Slider

ടോക്കണ്‍ നമ്പര്‍ പതിനെട്ട്

0

ബീപ്..ബീപ്...!"
ശബ്ദത്തിനൊപ്പം ഡോക്ടറുടെ മുറിക്കു പുറത്തെ ഡിസ്പ്ലേയില്‍ ‘ടോക്കണ്‍ നമ്പര്‍ 15’ എന്നു തെളിഞ്ഞു.
.അയാള്ക്കൊപ്പം കാത്തിരുന്നവരില്‍ താടിക്ക് കൈ കൊടുത്ത് പുറത്തെക്കു നോക്കിയിരുന്ന മധ്യവയസ്ക്ക മുറിക്കുളിലേക്ക് കയറി.അയാളുടെ ടോക്കണ്‍ പതിനെട്ടാണ്.അയാള്ക്ക് മുന്നില്‍ രണ്ടു പേര്‍ കൂടി.ഒന്നു ഒരു കന്യാസ്ത്രീയാണ്.കയ്യില്‍ ഒരു ജപമാല തെരുപ്പിടിച്ചു കൊണ്ട് അവര്‍ കണ്ണുകള്‍ അടച്ചു പ്രാര്‍ഥനയില്‍ ആണെന്ന് തോന്നുന്നു.മറ്റത് ഒരു ചെറുപ്പക്കാരന്‍ ആണ്.അയാള്‍ കണ്ണിമ്മ വെട്ടാതെ മൊബൈല്‍ ഫോണില്‍ നോക്കി എന്തോ ചെയ്ത് കൊണ്ടിരിക്കുന്നു.
അയാള്‍ പുറത്തേക്ക് നോക്കി.വൃക്ഷ ചില്ലകള്ക്കിക്കിടയില്‍ നരച്ച ആകാശത്തിന്റെു ഒരു കീറ് കാണാമായിരുന്നു.കടുത്ത ഏകാന്തത അയാള്ക്ക് ഒരു നിമിഷം തോന്നിയെങ്കിലും ,ഈ കാത്തിരിപ്പ് ഒരു പാടു നാള്‍ മുന്‍പ് മുതല്‍ അയാള്‍ മനസ്സില്‍ പ്രതീക്ഷിച്ചതാണ്.മൂന്നു പ്രാവശ്യം ഇത് പോലെ...നഗരത്തിലെ ഏറ്റവും മുന്തിയ ആശുപത്രിയിലെ കാന്‍സര്‍ സ്പെഷ്യലിസ്റ്റ് ആയ ഇതേ ഡോക്ടറെ കാണാന്‍ വല്ല്യച്ചന്‍,അച്ഛന്‍ ,പിന്നെ മൂത്ത ജ്യേഷ്ഠന്‍ ,എന്നിവരോടൊപ്പം ഇത് പോലെ ആയാലും കാത്തിരുന്നതാണ്..മൂന്നു പേരും മരിച്ചു.ഇന്ന് താന്‍ ഒറ്റക്ക് കാത്തിരിക്കുന്നു.
ഇന്നല്ലെങ്കില്‍ നാളെ,താനും ഇത് പോലെ ഒരു ദിവസം ഇവിടെ വരുമെന്നു അയാള്‍ കരുതിയിരുന്നു എന്നത് നേരാണ്.
ഏതാനും ദിവസങള്ക്കു മുന്പ് ,രാത്രിയില്‍ വിയര്‍ത്തു കുളിച്ചു ഉറക്കം ഉണര്ന്നപ്പോള്‍ ലക്ഷണങ്ങള്‍ ആരംഭിച്ചെന്നു അയാള്‍ക്ക് തോന്നി.പിന്നെ കഠിനമായ ക്ഷീണവും.ഡോക്ടറെ കണ്ടപ്പോള്‍,തനിക്ക് അസുഖം വരണമെന്ന് നിര്‍ബന്ധം ഒന്നുമില്ലെന്നും,പോസിറ്റീവായി ചിന്തിക്കാനും അദ്ദേഹം പറഞ്ഞു.ബ്ലഡ് കാന്‍സര്‍ നിര്‍ണ്ണയിക്കാനുള്ള ടെസ്റ്റുകള്‍ നടത്തി.ടെസ്റ്റുകളുടെ റിസള്ട്ട് ഇന്നറിയാം.മറ്റാരും കൂടെ വരാന്‍ ഇനി ബാക്കിയില്ലാത്തത് കൊണ്ട് അയാള്‍ തനിയെ ഇപ്രാവശ്യം.,,
വീണ്ടും ബീപ് ശബ്ദം.
മധ്യവയ്സ്ക്ക ഇറങ്ങി,കന്യാസ്ത്രീ അകത്തു കയറി.മധ്യവയസ്ക്ക നിര്‍വികാരമായ മുഖത്തോടെ ഇടനാഴിയില്‍ നടന്നു മറയുന്നത് മറ്റുളവര്‍ നോക്കിയിരുന്നു.ഇനി ആ ചെറുപ്പക്കാരനും താനും മാത്രം.ടോക്കണ്‍ നമ്പര്‍ പതിനെട്ട്.ജയില്പ്പു ള്ളികളുടെ പോലെ താന്‍ ഒരു നമ്പര്‍ ആയി മാറി എന്നോര്‍ത്ത് അയാള്ക്ക് ചിരി വന്നു. ടോക്കണ്‍ പതിനേഴ് വീണ്ടും മൊബൈലില്‍ കളിക്കുകയാണ്.അപ്പോഴും ആസ്വദിക്കുകയാണ്.
ജീവിതതിന്റെ ഈ മദ്ധ്യാഹ്നത്തില്‍ ,താന്‍ ജീവിതം ശരിക്കും ആസ്വദിച്ചിട്ടില്ല എന്നു അയാള്ക്ക് തോന്നി.താന്‍ ഇവിടെ കാത്തിരിക്കുമ്പോള്‍,ലോകത്തില് താന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത എത്രയോ സ്ഥലങള്‍ ഉണ്ടാവുമെന്നും അവിടെ എന്തൊക്കെ കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടാകും എന്നു അയാള്‍ വെറുതെ വിചാരിച്ചു.ജീവിതത്തിന്റെ മനോഹരമായ ദൃശ്യങ്ങള്‍ എങ്ങെനെയോ ഒരു നിമിഷം അയാളുടെ മനസ്സിലൂടെ കടന്നു പോയി..ചുവന്ന അസ്തമന വെളിച്ചത്തില്‍ മുങ്ങിയ കടല്‍,മഞ്ഞില്‍ മുങ്ങിയ വിജനമായ പച്ച കുന്നുകള്‍,വസന്തം പൊഴിച്ചിട്ട ചുവന്ന പൂക്കളാല്‍ മൂടിയ അനന്തമായ പാതകള്‍,പറന്നു പോകുന്ന അപ്പൂപ്പന്‍ താടി കണ്ടു വിസ്മയിക്കുന്ന ഒരു മാലാഖ കുഞ്ഞിന്റെ ചുണ്ടിലെ പാല്‍ പുഞ്ചിരി...
വീണ്ടും ബീപ്.കന്യാസ്ത്രീ ദുഃഖ ഭാരം നിറഞ്ഞ കുനിഞ്ഞ മുഖത്തോടെ ഇറങ്ങി വന്നു.മൊബൈല്‍ ഓഫ് ചെയ്തു ടോക്കണ്‍ പതിനേഴ് അകത്തേക്ക് കയറി.കന്യാസ്ത്രീ പോയപ്പോള്‍ ആ വലിയ മുറിയില്‍ അയാള്‍ തനിച്ചായി.
ഒരു ബീപ് ശബ്ദം കൂടി കേട്ടാല്‍ തന്റെ വിധി അറിയുമെന്ന് അയാള്‍ ഓര്‍ത്തു .വിധി പ്രതികൂലം ആണെങ്കില്‍ ,ഏറിയാല്‍ ഒരു വര്‍ഷം തനിക്ക് കിട്ടും.ആ സമയം താന്‍ എന്തു ചെയ്യും.അയാള്‍ സ്വയം ചോദിച്ചു.
ഒരു നീണ്ടയാത്ര.ജീവിതത്തിന്റെ നിറങ്ങളില്‍ മുങ്ങാനായി ഒരു വേനലവധി ..അയാളുടെ മനസ്സ് മറുപടി കൊടുത്തു.ഇനി വിധി അനുകൂലമാണെങ്കിലോ അയാള്‍ ചോദിച്ചു .അപ്പോഴും അതേ മറുപടി തന്നെ.ജീവിതത്തിനെ ആശ്ലേഷിക്കാനുള്ള കൊതി അയാളില്‍ നിറഞ്ഞു.
ബീപ്...’ടോക്കണ്‍ നമ്പര്‍ പതിനെട്ട്’ ഭിത്തിയില്‍ തെളിഞ്ഞു.കുറെ നേരം നോക്കിയിട്ടും ആരെയും കാണാതിരുന്നത് കൊണ്ട്,ഡോക്ടര്‍ മുറിക്ക് പുറത്തു വന്നു നോക്കി.മുറിയും നീണ്ട ഇടനാഴിയും ശൂന്യമായിരുന്നു.ഡോക്ടര്‍ പുറത്തേക്ക് നോക്കി.
സാന്ദ്രമായ വൈകുന്നേര വെയിലില്‍,കുന്നുകള്ക്കി ടയിലൂടെയുള്ള പാതയിലൂടെ അയാളുടെ വാഹനം,ഒരു നീണ്ട ഒഴിവുകാലത്തിലേക്ക് ,പൊട്ട് പോലെ മറയുന്നത് ഒരു പുഞ്ചിരിയോടെ അദ്ദേഹം നോക്കി നിന്നു.പിന്നെ അകത്തു കയറി അയാളുടെ പരിശോധനാ ഫലം ,അലമാരക്കുളില്‍ മടക്കി വച്ചു.
അയാള്‍ തിരികെ വരുമ്പോള്‍ കൊടുക്കാന്‍.
(അവസാനിച്ചു)
By Aneesh francis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo