"അല്ലാ.. ഇതെന്തു കിടപ്പാ എൻറെ നുനു കുട്ടിയേ...?
അടുത്ത
വർഷം ഹൈസ്കൂളിലേക്കാണ് മറക്കണ്ട.കൺപോളകൾ മെല്ലെ തുറന്നുനോക്കി വാപ്പിച്ചിയാണ് അരികിൽ,ആ കണ്ണുകളിൽ വാത്സല്യം തുളുമ്പി നിൽക്കുന്നു ."വയ്യ വാപി വല്ലാത്തൊരു തലവേദന ".

"എങ്കിൽ മോളു കിടന്നോളു.. വാപ്പി ഇറങ്ങുന്നു. വെല്ലുമ്മിച്ചി(വാപ്പയുടെ ഉമ്മ)അൽപ്പം കഴിഞ്ഞ് എത്തൂട്ടോ...' ഉം.... , മൂളലോടെ മറുപടി കൊടുത്തു. അൽപ്പ നേരം കഴിഞ്ഞ് അകത്തെവിടെയോ എന്തോ നിലത്ത് വീഴുന്ന ശബ്ദം കേട്ടാണ് തല ഉയർത്തിയത്. 'സ്കൂളിൽ പോകുവാൻ കഴിയില്ല.. അതിനോരോ കാരണം കണ്ടെത്തും. അതെങ്ങിനെയാ തലയിൽ വെച്ച് വഷളാക്കുകയല്ലെ പുന്നാര വാപ്പ. എത്ര നേരാന്ന് വെച്ചാ ഉടുത്തൊരുങ്ങി നിക്കാ..? നിങ്ങളു വരുന്നുണ്ടോ ഇല്ലയോ? കുഞ്ഞുമ്മയാണ്.... ! എന്നു വെച്ചാൽ വാപ്പിയുടെ രണ്ടാം കെട്ട്. വാപ്പിയോട് തട്ടി കയറുകയാണ്.
ചെറുപ്പത്തിൽ ഉമ്മ മരിച്ചതുകൊണ്ട് വാപ്പ വേറെ കല്യാണം കഴിക്കാൻ നിർബന്ധിതനായി.ഞാൻ കുഞ്ഞായതുകൊണ്ടും പെൺകുട്ടി ആയതുകൊണ്ടും ഒരുമ്മയുടെ വാത്സല്യം അവൾക് വേണമെന്ന് ബന്ധുക്കൾ നിർബന്ധിച്ചു.

അപ്പോളെല്ലാം ഉപ്പ പറയുമായിരുന്നു എന്റെ നാസി മരിച്ചിട്ടില്ല ഇപ്പോളും എന്റെ കൂടെ ഉണ്ടെന്നും.എന്റെ മോൾക് ഉപ്പയും ഉമ്മയും ആയി ഞാൻ മതി.
പിന്നീടെപ്പോഴോ ഉമ്മയെ ഓർത്ത് പലപ്പോഴും വിങ്ങി കരയുന്ന എൻറെ മുഖം കണ്ടിട്ടാവാം പാവപെട്ട ഒരു വീട്ടിൽ നിന്നും വാപി നികാഹ് ചെയ്തു,
പാവപെട്ട വീട്ടിൽ നിന്നും നികാഹ് ചെയ്താൽ മോളെ പൊന്നു പോലെ നോക്കുമെന്നു പാവം വാപി കരുതി. ആദ്യമൊക്കെ കുഞ്ഞുമ്മ എന്നോട് നല്ല അടുപ്പമായിരുന്നു. എന്നാൽ ആ അടുപ്പം വിദ്വേഷത്തിലേക്ക് മാറുവാൻ അധിക കാലം വേണ്ടി വന്നില്ല. ഒന്നിമില്ലായ്മയിൽ നിന്നും മെച്ചപ്പെട്ട ജീവിത സൗകര്യം കിട്ടിയപ്പോൾ കുഞ്ഞുമ്മ സ്വയം മറന്നതോ? അതല്ല എൻറെ മുഖം ഉമ്മിയെ പോലിരിക്കുന്നു എന്ന വാപ്പിയുടെ ഇടയ്ക്കുളള സംസാരമോ.? ഇന്നും ഒരുത്തരം കിട്ടാത്ത ചോദ്യമാണത്.
ഒരുപാട് വിഷമം വരുമ്പോൾ ഉമ്മിയുടെ ഓർമ്മകൾ ആയിരുന്നു ഒരാശ്വാസം .വാപി പറഞ്ഞതുപോലെ ചിലപ്പോളൊക്കെ അദൃശ്യമായ ഒരു തലോടൽ അനുഭവിച്ചു അറിയാറുമുണ്ട്

ദേഹത്തു നിന്നും പുതപ്പ് മാറ്റി എഴുനേൽക്കാൻ ഒരു ശ്രമം നടത്തി.തലക്ക് വല്ലാത്ത ഒരു ഭാരം. വയറുവേദന ശക്തിയായി കൊണ്ടിരിക്കുന്നു തലയിണയിൽ മുഖം അമർത്തി പ്രാണൻ പോകുന്നെ പോലെ തോന്നി.
'അള്ളാഹ് '...!എനിക്കെന്താ സംഭവിക്കുന്നത്.ബാത്‌റൂമിൽ പോകാനുള്ള വ്യഗ്രതയിൽ എഴുന്നേറ്റു. പെട്ടെന്നാണത് ശ്രദ്ധിച്ചത്.മുട്ടുകാലിൽ നിന്നും ഒലിച്ചിറങ്ങുന്ന രക്തം.... വാവിട്ടു കരഞ്ഞു പോയി എന്താ സംഭവിക്കുന്നത് എന്നറിയാതെ.!
പരാശ്രയമില്ലാതെ പരിഭ്രാന്തിയോടെ ഞാൻ നിന്നു.
പേടിച്ചിട്ടാണോ എന്തോ കണ്ണുകളിൽ വല്ലാതെ ഇരുട്ടുകേറുന്നത് പോലെ തോന്നി. അല്ലാഹുവെ..... ഇനിയെന്ത് എന്ന് ചിന്തിച്ചു നിന്നപ്പോഴേക്കും പുറത്തു കാളിങ് ബെൽ ശബ്ദിച്ചു.വാതിൽ അടച്ചിട്ടില്ല. മോളെ എന്ന് വിളിച്ചുകൊണ്ട് വെല്ലിമ്മ വന്നു. എന്റെ മുഖം കണ്ടിട്ടാവാം ഒരു ഭീതിയോടെ എന്ത് പറ്റി മോളെ എന്ന് ചോദിച്ചു

വിറയാർന്ന ചുണ്ടുകളോടെ കാര്യം അവതരിപ്പിച്ചു.വെല്ലിമ്മാടെ മുഖം വിവർണമായി പിന്നെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിരിയിച്ചു കൊണ്ട് അലമാരയിൽ നിന്നും ഡ്രസ് എടുത്ത് തന്ന് വൃത്തിയായി വരാൻ പറഞ്ഞു. ഡ്രസ് മാറി വന്നപ്പോഴേക്കും വെല്ലിമ്മ ചൂടു പിടിക്കുന്ന ബാഗുമായി അടുത്തെത്തി, ചേർത്തു പിടിച്ചു അരികത്തിരുത്തി.
"നുനു മോള് വലിയ പെണ്ണായിരിക്കുന്നു". വലിയപെണ്ണോ എനിക്കൊന്നും മനസ്സിലായില്ല .വീണ്ടും എന്തൊക്കെയോ പറഞ്ഞു തന്നു. അതിൽ ഒരു വാക്കെന്റെ മനസ്സിൽ ഉടക്കി
മാതാവാകാൻ പോകുന്നതിന്റെ ആദ്യ ചവിട്ടുപടിയാണെന്നു....!
ഒരുപക്ഷെ എന്റുമ്മ എന്റെ കൂടെ ഉണ്ടായിരുന്നേൽ ഇത്രേം ആശങ്ക എനിക്കുണ്ടാകുമായിരുന്നില്ല. ചൂട് ബാഗ് എൻറെ വയറിനിരു വശങ്ങളിലും വെച്ച് പതിയെ അമർത്തി തന്നു. വേദനയ്ക്ക് അൽപ്പം ആശ്വാസം കിട്ടിയതു പോലെ..
"മോള് കിടന്നോ കുറചു നേരം. വെല്ലിമ്മ അപ്പുറത്തുണ്ട് എന്തേലും ആവശ്യമുണ്ടേൽ വിളിച്ചാൽമതി." നേരിയ ആശ്വാസം കിട്ടിയപ്പോൾ കണ്ണുകൾ പതിയെ അടഞ്ഞു.

"നുനു"...... ആശുപത്രിയിലെ ഒ.പി സെക്ഷനിലെ ബഞ്ചിൽ അൽപ്പ നേരം തല ചായ്ച്ചതായിരുന്നു ഞാൻ.. എപ്പോഴോ സ്ഥല കാല ബോധം നഷ്ടമായി. വിളി കേട്ടു നോക്കിയപ്പോൾ മുമ്പിലതാ ഒരു നഴ്സ്
അവരുടെ മുഖത്തു ഒരു ചെറിയ പുഞ്ചിരി ഉണ്ട് .ഭയപ്പെടാൻ ഒന്നുമില്ല ഇയാൾ ഒരു അമ്മയാകാൻ പോകുന്നു എന്ന് പറഞ്ഞുകൊണ്ടവർ നടന്നകന്നു.
ആ വാക്ക് ഒരിക്കൽ കൂടി കേൾക്കുവാൻ കൊതിച്ചു. മനസ്സിൽ ഒരായിരം വർണങ്ങൾ മിന്നിമറഞ്ഞു.തോളിലമർന തന്റെ പ്രിയതമന്റെ കയ്യും പിടിച്ചു കൊണ്ട് ആശുപത്രി പടികൾ ഇറങ്ങുമ്പോൾ മിഴികളിലൂടെ സന്തോഷാശ്രുക്കൾ ഒഴുകി. വെല്ലിമ്മയുടെ അന്നത്തെ വാക്കുകൾ മനസ്സിലേക്കു ഒഴുകിയെത്തി. "അക്കം തെറ്റിയ കാലവും കാലം തെറ്റിയ കോലവുമാകുമ്പോൾ നിന്റെയീ കണ്ണുനീർ സന്തോഷത്തിനു വഴി മാറും "

സമർപ്പണം .അമ്മയില്ലാതെ വളർന്ന എന്നെ പോലെയുള്ള എന്റെ സഹോദരിമാർക്..
Milamohammed

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക