Slider

ചിരംഞ്ജീവാത്മാവ്

0


നിൻ കണ്ണും കാതും മുറുക്കെയടച്ചു നീ
കല്ലുവച്ചാ നുണ നേരാക്കുന്നോ
കാക്കേയെന്നുരചെയ്തു
കല്ലെറിഞ്ഞോടിക്കാൻ
ഞാനൊരു കാക്കയല്ല
ഞാനൊരു കാക്കയല്ല
എൻ വായിൽ പുണ്ണുമില്ല
അന്യന്റ്റെ ആലുംകാ
പഴുത്തുനിൽക്കുമ്പോൾ
കൊത്തിപ്പറിക്കാൻ ഞാൻ
കാക്കയല്ല
മാനവ സ്വപ്നമാം ജീവിതപ്പാതയിൽ
കാഷ്ഠമിടാൻ ഞാൻ കാക്കയല്ല
എന്നെ നീ നോക്കുമ്പോൾ
കാണുന്നോരിരുളെല്ലാം
നിന്നുടെ ജീവിത മറവുകളോ
നീയെന്നും ചാർത്തിടും
പൊടികളും നുണകളും
പൊടിപ്പും പടലും പടപടപ്പും
ഞാനോ സുരക്ഷിത
വാത്മീക വീട്ടിലായ്
ചെറുനാള ജീവാഗ്നിയായിരിപ്പൂ
കാലത്തിൻ കോലത്തിൽ
കറക്കം നിറുത്തി നീ
കയറൂ നിൻ ഹൃദയമാം ശ്രീകോവിലിൽ
അവിടെ നീ ചാർത്തിയ
പഴയ മാറാലകൾ
മെല്ലെയും ചിന്തയാൽ തുടച്ചുനോക്കൂ
എന്നിട്ടെൻ വാത്മീക
ശൃംഗമൽപ്പം നീക്കി
നന്മയായ് നിൻ സ്നേഹ നെയ്യൊഴിക്കൂ
ജ്വലിച്ചുയർന്നീടും ഞാൻ പ്രകാശമായി
നിന്നെയും പ്രേമ പ്രകാശമാക്കും
അന്നു നീ കാണും കാഴ്ചയിലെവിടെയും
കാക്കകളായെന്നെ കാണുകില്ല
നീയും ചിരംഞ്ജിവമാം
ഞാനുമൊന്നായൊരു
സൗരജീവൽ വെളിച്ചമാകും
ലോകത്തിൻ വെള്ളി വെളിച്ചമാകും

By: 
VG Vassan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo