ജോലി കഴിഞ്ഞ് ബൈക്കിൽ തിരിച്ചു വീട്ടിലേക്ക് വരികയായിരുന്നു ഉസ്മാനും കുട്ടിപ്പയും....
വീട്ടിലെത്താനുള്ള ധൃതിയിൽ ചെന്നുപെട്ടത് പോലീസ് ചെക്കിങ്ങ് വാഹനത്തിനു മുന്നിലും....!
പോലീസ് കൈകാണിച്ചു..., റോഡ് സൈഡിലായി ബൈക്ക് ഒതുക്കി നിറുത്തി വണ്ടിയുടെ ബുക്കും പേപ്പറുമായി കുട്ടിപ്പ പോലീസുകാരന്റെ അടുത്തേക്ക് നടന്നു... പുറകിലായി ഉസ്മാനും....!!

"ഹെൽമറ്റെവിടെഡാ...."
"സാർ..... അത്.... അത്.... "
കുട്ടിപ്പ നിന്ന് പരുങ്ങി...
കുട്ടിപ്പ നിന്ന് പരുങ്ങി...
" ലൈസൻസെടുക്ക്....."
"സാർ... ലൈസൻസെടുത്തിട്ടില്ല...."
"എടുത്തിട്ടില്ലെന്നു പറഞ്ഞാൽ.... ലൈസൻസ് തീരെ ഇല്ലെന്നാണോ.....?"
"അല്ല സാർ.... ലൈസൻസ് വീട്ടിലാണ്..... ഞങ്ങൾ ജോലി കഴിഞ്ഞു വരികയാ.... "
" ജോലിക്കു പോകുമ്പോൾ ബൈക്കോടിക്കാൻ ലൈസൻസ് വേണ്ടെന്ന് പുതിയ വല്ല നിയമവുമുണ്ടോഡാ....?"
പോലീസുകാരൻ ക്ഷുഭിതനായിക്കൊണ്ട് ചോദിച്ചു... കുട്ടിപ്പ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നപ്പോൾ ഉസ്മാൻപേഴ്സിൽ നിന്നും ലൈസൻസെടുത്ത് പോലീസുകാരനു നേരെ നീട്ടി...
പോലീസുകാരൻ ക്ഷുഭിതനായിക്കൊണ്ട് ചോദിച്ചു... കുട്ടിപ്പ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നപ്പോൾ ഉസ്മാൻപേഴ്സിൽ നിന്നും ലൈസൻസെടുത്ത് പോലീസുകാരനു നേരെ നീട്ടി...
"ഓ..... വണ്ടി ഓടിക്കുന്നവന് ലൈസൻസില്ല..... ലൈസൻസുളളതോ പുറകിലിരിക്കുന്നവനും...... എന്താ നിങ്ങളുടെ ജോലി....?"
"പെയിന്റിങ്ങാണ് സാർ.... "
മറുപടി പറഞ്ഞത് ഉസ്മാനായിരുന്നു....
" ഹോ..... രാജാ രവിവർമ്മയുടെ ശിഷ്യഗണത്തിൽ പെട്ടവരാണോ.....?"
" അ....അല്ല സാർ.... ഞങ്ങൾ വീടൊക്കെ വൈറ്റ് വാഷ് ചെയ്യുന്ന..... "
"ഓ... അങ്ങിനെ...., ഏതായാലും ഒരു അഞ്ഞൂർ രൂപ പെറ്റി അടച്ചിട്ട് പൊയ്ക്കോളൂ..."
കുട്ടിപ്പോന്റെ കയ്യിൽ അന്നേരം കാഷൊന്നും ഉണ്ടായിരുന്നില്ല....കൂലി കിട്ടിയ കാഷിൽ നിന്നും ഒരു ആയിരം രൂപാനോട്ടെടുത്ത് ഉസ്മാൻ പോലിസുകാരനു നേരേ നീട്ടി.... അത് വാങ്ങി പോലീസുകാരൻ ബാക്കി അഞ്ച് നൂറു രൂപാ നോട്ടുകൾ ഉസ്മാന് തിരികെ നൽകി....
ഉടൻ തന്നെ കുട്ടിപ്പ ബൈക്കിൽ കയറിയപ്പോൾ പോലീസുകാരൻ ഇടപെട്ടു...
ഉടൻ തന്നെ കുട്ടിപ്പ ബൈക്കിൽ കയറിയപ്പോൾ പോലീസുകാരൻ ഇടപെട്ടു...
"ഡാ...ഡാ... വണ്ടി ലൈസൻസ് കയ്യിലുള്ള ആളോടിച്ചാൽമതി.... "
"സ... സാർ..... എനിക്ക് ലൈസൻസുണ്ട് പക്ഷെ... ബൈക്ക് ഓടിക്കാനറിയില്ല..... "
ഉസ്മാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.....,
ഉസ്മാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.....,
"എന്തോന്നാടെയിത്.....? ലൈസൻസുള്ളയാൾക്ക് വണ്ടിയോടിക്കാനറിയില്ല... വണ്ടി ഓടിക്കാനറിയുന്നവന് ലൈസൻസുമില്ല..... എടുത്തോണ്ട് പോടൊ...... "
സമയം പാഴാക്കാതെ കുട്ടിപ്പയും ഉസ്മാനുംവേഗം ബൈക്കിൽ കയറി സ്ഥലം കാലിയാക്കി...
വീട്ടിലെത്തി കുളി കഴിഞ്ഞ് ഭക്ഷണമൊക്കെ കഴിച്ച് വിശ്രമിച്ചിരിക്കുമ്പോഴും ഉസ്മാന്റെ മനസ്സിൽ മൊത്തം നേരത്തെ നഷ്ടമായ അഞ്ഞൂറിനെ കുറിച്ചുള്ള വേദന നിറഞ്ഞ നഷ്ടബോധങ്ങളായിരുന്നു....
ആ സങ്കടത്തിൽ നിന്നും ഒരൽപം ആശ്വാസത്തിനായി ഉസ്മാൻ Tv ഓൺ ചെയ്തു....
Tv യിൽ ഫ്ലാഷ് ന്യൂസ്....
ആ സങ്കടത്തിൽ നിന്നും ഒരൽപം ആശ്വാസത്തിനായി ഉസ്മാൻ Tv ഓൺ ചെയ്തു....
Tv യിൽ ഫ്ലാഷ് ന്യൂസ്....
"500 ന്റേയും 1000 ത്തിന്റയും നോട്ടുകൾ അസാധുവാക്കി... "
ഈ വാർത്ത കണ്ടതും ഉസ്മാന് നേരത്തേ ഉണ്ടായിരുന്ന നഷ്ടബോധവും സങ്കടവുമെല്ലാം മാറ്റിവെച്ച് ചെറുപുഞ്ചിരിയോടെ ഒരു മൂളിപ്പാട്ടും പാടി പോലീസുകാരൻ ബാക്കി തന്ന നൂറു രൂപാ നോട്ടുകൾ എണ്ണിക്കൊണ്ടിരുന്നു.....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക