Slider

ക്യൂ , ( മിനിക്കഥ)

0


അമ്മേ അഛൻ വരുന്നുണ്ട്,!
ഭാര്യ റോഡിലേക്ക് നോക്കി, ശരിയാണ്, റോഡിന്റെ അളവെടുത്ത് ആടി ആടി വരുന്ന തന്റെ കെട്ട്യോൻ ,ഇന്നും മൂക്കറ്റം കുടിച്ചിട്ടുണ്ട്,
അയാൾ വീടിന്റെ ഉമ്മറത്ത് കയറിയതെ ഭാര്യ ഓടി ചെന്ന് അയാളുടെ കെെയ്യിൽ പിടിച്ചു,
വരു ചേട്ടാ, കുളിക്കാൻ ചൂടുവെളളം വെച്ചിട്ടുണ്ട് പോയി കുളിക്ക് കുളികഴിഞ്ഞ് വരുമ്പോഴേക്കും നല്ല കപ്പയും മീൻ കറിയുമുണ്ട്, ഞാനത് എടുത്ത് വയ്ക്കട്ടെ,
അയാൾ വണ്ടറടിച്ച് നിന്നു, ഇവൾക്കിതെന്തു പറ്റി, കുടിച്ചിട്ട് വരുന്ന എന്നെ കാണുമ്പോഴേക്കും കതകടച്ച് കുറ്റിയിടുന്ന അവളാണോ ഇവൾ , കല്ല്യാണം കഴിഞ്ഞ് വർഷം പത്ത് കഴിഞ്ഞു, ചൂടുവെളളത്തിൽ
കുളിക്കാൻ പല വട്ടം മോഹിച്ചിട്ടുണ്ട് അന്നൊക്കെ അവൾ പറഞ്ഞത് കണ്ണിൽ ബ്ളഡ്ഡില്ലാത്ത ഡയലോഗുകളായിരുന്നു,
'*വേണമെങ്കിൽ ചെന്ന് പച്ചവെളളത്തിൽ കുളിക്ക് മനുഷ്യാ ചൂടുവെളളം കാലാക്കാൻ അടുപ്പിനൊഴിവില്ലെത്രേ ,*' ആ അവളാണ് ഇന്ന് ഒരു മണിക്കൂർ മുമ്പേ വെളളം ചൂടാക്കി വച്ചിരിക്കുന്നത് ഈ മാറ്റത്തിലെന്തോ പന്തികേടുണ്ട് , അയാൾ ആടി ആടി അകത്തേക്ക് കയറി _
മുറിയിലേക്ക് പോയി _
ഷർട്ടൂരി മാറ്റുന്നതിനിടയിൽ പിന്നിലൊരു കാൽപ്പെരുമാറ്റം, തിരിഞ്ഞ് നോക്കിയപ്പോൾ അയാളെ വീണ്ടും ഞെട്ടിച്ചു കൊണ്ട് കെെയ്യിൽ തണുത്ത ഓറഞ്ച് ജ്യൂസുമായി പുഞ്ചിരി തൂകി ഭാര്യ,
അത്ഭുതത്തോടെ നില്ക്കുന്ന ഭർത്താവിനോട് അവൾ പറഞ്ഞു,
എന്താ, എന്റെ മാറ്റം വിശ്വസിക്കാനാകുന്നില്ല അല്ലേ , എന്റെ ചേട്ടാ നിങ്ങടെ കഷ്ടപ്പാട് മനസിലാക്കാൻ ഞാനൊരു പാട് വെെകി ,
നിങ്ങടെ കഷ്ടപ്പാടിന്റെ വില മനസിലാക്കാതെ നിങ്ങളെ ഞാൻ ദ്രോഹിച്ചിട്ടുണ്ട്, കുടിച്ചിട്ട് വരുന്ന നിങ്ങടെ മുന്നിൽ കതക് കൊട്ടിയടച്ച ഒരു ദുഷ്ടയാണ് ഞാൻ എന്നോട് ക്ഷമിക്കു ചേട്ടാ, വെറും ഒരഞ്ഞൂറ് രൂപ മാറാൻ ബാങ്കിന്റെ മുന്നിൽ ഒരെ ഒരു ദിവസം ക്യൂ നിന്ന എന്റെ കെെ കാലുകളുടെ തളർച്ചയും വിഷമവും അനുഭവിച്ചപ്പോഴാണ് ചേട്ടാ, ദിവസവും ബിവറേജിന്റെ മുന്നിൽ മണിക്കൂറ് കളോളം ക്യൂ നില്ക്കുന്ന എന്റെ ചേട്ടന്റെ ആ ബുദ്ധിമുട്ട് ഞാൻ മനസിലാക്കിയത്, എന്റെ ചേട്ടാ ക്യൂ ഒരു വല്ലാത്ത ശിക്ഷ തന്നെയാണ്, ദാ, ചേട്ടൻ ഈ ജ്യൂസ് കുടിക്ക് , എന്നിട്ട് മതി കുളി,!!''
അവൾ അടുക്കളയിലേക്ക് പോയപ്പോൾ
അയാൾ ് സ്തുതി പറഞ്ഞു, ക്യൂ വിന്റെ വില യും നിലയും നമ്മുടെ വീട്ടമ്മമാർക്ക് മനസിലാക്കി കൊടുത്ത സ്വന്തം പ്രധാനമന്ത്രി ക്ക് !!!
==============
ഷൗക്കത്ത് മെെതീൻ
കുവെെത്ത് ,( ഇടുക്കി, !)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo