അരങ്ങിൽ കെട്ടിയാടുന്ന വേഷത്തിന്റെ പകിട്ടില്ല കാലംകരുതി വെച്ച ജീവിത വേഷത്തിന്..!!
------------- -------------- -----------
------------- -------------- -----------
ഇത് ഈ കാലത്തിന്റെ കഥയല്ല.അഞ്ച്
പതിറ്റാണ്ടുകൾക്കു മുൻപ് ഉത്തര
കേരളത്തിലെ (1960 കളിൽ)ഒരു ഗ്രാമത്തിൽ,
കഥകളിയെന്ന കലയെ ജീവനു തുല്ല്യം
സ്നേഹിച്ച കുഞ്ഞൂട്ടൻ എന്ന കലാകാരന്റെ
ജീവിതമാണ്.അരങ്ങിൽ കെട്ടിയാടുന്ന വേഷ
ത്തിന്റെ പകിട്ടില്ല കാലം കരുതി വെച്ച ജീവിത
വേഷത്തിനെന്ന് തിരിച്ചറിഞ്ഞ കുഞ്ഞൂട്ടന്റെ
പകർന്നാട്ടത്തിന്റെ കഥ.

കേളികൊട്ട്
----------
----------
നാട്ടുവഴികളിൽ ഇരുൾ വീണു തുടങ്ങിയിരിക്കുന്നു.എല്ലാവരും അമ്പല
ത്തിലേക്കെത്താനുള്ള വ്യഗ്രതയിലാണ്.
ഇന്ന് ''കല്ല്യാണ സൗഗന്ധികം''കഥകളി
യുണ്ട് പൊന്നാരിമംഗലം ദേവിക്ഷേത്ര
സന്നിധിയിൽ.തച്ചാംപുറത്ത് രാഘവൻ
നായരുടെ ഭീമനും, കുഞ്ഞൂട്ടന്റെ ദ്രൗപതി
യും അരങ്ങു നിറഞ്ഞാടുമ്പോൾ കാണി
കളിതിൽ മതിമറക്കും.
ത്തിലേക്കെത്താനുള്ള വ്യഗ്രതയിലാണ്.
ഇന്ന് ''കല്ല്യാണ സൗഗന്ധികം''കഥകളി
യുണ്ട് പൊന്നാരിമംഗലം ദേവിക്ഷേത്ര
സന്നിധിയിൽ.തച്ചാംപുറത്ത് രാഘവൻ
നായരുടെ ഭീമനും, കുഞ്ഞൂട്ടന്റെ ദ്രൗപതി
യും അരങ്ങു നിറഞ്ഞാടുമ്പോൾ കാണി
കളിതിൽ മതിമറക്കും.
അണിയറയിൽ മനയോല ചാർത്തി,
ചായില്ല്യം തേച്ച് മുഖം ചുവപ്പിച്ച്
കുഞ്ഞൂട്ടന്റെ ദ്രൗപതി വേഷമൊരുങ്ങി.
പുരുഷ കേസരികളെല്ലാം കുഞ്ഞൂട്ടൻ
സ്ത്രീവേഷമണിയുമ്പോൾ സ്വയം മറന്ന്
നോക്കി നിൽക്കാറുണ്ട്,അതൊരു പുരു
ഷനാണെന്നുള്ളത് വിസ്മരിച്ച്.അത്രക്ക്
ആകർഷണീയതയുണ്ട് കുഞ്ഞൂട്ടന്റെ
സ്ത്രീ വേഷങ്ങൾക്ക്.
ചായില്ല്യം തേച്ച് മുഖം ചുവപ്പിച്ച്
കുഞ്ഞൂട്ടന്റെ ദ്രൗപതി വേഷമൊരുങ്ങി.
പുരുഷ കേസരികളെല്ലാം കുഞ്ഞൂട്ടൻ
സ്ത്രീവേഷമണിയുമ്പോൾ സ്വയം മറന്ന്
നോക്കി നിൽക്കാറുണ്ട്,അതൊരു പുരു
ഷനാണെന്നുള്ളത് വിസ്മരിച്ച്.അത്രക്ക്
ആകർഷണീയതയുണ്ട് കുഞ്ഞൂട്ടന്റെ
സ്ത്രീ വേഷങ്ങൾക്ക്.
അരങ്ങിൽ ചെണ്ടയുടേയും, ചേങ്ങില
യുടേയും,മദ്ദളത്തിന്റെയും,ഇലത്താളത്തി
ന്റെയും സമന്വയ നാദമുണർന്നു.അരങ്ങു
കേളിയും കഴിഞ്ഞു.പൊന്നാനി എന്ന ഒന്നാം
പാട്ടുകാരന്റേയും ശിങ്കിടി എന്ന രണ്ടാം പാട്ടു
കാരന്റെയും ഇഷ്ട ദേവതാ സ്തുതിയിൽ
തോടയം തുടങ്ങി.രാഘവന്റെ ഭീമനും
കുഞ്ഞൂട്ടന്റെ ദ്രൗപതിയും നിറഞ്ഞാടി.

പുറപ്പാട്
-------
-------
നേരം വെളുക്കാനായപ്പോഴാണ് കളി
അവസാനിച്ചത്.ചമയങ്ങളെല്ലാം മായിച്ചു
കളഞ്ഞപ്പോൾ വേഗം വീടെത്താൻ തോന്നി കുഞ്ഞൂട്ടന്.ക്ഷേത്രത്തിൽ നിന്നും ദൂരമധികമില്ല
വീട്ടിലേക്ക്.നേരം വെളുക്കാറായിട്ടും ഇരുട്ടിൻ
കരിമ്പടം പുതച്ചു കിടക്കുകയാണ് ഭൂമിപെണ്ണ്.
ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ കൊയ്ത്തു കഴിഞ്ഞ
പാടത്തിന്റെ നടവരമ്പിലൂടെ കുഞ്ഞൂട്ടൻ വീട്ടിലേ
ക്ക് നടന്നു.അവിടെ കാത്തിരുപ്പുണ്ട് സാവിത്രീ,
അവന്റെ പ്രിയതമ.

പടിപ്പുര കടന്ന് കൈയ്യിലിരുന്ന ചൂട്ടുകറ്റ
മുറ്റത്ത് കുത്തിക്കെടുത്തി കുഞ്ഞൂട്ടൻ വീടിന്റെ
വരാന്തയിലേക്ക് കയറി.''സാവിത്രീ''എന്നു വിളിച്ച്
കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് വാതിലിന്റെ
സാക്ഷ നീങ്ങുന്ന ശബ്ദം കേട്ടത്.ഉറക്കത്തിന്റെ
ലാഞ്ചന വിട്ടു മാറാത്ത മുഖവുമായി സാവിത്രി വാതിൽ തുറന്നു .''വിളിച്ചത് കേട്ടില്ല,
വെളുപ്പാൻ കാലമായപ്പോഴാണ് ഒന്ന് കണ്ണു
ചിമ്മിയത്.''അകത്തേക്കു നടക്കുന്നതിനിടയിൽ
സാവിത്രി പറഞ്ഞു.

''അത് സാരമില്ല ഞാനില്ലാതെ നിനക്കുറക്കം
വരില്ലാന്നെനിക്കറിയില്ലേ...''എന്നു പറഞ്ഞവളെ
ചേർത്തു പിടിക്കാൻ നോക്കി കുഞ്ഞൂട്ടൻ.''എന്താ
യിത് നേരം വെളുത്തു''കുതറി മാറിക്കാണ്ട് സാവിത്രി അടുക്കളയിലേക്ക് നടന്നു.കട്ടിലിൽ
ശാന്തമായി ഉറങ്ങുന്ന ഉണ്ണിമോൻ.തങ്ങളുടെ
പൊന്നോമന.നെറുകയിൽ വാൽസല്ല്യത്തോടെ
ഒരു മുത്തം നൽകി അവനോട് ചേർന്നു കിടന്നു
കുഞ്ഞൂട്ടൻ.

സാവിത്രിയുടേയും കുഞ്ഞൂട്ടന്റെയും കല്ല്യാണം കഴിഞ്ഞിട്ടിപ്പോൾ എട്ടു വർഷമാകുന്നു.
അഞ്ചു വർഷങ്ങൾക്കു ശേഷമാണ് അവർക്ക്
ഉണ്ണിമോൻ പിറന്നത്.അച്ഛൻ നേരത്തേ മരിച്ചു.
അമ്മയും അനിയനും അവരോടൊപ്പമാണ്.
അനിയൻ കുട്ടൻ അവിവാഹിതനാണ്.പ്രായാധിക്യ
ത്താൽ അമ്മയാകട്ടെ കിടപ്പിലാണ്.
അഞ്ചു വർഷങ്ങൾക്കു ശേഷമാണ് അവർക്ക്
ഉണ്ണിമോൻ പിറന്നത്.അച്ഛൻ നേരത്തേ മരിച്ചു.
അമ്മയും അനിയനും അവരോടൊപ്പമാണ്.
അനിയൻ കുട്ടൻ അവിവാഹിതനാണ്.പ്രായാധിക്യ
ത്താൽ അമ്മയാകട്ടെ കിടപ്പിലാണ്.
അന്നത്തെ ദിവസം കളിയില്ലാരുന്നു കുഞ്ഞൂട്ടന്.ഉണ്ണിയോടും സാവിത്രിയോടുമൊപ്പം ചിലവഴിക്കാൻ കിട്ടിയ ദിവസം.പുറത്തു പോയ
അനിയൻ കുട്ടൻ വൈകുന്നേരമായി തിരികേ
എത്താൻ. വരാന്തയിൽ ഉണ്ണിയോടൊപ്പം
കളിച്ചു കൊണ്ടിരുന്ന കുഞ്ഞൂട്ടൻ ദാഹം തോന്നി
അടുക്കളയിലേക്കു ചെന്നപ്പോൾ
സാവിത്രിയുടെ കൈയ്യിലെ കുപ്പിവളകളുടെ
കിലുക്കം കേട്ടു.അവിടെ നിന്നും ധൃതിയിൽ
ഇറങ്ങി വരുന്ന അനിയൻ കുട്ടന്റെ മുഖത്തെ
പരിഭ്രമം പക്ഷെ കുഞ്ഞൂട്ടൻ കണ്ടില്ല.

പകർന്നാട്ടം
-----------
-----------
രാവിന്റെ അർദ്ധയാമത്തിലാണ് തന്നെ
പുണർന്നു കിടന്നിരുന്ന സാവിത്രി അരികിൽ
ഇല്ലെന്ന് കുഞ്ഞൂട്ടൻ അറിഞ്ഞത്.ഉണ്ണി ചുമരി
നോടു ചേർന്ന് കിടന്നുറങ്ങുന്നു. വെള്ളം കുടിക്കാൻ പോയതാവും എന്നു കരുതി അടു
ക്കളയിലേക്ക് നടക്കുമ്പോൾ അനിയൻ കുട്ടന്റെ
മുറിയിൽ അടക്കിപിടിച്ച സംസാരവും കുപ്പിവള
യുടെ അനുസരണയില്ലാത്ത കിലുക്കവും.ഇട
നെഞ്ചിൽ ഒരു വെള്ളിടി മിന്നി.

വാതിലിൽ ആഞ്ഞിടിച്ച് ''സാവിത്രി''എന്ന്
ഉറക്കെ വിളിച്ച കുഞ്ഞൂട്ടനിൽ അപ്പോൾ പ്രതി
ഫലിച്ച ഭാവം അരങ്ങിലെ സ്ത്രൈണത ആയി
രുന്നില്ല.കലി തുള്ളുന്ന കരി വേഷമായിരുന്നു.
വാതിൽ തുറന്ന സാവിത്രിയുടേയും അനിയൻ
കുട്ടന്റേയും മുഖം പ്രേതത്തേ കണ്ടപോൽ
വിളറിയിരുന്നു.
ഉറക്കെ വിളിച്ച കുഞ്ഞൂട്ടനിൽ അപ്പോൾ പ്രതി
ഫലിച്ച ഭാവം അരങ്ങിലെ സ്ത്രൈണത ആയി
രുന്നില്ല.കലി തുള്ളുന്ന കരി വേഷമായിരുന്നു.
വാതിൽ തുറന്ന സാവിത്രിയുടേയും അനിയൻ
കുട്ടന്റേയും മുഖം പ്രേതത്തേ കണ്ടപോൽ
വിളറിയിരുന്നു.
''ബന്ധം പോലും മറന്ന് ഇങ്ങനെ ചെയ്യാൻ
എങ്ങനെ മനസ്സു വന്നു ശവങ്ങളെ''.രണ്ടു പേരു
ടേയും മുഖത്ത് കാറി തുപ്പികൊണ്ടാണ് കുഞ്ഞൂട്ടൻ ചോദിച്ചതത്.രൗദ്രഭാവം പൂണ്ട്
അടുക്കളയിൽ ഒരു ആയുധം തിരഞ്ഞ കുഞ്ഞൂ
ട്ടന്റെ കൈയ്യിൽ തടഞ്ഞത് വാക്കത്തിയാണ്.
അതുമായി തിരിയുമ്പോൾ കാൽപ്പാദങ്ങളിലേക്കു വീണു സാവിത്രി പൊട്ടി
കരഞ്ഞു.

''പൊറുത്തു തരണം ഇനി ഒരിക്കലും ആവർ
ത്തിക്കില്ല,നമ്മുടെ മോനാണേ സത്യം''ഒരു
നിമിഷം അനങ്ങാതെ നിന്ന കുഞ്ഞൂട്ടന്റെ കാതിൽ അപ്പോഴാണ് ''അച്ഛാ''എന്ന വിളി
മുഴങ്ങിയത്.പേടിച്ചരണ്ട മുഖത്തോടെ നിൽ
ക്കുന്ന ഉണ്ണിമോനേ കണ്ടതും കൈയ്യിലിരുന്ന
കത്തി താഴെ വീണു.ഉണ്ണിമോനേ വാരിയെടുത്ത്
ഉമ്മ വെച്ച് കൊണ്ട് കുഞ്ഞൂട്ടൻ പറഞ്ഞു.

''പൊറുക്കാനാവാത്ത തെറ്റ് ചെയ്തിട്ടും
നിങ്ങളോട് ഞാൻ ക്ഷമിക്കുകയാണ്,എന്റെ
ഉണ്ണി മോനു വേണ്ടി,അവന് അമ്മയേ നഷ്ട
മാകാതിരിക്കാൻ.അവന്റെ ബാല്ല്യം അനാഥ
മാകാതിരിക്കാൻ.''സാവിത്രി കുനിഞ്ഞ മുഖ
ത്തോടെ കണ്ണീരൊഴുക്കി കൊണ്ട് പറഞ്ഞു
''ഇല്ല എന്റെ മോനാണേ സത്യം ഇനി ഇത്
ആവർത്തിക്കില്ല''
നിങ്ങളോട് ഞാൻ ക്ഷമിക്കുകയാണ്,എന്റെ
ഉണ്ണി മോനു വേണ്ടി,അവന് അമ്മയേ നഷ്ട
മാകാതിരിക്കാൻ.അവന്റെ ബാല്ല്യം അനാഥ
മാകാതിരിക്കാൻ.''സാവിത്രി കുനിഞ്ഞ മുഖ
ത്തോടെ കണ്ണീരൊഴുക്കി കൊണ്ട് പറഞ്ഞു
''ഇല്ല എന്റെ മോനാണേ സത്യം ഇനി ഇത്
ആവർത്തിക്കില്ല''
''നാളെ നേരം വെളുക്കുമ്പോൾ നീ
ഇവിടെ ഉണ്ടാകരുത് . മഹാപാപിയായ നിന്നെ
ഈ ജന്മം എനിക്കിനി കാണേണ്ട.''അനിയൻ
കുട്ടനോടതു പറഞ്ഞ് കുഞ്ഞൂട്ടൻ അവരേയും
കൊണ്ട് മുറിയിൽ കയറി വാതിലടച്ചു.ഭർത്താ
വിന്റെ ചാരേ ഇരിക്കുമ്പോൾ സാവിത്രി വീണ്ടും
കരയുന്നുണ്ടായിരുന്നു.കുഞ്ഞൂട്ടൻ അവളെ
ആശ്വസിപ്പിക്കാൻ ശ്രമിച്ചില്ല.ഒന്നും മനസ്സിലാ
കാതെ ഉണ്ണി മോൻ മാത്രം കട്ടിലിൽ കിടന്ന്
അവരെ മാറി മാറി നോക്കി.പിന്നെ എപ്പോഴോ
അവർ ഉറക്കത്തിലേക്ക് വഴുതി വീണു.

കലാശം
---------
---------
പുലർവെട്ടം ജനാലയിലൂടെ അരിച്ചിറങ്ങിയ
പ്പോഴാണ് കുഞ്ഞൂട്ടൻ ഉറക്കമുണർന്നത്.എഴു
ന്നേറ്റിരുന്ന് കളിക്കുകയായിരുന്ന ഉണ്ണിക്കുട്ടനേയു
മെടുത്ത് പുറത്തേക്കിറങ്ങിയ കുഞ്ഞൂട്ടന്റെ കാലി
ൽ ഒരു നനവനുഭവപ്പെട്ടു.താഴേക്കു നോക്കിയ
പ്പോൾ ഒഴുകി വരുന്ന ചോര.കുറച്ചു മാറി
ഇടനാഴിയിൽ കമിഴ്ന്നു കിടക്കുന്ന സാവിത്രി,
അവൾക്കു ചുറ്റും പടർന്ന രുധിരമാണ്
ഒഴുകിയെത്തിയതിങ്ങോട്ട്.

ഉണ്ണിമോൻ വാവിട്ടു കരയാൻ തുടങ്ങി.
അവനെ ചേർത്തു പിടിച്ച് സാവിത്രിയുടെ സമീപ
ത്തേക്ക് നടക്കുമ്പോൾ കുഞ്ഞൂട്ടന്റെ പാദങ്ങൾ
ഇടറുന്നുണ്ടായിരുന്നു.ഇന്നലെ താനെടുത്ത വാക്ക
ത്തി അവിടെ ചോരപറ്റി കിടക്കുന്നുണ്ട് .അവളുടെ
ജഢത്തിനരികിൽ നിന്നും നിണപങ്കിലമായ കാൽ
പ്പാടുകൾ നീണ്ടുപോയത് അനിയൻ കുട്ടന്റെ മുറി
യിലേക്കായിരുന്നു.അവിടേക്കു നോക്കിയ
കുഞ്ഞൂട്ടൻ കണ്ടു കഴുക്കോലിൽ തൂങ്ങിയാടുന്ന
രണ്ടു കാലുകൾ.

അപ്പോൾ, ........അപ്പോൾ മാത്രമാണ് ഇനി ഒരിക്കലും താൻ തെറ്റ് ചെയ്യില്ല എന്നു സാവിത്രി
പറഞ്ഞപ്പോൾ അനിയൻ കുട്ടന്റെ മുഖത്തു കളി
യാടിയ ക്രൂരതയുടെ ആഴം കുഞ്ഞൂട്ടനു മനസ്സി
ലായത്.
പറഞ്ഞപ്പോൾ അനിയൻ കുട്ടന്റെ മുഖത്തു കളി
യാടിയ ക്രൂരതയുടെ ആഴം കുഞ്ഞൂട്ടനു മനസ്സി
ലായത്.
by:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക