Slider

കഥ-കൂടപിറപ്പ്

0

കാത്തിരിക്കുന്ന നിമിഷങ്ങളുടെ
ദൈർഘ്യമേറും തോറും അസ്വസ്ഥത മനസ്സിൽ കൂടു കൂട്ടുന്നത്അമ്മു അറിയുന്നുണ്ടായിരുന്നു.
ജിത്തു വരാമെന്നു പറഞ്ഞ സമയം കഴിഞ്ഞിരിക്കുന്നു.എന്താണാവോ ഇങ്ങനെ?
ബാഗും തൂക്കി വീട്ടിൽ നിന്നും ഇറങ്ങു
മ്പോൾ വാതിൽക്കൽ നിന്നിരുന്ന വല്ല്യേട്ടന്റെ
ചിത്രം പെട്ടന്ന് മനസ്സിലേക്കു കടന്നു വന്നു.
ആ കണ്ണുകളിൽ കാണുന്നആത്മവേദനയുടെ ഒരു
കടലിരമ്പം കണ്ടില്ലാന്നുനടിക്കാനാണ് അപ്പോൾ
തോന്നിയത്.
വേറെന്തും സഹിക്കാമായിരുന്നു.
പക്ഷെ തന്റെ ജിത്തുവിനെആളുകളേ കൊണ്ട് തല്ലിച്ചു എന്നറിഞ്ഞപ്പോൾ!!
അവന്റെ കണ്ണിനുമുകളിൽ കരുവാളിച്ചു കിട
ന്നതു കണ്ടപ്പോൾ ഇടനെഞ്ച് വിങ്ങിപ്പൊട്ടിപ്പോയി.
''ഇനി ഞാൻ ജീവിക്കുന്നെങ്കിൽ അത് ജിത്തുവിനൊപ്പമായിരിക്കും ,
എന്നാലും എന്റെ വല്ല്യേട്ടൻ ഇത്ര ക്രൂരനാണെന്നു
ഞാനോർത്തില്ല..''
ഏട്ടനതുചെയ്യില്ല മോള..സത്യം,അതു
പറയുമ്പോൾ വല്ല്യേട്ടന്റെ സ്വരമിടറുന്നുണ്ടായിരുന്നു.
''അവനെ പറ്റി ഞാൻഅന്വേഷിച്ചു,അത്ര നല്ല
അഭിപ്രായമല്ല കേട്ടത്.അല്ലെങ്കിൽ ഏട്ടൻ
നിന്റെ ആഗ്രഹം സാധിച്ചു തരാതിരിക്കുമോ?''
കേട്ടപ്പോൾ പുച്ഛമാണുതോന്നിയത്.ജിത്തുവിനെ
പറ്റി ഏട്ടനെന്തറിയാം..?ഒരുഅനാഥാലയത്തില്‍ വളർന്നു സ്വപ്രയത്നം കൊണ്ട് ജീവിതത്തിൽ ഉയരങ്ങളിലെത്തിയവൻ.
ഓർത്തപ്പോൾ അമ്മുവിന് അഭിമാനമാണു തോന്നിയത്.
കതിരോൻ മേലാകെചെഞ്ചായം പൂശി അനന്ത
നീലിമയിലേക്ക് ആഴ്ന്നിറങ്ങാൻതുടങ്ങുന്ന നേരമായി.
തന്റെ എതിർ വശത്തു കൂടി കുറച്ചു മുതിർന്ന ആൺകുട്ടിഒരു ചെറിയ പെൺകുട്ടിയുടെ
കൈപിടിച്ച് സൂക്ഷമതയോടെകൊണ്ടു പോകുന്നതു കണ്ടപ്പോൾ ,വല്ല്യേട്ടനെ പറ്റി
വീണ്ടുമോർമ്മ വന്നു.
പൂമുഖത്തെ ചുമരിൽ
മാലയിട്ടിരിക്കുന്ന,ചിരിക്കുന്ന ഒരു ചിത്രം മാത്രമാണ് അമ്മയേ പറ്റിയുള്ള ഓർമ്മ.ഏട്ടനായിരുന്നു തനിക്കെല്ലാം
പത്തു വയസ്സിന്റെവിത്യാസമുണ്ട് ഏട്ടനും ഞാനും തമ്മിൽ.അച്ഛനു വില്ലേജോഫീസിൽ ആയിരുന്നു ജോലി.
രാഷ്ട്രീയ പ്രവർത്തനവും വായനശാലയിലെ കൂട്ടം കൂടലുമെല്ലാംകഴിഞ്ഞു നേരം ഒരുപാടു വൈകി ആകും അച്ഛൻ വരിക.
ഓർമ്മ വെച്ച നാൾ മുതൽഏട്ടനായിരുന്നു തന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്.കാലത്തിന്റെ കരങ്ങൾ തന്നിൽ ഒരു പെണ്ണിന്റെ പൂർണ്ണത നൽകുന്നതു വരെ കുളിപ്പിച്ചിരുന്നതുപോലും ഏട്ടനായിരുന്നു.
ഭക്ഷണംവാരി തരുന്നത്,മുടി കെട്ടി തന്നത്,
ഒറ്റക്കു കിടക്കാൻ പേടിയായിരുന്ന
തന്റൊപ്പം ഉറങ്ങും വരെ കൂട്ടിരുന്ന് ,ഒടുവിൽ താൻഉറങ്ങിയെന്നു തോന്നുമ്പോൾ പുതപ്പിച്ച്
മൂർദ്ധാവിലൊരു മുത്തം തന്ന് താഴെ തറയിൽ പായ വിരിച്ചായിരുന്നു ഏട്ടൻ കിടന്നിരുന്നത്.
എട്ടു വര്‍ഷങ്ങള്‍ക്കുമുന്‍പായിരുന്നു അച്ഛന്റെ
മരണം.ഹൃദയാഘാതത്തിന്റെ രൂപത്തിൽ.അന്ന് ആ നെഞ്ചിൽ മുഖം ചേർത്തു താൻ കരയുമ്പോൾഏട്ടൻ കരയുകയായിരുന്നില്ല.
പകരം തന്നെ ആശ്വസിപ്പിക്കുകയായിരുന്നു.
അവിടുന്നങ്ങോട്ട് എട്ടന്‍ അച്ഛന്റെ സ്ഥാനം കൂടി
ഏറ്റെടുക്കുകയായിരുന്നു.സര്‍വ്വീസിലിരിക്കേ
മരിച്ചതു കൊണ്ട് അച്ഛന്റെജോലി ഏട്ടനു ലഭിച്ചു.
വീട്ടില്‍ താനൊറ്റക്കായിപോകാതിരിക്കാന്‍ ഏട്ടനെപ്പോഴും ശ്രദ്ധിച്ചു.കൂട്ടുക്കെട്ടുകള്‍ പോലും വേണ്ടന്നു വെച്ചു.
ആ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം തന്നെ ചുറ്റിപ്പറ്റിമാത്രമായിരുന്നു.ചിന്തകള്‍അത്രത്തോളമെത്തിയപ്പോള്‍ഹൃത്തടം വിങ്ങി.
ജിത്തുവിനോടൊപ്പമൊരു ജീവിതം,അത്
ഏട്ടന്‍ സാധിച്ചു തരാത്ത കൊണ്ടല്ലേ ഇറങ്ങി പോന്നത് എന്നൊരു ന്യായീകരണം
നടത്തുന്നുണ്ടായിരുന്നു മനസ്സ്.
തികട്ടി വരുന്നകുറ്റബോധത്തില്‍ നിന്നും
ആശ്വാസം കണ്ടെത്താനാകണം.!!
ബാഗില്‍ കിടന്ന മൊബൈല്‍അപ്പോഴാണ് ശബ്ദിച്ചത്.ഏട്ടനാണന്നാണ് ആദ്യം കരുതിയത്.
ഡിസ്പ്ലേയില്‍ തെളിഞ്ഞ നമ്പര്‍ ചിപ്പിയുടേതായിരുന്നു.തന്റെ പ്രിയ കൂട്ടുകാരി.
''നീ എവിടെയാ ഇപ്പോള്‍''അവളുടെ ശബ്ദത്തിനു ഒരു പതര്‍ച്ചയുണ്ടായിരുന്നു.''ജിത്തുവിനെ കാത്തു
നില്‍ക്കുവാ, ഇതു വരെ വന്നില്ല''
അമ്മു പറഞ്ഞു.
'നീ,ഞാന്‍പറയുന്നത്ശാന്തമായികേള്‍ക്കണം...മുഖവുരയോടെ ചിപ്പി പറയാന്‍ തുടങ്ങിയപ്പോള്‍ മനസ്സ് ഭീതിയില്‍ തുടികൊട്ടുന്നത് അമ്മു അറിയുന്നുണ്ടായിരുന്നു.
''ജിത്തു നമ്മള്‍കരുതുന്ന പോലെ ഒരാളല്ല.,
ഒരു മയക്കു മരുന്നു റാക്കറ്റിന്റെ കാരിയര്‍ ആണ്.കോളേജു വിദ്യാര്‍ത്ഥികള്‍ക്ക് മയക്കു മരുന്നു വിതരണം ചെയ്യല്‍ ക്വട്ടേഷന്‍
തുടങ്ങിയവയാണ് പരുപാടികള്‍!!
കേട്ടതു വിശ്വസിക്കാനാകാതെ തരുത്തു പോയി അമ്മു.''നീ എന്താ ചിപ്പി പറയുന്നത്,നിന്നോടാരാ
പറഞ്ഞത്''?
''ജിത്തു ഇപ്പോള്‍ പോലീസ്സ്റ്റേഷനിലാണ്.എന്റെ ഏട്ടനുംഉണ്ടായിരുന്നു അവനെ അറസ്റ്റ്ചെയ്തപ്പോള്‍''.ചിപ്പിയുടെ ഏട്ടന്‍ പോലീസിലാണ്.അവള്‍ പറഞ്ഞ് ഏട്ടന് തങ്ങളുടെ കാര്യമറിയാം.
''കഴിഞ്ഞ ദിവസം നഗരത്തില്‍ നടന്ന വ്യവസായിയുടെ ആ കൊലപാതകമില്ലേ...?അതില്‍ ജിത്തുവിനാണ് മുഖ്യപങ്ക്.അവന്റെ മുഖത്തുണ്ടായ മുറിവു പോലും ഒരു പക്ഷെ ആ
വധശ്രമത്തിനിടെ ഉണ്ടായതാവാം ,അല്ലാതെ നിന്റെ ഏട്ടനാവില്ല അതു ചെയ്തത്.''
കേട്ടവാര്‍ത്തയുടെ ആഘാതം താങ്ങാനാകാതെ ബസ്സ്റ്റോപ്പിലെകോണ്‍ക്രീറ്റ് ബീമില്‍ പിടിച്ചു നിന്നു അമ്മു.
കണ്ണുനീര്‍ കാഴ്ചകളെമറക്കും പോലേ..!!കാതുകള്‍ കൊട്ടിയടക്കപ്പെട്ട പോലേ...!!
കൈയ്യിലെ ഫോണ്‍ കട്ടുചെയ്യുക പോലും ചെയ്യാതെബാഗിലേക്കിട്ടു.
എത്രയും പെട്ടന്ന് ഏട്ടന്റെ സവിധത്തി
ലെത്തണം ആ കാലില്‍ വീണു
മാപ്പുപറയണം.കപോലങ്ങളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു
കുറ്റബോധത്തിന്റെ മിഴിനീര്‍കണങ്ങള്‍!!
ഓട്ടോയിലിരിക്കുമ്പോള്‍വേഗത പോരാ എന്നു പലവുരു തോന്നി അമ്മുവിന്റെ മനസ്സില്‍.
ഒടുവില്‍ വീട്ടുമുറ്റത്തെത്തിയ പ്പോള്‍ കണ്ടു പൂമുഖത്ത് തന്നെ പ്രതീക്ഷിച്ചെന്നവണ്ണംഇരിക്കുന്ന വല്ല്യേട്ടനെ.
ഓടിചെന്നു ആ നെഞ്ചിലേക്കുവീണു അമ്മൂ..പൊട്ടിക്കരയുന്ന തന്നെ ഏട്ടന്‍ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
''എനിക്കറിയാലോ എന്നെ വിട്ടു പോകാന്‍
എന്റെ അമ്മൂട്ടിക്കാകില്ലാന്ന്.
കരയേണ്ട പോയി വിശ്രമിക്കൂ.''
അമ്മുവിനെ ചേര്‍ത്ത് പിടിച്ച്കട്ടിലില്‍ കൊണ്ടുപോയി കിടത്തി അയാള്‍.എന്നിട്ട്
അവളുടെ തോളില്‍ തട്ടി ഉറക്കാന്‍
ശ്രമിച്ചു.
പതുക്കെ അവളുടെഏങ്ങലടിയുടെ ശബ്ദം നിലച്ചു.ഒരുകൊച്ചു കുട്ടിയുടെ ശാന്തതയോടെ
അവള്‍ കണ്ണടച്ചു കിടക്കുന്നതു കണ്ടപ്പോള്‍‍
ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള ഒരു സായാഹ്നമാണ് അയാള്‍ക്ക് ഓര്‍മ്മ വന്നത്.
കര്‍ക്കിടക കരിമുകിലുകള്‍പെയ്തിറങ്ങിയ ഈറനണിഞ്ഞൊരു സന്ധ്യ.
വീടിന്റെ മുന്‍പില്‍ അച്ഛനെ പ്രതീക്ഷിച്ചിരുന്ന ആ പത്തു വയസ്സുകാരന്റെയടുത്തേക്ക്
ഒരു ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയും കൊണ്ടാണ് അച്ഛന്‍ വന്നത്.
കൗതുകത്തോടെഅവളെ നോക്കിയ തന്റെ
കൈയ്യിലേക്ക് ആ കുഞ്ഞിനെ വെച്ചു തന്നിട്ട് അച്ഛന്‍ പറഞ്ഞു.
''ഇവള്‍ നിന്റെ അനിയത്തിയാണ്.
എന്നും നീ ഇവളെ കണ്ണിലെ കൃഷ്ണ മണി പോലെ കാത്തോളണം.ഞാനില്ലാതായാലുംനീ
ഉണ്ടാവണം ഇവള്‍ക്കെന്നും.ഇവളുടെ കൂടപിറപ്പായി''
അവളെ കൈയ്യിലെടുത്ത്നെഞ്ചോടു ചേര്‍ക്കുമ്പോള്‍ അതുവരെ കരഞ്ഞുകൊണ്ടിരുന്നവള്‍ ഒന്നു പുഞ്ചിരിച്ച പോലെ തോന്നി.
ബാല്ല്യത്തിന്റെ ഒറ്റപ്പെടല്‍,
അമ്മയില്ലാത്ത ശൂന്യത.അതിനെല്ലാം
വിരാമമായി അവളുടെ കടന്നു വരവ്.
കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍ അറിഞ്ഞു.
കടബാദ്ധ്യത കൊണ്ട് ആത്മഹത്യ
ചെയ്ത അച്ഛന്റെ പ്രിയ സുഹൃത്തിന്റെ മകള്‍ ആണെന്ന്.
അച്ഛന്റെയും അമ്മയുടേയും ചേതനയറ്റ
ശരീരങ്ങള്‍ക്കടുത്തു വാവിട്ടുകരഞ്ഞ അവളെ അച്ഛന്‍ കൊണ്ടുവരികയായിരുന്നെന്ന്.
മാതാപിതാക്കളെ ധിക്കരിച്ച
വിവാഹമായിരുന്നതിനാല്‍ ബന്ധുക്കളാരും അവിടെ ഉണ്ടായിരുന്നില്ല.അച്ഛനു
സ്ഥലംമാറ്റം ആയപ്പോള്‍ ആ നാടുപേക്ഷിച്ച് ഇവിടേക്ക് ചേക്കേറി.
അമ്മുവിന്റെ ഭൂതകാലം അവള്‍ ഒരിക്കലുംഅറിയാതിരിക്കാന്‍ ആനാടുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു.
ചുമരില്‍ തൂങ്ങുന്ന അച്ഛന്റെചിത്രത്തോട് അയാളുടെമനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു.
''അച്ഛന്‍ പറഞ്ഞ പോലെ അമ്മു എന്നും എന്റെ കൂടപിറപ്പ് തന്നെയായിരിക്കും...എന്നും..!!
ഒരിക്കലും അവളെ ഞാന്‍ വേദനിപ്പിക്കില്ല...''
പാതി തുറന്നു കിടന്നജനലില്‍ കൂടി കാണമായിരുന്നു അങ്ങകലെ ആകാശ വിതാനത്തില്‍ ഒരു ഒറ്റ നക്ഷത്രം
തന്നെ നോക്കി പുഞ്ചിരിക്കുന്നത്.
ആത്മസംതൃപ്തിയുടെ ഒരു നിറകണ്‍ പുഞ്ചിരി പോലെ.........!!!

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo