കൊല്ലും ഞാൻ അവന്മാരെ എല്ലാത്തിനേയും തട്ടിക്കളയും , എന്റെ മോൾക്കെന്തെങ്കിലും സംഭവിച്ചാൽ ഒരെറ്റയെണ്ണത്തിനേയും വെറുതെ വിടൂലാ, !!
ഉമ്മറത്തിരുന്ന് പ്രതിക്ഞയെടൂക്കുന്ന ഭർത്താവിന്റെ ഭീകര ശബ്ദം കേട്ട് ഭാര്യ അവിടേക്ക് വന്നു,
ആരെ കൊല്ലണെ കാര്യമാ നിങ്ങളീ പറയണെ, ?
നീ അറിഞ്ഞില്ലല്ലോ ??
അറിയൂലാ നീ ഒന്നും അറിയൂലാ , അതെങ്ങനെയാ മകളെ ശ്രദ്ധിക്കാൻ നിനക്കെവിടെ സമയം , !?
അറിയൂലാ നീ ഒന്നും അറിയൂലാ , അതെങ്ങനെയാ മകളെ ശ്രദ്ധിക്കാൻ നിനക്കെവിടെ സമയം , !?
എന്നോടെന്തിനാ ചാടി കടിക്കണെ, ഇവിടെ ഇപ്പോ, എന്നതാ ഉണ്ടായത്, ??
ഉണ്ടാ, '' **കെെ ചുരുട്ടി കാണിച്ചു കൊണ്ട് , ഭാര്യയുടെ നേരെ അയാൾ കണ്ണുരുട്ടി,
നിങ്ങളിങ്ങനെ കെടന്ന് തുളളാതെ കാര്യം പറ മനുഷ്യാ, ??
എടി, നമ്മുടെ മോളെ ആരെക്കൊയോ ശല്ല്യം ചെയ്യുന്നുണ്ടെന്ന്,!!
ആര് പറഞ്ഞു,?
ഇന്ന് രാവിലെ അവളിവിടെ യിരുന്ന് കൂട്ട് കാരിക്ക് ഫോൺ ചെയ്യുകയാ , അന്നേരം ഞാൻ കേട്ടതാ,!
അപ്പോൾ തന്നെ അവളെ വിളിച്ച് കാര്യം ചോദിക്കേണ്ടേ മനുഷ്യാ, !
പ്രശ്നമാകൂന്ന് കരുതി അവൾ സമ്മതിച്ചില്ലെങ്കിലോ ,എന്നു വിചാരിച്ച് ഞാൻ ചോദിച്ചില്ലെടി, !
ഹെന്റെ ഈശ്വരാ പൊങ്കൊച്ചിങ്ങൾക്ക് വഴിയെ നടക്കാൻ പറ്റാത്ത കാലമാണല്ലോ, സ്കൂള് വരെ ഞാനൊന്ന് പോയിട്ട് വരട്ടെ, ??
വേണ്ട വേണ്ട, എടുത്ത് ചാടി കൊളമാക്കല്ലേ , , നമ്മുടെ പാർട്ടിക്കാരൻ രാജനെ വിളിച്ച് ഞാൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്
അയാളേയും കൂട്ടി പോലീസ് സ്റ്റേഷനിൽ പോയി ഒരു പരാതി കൊടുക്കാം നമുക്ക് നിയമത്തിന്റെ വഴിക്ക് നീങ്ങാം,
അയാളേയും കൂട്ടി പോലീസ് സ്റ്റേഷനിൽ പോയി ഒരു പരാതി കൊടുക്കാം നമുക്ക് നിയമത്തിന്റെ വഴിക്ക് നീങ്ങാം,
വേണ്ട മനുഷ്യാ, ശല്ല്യം ചെയ്യുന്ന അവന്മാരെ കണ്ട് ഒരു താക്കീത് കൊടുത്താൽ മതി, വെറുതെ പ്രശ്നം ഊതി വീർപ്പിക്കണോ, ??
നീ മിണ്ടാതിരി, അല്ലെങ്കിലും നീയാ ആ പെണ്ണിനെ വഷളാക്കുന്നത് , നീ പറഞ്ഞിട്ടല്ലേ അവൾ മൊബെെൽ വാങ്ങിയത്, അന്ന് ഞാൻ പറഞ്ഞതാ വേണ്ടാ വേണ്ടാന്ന്,
അന്നേരം നീ എന്താ പറഞ്ഞത്
സ്റ്റാറ്റസ് കീപ്പ് ചെയ്യണമെത്രേ ! ഇപ്പം എന്തായി സ്റ്റാറ്റസ് കീപ്പായോ ? അതയോ ചീപ്പായോ ??
ആയോടി, ! ആയോന്ന്, !!
അന്നേരം നീ എന്താ പറഞ്ഞത്
സ്റ്റാറ്റസ് കീപ്പ് ചെയ്യണമെത്രേ ! ഇപ്പം എന്തായി സ്റ്റാറ്റസ് കീപ്പായോ ? അതയോ ചീപ്പായോ ??
ആയോടി, ! ആയോന്ന്, !!
എനിക്കെന്റെ മോളെ അറിയാം, അവൾ സ്കൂൾ വിട്ട് വരട്ടെ, ആദ്യം അവളോടൊന്ന് അന്വേഷിക്കാം എന്നിട്ടു മതി കേസ് കൊടുക്കലൊക്കെ !
അത് നിന്റെ കാര്യം, എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം , നീയ്യാ വളയിങ്ങ് ഊരിക്കെ, ?
അതെന്തിനാ വള ഊരുന്നത്,
പുഴുങ്ങി തിന്നാൻ, എടി പൊട്ടി , നേതാവിന്റെ പാർട്ടി ഫണ്ടിലേക്ക് ആയിരം, പോലീസുകാരന് ആയിരം , അങ്ങനെ രണ്ടായിരം വേണം,
സംതിങ്ങ് കൊടുത്താലേ കേസിന് ബലം കിട്ടുകയൊളളൂന്നാ രാജൻ പറഞ്ഞത് _
ഞാനെവിടുന്ന് വാങ്ങാനാ രണ്ടായിരം രൂപാ ,
തല്ക്കാലം സ്വർണ്ണം പണയം വയ്ക്കാം, !
സംതിങ്ങ് കൊടുത്താലേ കേസിന് ബലം കിട്ടുകയൊളളൂന്നാ രാജൻ പറഞ്ഞത് _
ഞാനെവിടുന്ന് വാങ്ങാനാ രണ്ടായിരം രൂപാ ,
തല്ക്കാലം സ്വർണ്ണം പണയം വയ്ക്കാം, !
ഹെന്റ ഈശ്വരാ, ഈ മനുഷ്യനെ കൊണ്ട് തോറ്റു,
വള ഊരുന്നതിനിടയിൽ ഭാര്യ പിറു പിറു പിറുത്തു,
വള ഊരുന്നതിനിടയിൽ ഭാര്യ പിറു പിറു പിറുത്തു,
എടി, നീ വേഗം റെഡിയാക് , ഞാനൊരു ആട്ടോറിക്ഷ വിളിച്ചോണ്ട് വരാം,
===============
സീൻ രണ്ട്
===============
സീൻ രണ്ട്
പോലീസ് സ്റ്റേഷൻ,
എസ് ഐ പറഞ്ഞതനുസരിച്ച് സ്കൂളിൽ നിന്ന് മകളേയും വിളിപ്പിച്ചു, എസ് ഐ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ തുടങ്ങി,
ഏത് ക്ളാസിലാ പഠിക്കുന്നത് ?
പ്ളസ് ടൂ,
ഓകെ, ആരാണ് മോളെ ശല്ല്യം ചെയ്യുന്നത്
പെൺകുട്ടി അമ്പരന്നു, ഇല്ല, എന്നെ ആരും ശല്ല്യം ചെയ്യുന്നില്ല,
അച്ഛൻ പറഞ്ഞല്ലോ , കുട്ടിയ ചിലർ ഫോളോ ചെയ്യുന്നെണ്ടെന്ന്,
അവൾക്ക് സംഗതി പിടികിട്ടി, രാവിലെ താൻ ഫോൺ ചെയ്തത് അച്ഛൻ അറിഞ്ഞിരിക്കുന്നു, !
പറ മോളെ അമ്മയുടെ ശബ്ദം,
പേടിക്കാതെ പറഞ്ഞോളു കുട്ടിയുടെ പുറകെ ആരാണ് വരുന്നത് ? എസ് ഐ, വീണ്ടും ചോദിച്ചു,
ഉണ്ട് സർ എന്നെ ചിലർ ഫോളോ ചെയ്യുന്നുണ്ട്, !
കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ഒരു സംഘം സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട് ,നേതാവ് ഗൗരവത്തോടെ അഭിപ്രായപ്പെട്ടു !
പറയു കുട്ടി, ? എസ് ഐ യുടെ ശബ്ദം കനത്തു,
പറയാം സർ, ഒരു മിനിറ്റ്, അവൾ സ്കൂൾ ബാഗിനുളളിലൊളിപ്പിച്ച മൊബെെലെടുത്ത് ഓണാക്കി, ശേഷം ഫേസ്ബുക്കെടുത്ത് തന്നെ _'**ഫോളോ '* ചെയ്യുന്നവരുടെ പേരുകൾ പറയാൻ തുടങ്ങി,
ഒരു പ്രവാസിയടക്കം പതിമൂന്ന് പേർ,
ഒരു പ്രവാസിയടക്കം പതിമൂന്ന് പേർ,
ഞാനിന്ന് രാവിലെ കൂട്ടുകാരിക്ക് ഫോൺ ചെയ്ത് പറഞ്ഞതാ ,എന്നെ കുറെ ആളുകൾ _'*ഫോളോ _**ചെയ്യുകയാടി ഇതൊരു വല്ലാത്ത ശല്ല്യമായെടി ''*എന്ന് അത് കേട്ട് അച്ഛൻ തെറ്റിദ്ധരിച്ചതാ സാറെ ,_'*
എസ് ഐ ക്ക് ചിരി അടക്കാനായില്ല!!
അയാൾ പൊട്ടിച്ചിരിച്ചു, അത് കണ്ട് നേതാവും ചിരിച്ചു,
പറ്റിയ അമളി ഓർത്ത് അയാളും ചിരിച്ചു, അച്ഛന്റെ ചമ്മിയ മുഖം കണ്ടപ്പോൾ മകളും ചിരിച്ചു,
അമ്മ മാത്രം ചിരിച്ചില്ല,
കാരണം ,
വിവരം കെട്ട കെട്ട്യോൻ പണയം വച്ച തന്റെ
ഒന്നര പവന്റെ സ്വർണ്ണ വള ഇനി എങ്ങനെ തിരിച്ചെടുക്കും എന്ന ചിന്തയിലായിരുന്നു ആ പാവം വീട്ടമ്മ,!!!!!
അയാൾ പൊട്ടിച്ചിരിച്ചു, അത് കണ്ട് നേതാവും ചിരിച്ചു,
പറ്റിയ അമളി ഓർത്ത് അയാളും ചിരിച്ചു, അച്ഛന്റെ ചമ്മിയ മുഖം കണ്ടപ്പോൾ മകളും ചിരിച്ചു,
അമ്മ മാത്രം ചിരിച്ചില്ല,
കാരണം ,
വിവരം കെട്ട കെട്ട്യോൻ പണയം വച്ച തന്റെ
ഒന്നര പവന്റെ സ്വർണ്ണ വള ഇനി എങ്ങനെ തിരിച്ചെടുക്കും എന്ന ചിന്തയിലായിരുന്നു ആ പാവം വീട്ടമ്മ,!!!!!
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!
കുവെെത്ത്, !!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക