Slider

ജൂലി

0

ഇതെന്റെ ഒരു ആത്മ മിത്രമായിരുന്ന ഒരു പൂച്ചകുഞ്ഞിന്റെ കഥ... 
നാട്ടിൻ പുറത്തെ ഒരു സർക്കാർ സ്ക്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാലം.. വേനൽ സ്ക്കൂൾ അവധിയുടെ സമയത്ത് ഉപ്പയും ഇളയാപ്പയും(ഉപ്പയുടെ അനിയൻ) ഗൾഫിൽ നിന്നും വന്നത്. പണ്ടെല്ലാം ഗൾഫുകാർ വരുന്നുണ്ടെങ്കിൽ ഒരാഴ്ച്ച മുമ്പേ ഉത്സവമായിരിക്കും ആ വീട്ടിൽ. അത്പോലെ എന്റെ വീട്ടിലും 
ഉണ്ടായിരുന്നു. ആയിടക്കാണ് ഉപ്പ ഒരു പുതിയ സംരഭം തുടങ്ങുന്നതിന്റെ ഭാഗമായി ഒരു 
മൈസൂർ ട്രിപ്പ് പോകുവാനൊരുങ്ങിയത്. എന്റെമുത്ത അമ്മായിടെ മകൻ മുബാറക്കിന്റെ ലാൻസർ കാറിലായിരുന്നു യാത്ര. ഉപ്പയും അനിയനും അളിയനും എന്റെ ഇരട്ട സഹോദരനും പിന്നെ ഞാനുമുണ്ടായിരുന്നു ആ 
യാത്രയിൽ, നിലബൂരിന്റെ വന്യമരങ്ങൾ താണ്ടിയും ഗൂഡല്ലൂർ മൈസൂർ കാടുകളിലെ വന്യമ്യഗങ്ങളെയെല്ലാം ആ യാത്രകിടെ കാണുവാൻ 
സാധിച്ചിരുന്നു. അങ്ങിനെ മൈസൂര് നിന്നും തിരിച്ചുവരുമ്പോൾ 
ഗുഡല്ലൂരിലെ ഒരു മരുന്ന്കടയിൽ നിന്നും പനിയുടെ ഗുളിക വാങ്ങുവാൻ വേണ്ടി കാറിൽ നിന്നും ഇറങ്ങിയപ്പോളാണ് രോമാവ്യതമായ ഒരു പൂച്ചയെ കാണാനിടയായത്. അടുത്ത് കണ്ട ഒരാളോട് പൂച്ചയുടെ കാര്യങ്ങൾ ആരായുകയും അയാൾ തന്നെ സമീപത്തെ വീട്ടിൽ നിന്നും രണ്ട് പൂച്ചകുഞ്ഞുങ്ങളെ പെട്ടിയിലാക്കി കൊണ്ടുവന്നു എനിക്ക് തന്നു. ഒരു നൂറ് രൂപ ഉപ്പയിൽ നിന്നും അയാൾക്ക് കൊടുത്തു. അങ്ങിനെ തിരിച്ചു യാത്ര വീട്ടിലേക്ക്. വഴിനീളെ മ്യാഹു... കരച്ചിൽ പെട്ടിയിൽ നിന്നുമുയരുന്നു. കാറിലുണ്ടായിരുന്ന ബിസ്ക്കറ്റുകഷ്ണങ്ങളിട്ട് കൊടുത്തപ്പോൾ ഒരാശ്വാസം. കറുപ്പും വെളുപ്പും കൂടിയ ഒരു നിറത്തിലും വെളുപ്പും തവിട്ടുകളറിലുമായിരുന്നു അവ. അങ്ങിനെ വീട്ടിലെത്തി ദിവസ്സങ്ങൾക്ക് ശേഷം തെരുവ് പട്ടികളുടെ കടിയേറ്റ് അതിലൊന്ന് പ്രാണൻ വെടിഞ്ഞു. എനിക്കെന്തോ വല്ലാത്ത സങ്കടമായിരുന്നു അപ്പോൾ. ഒരുപക്ഷേ ആ സമയത്തായിരിക്കാം ഞാനാ ഒണ്ടാംപൂച്ചകുട്ടിയെ അമിതമായി പരിചരിക്കുന്നതും അവൾക്ക് ജൂലി എന്ന നാമദേയം നൽകുന്നതും. നാളുകൾ കടന്നുപോയി ജൂലി അത്രയ്ക്കടുത്തിരുന്നു വീട്ടിലെ എല്ലാവരോടും. രാത്രി സ്ക്കൂൾ പാഠഭാഗങ്ങൾ പഠിക്കുമ്പോൾ പുസ്തകതാളുകളിൽ ജൂലിയുടെ കിടപ്പാണ് പിന്നെ ആ കുഞ്ഞു കൈകൾകൊണ്ട് കുസ്യദികളും. ജൂലിയുടെ വരവിൽ പിന്നെ വീട്ടിൽ ഒരു കൊച്ചൂകുട്ടിയുടെ പ്രതീധിയായിരുന്നു. അടുത്ത വീട്ടിലെ ആട് പ്രസവിച്ചതിനാൽ ദിവസ്സവും ഒരു ഗ്ലാസ്സ് ആട്ടിൻപാൽ അതിന് വാങ്ങികൊടുത്തിരുന്നു. ഗോലികൊണ്ടുള്ള കളികളും പറമ്പിലും ക്യഷിസ്ഥലങ്ങളിലുമൂള്ള ഓടിനടത്തവും എവരിലും കൗതുകമുണർത്തി. ജൂലി വന്നതിൽ പിന്നെ വീട്ടിൽ എലിശല്ല്യമില്ലായെന്ന് ഉമ്മ എപ്പോളും പറഞ്ഞ് ചിരിക്കും. ജീവനുള്ള എലിക്കെണി എന്നോക്കെ വിളിച്ച് ഏന്റെ മടിയിൽ കിടത്തി അതിന്റെ മുകത്ത് നോക്കി ഞാനും ചിരിക്കാറുണ്ടായിരുന്നു.. വർഷം ഒന്ന് പോയതറിഞ്ഞിരുന്നില്ല. അന്ന് പത്താംക്ലാസ്സ് പഠിക്കുകയായിരുന്നു ഞാൻ. സ്ക്കൂളിലേക്ക് പോകുമ്പോൾ വഴിയിൽ വരെ വരുകയും എന്നെ യാത്രയാക്കുകയും തിരിച്ചു വരുന്ന സമയങ്ങളിൽ കാത്തിരിക്കുകയും ചെയ്യുമായിരുന്നു ജൂലി. അങ്ങിനെ ഒരു ദിവസ്സം സ്ക്കൂൾ വിട്ട് വീട്ടിലെത്തിയ സമയം ആകെ നിഞ്ചലമായ ഒരു അന്തരീക്ഷമെന്ന പോലെ എനിക്ക് തോന്നി. അതെസമയം സമീപത്തെ വയലിലെ ഒരു മരത്തിൽ നിന്നും ജൂലിയുടെ കരച്ചിൽ കേൾക്കുന്നു. അപ്പോൾ എന്തോ അപകടമൂള്ളൊരു സൂചന എനിക്ക് തോന്നുകയും ചെയ്തിരുന്നു. സത്യത്തിൽ ഞാനോടിയ സ്ഥലങ്ങളിൽ പുല്ല് മുളച്ചിട്ടുണ്ടാവില്ലായിരിക്കും ഒരുപക്ഷേ നമ്മൾ സ്നേഹിക്കുന്നവരുടെ സാനിധ്യം എത്ര അകലെയാണെങ്കിലും നമ്മുക്കറിയാൻ സാധിക്കുമെന്ന് പണ്ടെവിടയോ വായിച്ചിട്ടുണ്ട്. അങ്ങിനെ ഞാനാമരത്തിന്റെ അടുത്തെത്തിയപ്പോൾ ആ മരത്തിന്റെ ചില്ലയിലൽ കാൽകുടുങ്ങിയ നിലയിൽ ജൂലിയെ കണ്ടു. എന്നെ കണ്ടതും ഘോരമായ സ്വരത്തിൽ അവൾ കരയുന്നു. നിമിഷങ്ങൾക്കിടയിൽ ഞാനതിനെ വാരിയെടുത്തു. അതിന്റെ വലതുകാലിന്റെ എല്ലൊടിഞ്ഞ നിലയിലായിരുന്നു അപ്പോൾ. വീട്ടിലുണ്ടായിരുന്ന തൈലമുപയോഗിച്ച് വല്ല്യുമ്മയുടെ സഹായത്താൽ അതിന്റെ കാൽകെട്ടികൊടുത്തു. എന്നിട്ടു കാൽകൊക്കിയിട്ട് പോലും വിസർജനത്തിനും മറ്റുമായി വീടിന് വെളിയിൽ പോയിരുന്നു അത്. മാസങ്ങൾക്ക് ശേഷം അവൾ വീണ്ടും പഴയത് പോലെ നടക്കുവാൻ തുടങ്ങി. അതിനിടക്ക് വീണ്ടുമൊരു പനിബാധിച്ച് ജൂലി ഈ ലോകത്തോട് തന്നെ വിടപറഞ്ഞു. ചില നഷ്ടങ്ങൾ നമ്മെ എത്രത്തോളം തളർത്തുമെന്ന് ജൂലിയുടെ കാര്യത്തിൽ ഞാനറിഞ്ഞിരുന്നു. അവൾക്കായ് വീടിന്റെ തൊടിയിൽ പൂക്കളാൽ തീർത്ത സ്മ്യതിമനഡപം തന്നെ ഞാൻ തീർത്തിരുന്നു. അന്ന് മുതൽ ഇന്ന് വരെ ഞാനെടുത്ത പ്രതിജ്ഞ *ജീവിതത്തിൽ ആരെയും അതിരു കടന്ന് സ്നേഹിക്കരുത് എന്നായിരുന്നു. ഒരു പക്ഷേ അവ നഷ്ടപ്പെടുമ്പോഴുള്ള നോവിനെ ഭയന്ന് മാത്രം. ഇനിയും മരിക്കാത്ത ഓർമ്മകളോടെ 
ഷാഫി......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo