Slider

അമ്മ

0

ഒന്ന് ഒതുങ്ങി ഇരിക്ക് അമ്മാ ഈ തല ഒന്ന് തുവര്‍ത്തട്ടെ അല്ലേല്‍ ജലദോഷം വരും ..അമ്മയുടെ തല തുവര്‍ത്തി കൊണ്ടിരുന്ന അരുണ്‍ അമ്മയോട് പറഞ്ഞു .
തല തുവര്‍ത്തി കഴിഞ്ഞു തോര്‍ത്ത്‌ ഒന്ന് പിഴിയുംമ്പോഴേക്കും...
അതുവരെ അടങ്ങി ഇരുന്ന നളിനി ബക്കറ്റില്‍ ഇരുന്ന വെള്ളം എല്ലാം തട്ടി മറച്ചു ..
.
അയ്യോ എന്റെ അമ്മേ എന്ത് പണിയാ ഈ കാണിച്ചേ കഷ്ടോണ്ട് അമ്മയെ കൊണ്ട് ഞാന്‍ തോറ്റു...
വാ എഴുനേല്‍ക്കു നമുക്ക് മുറിയില്‍ പോകാം ..
അരുണ്‍ അമ്മയെ പിടിച്ചു എഴുന്നെല്‍പിച്ചു മുറിയില്‍ കൊണ്ടുപോയി ഈറന്‍ ഡ്രസ്സ്‌ എല്ലാം മാറ്റി പുതിയത് ഇടുവിച്ചു ..
തലമുടിയില്‍ തുവര്‍ത്ത്‌ ചുറ്റി മേലോട്ട് കെട്ടിവച്ചു..‌..കണ്ണാടി എടുത്തു
അമ്മയുടെ മുഖം കാണിച്ചു ..
നോക്കിക്കെ എന്ത് ഭംഗിയാ എന്റെ അമ്മയെ കാണാന്‍..
എന്തോ ആലോചിച്ചു ഇരുന്ന നളിനി ഒന്നും മിണ്ടിയില്ല ..
അല്ലെങ്കിലും അരുണിന്റെ അമ്മ മിണ്ടിയിട്ടു അഞ്ചു വര്‍ഷായി ...അച്ഛന്‍ മരിച്ച മെന്റല്‍ ഷോക്കില്‍ നിന്നും അവന്റെ അമ്മ ഇതുവരെ മുക്തയായിട്ടില്ല .
സാധനങ്ങള്‍ വാങ്ങാന്‍ കടക്കു പോയതാണ്
നളിനിയും ..ഭര്‍ത്താവു രാജനും ...സാധനങ്ങള്‍ വാങ്ങി വരുമ്പോള്‍ റോഡിനരികില്‍ ഓട്ടോ വിളിക്കാന്‍ പോയ രാജനെ ഒരു കാര്‍ ഇടിച്ചു തെറിപ്പിച്ചു കാര്‍ നിര്‍ത്താതെ പോയി ..
റോഡില്‍ വീണ ഭര്‍ത്താവിന്റെ കെട്ടിപിടിച്ചു കൂടി
നിന്ന ആളുകളോട് കെഞ്ചി കരഞ്ഞിട്ടും ആരും ആശുപത്രിയില്‍ എത്തിക്കാന്‍ കൂട്ടാക്കിയില്ല....
റോഡില്‍ ഭര്‍ത്താവു പിടഞ്ഞു പിടഞ്ഞു മരിക്കുന്നത് നളിനി അലറി കരഞ്ഞു നോക്കി നിന്നു ..കുറെ കഴിഞ്ഞു അവിടെ ഉള്ള ഓട്ടോകാര്‍ആരോ വണ്ടിയില്‍ ആശുപത്രി
എത്തിച്ചപ്പോഴെക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു ..
ഹോസ്പിറ്റലില്‍ കിടന്ന ബോഡി ഇനി നാളെ പോസ്റ്റ്‌മോര്‍ട്ടം ചെയൂ എന്ന് പറഞ്ഞു
മോര്‍ച്ചറിയില്‍ വച്ചു ..
അന്ന് അരുണ്‍ പത്താം ക്ലാസ്സ്‌ പഠിക്കുന്നെ ഉള്ളു .
ആ രാത്രി മുഴുവന്‍ ഒരു ഭ്രാന്തിയെ പോലെ നളിനി മോനെയും കെട്ടിപ്പിടിച്ചു മോര്‍ച്ചറിക്ക് മുന്നില്‍ ഇരുന്നു .
..
അച്ഛനും അമ്മയും ഇല്ലാത്ത രാജന്‍ ഒരു അനാഥ പെണ്‍കുട്ടിയെ മാത്രേ കല്യാണം
കഴിക്കു എന്ന് പറഞ്ഞു തിരഞ്ഞു പിടിച്ചു കെട്ടിയതാണ് നളിനിയെ ..
ചെറുപ്പത്തിലെ അച്ഛനും അമ്മയും നഷ്ടപെട്ട നളിനിയെ ചെറിയമ്മയാണ് വളര്‍ത്തിയത്‌ .
ഒരുപാടു പീഡനങ്ങള്‍ക്ക് ഒടുവില്‍ അവള്‍ക്ക് ദൈവം കൊടുത്ത നിധി ആയിരുന്നു രാജന്‍ .
പലചരക്ക് കടയോട് ചേര്‍ന്ന സ്ഥലത്ത് ചെറിയ ഒരു വീട്ടില്‍ അവരുടെ താമസം ...സന്തോഷമായ നാളുകള്‍ അതില്‍ അവര്‍ക്ക് മോന്‍ ഉണ്ടായി .അരുണ്‍ ..
അങ്ങനെ സന്തോഷായി കഴിയുമ്പോള്‍ ആണ്
രാജന്റെ ഈ ദാരുണ ആന്ത്യം...
മോര്‍ച്ചറിക്ക് മുന്നില്‍ ഭര്‍ത്താവിന്റെ ശവത്തിന് കാവല്‍ ഇരിക്കുന്ന നളിനി കരയാനും മിണ്ടാനും മറന്നുപോയിരുന്നു ..
അന്ന് തൊട്ടു അമ്മയെ കൊച്ചു കുഞ്ഞിനെ പോലെ നോക്കുന്നത് അരുണ്‍ ആണ് ..
അച്ഛന്റെ പലചരക്ക് കട നോക്കി നടത്തുന്നതോടൊപ്പം
അമ്മയെയും അഞ്ചു വര്‍ഷായി കണ്ണിലെ കൃഷ്ണമണി പോലെ ആ മോന്‍നോക്കുന്നു ..
അമ്മക്ക് സ്വന്തം മകനെ പോലും മനസിലാകാറില്ല..
മോന്റെ കണ്ണൊന്നു തെറ്റിയാല്‍ അമ്മഎവിടെക്കെങ്കിലും ഇറങ്ങി പോകും..
അല്ലെങ്കില്‍ എല്ലാം എടുത്തു നശിപ്പിക്കും.
ചെറിയ കുട്ടികളെ നോക്കുന്ന പോലെ അമ്മയെ കുളിപ്പിച്ചു ..ഭക്ഷണം കൊടുത്ത്..ഉറങ്ങുന്ന വരേയ്ക്കും ആ മോന്‍ അമ്മയുടെ അടുത്ത് തന്നെ കാണും ..
എല്ലാവരും നളിനിയെ ആശുപത്രിയില്‍ ആക്കാന്‍ പറഞ്ഞപ്പോഴും അരുണ്‍ കേട്ടില്ല ,,,തന്റെ അമ്മയെ ഭ്രാന്തി ആയി കാണാന്‍ അവനിഷ്ടമില്ലായിരുന്നു ...
ആരെ എങ്കിലും ജോലിക്ക് വയ്ക്കാന്‍ പറഞ്ഞിട്ടും അവന്‍ അനുസരിച്ചില്ല ..
ഇത്എന്റെ അമ്മയാണ് ...ജനിച്ചനാള്‍ മുതല്‍ എന്റെ മലവുംമൂത്രവും കോരി എന്നെ വളര്‍ത്തിയ അമ്മക്ക് ഇപ്പോ ഞാന്‍ അമ്മയാണ് ...ഞാന്‍ നോക്കും എത്ര കാലം വേണമെങ്കിലും എന്റെ അമ്മയെ പൊന്നുപോലെ
ഞാന്‍ നോക്കുന്ന പോലെ എന്റെ അമ്മയെ ആരും നോക്കില്ല മകന്‍ അയഞാന്‍ അരികില്‍ ഉള്ളപ്പോ
വേറെ ആരും എന്റെ അമ്മയെ നോക്കാന്‍ ആവശ്യമില്ല .
.
അവനെ ഉപദേശിക്കാന്‍ വന്നവരോടൊക്കെ അവന്‍ ഇതു തന്നെ പറഞ്ഞു ...
രാവിലെ അമ്മയെ എഴുന്നെല്‍പിച്ചു പല്ല് തേപ്പിച്ചു കുളിപ്പിച്ചു ഒപ്പം അമ്മയെയും കൂട്ടി ആണ് പലചരക്ക് കടയില്‍ അവന്‍ പോകാറ്...
അവിടെ എടുത്തു കൊടുക്കാന്‍ ഒരു പയ്യനെ വച്ചിട്ടുണ്ട് കടയില്‍ പോയാലും
നളിനി ഒതുങ്ങി ഇരിക്കില്ല എന്തേലും വലിച്ചു വരി ഇട്ടോണ്ടിരികും ...
എന്താ അമ്മേ...എന്താ ഈ കാട്ടുന്നെ എന്ന് പറയുക അല്ലാതെ അവന്‍ അമ്മയെ ഒരിക്കലും ഒന്നും പറയാറില്ല ...
അന്നും പതിവ് പോലെ അവന്‍ അമ്മയെ കുളിപ്പിച്ചു ഒരുക്കി സാരി എല്ലാം ഉടുപ്പിച്ചു ..വലിയൊരു ചന്ദനകുറി നെറ്റിയില്‍ വരച്ചു കൊടുത്തു ..തലമുടിയിലെ ജഡ കളഞ്ഞു അറ്റം കെട്ടി ഇട്ടു കൊടുത്തു ..
നാല്‍പതുവയസ്സ് ആയാലും സുന്ദരി ആയിരുന്നു അവന്റെ അമ്മ ..
കഞ്ഞി അമ്മക്ക് വായില്‍ സ്പൂണ്‍ കൊണ്ട് കോരി കൊടുത്തു കൊണ്ടിരിക്കുമ്പോള്‍ കടയിലെ പയ്യന്‍ വിളിച്ചു..
അരുണേട്ടാ ആരോ ചേട്ടനെ കാണാന്‍ കടയില്‍ വന്നിരിക്കുന്നു ...പെട്ടെന്ന് വാ ..
കഞ്ഞി ടേബിളില്‍ വച്ച് ...ഒതുങ്ങി ഇരിക്കണേ അമ്മേ ഇപ്പോ വരാമെന്ന് പറഞ്ഞു അരുണ്‍ കടയിലേക്ക് പോയി.
പോയി നോക്കിയപ്പോ ലൈന്‍ മാന്‍ ആളെ കൂടി വന്നിരിക്കുന്നു ..
കടക്കു അരികില്‍ നില്‍ക്കുന്ന മരത്തിന്റെ ചില്ലകള്‍
കറന്റ്‌ കമ്പിയില്‍ മുട്ടി നില്കുന്നു അത് കടക്കു മുകളില്‍ കയറി വെട്ടിക്കോട്ടെ എന്ന് ചോദിക്കാന്‍ വന്നതാണ്‌ ..
.
വെട്ടാന്‍ അനുവാദം കൊടുത്തു അരുണ്‍ വീട്ടില്‍ വന്നു.
ഉമ്മറത്ത്‌ നിന്ന് ...അമ്മേ ..അമ്മേ .എന്ന് ഉറക്കെ വിളിച്ചു
അകത്തുണ് അനക്കം ഒന്നും ഇല്ല ..
അരുണ്‍ പെട്ടെന്ന് അകത്തു കയറി നോക്കിയപ്പോ നളിനി അകത്തില്ല ...അടുക്കളഭാഗത്തും ..റൂമിലും
എല്ലാം നോക്കിയിട്ടും അമ്മയെ കാണാഞ്ഞ അവന്‍ പരിഭ്രമിച്ചു പുറത്തിറങ്ങിയപ്പോ ..
മീന്‍ കൊണ്ട് വരുന്ന മാപ്ല പറഞ്ഞു ഡാ അരുണേ നിന്റെ അമ്മാ അതാ റോഡില്‍ ഉണ്ട് പോയി പിടിച്ചോണ്ട് വാ, ആരു വിളിച്ചിട്ടും വരാന്‍ കൂട്ടാക്കുന്നില്ലാ..
പേടിച്ച അരുണ്‍ റോഡിലോട്ടു ഓടുകയായിരുന്നു ഇടവഴി കഴിഞ്ഞാല്‍ മെയിന്‍ റോഡ്‌ ആണ് ...ഓടി റോഡില്‍ എത്തി നോക്കുമ്പോള്‍ കുറെ അകലെ ആയി
അമ്മ ...
ആരൊക്കെയോ അമ്മയെ പിടിച്ചു കൊണ്ട് വരാന്‍ നോക്കുന്നുണ്ട് അമ്മ അനുസരിക്കുന്നില്ല ...അമ്മേ എന്നും വിളിച്ചു അരുണ്‍ അടുതെത്തുംമ്പോഴേക്കും, അരുണിനെ കണ്ട നളിനി പിടിച്ചു നിര്‍ത്തിയ എല്ലാവരേം കുടഞ്ഞു റോഡിലേക്ക് ഓടി..
പിന്നാലെ അരുണും ....അമ്മേ ..നില്‍ക്കമ്മേ വണ്ടി വരുന്നമ്മേ ....നിക്കമ്മേ എന്ന് പറഞ്ഞു നിലവിളിച്ചു പിന്നാലെ അരുണും ....
പെട്ടെന്ന് വളവു തിരിഞ്ഞു വന്ന ബസ്‌ നളിനി കണ്ടില്ല
അല്ല കണ്ടാലും മനോനില തെറ്റിയ അവള്‍ നില്‍ക്കില്ലായിരുന്നു ....
നേരെ ഓടി വരുന്ന നളിനിയെ കണ്ടു ബസ്‌ ഡ്രൈവര്‍ ബ്രേക്ക്‌ ഇട്ടപോഴേക്കും ..നളിനിയുടെ മേലെ വണ്ടി ഇടിച്ചിരുന്നു.
അത് കണ്ടു അമ്മേന്നു വിളിച്ചു ഓടി എത്തിയ അരുണ്‍ റോഡില്‍ കിടന്ന അമ്മയെ വാരി എടുത്തു ..മടിയില്‍ കിടത്തി .
ചോര കൊണ്ട് കുളിച്ച അമ്മ അരുണിനെ ഒന്ന് നോക്കി ..
പിന്നെ ഒരു ഒരു പിടച്ചിലോടെ കണ്ണടച്ചു..
അച്ഛനെപോലെ അതെ റോഡില്‍ അവന്റെ അമ്മയും പോയി ...
അരുണ്‍ അമ്മയെ നോക്കി എത്ര സുന്ദരി ആണ് എന്റെ അമ്മ....രാവിലെ കുളിപ്പിച്ചു തൊടുവിച്ച ചന്ദനം നെറ്റിയില്‍ നിന്നും മാഞ്ഞിട്ടില്ല..കെട്ടിയിട്ട
ചുരുണ്ട മുടി അതുപോലെ വിടര്‍ന്നു കിടക്കുന്നു ..
'അതെ എന്റെ അമ്മ എന്ത് സുന്ദരിയാ !!........
( ശരിക്കും നടന്ന കഥ ആയതൊണ്ടും ..ആ ചേട്ടന്‍ ഈ ഗ്രൂപ്പില്‍ ഉള്ളതോണ്ടും ..പേര് മാറ്റി .....ചേട്ടന്റെ അനുവാദത്തോടെ ഞാന്‍ ഈ കഥ പോസ്റ്റ്‌ ചെയുന്നു..എന്നും നന്മകളോടെ സ്വന്തം അനുജത്തി ... )
*********************************************************
ജയശ്രീ ശശികുമാര്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo