നേരം ഏറെ ഇരുട്ടിയിരിക്കുന്നു... അസമയത്ത് ബസ് സ്റ്റോപ്പിൽ ആളുകൾ അപ്രത്യക്ഷമായിരിക്കുന്നു ''.''.... എങ്ങും നിശബ്ദത.. തന്റെ ചുറ്റും ചെന്നായ് കണ്ണുകൾ പച്ച മാംസത്തിനു വേണ്ടി അലയുന്നതായി അവൾക്കു തോന്നി... ഇനി ഇവിടെ നിന്നാൽ ഈ നരഭോജികൾക്ക് ഇരയാകേണ്ടി വരും എന്ന ചിന്ത അവളെ വളരെ ആകുലപ്പെടുത്തി... ആ കൂരാ കുരിരുട്ടിൽ തന്റെ പ്രാണനു വേണ്ടി അവൾ ധൈര്യം സംഭരിച്ച് നടന്നു... എങ്കിലും അവളുടെ മനസ്സിൽ ഭീതി തളം കെട്ടി നിന്നു''... ഭയത്താൽ ചുറ്റുമുള്ളതൊന്നും തന്നെ അവളുടെ ശ്രദ്ധയിൽ പെട്ടില്ല..
ഭീതി ജനിപ്പിക്കും മുഖമുള്ള കട വാവലുകളുടെയും, രാത്രിയുടെ ശൂന്യതയിൽ കണ്ണുകൾ ചൂഴ്ന്നെടുക്കാൻ തക്കം പാർത്തു മറഞ്ഞിരിക്കുന്ന കഴുകന്മാരുടെയും, ചെവികൾ ചൂളി പോകുന്ന രീതിയിലുള്ള ചീവീടുകളുടെയും ശബ്ദം തന്റെ ഭയത്തിന്റെ ആഴം വർദ്ധിപ്പിച്ചതായി അവൾക്ക് തോന്നി.''.. പെട്ടെന്നാണ് തന്നെ പിന്തുടർന്നുകൊണ്ടിരിക്കുന്ന പുകവമിക്കുന്ന തീഷ്ണമായ കണ്ണുകൾ അവളുടെ ശ്രദ്ധയിൽ പെട്ടത്.. ഈ അന്ധകാരത്തിൽ താൻ തനിച്ചാണ് ... തനിച്ച് ... തന്റെ നിഴൽ പോലും തന്നെ തനിച്ചാക്കിയിരിക്കുന്നു.'. ഏതൊരവസ്ഥയിലും നിഴൽ പോലെ കൂടെയുണ്ടാകും എന്നു വാക്കു തന്ന പ്രിയതമൻ ഇന്നു തന്റെ അടുത്തില്ല... നിധി കാക്കുന്ന ഭൂതങ്ങളെ പോലെ തന്നെ മാറോടടക്കിപ്പിടിച്ചിരുന്ന മാതാപിതാക്കളുമില്ല.'... യാഥാർത്ഥ്യം മനസ്സിലാക്കിയ അവൾ തന്റെ നടത്തത്തിന്റെ വേഗത കൂട്ടി.. പെട്ടെന്ന് തീവണ്ടിയുടെ കാതടിപ്പിക്കുന്ന ശബ്ദം അവളെ നിശ്ചലയാക്കി ... പൊടുന്നനെ ശരീരത്തിൽ ഒരു ഇടിമിന്നൽ പതിച്ചതായി അവൾക്ക് അനുഭവപ്പെട്ടു.''
കണ്ണു തുറന്നപ്പോൾ ചുറ്റിലും നല്ല വെളിച്ചമുണ്ട്.'' അവളിലെ ഭയം ഉരുകി ഇല്ലാതായി.. പക്ഷേ കഴുത്തിലും നെറ്റിയിലും ശരീരത്തിലും ഉണങ്ങാൻ തുടങ്ങുന്ന രക്തക്കറകൾ ...കൂടി നിന്നവരിൽ ആരോ പിറുപിറുത്തു... '' ആത്മഹത്യയാണെന്ന്.. '' ആ കാളരാത്രിയിൽ തന്നെ പിച്ചി ചീന്തുവാനുതകിയ ചെന്നായ്‌കൂട്ടത്തിന്റെ മുന്നിൽ തന്നെ തനിച്ചാക്കിയ നിഴലും നിഴൽ പോലെ കുടെയുണ്ടാകും എന്നുറപ്പു നൽകിയവരും ഇന്നീ വെളിച്ചത്തിലും തനിക്കൊപ്പമില്ല എന്ന പച്ചയായ സത്യം അവൾ മനസ്സിലാക്കി.... ഒരു തേങ്ങലോടെ'' .......'
Sajith_Vasudevan(ഉണ്ണി...)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക