Slider

താളം മറന്ന തംബുരു.

0

മാലതി അലാമാരയിലെ കണ്ണാടിയില്‍ തന്‍റെ രൂപം ശരിക്കും നോക്കി..മൂന്നു കുട്ടികളുടെ അമ്മ ആണ് താന്‍ ..അതും മുതിര്‍ന്ന കുട്ടികള്‍...മുഖത്തു കണ്ട ചുളിവുകള്‍ അവരെ തെല്ലൊന്നു അമ്പരപ്പിച്ചു..ഇത്രയും കാലം ആയിട്ടും താന്‍ ഇതൊന്നും ശ്രധിചിരുന്നില്ലല്ലോ എന്നൊരു കുറ്റബോധം അവരുടെ ഉള്ളില്‍ കടന്നു കൂടി..തലമുടിയും അങ്ങിങ്ങായി വെളുത്തിരിക്കുന്നു..പലരും അസൂയയോടു തന്‍റെ തലമുടിയെ നോക്കി കുശുകുശുക്കുന്ന ഒരു കാലം അവരുടെ സ്മൃതിയില്‍ ഒളിചിമ്മി..കുട്ടികള്‍... ഭര്‍ത്താവ്... പിന്നെ തന്‍റെ ജോലി ഇങ്ങനെ മാത്രം വിചാരിച്ചു ഓടി നടന്നിരുന്ന തനിക്കിതെന്താ പറ്റിയത് എന്ന് അവര്‍ തെല്ലൊരു സങ്കോചത്തോട് കൂടി ഓര്‍ത്ത്‌ നോക്കി...മനസ്സ് എത്തുന്നിടത്ത് ശരീരത്തിന് എത്താന്‍ പറ്റുന്നിലാല്ലോ...അവര്‍ നെടുവീര്‍പ്പിട്ടു..ഇത്രയും കാലം താന്‍ ഒരുപാട് ആണ്‍ കുട്ടികളെയും ആണുങ്ങളെയും കണ്ടിരുന്നു..പക്ഷെ ഇതെന്താണ് ഇങ്ങനെ ? അതും ആദ്യമായി...ആരേലും അറിഞ്ഞാല്‍ തന്നെ മോശമാണ്....തനിക്കു ഇപ്പോള്‍ നാല്‍പ്പത്തിരണ്ട് വയസായി..കണ്ടാല്‍ അത്രയും പറയില്ലാന്നു പറയുന്നുണ്ട് എങ്കിലും..തനിക്കറിയാല്ലോ തന്‍റെ വയസ്സ്..ഓര്‍ത്തപ്പോള്‍ ആകെ കൂടി എന്തോ ഒരു വല്ലാഴികാ..എത്ര ശ്രമിച്ചിട്ടും മനസ്സ് തന്‍റെ വരുതിയില്‍ നില്‍ക്കുന്നില്ല..ഒരു കൌമാരക്കാരിയെ പോലെ തന്‍റെ മനസ്സ് എന്തേ ഇങ്ങനെ താളം തെറ്റുന്നു..
അവര്‍ അല്പേരം കണ്ണടച്ചു ഇരുന്നു....തന്‍റെ ജോലി...തനിക്കു മറ്റുള്ളവര്‍ തരുന്ന സ്ഥാനം....ബഹുമാനം..തന്‍റെ ഭര്‍ത്താവ്....മക്കള്‍...ഇതൊക്കെ അവരുടെ മനസ്സിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു..ശരീരത്തിന്‍റെ മോഹങ്ങളും ദാഹങ്ങളും ഒക്കെ ഇത്രയും കാലം എവിടെ മറഞ്ഞിരുന്നു എന്ന് ഒട്ടൊരു അമ്പരപ്പോട് കൂടി അവര്‍ ആലോചിച്ചു..താന്‍ ഒരു വലിയ സ്ഥാപനത്തിന്‍റെ അധികാരി ആണ് എന്ന് അവര്‍ സ്വയം പറഞ്ഞു മനസ്സിനെ ബലപ്പെടുത്താന്‍ വൃഥാ ശ്രെമിച്ചു...അപ്പോഴെല്ലാം മനസ്സ് അവരെ കബിളിപ്പിച്ചു കൊണ്ട് ഊറി ചിരിച്ചു.
ആദ്യമായിട്ടായിരുന്നു ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റില്‍ താന്‍ ചേക്കേറിയത്..ജോലികള്‍ക്കിടയിലെ വിരസത അകറ്റാനായി ഇടയ്ക്കിടക്ക് സൌഹൃദങ്ങള്‍ പങ്കു വെച്ചു...മടുപ്പ് തോന്നുമ്പോള്‍ അവര്‍ തന്‍റെ കമ്പ്യൂട്ടര്‍ അടച്ചു വെച്ച് ഗ്ലാസ്സുകള്‍ പതിപ്പിച്ച ജാലകത്തിലൂടെ താഴെ തിരക്കേറിയ തെരുവിലേക്ക് നോക്കി..ചെറിയ പുഴുക്കളെ പോലെ നുരയ്ക്കുന്ന ആള്‍ക്കൂട്ടങ്ങള്‍.....ജാഥകള്‍.....മനം .മടുക്കുന്ന കാഴചകള്‍ ആയിരുന്നു അതൊക്കെ തന്നെ സംബന്ധിച്ചിടത്തോളം..പിന്നെയും കംപ്യൂട്ടറിനു മുന്നില്‍ കണ്ണ് തുറന്നിരുന്നപ്പോഴായിരുന്നു ഒരു വിരുതന്‍ മെയിന്‍ ചാറ്റില്‍ നിന്നും പ്രൈവറ്റ് വിന്‍ഡോയിലേക്ക് ചാടി വന്നത്...അവന്‍റെ അഭിവാദനത്തിനു മറുപടി പറയാതെ ഒഴിവാക്കുമ്പോള്‍ പിന്നീട് അവന്‍ ഒന്നും മിണ്ടിയിരുന്നില്ലാ...അവന്‍റെ ഊണും ഉറക്കവും എല്ലാം ആ സൈറ്റില്‍ തന്നെ ആണോ എന്ന് സംശയം തോന്നുമാറു ആയിരുന്നു പിന്നീട് എപ്പോഴും...ഏതു സമയത്ത് കമ്പ്യൂട്ടര്‍ ഓണാക്കി ആ സൈറ്റില്‍ കയറിയാലും അവന്‍റെ ഒരു വിഷ് വന്നിരുന്നു..മെയിന്‍ ചാറ്റില്‍ അവന്‍റെ രസമുള്ള സംസാരം കണ്ടിരിക്കുമ്പോള്‍ തന്‍റെ മടുപ്പ് അലിഞ്ഞലിഞ്ഞില്ലാതാകുന്നത് അവര്‍ അറിഞ്ഞു..
മാസങ്ങള്‍ കഴിയവേ ഒരിക്കല്‍ അവന്‍ മെയിന്‍ ചാറ്റില്‍ തന്നെ പറ്റി പരാതി പറഞ്ഞു.താന്‍ അവനോടു മിണ്ടുന്നിലാന്നു..ആ പരാതി തീര്‍ക്കുവാന്‍ ആയിരുന്നു അവന്‍റെ ഒരു ഹായ് ക്ക് ആദ്യമായി ഒരു മറുപടി കൊടുത്തത്...തിരിച്ചുള്ള അവന്‍റെ ആഹ്ലാദം കണ്ടപ്പോള്‍ കുറച്ചൊന്നുമല്ല തനിക്കു അത്ഭുദം തോന്നിയത്..ഒരു കരിയില കിളിയെ പോലെ അവന്‍ മെസ്സേജുകള്‍ ടൈപ്പ് ചെയ്തു കൊണ്ടിരുന്നു..ചിലതിനൊക്കെ മറുപടി പറഞ്ഞു..പതുക്കെ പതുക്കെ താന്‍ അവന്‍റെ ചാറ്റിനു മാത്രം ആയി മറുപടി ചെയ്തു..തനിക്കു നാല്പത്തിരണ്ട് വയസ്സുന്ടെന്നു പറഞ്ഞപ്പോള്‍ അവന്‍ അത് വിശ്വസിച്ചില്ല..അവന്‍ തന്നെ കളിയാക്കി ചിരിച്ചു കൊണ്ടുള്ള രൂപങ്ങള്‍ തന്‍റെ വിന്‍ഡോയിലേക്ക് നിരന്തരം അയച്ചു..അവന്‍റെ ജീവിതവും.കൂട്ടുകാരും..വീട്ടുകാരെയും ഒക്കെ പറ്റി അവന്‍ പൊടിപ്പും തൊങ്ങലും വെച്ചു പറഞ്ഞു ഫലിപ്പിച്ചു..ഓരോര ദിവസത്തെയും വിശേഷങ്ങള്‍ അവന്‍ പറയുന്നതെ കേള്‍ക്കുവാന്‍ തന്നെ ഒരു പ്രത്യേകത ഉന്ദായിരൂന്നു..മെല്ലെ മെല്ലെ താന്‍ അവന്‍റെ പ്രീയപ്പെട്ട ചങ്ങാതി ആയി...കൂട്ടുകാരി ആയി....അന്ന് ആദ്യമായി അവന്‍ തനിക്കൊരു ചുവന്ന റോസിന്‍റെ പടം മെയില്‍ ചെയ്തു..
പതുക്കെ പതുക്കെ താനും ഒരു കൌമാരക്കാരി ആകുകയായിരുന്നു..പ്രണയം എന്താണെന്നും അതിന്‍റെ സൌന്ദര്യം എന്താണെന്നും ഈ നാല്പത്തി രണ്ടാമത്തെ വയസ്സില്‍ അറിയുമ്പോള്‍ അതിശയം ആയിരുന്നു..താന്‍ താമസിച്ചു പോയി എന്നും...ഇനി ആ കാലങ്ങള്‍ ഒന്നും തിരികെ കിട്ടില്ലാന്നും ഉള്ള അറിവ് വളരെ വലിയ വേദന തന്നെ ഉണ്ടാക്കി..ഇത്ന്നും ശരിയല്ല എന്ന് മനസ്സിന്‍റെ കോണില്‍ ഇരുന്നു തന്നെ ആരോ ഓര്‍മിപ്പിക്കുംപോഴും മനസ്സ് ഒരു വികൃതി കുരങ്ങനെ പോലെ കുതിച്ചു ചാടി... നഷ്ടപ്പെട്ടു പോയ യൌവനം തിരികെ കിട്ടില്ലലോ എന്നോര്‍ത്തു അവര്‍ രാത്രികളില്‍ നെടുവീര്‍പ്പിട്ടു..ശരീരം വയസ്സ് ആയെങ്കിലും മനസ്സുകൊണ്ട് താന്‍ ഒരു കാമുകി ആയി...ആദ്യമായി അവന്‍ തനിക്കു ഒരുമ്മ മെയില്‍ ചെയ്യുമ്പോള്‍ ഒരു പതിനെട്ടു കാരിയെ പോലെ താന്‍ ഒന്ന് പുളഞ്ഞു.... ലെജ്ജ കൊണ്ട്..തങ്ങള്‍ക്കിടയിലുള്ള പ്രായ വെത്യാസം മറന്നു തുടങ്ങിയ കാലം ആയിരുന്നു അത്..ഇപ്പോള്‍ അവനു താന്‍ ഇല്ലാതെ പറ്റില്ല എന്നായിരിക്കുന്നു...തനിക്കും അങ്ങനെ തന്നെ...ഇതുവരെ തങ്ങള്‍ സ്വപ്നത്തില്‍ ആയിരുന്നു..തനിക്കു ഒരു കുടുംബവും പ്രായമായ മകളും ഉണ്ടെന്നുള്ള ഓര്‍മ അവരെ അലോസരപ്പെടുത്തി..എന്നാലും കമ്പ്യൂട്ടര്‍ കാണുമ്പോള്‍ അവര്‍ എല്ലാ വിവേചനവും മാറ്റി വെച്ചു തന്‍റെ മകളുടെ പ്രായമുള്ള ആളിന്‍റെ കാമുകിയുടെ വേഷം കെട്ടി നിറഞ്ഞാടി..
പക്ഷെ........ഇനി വയ്യാ.....എന്താ ചെയ്കാ...? എങ്ങനെ ആണ് ഇതില്‍ നിന്നും മാറുകാ...?...ഇത്രയും പ്രായവും പക്വതയുമുള്ള തനിക്കിതാകുന്നില്ല എങ്കില്‍ പാവം അവനോ.....?....ഒരു വലയില്‍ വീണത്‌ പോലെ താന്‍ വരിഞ്ഞു മുറുക്കപ്പെട്ടിരിക്കുന്നു എന്ന് അവര്‍ക്ക് മനസിലായി...നാളെ അവന്‍ വരും തന്‍റെ ഓഫീസില്‍....ഒരുമിച്ചു ജീവിക്കാനായിട്ടാണ് വരികാ....!!..എന്ത് പറഞ്ഞു വിടും താന്‍........ഒന്നും വേണ്ടിയിരുന്നില്ലാ....ഏതു നശിച്ച നിമിഷത്തിലാണോ തനിക്കു ഇങ്ങനെ ഒക്കെ ചെയ്യാന്‍ തോന്നിയത്..!! അവന്‍ വന്നാല്‍.....തനിക്കു പോകാന്‍ പറ്റില്ല........!! പക്ഷെ പോകാതിരുന്നാല്‍......അപ്പോള്‍ എല്ലാവരും അറിയും...തങ്ങളുടെ മാമിന്റെ കാമുകന്‍ ആണ് ഈ വന്നിരിക്കുനതെന്ന്......!! പോയാലോ......തന്‍റെ മക്കള്‍.......കുടുംബം.....!! ആലോചിച്ചപ്പോള്‍ തല പെരുത്തു കയറി....അവര്‍ അല്‍പനേരം ബാല്‍ക്കണിയില്‍ പോയി നിന്നു...താഴെ തെരുവ് വിളക്കുകളുടെ അരണ്ട വെളിച്ചത്തില്‍ നടന്നു നീങ്ങുന്ന ചെറിയ മനുഷ്യ ജന്മങ്ങള്‍....അതില്‍ ഇരയെ പിടിക്കാനായി തക്കം പാര്‍ത്തിരിക്കുന്ന മനുഷ്യരും ഉണ്ടാകില്ലേ.....? അവള്‍ ആലോചിച്ചു.......പിന്നെ കണ്ണടച്ച് നിന്നു......ഒരു നീല ജലാശയത്തിന്റെ ആഴങ്ങളിലേക്ക് കൂപ്പു കുത്തും പോലെ അവര്‍ താഴേക്കു ചാടി.......അപ്പോഴും കൈ വരിയില്‍ നിന്നും അവരുടെ ഗൌണില്‍ ഒരു ചിലന്തി സ്ഥാനം പിടിച്ചിരുന്നു...അതൊരു കൂടൊരുക്കുവാനുള്ള തിരക്കില്‍ ആയിരുന്നു...

By: കടൂരാന്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo