമുണ്ട് എന്നാൽ വേർപെടുത്തുവാൻ സാധിക്കാത്ത ബന്ധവുമുണ്ട്...
പക്ഷെ ശുദ്ധ പ്രണയം എന്ന ആ എത്തിപ്പിടിക്കാൻ കഴിയാത്ത ആ മഹാനിധിക്ക് ഞാൻ യോഗ്യനാണോ എന്നും ചിന്തിച്ചു പോയി
ഒരു ദിവസം അവൾ അയച്ച ഇമെയിൽ പതിവിൽ നിന്നു വിത്യാസമുള്ളതായിരുന്നു ...ഒരു സ്ത്രീയുടെ ഉള്ളിൽ നിന്നു വരുന്ന മനോഹര വാക്കുകൾ കാണുവാൻ എനിക്കു ഭാഗ്യം ലഭിച്ചു ...അതിന്റെ അവസാനം അവൾ ഇങ്ങനെ കുറിച്ചു
ഒരു കാര്യം പറയട്ടെ ജിജോ , ഞാൻ ചിന്തിക്കുന്നു , ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന്
എന്നു നിന്റെ സ്വന്തം നാദിറ
അതു വരെ നാദിറ എന്നു മാത്രമേ അവസാനം എഴുതുമായിരുന്നുള്ളു
ഇപ്പോൾ വളരെ മാറിയിരിക്കുന്നു ...ജീവൻ തുടിക്കുന്ന ആ വാക്കുകൾ
നിന്റെ സ്വന്തം നാദിറ എന്നു " അതെ സ്വന്തം എന്ന വാക്കിന്റെ മനോഹാരിത ആദ്യമായി ഞാൻ അനുഭവിച്ച നിമിഷം....
ഞാൻ അതിനു മറുപടി അയച്ചു ..... (തുടരും....)
.....................................
ജിജോ പുത്തൻപുരയിൽ
ഭാഗം ഒന്ന് വായിക്കാൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo